Keralam

തൃശ്ശൂർ എടിഎം കവർച്ച ; പ്രതികൾ പ്രായോ​ഗിക പരിശീലനം നേടയിവരെന്ന് പോലീസ്

തൃശ്ശൂര്‍ : തൃശ്ശൂരില്‍ എടിഎം കവര്‍ച്ച നടത്തിയ പ്രതികള്‍ പ്രായോഗിക പരിശീലനം നേടിയവരെന്ന് പോലീസ്. ബാങ്കുകളിൽ നിന്ന് ഉപയോഗശൂന്യമായ എടിഎമ്മുകള്‍ ലേലത്തില്‍ വിളിച്ചെടുത്ത് ഹരിയാനയില മെവാത്തില്‍ എത്തിച്ച് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തകര്‍ത്ത് കൊള്ള സംഘം പരിശീലനം നേടിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു. ശേഷം ഏറ്റവും പ്രഹരശേഷിയുള്ളതും എളുപ്പം ഉപയോഗിക്കാവുന്നതുമായ […]

Keralam

അര്‍ജുന് ജന്മനാടിന്റെ യാത്രാമൊഴി ; അന്തിമോപചാരം അര്‍പ്പിക്കാന്‍ ആയിരങ്ങള്‍

കര്‍ണാടകയിലെ ഷിരൂര്‍ ഗംഗാവലി പുഴയ്ക്ക് സമീപം ഉണ്ടായ ഉരുള്‍പൊട്ടലില്‍ കൊല്ലപ്പെട്ട അര്‍ജുന് ജന്മനാടിന്റെ യാത്രാമൊഴി. അപകടം സംഭവിച്ച് 71 ദിവസത്തിനുശേഷം കണ്ടെടുത്ത അര്‍ജുന്റെ മൃതദേഹ ഭാഗങ്ങള്‍ സ്വദേശമായ കോഴിക്കോട് എത്തിച്ചു. ഡിഎന്‍എ പരിശോധന നടത്തി സ്ഥിരീകരിച്ച ശേഷമാണ് ഇന്നലെ രാത്രി ഷിരുരില്‍ നിന്നും അര്‍ജുന്റെ മൃതദേഹവുമായി ബന്ധുക്കള്‍ നാട്ടിലേക്ക് […]

Keralam

സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത ; 6 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് വ്യാപകമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.  ഇന്ന് വൈകിട്ട് 5.30 മുതല്‍ രാത്രി 11.30 വരെ കന്യാകുമാരി തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ […]

Keralam

അൻവർ പോരാളിയല്ല മറിച്ച് വ്യാജ ആരോപണങ്ങളുടെ തേരാളിയാണെന്ന് ഡിവൈഎഫ്ഐ

തിരുവനന്തപുരം: അൻവർ പോരാളിയല്ല മറിച്ച് വ്യാജ ആരോപണങ്ങളുടെ തേരാളിയാണെന്ന് ഡിവൈഎഫ്ഐ. അൻവറിന്റെ ആരോപണങ്ങൾ ആർഎസ്എസിനെ സഹായിക്കാനാണ്. കളി ഇടതുപക്ഷ രാഷ്ട്രീയത്തെ ചാരി വേണ്ട. അൻവറിനെ എല്ലാ അർത്ഥത്തിലും പ്രതിരോധിക്കുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് വ്യക്തമാക്കി. സോഷ്യൽ മീഡിയയിലെ ലൈക്കും കമൻ്റും കണ്ട് ഇടതുപക്ഷത്തെ വെല്ലുവിളിക്കാൻ […]

India

ഡിഎൻഎ പരിശോധന ഫലം പോസിറ്റീവ് ; മൃതദേഹം അർജുന്റേത് തന്നെ

ഷിരൂർ ഗംഗാവലിയിൽ നിന്ന് കിട്ടിയ മൃതദേഹം അര്ജുന്റെത് തന്നെയെന്ന് ഡിഎൻഎ ഫലം. മംഗലാപുരം ലാബിൽ നിന്നുമാണ് ഫലം ലഭിച്ചത്. മറ്റ് നടപടി ക്രമങ്ങൾ പൂർത്തിയാക്കി വൈകിട്ടോടെ അർജുന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.  അർജുന്റെ സഹോദരൻ അഭിജിത്തും സഹോദരി ഭർത്താവ് ജിതിനും ആംബുലൻസിൽ ഒപ്പമുണ്ടാകും. കർണാടക പോലീസും യാത്രയിൽ മൃതദേഹത്തെ […]

