Keralam

കുട്ടന്‍കുളങ്ങര ശ്രീനിവാസന്‍ ചരിഞ്ഞു

തൃശൂര്‍: കുട്ടന്‍കുളങ്ങര ശ്രീനിവാസന്‍ ചരിഞ്ഞു. ആരാധകരേറെ ഉണ്ടായിരുന്ന ആനയ്ക്ക് നാല്‍പ്പതുവയസ്സായിരുന്നു. തമിഴ്‌നാട്ടില്‍ ജനിച്ച ആനക്കുട്ടി പിന്നീട് കേരളത്തിലെ ഉത്സവപ്പറപ്പുകളിലെ ആനച്ചന്തമായി മാറി. വിടര്‍ന്ന കൊമ്പഴകായിരുന്നു ശ്രീനിവാസന്റെ സവിശേഷത. 1991ല്‍ തൃശൂര്‍ പൂങ്കുന്നം കുട്ടന്‍കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തില്‍ നടക്കിരുത്തി.  ലക്ഷണ തികവുകൊണ്ടും അതിശയിപ്പിക്കുന്ന കൊമ്പു വളര്‍ച്ചകൊണ്ടും ആരാധകരെ നേടിയെടുത്തതാണ് ചരിത്രം. […]

Keralam

മലയാളപുരസ്‌കാര സമിതിയുടെ എട്ടാമത് മലയാളപുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

കൊച്ചി: മലയാളപുരസ്‌കാര സമിതിയുടെ എട്ടാമത് മലയാളപുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. സംവിധായകന്‍ ഹരിഹരന്‍, സാഹിത്യകാരി ശ്രീകുമാരി രാമചന്ദ്രന്‍, മധു അമ്പാട്ട്, മരട് രഘുനാഥ്, ചെറുന്നിയൂര്‍ ജയപ്രസാദ്, വാസന്‍, ജനു ആയിച്ചാന്‍കണ്ടി എന്നിവരെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം നല്‍കി ആദരിച്ചു. വിവിധ വിഭാഗങ്ങളില്‍ ബ്ലെസി -(മികച്ച സംവിധായകന്‍ ആടുജീവിതം), മമിത ബൈജു […]

Business

ഉപഭോക്താക്കളുടെ നെഞ്ചിടിപ്പേറി ; പുതിയ റെക്കോർഡിട്ട് സ്വർണവില

കഴിഞ്ഞ ദിവസത്തെ റെക്കോഡ് തിരുത്തി പുതിയ സർവകാല റെക്കോഡ് എത്തിയിരിക്കുകയാണ് സ്വർണം. ഗ്രാമിന് ഇന്ന് 10 രൂപ വർധിച്ച് വില 7,110 രൂപയായി. 80 രൂപ ഉയർന്ന് 56,880 രൂപയാണ് പവൻ വില. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് ഇന്ന് 5 രൂപ വർധിച്ച് സർവകാല റെക്കോർഡായ 5,880 […]

Keralam

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി രമേശ് ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി രമേശ് ചെന്നിത്തല. ദ ഹിന്ദു പത്രത്തിന് നൽകിയ മുഖ്യമന്ത്രിയുടെ അഭിമുഖം സംഘപരിവാറിനെ സഹായിക്കാനാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ സ്വരം സംഘപരിവാറിന്റെ സ്വരമായി മാറുന്നുവെന്ന് അദ്ദേഹം വിമർശിച്ചു.  മലപ്പുറം പരാമർശം സംഘപരിവാർ വാദമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിക്കായി പിആർഡിയും സമൂഹമാധ്യമ ടീമും […]

Keralam

നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം ; അന്‍വറിന്റെ ആരോപണവും പിആര്‍ വിവാദവും സഭയെ കലുഷിതമാക്കും

തിരുവനന്തപുരം : രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ഇടയില്‍ പതിനഞ്ചാം നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം നാളെ ആരംഭിക്കും. പി വി അന്‍വറിന്റെ ആരോപണങ്ങള്‍ സൃഷ്ടിച്ച കോലാഹലങ്ങള്‍ക്ക് ഇടയിലാണ് നാളെ നിയമസഭാ സമ്മേളനത്തിന് തുടക്കമാകുന്നത്. മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടമായവർക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ആദ്യദിനത്തില്‍ സമ്മേളനം പിരിയും. എഡിജിപി- ആര്‍എസ്എസ് കൂടിക്കാഴ്ച മുതല്‍ […]

Technology

വീഡിയോ കോളുകൾ ഉപഭോക്താക്കൾക്ക് കസ്റ്റമൈസ് ചെയ്യാൻ കഴിയുന്ന ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്

