കോട്ടയത്ത് മൂന്നു മാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമം; അച്ഛൻ അടക്കം മൂന്ന് പേർ കസ്റ്റഡിയിൽ

കോട്ടയം കുമ്മനത്ത് മൂന്നു മാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമം. അരലക്ഷം രൂപയ്ക്കാണ് കുട്ടിയെ വിൽക്കാൻ ശ്രമിച്ചത് ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികളുടെ കുട്ടിയെയാണ് വിൽക്കാൻ ശ്രമം നടന്നത്. കുട്ടിയെ വാങ്ങാൻ എത്തിയ ഇതര സംസ്ഥാന തൊഴിലാളിയ്ക്കായി അന്വേഷണം. ഉച്ചയോടുകൂടിയാണ് സംഭവം നടക്കുന്നത്. നാട്ടുകാരുടെ പരാതിയെ തുടർന്നായിരുന്നു നടപടി.

സംഭവത്തിൽ കുട്ടിയുടെ അച്ഛൻ അടക്കം 3 പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അമ്മയുടെ എതിർപ്പ് വകവെക്കാതെയാണ് കുട്ടിയെ വിൽക്കാൻ ശ്രമിച്ചത്. ഒരു അസം സ്വദേശിയും രണ്ട് യുപി സ്വദേശിയുമാണ് കസ്റ്റഡിയിൽ. അസം സ്വദേശികളായ ദമ്പതികളുടെ കുട്ടിയെയാണ് വിൽക്കാൻ ശ്രമിച്ചത്. രണ്ട് കുട്ടികൾ ഉണ്ടായിരുന്നു. ഇതിൽ ഒരു കുട്ടിയെയാണ് വിൽക്കാൻ ശ്രമിച്ചത്. മറ്റൊരു ഇതര സംസ്ഥാനക്കാരാണ് കുട്ടിയെ വാങ്ങാൻ എത്തിയത്. കസ്റ്റഡിയിലെടുത്തവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. കുട്ടിയെ എന്തിനാണ് വിൽക്കാൻ തീരുമാനിച്ചതെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*