Keralam

ഇന്ത്യയിലെ ആദ്യ സൂപ്പര്‍ കപ്പാസിറ്റര്‍ ഉത്പാദന കേന്ദ്രം കണ്ണൂരില്‍

തിരുവനന്തപുരം : കേരളത്തെ വ്യാവസായിക രംഗത്തെ ഇലക്ട്രോണിക് ഹബ് ആക്കി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ സാഹചര്യത്തില്‍ കെല്‍ട്രോണിന് മുഖ്യ പങ്കുവഹിക്കാനാകുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ ആദ്യത്തെ സൂപ്പര്‍ കപ്പാസിറ്റര്‍ ഉത്പാദന കേന്ദ്രം കണ്ണൂര്‍ കെല്‍ട്രോണില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ […]

Uncategorized

പി വി അന്‍വറിനെതിരെ ചന്തക്കുന്നില്‍ സിപിഐഎം പൊതുയോഗം ; എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും

മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാനൊരുങ്ങി സിപിഐഎം. അന്‍വര്‍ വിശദീകരണ യോഗം നടത്തിയ നിലമ്പൂരിലെ ചന്തക്കുന്നില്‍ ഒക്ടോബര്‍ ഏഴിന് സിപിഐഎമ്മിന്റെ വിശദീകരണ യോഗം നടക്കും. പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍ യോഗം ഉദ്ഘാടനം ചെയ്യും. അന്‍വര്‍ നടത്തിയ വിശദീകരണ യോഗത്തില്‍ […]

Sports

ബാറ്റിങ് വെടിക്കെട്ടില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ

കാന്‍പുര്‍ : മൂന്നുദിവസം മഴയില്‍ കുതിര്‍ന്ന ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് മത്സരം ഏകദിന ക്രിക്കറ്റിനെക്കാള്‍ ആവേശകരമായപ്പോള്‍ ഇന്ത്യക്ക് അവിസ്മരണീയ വിജയം. ഏഴ് വിക്കറ്റിനാണ് ഇന്ത്യ ബംഗ്ലാദേശിനെ തകര്‍ത്തത്. നാലാം ദിവസം ബംഗ്ലാദേശ് തുടങ്ങിയ ആക്രമണ ബാറ്റിങ്ങിനെ ഇന്ത്യ അതേ നാണയത്തില്‍ തിരിച്ചടിച്ചതോടെ കളി ഇന്ത്യയുടെ വരുതിയിലാകുകയായിരുന്നു.  ചുരുക്കത്തില്‍ രണ്ട് […]

India

ദ ഹിന്ദുവിലെ അഭിമുഖത്തിനെതിരെ മുഖ്യമന്ത്രിയുടെ ഓഫിസ്

ദ ഹിന്ദു ദിനപത്രത്തിലെ വിവാദ അഭിമുഖത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻറെ ഓഫിസ്. സെപ്റ്റംബർ 30ന് പ്രസിദ്ധീകരിച്ച മുഖ്യമന്ത്രിയുമായുള്ള അഭിമുഖത്തിൽ മലപ്പുറം ജില്ലയെ കുറിച്ചുള്ള പരാമർശങ്ങളാണ് വിവാദമായത്. അഭിമുഖത്തിന്റെ ഉള്ളടക്കം സംബന്ധിച്ച് ഗുരുതര ആശങ്കകൾ പങ്കുവച്ച മുഖ്യമന്ത്രിയുടെ ഓഫിസ്, പത്രം വ്യക്തത വരുത്തണമെന്നും ആവശ്യപ്പെട്ടു. ദ ഹിന്ദു എഡിറ്റർക്കാണ് കത്തയച്ചത്. […]

India

നടൻ രജനികാന്തിന്‍റെ ആരോഗ്യനില തൃപ്തികരം ; 4 ദിവസം കൂടി ആശുപത്രിയിൽ തുടരും

ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ രജനികാന്തിന്റെ ആരോഗ്യനില തൃപ്തികരം. രാവിലെ മുതൽ വിവിധ പരിശോധനകൾ നടത്തിയ ശേഷം രജനികാന്ത് ആശുപത്രിയിൽ തുടരുകയാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘കൂലി’ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.  കാർഡിയോളിസ്റ്റ് ഡോക്ടർ സായ് സതീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രജനികാന്തിനെ പരിശോധിക്കുന്നത്. […]

