Entertainment

കാനിൽ തിളങ്ങിയ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ തിയറ്ററുകളിലേക്ക്; കേരളത്തിൽ ശനിയാഴ്ച മുതൽ റിലീസിനൊരുങ്ങുന്നു

കാൻ ചലച്ചിത്ര മേളയിൽ ഗ്രാൻ പ്രി’ പുരസ്കാരം നേടിയ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ തിയറ്ററുകളിലേക്ക്. കേരളത്തിലെ പരിമിത സ്ക്രീനുകളിലാണ് ചിത്രം ശനിയാഴ്ച മുതൽ പ്രദർശനത്തിനെത്തുന്നത്. ബാഹുബലി താരം റാണ ദഗ്ഗുബതിയുടെ പ്രൊഡക്ഷൻ ഹൗസ് സ്പിരിറ്റ് മീഡിയയാണ് മലയാളം-ഹിന്ദി ചിത്രം ഇന്ത്യയിൽ വിതരണം ചെയ്യാനുള്ള അവകാശം നേടിയത്. […]

Keralam

എഡിജിപി എംആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവ്

എഡിജിപി എംആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവ്. ഡിജിപിയുടെ ശിപാർശ മുഖ്യമന്ത്രി അം​ഗീകരിച്ചു. അനധികൃത സ്വത്ത് സമ്പാദനവും കെട്ടിടനിർമാണവും അന്വേഷണ പരിധിയിലുണ്ടാകും. എസ്പി സുജിത് ദാസിനെതിരെയും അന്വേഷണം നടക്കും. അന്വേഷണ സംഘത്തെ നാളെ നിശ്ചയിക്കും. എ ഡി ജി പി എം ആർ അജിത് കുമാറിനെതിരെ […]

District News

നട്ടാശ്ശേരി ജയഭാരത് ലൈബ്രറിയിൽ നിർമ്മിച്ച ദുരിതാശ്വാസ ക്യാമ്പ് കെട്ടിടത്തിൻ്റെ ഉദ്‌ഘാടനം നടത്തി

കോട്ടയം: നട്ടാശ്ശേരി ജയഭാരത് ലൈബ്രറിയിൽ നിർമ്മാണം പൂർത്തീകരിച്ച താത്കാലിക വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പ് കെട്ടിടത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ വി ബിന്ദു നിർവ്വഹിച്ചു.ലൈബ്രറി പ്രസിഡന്റ്‌ വേണുഗോപാൽ ആർ അധ്യക്ഷനായിരുന്നു. കോട്ടയം താലൂക്ക് ലൈബ്രറി സെക്രട്ടറി ഷൈജു തെക്കുംചേരി, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ ഉഷ വേണുഗോപാൽ, ബിന്ദു ജയചന്ദ്രൻ […]

Keralam

പ്രശസ്ത സാഹിത്യകാരൻ കെ ജി സേതുനാഥ് ജന്മശതാബ്ദി ആഘോഷവും പുസ്തക പ്രകാശനവും

തിരുവനന്തപുരം: പ്രശസ്ത സാഹിത്യകാരൻ കെ ജി സേതുനാഥ് സ്മാരക സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കെ ജി സേതുനാഥ് ജന്മശതാബ്ദി ആഘോഷവും പുസ്തക പ്രകാശനവും സെപ്തംബർ 22 ന് വൈകുന്നേരം 5 ന് തിരുവനന്തപുരം പ്രസ് ക്ലബിൽ നടക്കും. പ്രശസ്ത കലാകാരൻ സൂര്യ കൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്യും.സാഹിത്യകാരൻ വിനു […]

India

അതിഷി മന്ത്രിസഭയില്‍ ഏഴു മന്ത്രിമാര്‍ ; മുകേഷ് അഹ്ലാവത് പുതുമുഖം

ഡല്‍ഹി സുല്‍ത്താന്‍പുര്‍ മജ്‌റ മണ്ഡലത്തില്‍ നിന്നുള്ള ആം ആദ്മി പാര്‍ട്ടി എംഎല്‍എ മുകേഷ് അഹ്ലാവത് ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന അതിഷി മന്ത്രിസഭയില്‍ പുതുമുഖമാകും. കെജ്‌രിവാള്‍ മന്ത്രിസഭയില്‍ നിന്നുള്ള നാലു മന്ത്രിമാര്‍ തുടരുമെന്നും മുഖ്യമന്ത്രിയടക്കം ഏഴു മന്ത്രിമാരാകും ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുകയെന്നും ആം ആദ്മി പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് […]

