Movies

റോഷൻ ആൻഡ്രൂസിൻ്റെ നായകൻ ഷാഹിദ് കപൂർ

മലയാളത്തിൻ്റെ   പ്രിയനടൻ മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത ഉദയനാണ് താരം ആയിരുന്നു സംവിധായകൻ റോഷൻ ആൻഡ്രൂസിൻ്റെ ആദ്യചിത്രം.  അതിനു ശേഷം നിരവധി ചിത്രങ്ങൾ അദ്ദേഹം മലയാളത്തിന് സമ്മാനിച്ചു. പ്രേക്ഷകരുടെ പ്രിയനടി മഞ്ജു വാര്യർ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയത് റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഹൌ ഓൾഡ് ആർ യു […]

Keralam

ഏഴാംക്ലാസുകാരൻ്റെ ആത്മഹത്യ: രണ്ട് അധ്യാപകർക്കെതിരെ ജാമ്യമില്ല വകുപ്പുകൾ പ്രകാരം കേസെടുത്തു.

ആലപ്പുഴ: ആലപ്പുഴയില്‍ ഏഴാം ക്ലാസുകാരന്‍ ജീവനൊടുക്കിയ സംഭവത്തില്‍ രണ്ട് അധ്യാപകർക്കെതിരെ ജാമ്യമില്ല വകുപ്പുകൾ പ്രകാരം കേസെടുത്തു. കായികാധ്യാപകൻ ക്രിസ്തുദാസ്, അധ്യാപിക രമ്യ എന്നിവർക്കെതിരെയാണ് മണ്ണഞ്ചേരി പൊലീസ് കേസ് എടുത്തത്.  ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും വടികൊണ്ട് തല്ലിയതിനുമാണ് കേസ്. അന്വേഷണ പുരോഗതിയുടെ അടിസ്ഥാനത്തിൽ മറ്റു വകുപ്പുകൾ കൂടി ചുമത്തും […]

Keralam

കെ. സുധാകരൻ തന്നെ കണ്ണൂരിൽ മത്സരിക്കണമെന്ന് എ.ഐ.സി .സി.

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ കെ. സുധാകരൻ തന്നെ മത്സരിക്കും. എ.ഐ.സി.സി നിർദേശപ്രകാരമാണ് സുധാകരൻ മത്സരിക്കുന്നത്.കെ.പി.സി.സിപ്രസിഡൻ്റെ ആയതിനാൽ ഇത്തവണ മത്സരത്തിനില്ലഎന്ന നിലപാടാണ് സുധാകരൻ തുടക്കം മുതൽ സ്വീകരിച്ചിരുന്നത്.  എന്നാൽ വിജസാധ്യത പരിഗണിച്ച് സുധാകരൻ തന്നെമത്സരിക്കണമെന്നാണ് എ.ഐ.സി.സിയുടെമുതിർന്നനേതാക്കൾനിർദേശിച്ചിരിക്കുന്നത്. സുധാകരൻ ഇതിനോട് എങ്ങനെ എന്നാൽ വിജസാധ്യത പരിഗണിച്ച് സുധാകരൻപ്രതികരിക്കുമെന്നതാണ് ഇനി പ്രധാനം  […]

India

ഗ്യാന്‍വാപി പള്ളിയിലെ നിലവറയില്‍ ഹിന്ദുവിഭാഗത്തിന് പ്രാര്‍ത്ഥന നടത്താന്‍ അനുമതി;

അലഹബാദ്: ഗ്യാന്‍വാപി പള്ളിയിലെ നിലവറയില്‍ ഹിന്ദുവിഭാഗത്തിന് പ്രാര്‍ത്ഥന നടത്താന്‍ അനുമതി നല്‍കിയ വാരാണസി ജില്ലാ കോടതിയുടെ വിധി ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ അലഹബാദ് ഹൈക്കോടതി തള്ളി.  വിധിക്കെതിരെ അഞ്ജുമന്‍ ഇന്റസാമിയ മസ്ജിദ് കമ്മിറ്റി നല്‍കിയ ഹര്‍ജിയാണ് അലഹബാദ് ഹൈക്കോടതി തള്ളിയത്. ഗ്യാന്‍വാപി പള്ളിയുടെ തെക്കന്‍ നിലവറയില്‍ ഒരു പുരോഹിതന് […]

Keralam

മാവേലിക്കരയില്‍ മാറ്റത്തിന് സാധ്യത; സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ തലപുകച്ച് സി.പി.ഐ