Keralam

മലപ്പുറം പരാമര്‍ശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം : മലപ്പുറം പരാമര്‍ശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്വര്‍ണ്ണക്കടത്ത് സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത് കൊണ്ടാകും മുഖ്യമന്ത്രി അങ്ങനെ പറഞ്ഞതെന്നും എന്താണ് അവര്‍ക്കെതിരെ നടപടി എടുക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. ആരാണ് സ്വര്‍ണം കടത്തുന്നതെന്നും ഇങ്ങനെ ലഭിക്കുന്ന പണം എങ്ങോട്ടാണ് പോകുന്നതെന്നും സര്‍ക്കാരിന് അറിയാമെന്ന് […]

Business

കണ്ണടച്ച് തുറക്കുംമുന്‍പ് ധനികനാകണം ; രാജ്യത്തെ യുവാക്കള്‍ ഓഹരി വിപണിക്ക് പിന്നാലെ പായുന്നതായി കണക്കുകള്‍

രാജ്യത്തെ യുവാക്കള്‍ ഓഹരി വിപണിക്ക് പിന്നാലെ പായുന്നതായി കണക്കുകള്‍. കുറഞ്ഞ സമയത്തിനുള്ളില്‍ പരമാവധി ലാഭം ഉണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് യുവാക്കള്‍ ഓഹരി വിപണിയിലേക്ക് എടുത്തുചാടുന്നത്. മതിയായ പഠനവും മുന്നൊരുക്കവുമില്ലാതെ നടത്തുന്ന ഇടപാടുകള്‍ പലരെയും ചെന്നെത്തിക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കും മാനസിക സമ്മര്‍ദത്തിലേക്കുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.  മുപ്പതുവയസില്‍ താഴെയുള്ള യുവാക്കളാണ് കൂടുതലായി […]

Keralam

മുഖ്യമന്ത്രി പിണറായി വിജയന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി

കണ്ണൂർ : മുഖ്യമന്ത്രി പിണറായി വിജയന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി. മലപ്പുറം ജില്ലയെ അധിക്ഷേപിച്ചതില്‍ പ്രതിഷേധിച്ചാണ് കരിങ്കൊടി കാണിച്ചത്. മുഖ്യമന്ത്രി രാജിവെക്കണമെന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി […]

Health

ഓരോ 55 മിനിറ്റിലും ഒരാള്‍ക്ക് ഹൃദയാഘാതം ; മുംബൈയിൽ പ്രതിദിനം 27 പേർ മരിക്കുന്നു

മുംബൈയില്‍ ഹൃദയാഘാതംമൂലം പ്രതിദിനം 27 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി നഗരസഭ. നഗരത്തില്‍ ഓരോ 55 മിനിറ്റിലും ഒരാള്‍ക്ക് ഹൃദയാഘാതം ഉണ്ടാകുന്നുവെന്നും നഗരസഭയുടെ ആരോഗ്യവിഭാഗം പറയുന്നു. ലോക ഹൃദയാരോഗ്യദിനത്തോടനുബന്ധിച്ചായിരുന്നു നഗരസഭ ഈ കണക്കുകള്‍ പുറത്തുവിട്ടത്. 2022-ല്‍ നഗരത്തിലുണ്ടായ മരണങ്ങളില്‍ 10 ശതമാനം ഹൃദയാഘാതം മൂലമാണെന്ന് സർവേയിൽ പറയുന്നു. 2023-ല്‍ അത് […]

India

ശർക്കരയിൽ നിന്നുള്ള ആദ്യത്തെ റം ; ചരിത്രം സൃഷ്ടിച്ച് ദക്ഷിണേന്ത്യൻ കമ്പനി

പൂർണമായും ശർക്കരയിൽ നിന്ന് നിർമ്മിച്ച റം പുറത്തിറക്കി ചരിത്രത്തിന്റെ ഭാ​ഗമായിരിക്കുകയാണ് ലോകത്തിലെ ഏറ്റവും മികച്ച മദ്യം പുറത്തിറക്കുന്ന ബ്രാന്‍ഡുകളില്‍ ഒന്നായ അമൃത് ഡിസ്റ്റിലറീസ് എന്ന ദക്ഷിണേന്ത്യൻ കമ്പനി. കമ്പനിയുടെ 75-ാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ ഈ റം ലോകത്തില്‍ ഇത്തരത്തിലുള്ള ആദ്യത്തേത് ആണ്. ബെല്ല എന്നാണ് ശർക്കരയിൽ നിന്നുള്ള റമ്മിന് […]