Keralam

കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു; വന്‍ ദുരന്തം ഒഴിവായി

ആലപ്പുഴ: കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. ദേശീയപാതയിൽ കായംകുളം എംഎസ്എം കോളേജിന് സമീപമാണ് അപകടം ഉണ്ടായത്. കരുനാഗപ്പള്ളിയിൽ നിന്നു തോപ്പുംപ്പടിക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് പൂർണമായും കത്തിനശിച്ചു. തീ പടരും മുമ്പ് യാത്രക്കാരെ ഇറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. ആർക്കും പരിക്കില്ല.

World

അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥിയുടെ മരണം പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെ വെറുതെ വിട്ടു

വാഷിങ്ടൺ: അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥിനി പൊലീസ് വാഹനമിടിച്ച് മരിച്ച സംഭവത്തിൽ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെതിരായ കുറ്റങ്ങള്‍ ഒഴിവാക്കി. മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കിങ് കൗണ്ടി പ്രോസിക്യൂട്ടർ ഓഫീസിന്റെ നടപടി. കുറ്റാരോപിതനായ പൊലീസുകാരനെതിരെ ക്രിമിനൽ നടപടിയുമായി മുന്നോട്ട് പോകില്ലെന്ന് ബുധനാഴ്ച അധികൃതര്‍ വ്യക്തമാക്കി. അതേസമയം വിദ്യാർത്ഥിനിയുടെ മരണത്തിന് ശേഷം ഔദ്യോഗിക […]

Keralam

‘രാഷ്ട്രീയത്തിനപ്പുറം സ്ത്രീകൾ ഇത് ഏറ്റെടുക്കും’; എറണാകുളത്തെ സിപിഐഎം സ്ഥാനാർത്ഥി കെ ജെ ഷൈൻ

കൊച്ചി: പാർട്ടി നൽകിയത് വലിയ അംഗീകാരമെന്ന് എറണാകുളത്തെ സിപിഐഎം സ്ഥാനാർത്ഥി കെ ജെ ഷൈൻ പറഞ്ഞു. ഇത് സ്ത്രീകൾക്ക് സിപിഐഎം നൽകുന്ന പരിഗണനയുടെ തെളിവാണ്. സ്ത്രീ സമൂഹത്തിന് കിട്ടുന്ന അം​ഗീകാരമാണ്. രാഷ്ട്രീയത്തിനപ്പുറം സ്ത്രീകൾ ഇത് ഏറ്റെടുക്കും. സമൂഹത്തിൻ്റെ എല്ലാ മേഖലയിൽ നിന്നും ഉറച്ച പിന്തുണ ലഭിക്കുമെന്നും കെ ജെ […]

India

ബൈജൂസ് ആപ്പിന്‍റെ ഉടമ ബൈജു രവീന്ദ്രനെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി ഇഡി

ബാംഗ്ലൂര്‍: ബൈജൂസ് ആപ്പിന്‍റെ ഉടമയും മലയാളിയുമായ ബൈജു രവീന്ദ്രനെതിരെ ഇഡി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന ബൈജൂസ് വിദേശനാണ്യ വിനിമയ ചട്ട ലംഘനം അടക്കം നിരവധി കേസുകൾ നേരിടുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇദ്ദേഹം രാജ്യം വിടാതിരിക്കാനാണ് ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ടതെന്നാണ് ഔദ്യോഗിക വിശദീകരണം. നാളെ […]

Music

ആകാശവാണിയിലെ ഗീത് മാലയുടെ ശബ്ദം; പ്രശസ്ത റേഡിയോ അവതാരകൻ അമീൻ സയാനി അന്തരിച്ചു

ഡൽഹി: ആകാശവാണിയിലെ പ്രശസ്ത റേഡിയോ അവതാരകൻ അമീൻ സായനി (91) അന്തരിച്ചു. ആകാശവാണിയിലെ ബിനാകാ ​ഗീത് മാലയുടെ എന്ന പരിപാടിയിലൂടെ ശ്രോതാക്കളെ സ്വാധീനിച്ച ശബ്ദത്തിന്റെ ഉടമയാണ് അമീൻ സായനി. ഹൃദയാഘാതത്തെത്തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മകൻ രജിൽ സായനിയാണ് അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്. സംസ്കാരച്ചടങ്ങുകൾ വ്യാഴാഴ്ച […]

