Business

സ്വർണവില സർവകാല റെക്കോർഡിൽ ; ഇന്ന് വർധിച്ചത് 600 രൂപ

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോർഡിൽ. പവന് ഇന്ന് 600 രൂപയാണ് വർധിച്ചത്. 55,680 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 75 രൂപ കൂടി 6960 രൂപയിലെത്തി. മെയിൽ രേഖപ്പെടുത്തിയ റെക്കോർഡ് ആണ് ഇന്ന് തിരുത്തിയത്. പവന് 55,120 രൂപയായിരുന്നു അന്ന്. ഈ മാസത്തിന്റെ തുടക്കത്തിൽ […]

Movies

റിലീസ് ചെയ്ത് 20 വർഷങ്ങൾക്കുശേഷം 100 കോടി ക്ലബിൽ ; ചരിത്രമായി വീർ സാറ

പഴയകാല സൂപ്പർഹിറ്റ് ചിത്രങ്ങൾ റീ റിലീസ് ചെയ്യുകയും മികച്ച അഭിപ്രായം നേടുകയുമൊക്കെ ചെയ്തിട്ടുണ്ട്. എന്നാൽ ഒരു റീ റിലീസ് ചിത്രം ആ​ഗോള ബോക്സോഫീസിൽ 100 കോടി കളക്ഷൻ സ്വന്തമാക്കിയത് എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? അങ്ങനെയൊന്ന് നടന്നിരിക്കുകയാണ്. റൊമാന്റിക് ക്ലാസിക് ചിത്രം വീർ സാറയാണ് ഇങ്ങനെയൊരു നേട്ടം കൈവരിച്ച് ചരിത്രമായത്. ഈ […]

Keralam

കവിയൂര്‍ പൊന്നമ്മയുടെ വിയോഗത്തില്‍ ദുഖം രേഖപ്പെടുത്തി മോഹന്‍ലാല്‍

കവിയൂര്‍ പൊന്നമ്മയുടെ വിയോഗത്തില്‍ ദുഖം രേഖപ്പെടുത്തി മോഹന്‍ലാല്‍. പെറ്റമ്മയോളം സ്‌നേഹം കഥാപാത്രത്തിനും ഞാനെന്ന വ്യക്തിക്കും എക്കാലത്തും പകര്‍ന്നു തന്ന എന്റെ പ്രിയപ്പെട്ട പൊന്നമ്മച്ചേച്ചി എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്. കവിയൂര്‍ പൊന്നമ്മയ്ക്ക് സ്‌നേഹ ചുംബനം നല്‍കുന്ന ചിത്രവും താരം ഫേസ്ബുക്കില്‍ പങ്കു വച്ചിട്ടുണ്ട്. പൊന്നമ്മച്ചേച്ചിയോടൊപ്പം മകനായി അഭിനയിക്കേണ്ടി വന്നിട്ടില്ല എനിക്ക് […]

Keralam

കേന്ദ്രനിര്‍ദേശം പാലിച്ചില്ല ; കേരളത്തില്‍ EV ചാര്‍ജിങ് നിരക്ക് തോന്നിയ പോലെ

കേന്ദ്ര മാര്‍ഗനിര്‍ദേശം നടപ്പാക്കാത്തതിനാല്‍ സംസ്ഥാനത്തെ ഇലക്ട്രിക് വാഹന ചാര്‍ജിങ് നിരക്കുകള്‍ തോന്നിയതുപോലെ. സംസ്ഥാനത്ത് യൂണിറ്റിന് 15 മുതല്‍ 23 രൂപവരെയാണ് ചാര്‍ജിങ്ങിന് വിവിധ കമ്പനികള്‍ ഈടാക്കുന്നത്. ഇ.വി. ചാര്‍ജിങ് നിരക്കിന് പരിധിനിശ്ചയിക്കണമെന്ന കേന്ദ്രനിര്‍ദേശം കേരളം പാലിക്കാത്തതാണ് ഇതിനുകാരണം. ചാര്‍ജിങ് സ്റ്റേഷനുകള്‍ക്ക് വൈദ്യുതിനല്‍കുന്ന വൈദ്യുതി വിതരണ കമ്പനികള്‍, എനര്‍ജി ചാര്‍ജ് […]

Movies

കാൻ മേളയിൽ ഇന്ത്യയുടെ അഭിമാനമായ ചിത്രം ; ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ ഇന്ന് മുതൽ തിയേറ്ററുകളിൽ

കാന്‍ ചലച്ചിത്രമേളയില്‍ ഗ്രാന്‍ഡ് പ്രീ പുരസ്ക്കാരം നേടിയ ഇന്ത്യൻ ചിത്രമായ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ ഇന്ന് മുതൽ തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കുന്നു. തെലുങ്ക് നടൻ റാണ ദഗുബാട്ടിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ ആണ് ഈ ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യുന്നത്. കേരളത്തിൽ പരിമിതമായ സ്‌ക്രീനുകളിൽ റിലീസ് […]

