‘ഇറാന്റെ ആണവായുധ പദ്ധതിക്ക് തെളിവില്ല’; ഇസ്രയേലിന്റെയും അമേരിക്കയുടെയും അവകാശവാദം തള്ളി ഐഎഇഎ

ഇറാൻ ആണവായുധങ്ങൾ നിർമ്മിക്കുന്നെന്ന അമേരിക്കയുടേയും ഇസ്രയേലിന്റെ അവകശവാദം തള്ളി രാജ്യാന്തര ആണവോർജ ഏജൻസി മേധാവി. ഇറാന്റെ ആണവായുധ പദ്ധതിക്ക് തെളിവില്ലെന്ന് ഏജൻസി ഡയറക്ടർ റാഫേൽ ഗ്രോസി പറഞ്ഞു. അതേസമയം, ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണം 60 ശതമാനത്തിലേക്ക് എത്തിയിട്ടുണ്ടെന്നും ഐഎഇഎ വ്യക്തമാക്കി.ആണവായുധങ്ങളുള്ള രാജ്യങ്ങൾ മാത്രമേ ഇത്തരം സമ്പുഷ്ടീകരണം നടത്താറുള്ളൂവെന്നും ഗ്രോസി.

ഇറാൻ ആണവായുധം നിർമ്മിക്കാൻ ഉദ്ദേശിക്കുന്നുവെന്ന് നി​ഗമനത്തിൽ എത്താൻ കഴിയില്ലെന്നും പക്ഷേ യുറേനിയം സംഭരണം ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നതായി ഗ്രോസി പറഞ്ഞു. സമ്പുഷ്ടീകരണം ആശങ്കയുളവാക്കുന്നതാണെന്ന് അദേഹം പറഞ്ഞു. അതേസമയം മധ്യപൂർവേഷ്യൻ രാജ്യങ്ങളെ അശാന്തമാക്കി യുദ്ധം കനക്കുകയാണ്. ഇറാനിൽ കടുപ്പമേറിയത് വരാനിരിക്കുന്നെന്ന് അമേരിക്കയും പിശാചിനോട് പോരാട്ടം തുടരുമെന്ന് ഇറാനും നിലപാട് കടുപ്പിച്ചു.

നാല് ദിവസത്തെ ആക്രമണത്തിൽ 787 പേർ കൊല്ലപ്പെട്ടെന്ന് റെഡ് ക്രസന്റ് അറിയിച്ചു. ഹിസ്ബുല്ല- ഇസ്രയേൽ ഏറ്റുമുട്ടൽ രൂക്ഷമായ ലബനോണിൽ കൂട്ടപ്പലായനം തുടരുകയാണ്. അഞ്ഞൂറിലേറെ ഇടങ്ങളിലായി ആയിരത്തിലധികം ആക്രമണങ്ങളാണ് നാല് ദിവസത്തിനിടെ ഉണ്ടായതെന്ന് റെഡ് ക്രസന്റ് അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*