തിരുവനന്തപുരം: ലോക്സഭയിലേക്ക് സി.പി.ഐ മത്സരിക്കുന്ന നാലു മണ്ഡലങ്ങളിലേക്കും സ്ഥാനാര്‍ഥികളെ സംബന്ധിച്ച് നേതൃത്വമുണ്ടാക്കിയ ധാരണയില്‍ നിന്ന് വ്യത്യസ്തമായി ജില്ലകളില്‍നിന്നുള്ള റിപ്പോര്‍ട്ട്.  സംസ്ഥാന നേതൃത്വം മുന്നോട്ടുവെച്ച ചില പേര് ജില്ലാഘടകങ്ങള്‍ അംഗീകരിച്ചിട്ടില്ല. പകരം പേരുകളും മുന്നോട്ടുവെച്ചു. ജില്ലാകൗണ്‍സിലുകള്‍ നല്‍കിയ പേരുകള്‍ തിങ്കളാഴ്ച ചേരുന്ന സംസ്ഥാന നിര്‍വാഹക സമിതി പരിശോധിക്കും. മാവേലിക്കരയില്‍ പുതിയ […]

Keralam

വിവരാവകാശ കമ്മിഷണർമാരുടെ നിയമനം: സർക്കാർ പട്ടിക ഗവർണർ തിരിച്ചയച്ചു.

തിരുവനന്തപുരം : വിവരാവകാശ കമ്മിഷണർമാരുടെ നിയമനത്തിനായി സർക്കാർ നൽകിയ മൂന്ന് പേരുടെ പട്ടിക ഗവർണർ തിരിച്ചയച്ചു. പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ്ഗവർണറുടെ വിശദീകരണം.  ഡോ. സോണിച്ചന്‍ പി ജോസഫ്, എം ശ്രീകുമാര്‍, ടി കെ രാമകൃഷ്ണന്‍ എന്നിവരാണ് വിവരാവകാശ കമ്മിഷണര്‍മാരാവാനുള്ള പട്ടികയിലുള്ളത്. ഇതില്‍ ഒരാള്‍ മാധ്യമപ്രവര്‍ത്തകനും രണ്ടു പേര്‍ അധ്യാപകരുമാണ്.  […]

India

പുതിയ ക്രിമിനല്‍ നിയമങ്ങള്‍ ജൂലായ് 1 മുതല്‍ പ്രാബല്യത്തില്‍

ദില്ലി : പുതിയ ക്രിമിനല്‍ നിയമങ്ങള്‍ 2024 ജൂലായ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.  ഭാരതീയ ന്യായ സംഹിത (ബി എന്‍ എസ് ), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബി.എന്‍.എസ് എസ്.), ഭാരതീയ സാക്ഷ്യ (ബി.എസ്.) എന്നീ നിയമങ്ങളാണ് ജൂലായ് മുതല്‍ പ്രാബല്യത്തിലാവുന്നത്. ഐപിസി, സിആർപിസി എന്നിവയ്ക്ക് […]

India

തൊഴിലില്ലായ്മ കുത്തനെ ഉയർന്നു; യോഗി സർക്കാരിനെതിരെ പ്രിയങ്ക.

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ ഉത്തർ പ്രദേശിൽ ബിജെപി സർക്കാരുകൾക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി.  കേന്ദ്രത്തിലും സംസ്ഥാനത്തിലും അധികാരത്തിൽ ഉണ്ടായിട്ടും ഉത്തർ പ്രദേശിൽ തൊഴിലില്ലായ്മ വർധിച്ചെന്ന് പ്രിയങ്ക വിമർശിച്ചു. 28 ലക്ഷം വിദ്യാർഥികൾ പരീക്ഷ എഴുതിയ യുപി പൊലീസ് ടെസ്റ്റിൻ്റെ […]

Keralam

സംസ്ഥാനത്തെ നിരവധി മോഷണ കേസുകളിലെ പ്രതി പിടിയിലായി

നിലമ്പൂര്‍: സംസ്ഥാനത്തെ നിരവധി മോഷണ കേസുകളിലെ പ്രതി ഒടുവില്‍ വഴിക്കടവില്‍ പിടിയില്‍.  എടവണ്ണ ഒതായി സ്വദേശിയും ഊട്ടിയില്‍ താമസക്കാരനുമായ വെള്ളാട്ടുചോല അബ്ദുല്‍ റഷീദ് എന്ന കട്ടര്‍ റഷീദി (50)നെയാണ് വഴിക്കടവ് സിഐ അറസ്റ്റ് ചെയ്തത്.  വഴിക്കടവ് പാലാട് കോസടിപ്പാലം നെടുങ്ങാട്ടുമ്മല്‍ റെജി വര്‍ഗീസിന്റെ വീട് കുത്തി തുറന്ന് മോഷണം […]

Movies

‘ഒരു ഭാരത സർക്കാർ ഉത്പന്നം’ ട്രെയിലര്‍ പുറത്തിറങ്ങി

കൊച്ചി: ലാൽ ജോസ് ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ സുബീഷ് സുധി നായകനാകുന്ന ഒരു ഭാരത സർക്കാർ ഉത്പന്നം എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറക്കി.  ചിത്രം ടി വി രഞ്ജിത്ത് ആണ് സംവിധാനം ചെയ്യുന്നത്.  ഭവാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ രഞ്ജിത് ജഗന്നാഥൻ, ടി വി കൃഷ്ണൻ തുരുത്തി, രഘുനാഥൻ കെ സി […]