Uncategorized

നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനെതിരേ അതിരൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍

മുഖ്യമന്ത്രിക്കും സംസ്ഥാന സര്‍ക്കാരിനുമെതിരേ പരസ്യപോര്‍മുഖം തുറന്ന നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനെതിരേ അതിരൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അന്‍വര്‍ വലതുപക്ഷത്തിന്റെ കോടാലിയായി മാറിയെന്നും പ്രതിപക്ഷത്തിന്റെ കളിപ്പാവയാണെന്നും ഗോവിന്ദന്‍ വിമര്‍ശിച്ചു.  കോണ്‍ഗ്രസ് പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നു വന്ന അന്‍വറിന് സിപിഎമ്മിനെയും അതിന്റെ സംഘടനാ സംവിധാനത്തെക്കുറിച്ചും ഒരു […]

Keralam

കാണിക്കുന്നത് അൽപ്പത്തരം ; പി വി അൻവറിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്

  മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെയുള്ളവരെ കുറിച്ച് രൂക്ഷമായ ആരോപണങ്ങളുമായി രംഗത്തെത്തിയ പിവി അൻവറിനെതിരെ സംസ്ഥാന സെക്രട്ടറിയേറ്റിൻ്റെ പ്രസ്താവന. പാർട്ടിയെ ആകെ തിരുത്താനുള്ള സ്ഥാനമാണ് തനിക്കുള്ളത് എന്ന അൽപ്പത്തരമാണ് അൻവറിനെന്നു സെക്രട്ടറിയേറ്റ്. വലതുപക്ഷ രാഷ്ട്രീയശക്തികളും അവരുടെ കുഴലൂത്തുകാരായ മാധ്യമങ്ങളും നടത്തുന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണങ്ങളുടെ ജിഹ്വായായി പിവി അൻവർ എംഎൽഎ […]

Health

എം പോക്‌സ് : ഐസൊലേഷന്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം

സംസ്ഥാനത്ത് വീണ്ടും എംപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നവരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ പ്രകടമായതിന് ശേഷമാണ് പ്രധാനമായും രോഗം പകരുന്നത്.  അതിനാല്‍ രോഗലക്ഷണങ്ങളുണ്ടായാല്‍ അത് മറ്റുള്ളവരിലേക്ക് […]

Keralam

സംസ്ഥാനത്ത് നാളെ മുതൽ അടുത്ത 7 ദിവസം വരെ വ്യാപക മഴ

നാളെ (27-09-2024) മുതൽ അടുത്ത 7 ദിവസം സംസ്ഥാനത്ത് വ്യാപകമായി മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.  നാളെ ആറു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്.  കേരള- ലക്ഷദ്വീപ് തീരങ്ങളിൽ 2024 സെപ്തംബർ 29, 30 […]

India

യുപിയിൽ ബലാത്സംഗശ്രമത്തില്‍ നിന്ന് 6 വയസുകാരിയെ കുരങ്ങന്മാര്‍ രക്ഷിച്ചു

ഉത്തർപ്രദേശിലെ ബാഗ്പത്തിൽ ആറുവയസുകാരിയെ ബലാത്സംഗശ്രമത്തില്‍ നിന്ന് രക്ഷപ്പെടുത്തി കുരങ്ങന്‍ കൂട്ടം. അക്രമയില്‍ നിന്ന് രക്ഷപ്പെട്ട യുകെജി വിദ്യാർത്ഥിനി, പിന്നീട് തൻ്റെ ദുരനുഭവം മാതാപിതാക്കളോട് പറയുകയായിരുന്നു. കുരങ്ങന്മാർ തന്നെ രക്ഷിക്കുകയായിരുന്നുവെന്ന് കുട്ടി രക്ഷിതാക്കളോട് പറഞ്ഞു. ആളൊഴിഞ്ഞ വീട്ടിലേക്ക് കുട്ടിയെ എത്തിക്കുകയും പീഡിപ്പിക്കുവാൻ ശ്രമിക്കുകയുമായിരുന്നു. ഇതിനിടെ കുരങ്ങന്മാർ എത്തി പ്രതിയെ ആക്രമിച്ചു. […]