Keralam

വ്യാജ കാഫിർ സ്ക്രീൻഷോട്ട് ഷെയർ ചെയ്ത മനീഷ് വീണ്ടും സിപിഐഎം ബ്രാഞ്ച് സെക്രട്ടറി

കണ്ണൂർ : വടകര തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ കാഫിർ സ്ക്രീൻ ഷോട്ട് ഷെയർ ചെയ്ത മനീഷ് കെ കെ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി. മയ്യിൽ വേളം സെൻ്റർ ബ്രാഞ്ച് സെക്രട്ടറിയായാണ് മനീഷിനെ വീണ്ടും തിരഞ്ഞെടുത്തത്. സ്ക്രീൻഷോട്ട് വിവാദത്തിൽ സിപിഐഎമ്മിന് പങ്കില്ലെന്നായിരുന്നു പാർട്ടി നിലപാട്. സ്ക്രീൻഷോട്ട് ഷെയർ ചെയ്തതിന് മനീഷിൻ്റെ […]

Keralam

എം ആര്‍ അജിത് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി പി വി അൻവർ

മലപ്പുറം : എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ ഗുരുത വെളിപ്പെടുത്തലുമായി പി വി അന്‍വര്‍ എംഎല്‍എ വീണ്ടും രംഗത്ത്. സോളാര്‍ കേസ് അട്ടിമറിക്കാന്‍ അജിത് കുമാര്‍ ശ്രമിച്ചുവെന്നും ഇതിന്റെ പ്രതിഫലമായി വന്‍ തുക പ്രതികളില്‍ നിന്ന് കൈപ്പറ്റിയെന്നും പി വി അന്‍വര്‍ എംഎല്‍എ ആരോപിച്ചു. ഒന്നാം പിണറായി […]

Keralam

പെണ്‍സുഹൃത്തിന്റെ വീടിന് സമീപമെത്തി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു

കൊല്ലം : പെണ്‍സുഹൃത്തിന്റെ വീടിനുസമീപമെത്തി മണ്ണെണ്ണയൊഴിച്ചു തീകൊളുത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കിളികൊല്ലൂര്‍ കല്ലുംതാഴം പണ്ടാരത്തുവിള വീട്ടില്‍(കട്ടവിള) ലൈജു(38)വാണ് മരിച്ചത്. ശക്തികുളങ്ങര ക്ഷേത്രത്തിനുസമീപം വെള്ളിയാഴ്ച രാവിലെ ഒന്‍പതരയോടെയായിരുന്നു സംഭവം. ദേഹത്ത് മണ്ണെണ്ണയൊഴിച്ച് പെണ്‍സുഹൃത്തിന്റെ വീടിനുസമീപമെത്തി തീകൊളുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ ലൈജുവിനെ ജില്ലാ ആശുപത്രിയിലും പാരിപ്പള്ളി മെഡിക്കല്‍ […]

Entertainment

കങ്കണയുടെ ‘എമര്‍ജന്‍സി’ റിലീസ്; ഈ മാസം 25നകം തീരുമാനമെടുക്കണമെന്ന് ബോംബെ ഹൈക്കോടതി

മുംബൈ: കങ്കണ റണൗട്ട് മുഖ്യവേഷത്തിലെത്തുന്ന സിനിമ ‘എമര്‍ജന്‍സി’യുടെ റിലീസില്‍ ഇടപെട്ട് ബോംബെ ഹൈക്കോടതി. ചിത്രത്തിന്‍റെ റിലീസിന്‍റെ കാര്യത്തില്‍ ഈ മാസം 25നകം തീരുമാനമെടുക്കണമെന്ന് ബോംബെ ഹൈക്കോടതി സെന്‍സര്‍ ബോര്‍ഡിനോട് ആവശ്യപ്പെട്ടു. ചിത്രത്തിന്‍റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് നിര്‍മാതാക്കളായ സീ സ്‌റ്റുഡിയോസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേ ജസ്‌റ്റിസുമാരായ ബര്‍ഗെസ് കൊളാബാവാല, ഫിര്‍ദോഷ് […]

Uncategorized

വയനാട് തലപ്പുഴ മരംമുറി; ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിച്ചു; മരം മുറിച്ചത് സദുദ്ദേശപരമായ കാര്യത്തിനെന്ന് കണ്ടെത്തൽ

വയനാട് തലപ്പുഴ മരംമുറി ആരോപണത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിച്ചു. ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയിട്ടില്ല എന്ന് റിപ്പോർട്ട്. മരം മുറിച്ചത് സദുദ്ദേശപരമായ കാര്യത്തിന് എന്ന് കണ്ടെത്തലിനെ തുടർന്നാണ് നടപടി പിൻവലിച്ചത്. മരം മുറിച്ചത് സോളാർ ഫെൻസിംഗിന് വേണ്ടിയാണെന്നാണ് കണ്ടെത്തൽ. സസ്പെൻഡ് ചെയ്ത രണ്ട് ഉദ്യോ​ഗസ്ഥരെ തിരിച്ചെടുത്തു. അനധികൃത നടപടി […]