അമേരിക്കയിലെ മിഷിഗണിൽ ജൂത ദേവാലയത്തിന് നേരെ ആക്രമണം. വെസ്റ്റ് ബ്ലൂംഫീൽഡ് ടൗൺഷിപ്പിലെ ടെമ്പിൾ ഇസ്രയേൽ എന്ന സിനഗോഗിന് നേരെയാണ് ആക്രമണം ഉണ്ടായത്. അക്രമി കെട്ടിടത്തിലേക്ക് വാഹനം ഇടിച്ചു കയറ്റി. പ്രാദേശികസമയം ഉച്ചയ്ക്ക് 12.19 നാണ് സംഭവം ഉണ്ടായത്. ആക്രമണത്തെ തുടർന്ന് സിനഗോഗിൽ തീപിടിത്തമുണ്ടായി.
സംഭവത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് ലെബനോൺ വംശജനായ അക്രമി കൊല്ലപ്പെട്ടു. ആക്രമണത്തിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു.ദേവാലയത്തിലുണ്ടായിരുന്ന ആളുകൾ സുരക്ഷിതരാണെന്നാണ് റിപ്പോർട്ടുകൾ.
പുക ശ്വസിച്ചതിനെ തുടർന്ന് മുപ്പതോളം പോലീസുകാർ ആശുപത്രിയിലാണ്. ആക്രമണം ജൂത സമൂഹത്തിനു നേരെയുള്ള ഭീകരാക്രമണമെന്ന് എഫ് ബി ഐ. ഇസ്രയേലി വ്യോമാക്രമണത്തിൽ ലെബനോണിലുള്ള തന്റെ കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടുവെന്ന് ഈയിടെ അക്രമി സുഹൃത്തുക്കളോട് പറഞ്ഞിരുന്നതായി പോലീസ് വ്യക്തമാക്കി.



Be the first to comment