Sports

ബംഗ്ലാദേശിനെതിരേ ഇന്ത്യക്ക് ബാറ്റിങ് തകർച്ച

ചെന്നൈ : ബംഗ്ലാദേശിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച. ഇന്ത്യൻ രീതികളിൽ നിന്നു വ്യത്യസ്തമായി പേസ് ബൗളിങ്ങിനെ തുണയ്ക്കുന്ന പിച്ചിൽ ടോസ് കിട്ടിയാൽ ബാറ്റ് ചെയ്യാനായിരുന്നു ഇരു ക്യാപ്റ്റൻമാരുടെയും തീരുമാനം. ടോസ് ഭാഗ്യം തുണച്ചത് ബംഗ്ലാ ക്യാപ്റ്റൻ നജ്മുൾ ഹുസൈൻ ഷാന്‍റോയെ. ബൗളിങ് […]

Keralam

ഉംറയ്ക്ക് പോകുന്ന ചിത്രം പങ്കുവെച്ച് സിപിഐ നേതാവും പട്ടാമ്പി എംഎൽഎയുമായ മുഹമ്മദ് മുഹ്സിൻ

ഉംറയ്ക്ക് പോകുന്ന ചിത്രം പങ്കുവെച്ച് സിപിഐ നേതാവും പട്ടാമ്പി എംഎൽഎയുമായ മുഹമ്മദ് മുഹ്സിൻ. ‘പ്രിയപ്പെട്ടവരെ ഉംറയ്ക്ക് പുറപ്പെടുകയാണ് എന്ന ക്യാപ്ഷനോടെ ഫേസ്ബുക്കിലാണ് ചിത്രം പങ്കുവച്ചത്. ഉംറയ്ക്കായി പുറപ്പെടുന്നതിനായി ദുബായിൽ എത്തിയ ചിത്രമാണ് എംഎൽഎ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചത്. ഇതിനിടെ , 2022ൽ മുഹമ്മദ് മുഹ്സിൻ നായകനായി അഭിനയിച്ച ‘തീ’ […]

Keralam

ആരോഗ്യ വകുപ്പിന്റെ പരാജയം കാരണം ഗുരുതരമായ നിപ്പാ വൈറസും എംപോക്സും കേരളത്തിൽ ഭീതി പരത്തുകയാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ

ആരോഗ്യ വകുപ്പിന്റെ പരാജയം കാരണം ഗുരുതരമായ നിപ്പാ വൈറസും എംപോക്സും കേരളത്തിൽ ഭീതി പരത്തുകയാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മഹാമാരികളെ നേരിടാനുള്ള ഒരു നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. എംപോക്സ് സ്ഥിരീകരിച്ച ഉടനെ തന്നെ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ സംസ്ഥാനം ഒരു […]

Keralam

എറണാകുളം-ആലപ്പുഴ റൂട്ടിൽ ​ഗതാ​ഗത നിയന്ത്രണം ; ഇന്ന് വൈകീട്ട് നാല് മണി മുതൽ

ആലപ്പുഴ : അരൂർ – തുറവൂർ ദേശീയപാതയിൽ ഗതാഗത നിയന്ത്രണം. ഇന്ന് വൈകീട്ട് നാല് മണി മുതൽ ആണ് നിയന്ത്രണം ഏർപ്പെടുത്തുക. തുറവൂർ ഭാഗത്ത് നിന്ന് അരൂർ ഭാഗത്തേക്ക് പോകുന്ന റോഡ് അടച്ചിടും. അരൂർ ഭാഗത്ത് നിന്ന് തുറവൂർ ഭാഗത്തേക്കുള്ള റോഡിൽ മാത്രമാണ് ഗതാഗതം അനുവദിക്കുക. അരൂർ അമ്പലം […]

Keralam

തിരുവനന്തപുരത്ത് വിവിധയിടങ്ങളിൽ വീണ്ടും ജലവിതരണം തടസപ്പെടും

സ്മാർട്ട് സിറ്റി പദ്ധതി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് വിവിധയിടങ്ങളിൽ വീണ്ടും ജലവിതരണം മുടങ്ങും. ചൊവ്വാഴ്ച (24.09.24) രാവിലെ 10 മണി മുതൽ രാത്രി 12 മണി വരെയാണ് ജലവിതരണം മുടങ്ങുകായെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. ആൽത്തറ- മേട്ടുക്കട റോഡിൽ സ്ഥാപിച്ചിട്ടുള്ള പുതിയ ലൈനുകൾ ചാർജ് ചെയ്യുകയും പഴയ ബ്രാഞ്ച് […]