വീഡിയോ കോളുകൾ ഉപഭോക്താക്കൾക്ക് കസ്റ്റമൈസ് ചെയ്യാൻ കഴിയുന്ന ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്. വീഡിയോ കോളുകൾക്ക് ഇഫക്ടുകൾ ചേർക്കാൻ കഴിയുന്ന ഫിൽറ്റർ ഓപ്ഷനും ബാക്ക്ഗ്രൗണ്ട് ഓപ്ഷനുമാണ് വാട്‌സ്ആപ്പ് പുതിയതായി അവതരിപ്പിച്ച മാറ്റം. ഫിൽറ്റർ വഴി വീഡിയോയിൽ സ്പ്ലാഷ് പോലുള്ള ഇഫക്ടുകൾ ചേർക്കാൻ അനുവദിക്കുന്നു. ബാക്ക് ഗ്രൗണ്ട് ഓപ്ഷൻ വഴിയും വാട്സ്ആപ്പ് […]

Keralam

പിആര്‍ ഏജന്‍സി വിവാദത്തില്‍ സിപിഎമ്മില്‍ അതൃപ്തി ; മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും

തിരുവനന്തപുരം : പി ആര്‍ ഏജന്‍സിയുമായി ബന്ധപ്പെട്ട വിവാദം മുഖ്യമന്ത്രിയുടെ ഓഫീസ് കൈകാര്യം ചെയ്ത രീതിയിൽ സിപിഎമ്മില്‍ അതൃപ്തി. ‘ചില കോണുകളില്‍ നിന്നുള്ള അമിത ആവേശം’ മുഖ്യമന്ത്രി നല്‍കിയ അഭിമുഖവുമായി ബന്ധപ്പെട്ട് വന്‍ കുഴപ്പത്തിലാക്കി എന്നാണ് വിലയിരുത്തല്‍. വിവാദം ഉടന്‍ അവസാനിപ്പിക്കണമെന്നും പാര്‍ട്ടി നേതൃത്വം ആഗ്രഹിക്കുന്നു. ഇക്കാര്യം മുഖ്യമന്ത്രിയെ […]

Keralam

മനാഫിനെതിരായ വാർത്താസമ്മേളനം : അർജുന്റെ കുടുംബത്തിന് നേരെ സൈബർ ആക്രമണം ശക്തം

കോഴിക്കോട് : ഷിരൂർ മണ്ണിടിച്ചിലിൽ മരണപ്പെട്ട അർജുന്റെ കുടുംബത്തിന് നേരെ സൈബർ ആക്രമണം ശക്തം. കഴിഞ്ഞ ദിവസം ലോറി ഉടമ മനാഫിനെതിരെ നടത്തിയ വാർത്ത സമ്മേളനത്തിന് ശേഷമാണ് സൈബർ ആക്രമണം രൂക്ഷമായത്. മനാഫ് തങ്ങളെ വൈകാരികമായി മാര്‍ക്കറ്റ് ചെയ്യുകയാണെന്ന് കഴിഞ്ഞ ദിവസം അർജുന്റെ സഹോദരീ ഭർത്താവ് ജിതിൻ മാധ്യമങ്ങളോട് […]

Keralam

പാലക്കാട് ഉപതെരഞ്ഞെടുപ്പ് ; ശോഭാ സുരേന്ദ്രന് അഭിപ്രായ സർവെയിൽ പിന്തുണ

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രന് അഭിപ്രായ സർവെയിൽ പിന്തുണ. 34 പേരുടെ പിന്തുണ ശോഭയ്ക്ക് ലഭിച്ചു. എന്നാൽ ഔദ്യോഗിക പക്ഷം ശോഭപക്ഷത്തെ അവഗണിക്കുന്നതായി പരാതിയുണ്ട്. കുമ്മനം രാജശേഖരനാണ് അഭിപ്രായ സർവേയുടെ ചുമതല. ഒരു കാരണവശാലും ശോഭ സുരേന്ദ്രനെ സ്ഥാനാർഥിയാക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ്‌ ഔദ്യോഗിക നേതൃത്വം. സംസ്ഥാന പ്രസിഡന്റ്‌ കെ […]

Keralam

പിണക്കം മറന്ന് ഇപി ജയരാജന്‍ ; കോടിയേരി അനുസ്മരണ സമ്മേളനത്തില്‍ വികാരനിര്‍ഭര പ്രസംഗം

കണ്ണൂര്‍: പാര്‍ട്ടി നേതൃത്വവുമായുള്ള പിണക്കം മറന്ന് കോടിയേരി ബാലകൃഷ്ണന്‍ അനുസ്മരണ സമ്മേളനത്തില്‍ സജീവമായി പങ്കെടുത്ത് ഇ പി ജയരാജന്‍. ഭാര്യ പി കെ ഇന്ദിരയോടൊപ്പമാണ് പ്രിയ സഖാവിനെ അനുസ്മരിക്കാന്‍ സിപിഎം കേന്ദ്രക്കമ്മിറ്റി അംഗമായ ഇ പി ജയരാജന്‍ കണ്ണൂര്‍ പയ്യാമ്പലത്തെ സ്മൃതിമണ്ഡപത്തിലെത്തിയത്.  അനുസ്മരണ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച ഇപി […]