India

താര സംഘടന എഎംഎംഎയും ഡബ്ല്യൂസിസിയും തമ്മിലുള്ള തര്‍ക്കത്തിന്റെ ഇരയാണ് താനെന്ന് നടന്‍ സിദ്ദിഖ്

ന്യൂഡല്‍ഹി : താര സംഘടന എഎംഎംഎയും ഡബ്ല്യൂസിസിയും തമ്മിലുള്ള തര്‍ക്കത്തിന്റെ ഇരയാണ് താനെന്ന് നടന്‍ സിദ്ദിഖ്. ബലാത്സംഗകേസില്‍ ഒളിവില്‍ കഴിയുന്ന സിദ്ദിഖ് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഇക്കാര്യം പറയുന്നത്. പരാതിക്കാരിയുടെ വിശ്വാസ്യത ചോദ്യം ചെയ്തിട്ടില്ലെന്നും പരാതിയുടെ വിശ്വാസ്യതയാണ് ഹൈക്കോതിയില്‍ ചോദ്യം ചെയ്തതെന്നും സിദ്ദിഖ് ജാമ്യഹര്‍ജിയില്‍ ചൂണ്ടികാട്ടുന്നു. അതിജീവിതയുടെ […]

Keralam

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിതിൻ മധുകർ ജാംദർ ചുമതലയേറ്റു

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിതിൻ മധുകർ ജാംദർ ചുമതലയേറ്റു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലി കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ആയിരുന്നു സത്യപ്രതിജ്ഞ. പ്രതിപക്ഷ നേതാവും സ്പീക്കറും ചടങ്ങിൽ പങ്കെടുത്തു. മഹാരാഷ്ട്ര സ്വദേശിയായ അദ്ദേഹം 2012 ജനുവരി 23-നാണ് ബോംബെ ഹൈക്കോടതിയിൽ […]

Keralam

ലോറി കരയിലെത്തിച്ചു ; ക്യാബിനുള്ളിൽ അർജുന്റെ വസ്ത്രങ്ങളും

ഷിരൂരില്‍ അർജുന്‍റെ ലോറി ഗംഗാവലി പുഴയിൽ നിന്ന് പൂർണമായി കരയിലേക്ക് കയറ്റി. ക്രയിനിൽ ഇരുമ്പുവടം ഉപയോഗിച്ചാണ് ലോറി മുകളിലേക്ക് ഉയർത്തിയത്. ലോറിയിൽ നിന്ന് അർജുന്റെ വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. അർജുൻ്റെ ലോറി ദേശീയപാതയിലേക്ക് ഉയർത്തി ക്യാമ്പിൽ ഭാഗം വിശദമായി പരിശോധിക്കും. ഹാൻഡ് ബ്രേക്കിൽ ആയതിനാൽ ലോറിയുടെ ബാക്ക് ടയറുകൾ ചലിക്കുന്ന […]

India

രാജ്യത്തെ യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കൂടുതൽ കേരളത്തിൽ, കുറവ് മധ്യപ്രദേശിൽ ; പുതിയ റിപ്പോർട്ട് പുറത്ത്

ഇന്ത്യയിൽ യുവാക്കളിൽ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ നിരക്ക് അനുഭവിക്കുന്ന സംസ്ഥാനമായി കേരളം. ഏറ്റവും പുതിയ പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2023 ജൂലൈ മുതൽ 2024 ജൂൺ വരെയുള്ള കാലയളവിലെ വിവരങ്ങൾ ഉൾകൊള്ളുന്ന സർവേ പ്രകാരം 15-29 പ്രായത്തിലുള്ള കേരളത്തിലെ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് 29.9% […]

Keralam

മുൻ എംഎൽഎ കെ പി കുഞ്ഞികണ്ണൻ അന്തരിച്ചു

കാസര്‍കോട് : ഉദുമ മുൻ എംഎൽഎയും കെപിസിസി മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന കെ പി കുഞ്ഞികണ്ണൻ അന്തരിച്ചു. 75 വയസ്സായിരുന്നു. അപകടത്തെ തുടർന്ന് ചികിത്സയിലിരിക്കവെയാണ് അന്ത്യം. ‌സെപ്റ്റംബർ ഏഴാം തീയതിയാണ് കുഞ്ഞിക്കണ്ണന്‍ സഞ്ചരിച്ചിരുന്ന വാഹനം കണ്ണൂരില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്. അപകടത്തിൽ വാരിയെല്ലിന് ഗുരുതരമായി പരിക്കേറ്റ കുഞ്ഞിക്കണ്ണന്‍ കണ്ണൂരിൽ ചികിത്സയിലായിരുന്നു. […]

