Keralam

ഗുരുവായൂര്‍ ക്ഷേത്രനടയില്‍ മൂര്‍ഖനെ തോളിലിട്ട് സാഹസം; യുവാവിന് പാമ്പ് കടിയേറ്റു

ഗുരുവായൂര്‍ ക്ഷേത്രനടയില്‍ മൂര്‍ഖനെ തോളിലിട്ട് സാഹസത്തിനു മുതിര്‍ന്നയാള്‍ക്ക് പാമ്പ് കടിയേറ്റു. കൊല്ലം പാരിപ്പിള്ളി അനില്‍ ഭവനില്‍ സുനില്‍കുമാറിനാണ് പാമ്പുകടിയേറ്റത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. വടക്കേ നടയിലെ ഗേറ്റിന് സമീപത്തെ സെക്യൂരിറ്റി ക്യാബിന് സമീപം തിങ്കളാഴ്ച രാത്രി 1 മണിയോടെയാണ് പാമ്പിനെ കണ്ടെത്തിയത്. സുരക്ഷാ ജീവനക്കാരും പൊലീസും […]

Banking

ബാങ്കുകള്‍ കെവൈസി കര്‍ശനമാക്കുന്നു: കൂടുതല്‍ രേഖകള്‍ നല്‍കേണ്ടി വന്നേക്കാം

റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം പരിഗണിച്ച് കൈവസി(ഉപഭോക്താവിനെ അറിയുക)നടപടിക്രമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ ബാങ്കുകള്‍. വ്യത്യസ്ത രേഖകളുപയോഗിച്ച് ഒന്നിലധികം അക്കൗണ്ടുകള്‍ എടുത്തിട്ടുള്ളവരില്‍നിന് ബാങ്കുകള്‍ വ്യക്തത തേടും. നിലവിലുള്ള എല്ലാ അക്കൗണ്ടുകളിലും ഫോണ്‍ നമ്പര്‍ പുതുക്കി നല്‍കാന്‍ ആവശ്യപ്പെടും. ഒന്നിലധികം അക്കൗണ്ടുകളിലോ ജോയന്റ് അക്കൗണ്ടുകളിലോ ഒരേ ഫോണ്‍ നമ്പര്‍ നല്‍കിയിട്ടുള്ളവരോടും ഇക്കാര്യം ആവശ്യപ്പെടും. […]

Keralam

ഓട്ടോറിക്ഷയുടെ രഹസ്യ അറയിൽ സൂക്ഷിച്ച് കടത്താൻ ശ്രമിച്ച 33.45 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി

മലപ്പുറം: ഓട്ടോറിക്ഷയുടെ രഹസ്യ അറയിൽ സൂക്ഷിച്ച് കടത്താൻ ശ്രമിച്ച 33.45 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. സംഭവത്തില്‍ മലപ്പുറം കോഡൂര്‍ മാട്ടത്തൊടി ഷിഹാബുദ്ദീനെ(46) കസ്റ്റഡിയിലെടുത്തു.  മുണ്ടുപറമ്പ് ബൈപ്പാസില്‍ മലപ്പുറം പൊലീസ് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ഷിഹാബുദ്ദീന്റെ പക്കൽനിന്നും കുഴല്‍പ്പണം പിടിച്ചെടുത്തത്. ഓട്ടോറിക്ഷയുടെ പിന്നിലെ സീറ്റിനടിയിലെ രഹസ്യ അറയിലാണ് പണം ഒളിപ്പിച്ചിരുന്നത് […]

Movies

സ്വതന്ത്ര്യ വീര്‍ സവര്‍ക്കര്‍ എന്ന ബോളിവുഡ് ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു

സ്വതന്ത്ര്യ വീര്‍ സവര്‍ക്കര്‍ എന്ന ബോളിവുഡ് ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ വി ഡി സവര്‍ക്കറുടെ ജീവിതം ആണ് ചിത്രത്തിന്റെ പ്രമേയം. പ്രഖ്യാപനം മുതൽ ഏറെ ചർച്ചകൾക്ക് വഴിവച്ച ചിത്രം മാർച്ച് 22ന് റിലീസ് ചെയ്യും.  രണ്‍ദീപ് ഹൂദ ആദ്യമായി സംവിധാനം ചെയ്യുന്ന […]

Keralam

പാര്‍ക്കിങ്ങിനെച്ചൊല്ലി തർക്കം; അടിമാലിയിൽ പോലീസുകാരനെ കുത്തിപ്പരിക്കേല്‍പ്പിച്ചു

അടിമാലി(ഇടുക്കി): അടിമാലിയില്‍ പോലീസുകാരനെ മൂവര്‍സംഘം കുത്തിപ്പരിക്കേല്‍പ്പിച്ചു. വെള്ളത്തൂവല്‍ പോലീസ് സ്‌റ്റേഷനിലെ സി.പി.ഒ. അനീഷിനാണ് കുത്തേറ്റത്.  ഇദ്ദേഹത്തെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് പിടികൂടി. തിങ്കളാഴ്ച രാത്രി പത്തുമണിയോടെ അടിമാലി ഇരുന്നൂറേക്കറില്‍വച്ചാണ് പോലീസുകാരന് നേരേ ആക്രമണമുണ്ടായത്. അടിമാലി ടൗണില്‍ കാര്‍ പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ […]

