Banking

ഗൂഗിൾപേയ്ക്കും ഫോൺപേയ്ക്കും വെല്ലുവിളി ;പുതിയ എതിരാളി ഫ്ളിപ്കാർട്ട്

യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) സേവനം ആരംഭിച്ച് ഫ്‌ലിപ്കാര്‍ട്ട് ഇന്ത്യ. ആക്‌സിസ് ബാങ്കുമായി സഹകരിച്ചാണ് സേവനം ആരംഭിച്ചിരിക്കുന്നത്. പുതിയ സേവനം ഫ്‌ലിപ്കാര്‍ട്ട് ഉപയോക്താക്കള്‍ക്കാണ് പ്രയോജനം ചെയ്യുക. ആപ്പ് തുറന്നാല്‍ ആദ്യം കാണുന്ന യുപിഐ സ്‌കാനര്‍ ഉപയോഗിച്ച് ഇനി ഇടപാടുകള്‍ നടത്താനാവുമെന്ന് കമ്പനി അറിയിച്ചു. തുടക്കത്തില്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഫ്‌ലിപ്കാര്‍ട്ട് […]

Keralam

സംസ്ഥാനത്ത് റേഷന്‍ കടകളുടെ സമയം പുനക്രമീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ കടകളുടെ സമയം പുനക്രമീകരിച്ചു.  ഇന്ന് മുതല്‍ ശനിയാഴ്ച വരേക്കാണ് പുനക്രമീകരണം. ഏഴ് ജില്ലകളില്‍ രാവിലെയും ഏഴ് ജില്ലകളില്‍ വൈകീട്ടുമാണ് അതുവരെ റേഷൻ കടകള്‍ പ്രവര്‍ത്തിക്കുക. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജില്ലകളില്‍ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ രാവിലെയും ബുധന്‍, ശനി ദിവസങ്ങളില്‍ ഉച്ചയ്ക്ക് ശേഷവും […]

Technology

സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാന്‍ കഴിയുന്ന ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം

ഫോട്ടോ, വീഡിയോ ഷെയറിങ് പ്ലാറ്റ്‍ഫോമായ ഇന്‍സ്റ്റഗ്രാമില്‍ സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാന്‍ കഴിയുന്ന ഫീച്ചർ അവതരിപ്പിച്ച് മെറ്റ. സന്ദേശം അയച്ചു കഴിഞ്ഞ് 15 മിനിറ്റിനുള്ളില്‍ എഡിറ്റ് ചെയ്യാന്‍ സാധിക്കും. ഇനി മുതല്‍ ചാറ്റുകള്‍ പിന്‍ ചെയ്ത് വെക്കാനും കഴിയും. വാട്‌സ്ആപ്പിലും സമാന ഫീച്ചറുകള്‍ മെറ്റ നേരത്തെ അവതരിപ്പിച്ചിരുന്നു.  സ്വകാര്യതയ്ക്ക് മുന്‍ഗണ […]

India

ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്‌സില്‍ ഇടം നേടി മഹാരാഷ്ട്ര വനം വകുപ്പ്

മുംബൈ: ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്‌സില്‍ ഇടം നേടി മഹാരാഷ്ട്ര വനംവകുപ്പ്. ചന്ദ്രാപ്പുരിലെ തഡോബ ഫെസ്റ്റിവലില്‍ 65,724 തൈകള്‍ ഉപയോഗിച്ച് ഭാരത് മാതാ എന്നെഴുതിയാണ് വനംവകുപ്പ് ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയത്. ഭാരത് മാതാ’ എന്ന് വായിക്കാന്‍ കഴിയുന്ന രീതിയിലാണ് തൈകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളില്‍ […]

World

വടക്കൻ ഇസ്രയേലിലുണ്ടായ മിസൈൽ ആക്രമണത്തിൽ കൊല്ലം സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടു

ജറുസലേം: വടക്കൻ ഇസ്രയേലിലുണ്ടായ മിസൈൽ ആക്രമണത്തിൽ കൊല്ലം സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടു.  കൊല്ലം സ്വദേശി നിബിൻ മാക്സവെല്ലാണ് കൊല്ലപ്പെട്ടത്.  ആക്രമണത്തിൽ രണ്ട് മലയാളികൾക്ക് പരിക്കേറ്റു.  കൊല്ലം വാടി സ്വദേശിയാണ് നിബിന്‍.  കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് വ്യാമാക്രമണം ഉണ്ടായത്.  രണ്ടു മാസം മുൻപാണ് ഇസ്രായേലിൽ എത്തിയത്. ഇന്നലെ വൈകീട്ട് നാലരയ്ക്കാണ് […]