Keralam

ആം​ബുലൻസ് ദുരുപയോ​ഗം ചെയ്തു ; സുരേഷ് ഗോപി ആംബുലൻസിൽ വന്നതിനെതിരെ പരാതി

തൃശ്ശൂർ പൂരം നിർത്തിവച്ചതിന് പിന്നാലെ സുരേഷ് ഗോപി ആംബുലൻസിൽ വന്നതിനെതിരെ പരാതി. ആം​ബുലൻസ് ദുരുപയോ​ഗം ചെയ്തുവെന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി. അഭിഭാഷകനായ അഡ്വക്കേറ്റ് കെ സന്തോഷ് കുമാറാണ് പരാതിക്കാരൻ.  മോട്ടോർ വാഹന വകുപ്പിനും മുഖ്യമന്ത്രിക്കുമാണ് പരാതി നൽകിയത്.ചികിത്സ സംബന്ധമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കേണ്ട ആംബുലൻ മറ്റ് ആവശ്യത്തിന് ഉപയോഗിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് […]

Keralam

കര്‍ണാടക സര്‍ക്കാരിനോട് സംസ്ഥാനം നന്ദി പറയണം ; അര്‍ജുന്‍ ദൗത്യത്തില്‍ പ്രതികരണവുമായി എം കെ രാഘവന്‍ എംപി

കോഴിക്കോട് : കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്തിയതില്‍ കര്‍ണാടക സര്‍ക്കാരിനോട് സംസ്ഥാന സര്‍ക്കാര്‍ നന്ദി പറയണമെന്ന് എം കെ രാഘവന്‍ എംപി. തിരച്ചിലിനുള്ള ചെലവ് മുഴുവന്‍ വഹിച്ചത് കര്‍ണാടക സര്‍ക്കാരാണെന്നും എംപി പറഞ്ഞു.  അര്‍ജുന്റെ വീട്ടില്‍ വൈകുന്നേരം പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ’71ാമത്തെ ദിവസമാണ് വാഹനം […]

India

വിതുമ്പി അർജുന്റെ സഹോദരി ഭർത്താവ് ; ഷിരൂരിൽ വൈകാരിക നിമിഷങ്ങൾ

അർജുനെ കാണാതായി 71-ദിവസത്തിന് ശേഷമാണ് ലോറിയും ഒപ്പം മൃതദേഹവും ഗംഗാവലി പുഴയില്‍ നിന്ന് ദൗത്യസംഘം കണ്ടെടുത്തിരിക്കുന്നത്. ക്യാബിന്‍ പുറത്തെടുക്കുന്ന സമയത്ത് ഏറെ വൈകാരിക നിമിഷങ്ങള്‍ക്കാണ് ഷിരൂര്‍ ഇന്ന് സാക്ഷിയായത്. വിതുമ്പലോടെയാണ് അര്‍ജുന്‍റെ സഹോദരി ഭര്‍ത്താവ് ജിതിന്‍ പ്രതികരിച്ചത്. ലോറി കണ്ടെത്തിയെന്ന് അർജുന്റെ സഹോദരി ഭർത്താവ് പറഞ്ഞു. അർജുൻ ജീവനോടെ […]

India

മുഡ ഭൂമി ഇടപാട് കേസ് : സിദ്ധരാമയ്യക്കെതിരെ ലോകായുക്ത അന്വേഷണം

മൈസൂരു മുഡ ഭൂമി ഇടപാട് കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ലോകായുക്ത. ബംഗളുരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. മൈസൂരു ലോകായുക്ത പോലീസാണ് കേസ് അന്വേഷിക്കേണ്ടത്. 3 മാസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് കോടതി നിർദേശം. ഇന്നലെ ഗവർണർക്കെതിരെ സിദ്ധരാമയ്യ നൽകിയ ഹർജി […]

Keralam

പാലക്കാട് വാഹനപരിശോധനയ്ക്കിടെ എംഡിഎംഎ പിടികൂടി ; 3 പേർ അറസ്റ്റിൽ

പാലക്കാട് : വാഹനപരിശോധനയ്ക്കിടെ എംഡിഎംഎയുമായി 3 പേരെ നാട്ടുകൽ പോലീസ് അറസ്റ്റ് ചെയ്തു. 5.850 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്നും പോലീസ് പിടിച്ചെടുത്തത്. നാട്ടുകൽ പാലോട് സ്വദേശികളായ കളംപറമ്പിൽ മുഹമ്മദ് അജ്നാസ് (21), പുത്തനങ്ങാടി നിഷാദ്(31), പാറക്കലിൽ ഷിഹാബുദ്ദീൻ (34) എന്നിവരെയാണ് സിഐ എ. ഹബീബുള്ളയുടെ നേതൃത്വത്തിലുള്ള സംഘം […]