India

2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതി മാർച്ച് രണ്ടാം വാരം പ്രഖ്യാപിച്ചേക്കുമെന്ന് സൂചന

2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതി മാർച്ച് രണ്ടാം വാരം പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. മാർച്ച് പതിനാലിനൊ പതിനഞ്ചിനൊ ആയിരിക്കാം പ്രഖ്യാപനം. 2019 ന് സമാനമായി ഏഴ് ഘട്ടങ്ങളായായിരിക്കും വോട്ടെടുപ്പ്. ആദ്യ ഘട്ടം ഏപ്രില്‍ രണ്ടാം വാരമായിരിക്കുമെന്നും വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് എബിപി ന്യൂസ് റിപ്പോർട്ട് ചെയ്തു. മാർച്ച് 14 മുതല്‍ പെരുമാറ്റച്ചട്ടം […]

India

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് സമൂഹമാധ്യമത്തിലൂടെ ഭീഷണി

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് സമൂഹമാധ്യമത്തിലൂടെ ഭീഷണി. കർണാടക സ്വദേശിയായ മുഹമ്മദ് രശൂൽ കഡ്ഡാരെ എന്നയാളാണ് ഭീഷണി മുഴക്കിയത്. ഇയാൾക്കെതിരേ യാദ്ഗിരി സുർപുർ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാളെ കണ്ടുപിടിക്കാൻ അന്വേഷണം വ്യാപിപ്പിച്ചതായി പൊലീസ് അറിയിച്ചു. സമൂഹമാധ്യമത്തില്‍ ഷെയര്‍ ചെയ്ത വീഡിയോയിലാണ് ഇയാള്‍ മോദിക്കെതിരെ വധഭീഷണി മുഴക്കിയത്. കൈയിൽ […]

Business

പൊള്ളുന്ന തിളക്കവുമായി സ്വർണം; പുതിയ റെക്കോർഡ് പവന് 47,560 രൂപ

തിരുവനന്തപുരം ∙ സ്വർണവില ഏറ്റവും ഉയർന്ന നിരക്കിൽ. രാജ്യാന്തര മാർക്കറ്റിൽ സ്വർണവില 2115 യുഎസ് ഡോളർ പിന്നിട്ടു. യുഎസിലെ പണപ്പെരുപ്പമാണു വിലവർധനയ്ക്കു കാരണമെന്നാണു വിലയിരുത്തൽ.  ഇതിന്റെ ചുവടുപിടിച്ച് കേരളത്തിൽ പവന് 560 രൂപ വർധിച്ചു.  ഒരു പവൻ സ്വർണത്തിന് 47,560 രൂപയാണു നിലവിലെ വില.  2023 ഡിസംബർ 28ന്  […]

Movies

മലയാളത്തില്‍ നിന്നുള്ള ചിദംബരത്തിൻ്റെ മഞ്ഞുമ്മല്‍ ബോയ്‍സ് 100 ക്ലബില്‍ ഇടം നേടി

മലയാളത്തില്‍ നിന്നുള്ള നാലാമത്തെ 100 കോടി ക്ലബായി ചിദംബരത്തിന്റെ മഞ്ഞുമ്മല്‍ ബോയ്‍സ്. മലയാളത്തില്‍ നിന്ന് മോഹൻലാല്‍ നായകനായ ചിത്രം പുലിമുരുഗനാണ് ആഗോള ബോക്സ് ഓഫീസില്‍ ആദ്യമായി 100 കോടി ക്ലബില്‍ എത്തുന്നത്. രണ്ടാമതായി മോഹൻലാലിന്റെ ലൂസിഫറും 100 ക്ലബില്‍ ഇടംനേടി. മലയാളത്തില്‍ നിന്ന് 2018ഉം ആഗോളതലത്തില്‍ 100 കോടി […]

Sports

കരുത്തരായ തമിഴ്‌നാടിനെ തോൽപ്പിച്ച് മുംബൈ രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിൽ

മുംബൈ: കരുത്തരായ തമിഴ്‌നാടിനെ ഇന്നിങ്‌സിനും 70 റൺസിനും തോൽപ്പിച്ച് മുംബൈ രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിൽ.  സ്കോർ: തമിഴ്‌നാട്, 146, 162. മുംബൈ 378. മത്സരം മൂന്നുദിവസത്തിൽ തീർന്നു. രണ്ടാം ഇന്നിങ്‌സിൽ പത്തുറൺസെടുക്കുന്നതിനിടെ മൂന്നു മുൻനിര ബാറ്റർമാരെ നഷ്ടപ്പെട്ട തമിഴ്‌നാടിനുവേണ്ടി ബാബ ഇന്ദ്രജിത്ത് (70) പൊരുതിനിന്നു.  പ്രദോഷ് രഞ്ജൻ […]