Colleges

നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ.എസ്.യു

തിരുവനന്തപുരം: ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ.എസ്.യു. വെറ്റിനറി സർവ്വകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ നേതാക്കളെ ക്രൂരമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്യുന്നതെന്ന് സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ അറിയിച്ചു. സിദ്ധാർത്ഥിനെ കൊന്നത് എസ്.എഫ്.ഐ എന്ന മുദ്രാവാക്യം ഉയർത്തി എസ്.എഫ്.ഐ വി […]

Uncategorized

വെയിൽ കൊണ്ട് നിറം മങ്ങിയോ ?പുതിയ ഫേസ് പാക്ക് പരിചയപ്പെടാം

വെറും രണ്ട് ചേരുവകൾ ചേർത്തുള്ള പാക്ക് പരിചയപ്പെടാം. വെളിച്ചെണ്ണയും മഞ്ഞളും ചേർത്തുള്ള പാക്കാണിത്.  രണ്ട് ടീസ്പൂൺ വെളിച്ചെണ്ണയും അൽപം മഞ്ഞളും ചേർത്ത് മുഖത്തും കഴുത്തിലുമായി ഇടുക. 15 മിനുട്ടിന് ശേഷം മുഖം കഴുകുക. മുഖത്തെ കരുവാളിപ്പ് ഇന്ന് പലരിലും കണ്ട് വരുന്ന പ്രശ്നമാണ്. സൂര്യപ്രകാശം ഏൽക്കുന്നത് ചർമ്മത്തിൽ വളരെയധികം […]

Keralam

കേരള സര്‍വകലാശാല കലോത്സവത്തിന്റെ പേര് മാറ്റാന്‍ നിര്‍ദേശിച്ച് ;വൈസ് ചാന്‍സലര്‍

തിരുവനന്തപുരം: പരാതിയും വിവാദവും ഉയര്‍ന്നതിനെത്തുടര്‍ന്ന് കേരള സര്‍വകലാശാലാ യൂണിയന്‍ സംഘടിപ്പിക്കുന്ന യുവജനോത്സവത്തിന്റെ പേരുമാറ്റാന്‍ നിര്‍ദേശിച്ച് വൈസ് ചാന്‍സലര്‍. അധിനിവേശങ്ങള്‍ക്കെതിരേ കലയുടെ പ്രതിരോധം എന്ന പ്രമേയവുമായി ‘ഇന്‍തിഫാദ’ എന്ന പേരാണ് കലോത്സവത്തിന് നല്‍കിയിരുന്നത്.  ഇസ്രയേലിനുനേരേ ആക്രമണം നടത്താന്‍ ഹമാസ് ഉപയോഗിച്ച വാക്കാണിതെന്നു ചൂണ്ടിക്കാട്ടി ഒരുവിഭാഗം വിദ്യാര്‍ഥികള്‍ വൈസ് ചാന്‍സലര്‍ ഡോ. […]

District News

കൈക്കൂലി കേസിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിലായി

കോട്ടയം: കൈക്കൂലി കേസിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിലായി. കോട്ടയം ഇലക്ട്രിക്കൽ  ഇൻസ്പെക്ടറേറ്റിലെ ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടർ എൻഎൽ സുമേഷാണ് പിടിയിലായത്.  സ്വകാര്യ സ്കൂളിലെ പീരിയോഡിക്കൽ ഇൻസ്പെക്ഷൻ നടത്തിയ ഇയാൾ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിനാണ് കൈക്കൂലി ചോദിച്ചത്.  ഇത് ഇന്ന് കൈപ്പറ്റുന്നതിനിടെയാണ് വിജിലൻസ് സംഘം കൈയ്യോടെ പൊക്കിയത്. കൊല്ലം […]

Keralam

അനിൽ ആന്റണിക്കെതിരായ പി സി ജോർജിന്റെ നീക്കങ്ങളിൽ ബിജെപി കേന്ദ്ര നേതൃത്വത്തിന് അതൃപ്‌തി

അനിൽ ആന്റണിക്കെതിരായ പ്രതിഷേധത്തിൽ ബിജെപി കേന്ദ്ര നേതൃത്വത്തിന് അതൃപ്തി. സംസ്ഥാന നേതാക്കളോട് വിശദീകരണം തേടി. പി സി ജോർജിന്റെ നീക്കങ്ങളിലും അതൃപ്‌തി. എന്നാൽ പി സി ജോർജിനെതിരെ പരാതി നൽകിയിട്ടില്ലെന്ന് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി. പരാതി നൽകിയാൽ തന്നെ സംസ്ഥാന നേതൃത്വത്തിനല്ലേ നൽകേണ്ടതെന്നും തുഷാർ വെള്ളാപ്പള്ളി പ്രതികരിച്ചു. […]