കോട്ടയത്ത് രണ്ടര മാസം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച സംഭവം; അച്ഛനും ഇടനിലക്കാരനും കസ്റ്റഡിയിൽ

കോട്ടയം കുമ്മനത്ത് രണ്ടര മാസം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ കുട്ടിയുടെ അച്ഛനും ഇടനിലക്കാരനും കസ്റ്റഡിയിൽ. കുമരകം പോലീസ് ആണ് അസം സ്വദേശികളായ പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. കുട്ടിയെ വാങ്ങാൻ വന്നയാളെ കണ്ടെത്താനുള്ള ശ്രമവും പോലീസ് ആരംഭിച്ചിട്ടുണ്ട്. എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് ശേഷം ഇവരെ അസ്റ്റ് ചെയ്യും.

ഇന്ന് രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടിയെ വിൽക്കാനുള്ള ശ്രമം എതിർത്ത അമ്മ നാട്ടുകാരോട് പറയുകയായിരുന്നു. തുടർന്ന് നാട്ടുകാരാണ് വിവരം പോലീസിൽ അറിയിച്ചത്. രണ്ടരമാസമുള്ള ആൺകുട്ടിയെ അച്ഛനാണ് വിൽക്കാൻ ശ്രമിച്ചത്. യുപി സ്വദേശിയായ ഒരാൾക്ക് വിൽകാനായിരുന്നു ശ്രമം.50000 രൂപയ്ക്കാണ് കുട്ടിയെ നല്കാമെന്ന് പറഞ്ഞത്. അഡ്വാൻസായി ആയിരം രൂപ ഇയാൾ കൈപ്പറ്റുകയും ചെയ്തു. രണ്ട് തവണ ശ്രമം നടത്തിയെങ്കിലും അമ്മ എതിർത്തു. മൂന്നാം തവണ കുട്ടിയെ വിൽക്കാൻ ശ്രമിച്ചപ്പോഴാണ് അമ്മ നാട്ടുകാരെ വിവരം അറിയിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*