
ശമ്പളം പാസായി: പക്ഷേ അക്കൗണ്ടിൽ നിന്ന് തുക പിൻവലിക്കാന്‍ കഴിയാതെ സർക്കാർ ജീവനക്കാർ
തിരുവനന്തപുരം ; ശമ്പളം പാസായെങ്കിലും അക്കൗണ്ടിൽനിന്നു തുക പിൻവലിക്കാനാകാതെ സർക്കാർ ജീവനക്കാർ. ട്രഷറി സേവിങ്സ് ബാങ്ക് ഓൺലൈൻ സംവിധാനത്തിലൂടെയാണു ജീവനക്കാരുടെ ശമ്പളം കൈമാറുന്നത്. ശമ്പളം ട്രഷറി അക്കൗണ്ടിലേക്കാണ് ആദ്യം എത്തുന്നത്. അവിടെനിന്നാണു ബാങ്കിലേക്ക് പോകുന്നത്. ശമ്പളം പാസായതായി കാണിക്കുന്നുണ്ടെങ്കിലും പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റാൻ സാധിക്കുന്നില്ലെന്ന് ജീവനക്കാർ പരാതിപ്പെടുന്നു. […]