Movies

പ്രേമലു’ ബോക്സ് ഓഫീസിൽ കിടുലു; 11-ാം ദിവസം ബോക്‌സ് ഓഫീസില്‍ 40 കോടി കടന്ന് ചിത്രം

ഗിരീഷ് എ ഡി സംവിധാനത്തിൽ യുവതാരങ്ങളെ അണിനിരത്തി ഒരുക്കിയ ‘പ്രേമലു’ ബോക്സ് ഓഫീസിൽ റെക്കോർഡ് കളക്ഷനുമായി മുന്നേറുന്നു. 11-ാം ദിവസം കഴിയുമ്പോൾ ചിത്രം 40 കോടിയിലധികം രൂപയാണ് ആഗോള തലത്തിൽ നേടിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഉടൻ തന്നെ ചിത്രം 50 കോടി ക്ലബിൽ ഇടപിടിക്കും എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രവചനം. […]

Sports

രാഹുലിന്‍റെ തിരിച്ചുവരവ് വൈകും; നാലാം ടെസ്റ്റിൽ ബുംറയും ഇല്ല

ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ചു. അതേസമയം, രണ്ടാം ടെസ്റ്റിനു ശേഷം ടീമിലേക്കു തിരിച്ചുവരുകയും, പരുക്ക് കാരണം മൂന്നാം ടെസ്റ്റ് നഷ്ടമാകുകയും ചെയ്ത കെ.എൽ. രാഹുൽ നാലാം ടെസ്റ്റിലും കളിക്കില്ലെന്ന് ഉറപ്പായി. കായികക്ഷമത പരിശോധിച്ച ശേഷം മാത്രമായിരിക്കും അഞ്ചാം ടെസ്റ്റിനുള്ള […]

Local

ഇരുപതടി ഉയരത്തിൽ നിന്ന് വീണ് 22കാരന് ദാരുണാന്ത്യം

ഹരിപ്പാട്: നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ  സ്ലാബ് തകർന്നു വീണു ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്. ബിഹാർ റൊയാരി വെസ്റ്റ് ചമ്പാരൻ സ്വദേശി ശർമ്മ ചൗധരി  (22) ആണ് മരിച്ചത്. കൂടെ ജോലി ചെയ്തിരുന്ന  അരവിന്ദ്  ചൗധരിക്കാണ് ( 37)  ഗുരുതര പരിക്കേറ്റത്.  ചൊവ്വാഴ്ച വൈകിട്ട് നാലു മണിയോടെയാണ് […]

Movies

വിജയ്‌യുടെ മകൻ ജേസണ്‍ന്റെ ആദ്യ സിനിമയിൽ നായകൻ ദുൽഖർ സൽമാൻ?

വിജയ്‌യുടെ മകൻ ജേസണ്‍ സംവിധാന രംഗത്തേക്ക് എന്ന വാർത്ത നേരത്തെ വന്നിരുന്നു. ഇപ്പോഴിതാ ജേസണ്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ പ്രധാന നായകനായി മലയാള താരം ദുൽഖർ സൽമാൻ ആണെന്നാണ് റിപ്പോർട്ട്. കൂടാതെ ലൈക്ക പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞെന്നും യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനമെന്നും […]

Movies

ഫിയോക്കിന്റെ സമരപ്രഖ്യാപനത്തിൽ പ്രതികരിച്ച് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ

കൊച്ചി: തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ സമരപ്രഖ്യാപനത്തിൽ പ്രതികരിച്ച് ഫെഫ്ക ജനറൽ സെക്രട്ടറിയായ സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. ഫിയോക്കിന്റെ സമരപ്രഖ്യാപനം പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെ അറിയാൻ കഴിഞ്ഞു. മലയാള സിനിമകൾ മാത്രം പ്രദർശിപ്പിക്കില്ല എന്നാണ് ഫിയോക് പറയുന്നത്. അത് അങ്ങേയറ്റം അപലപനിയവും പ്രതിഷേധാർഹവുമാണെന്ന് ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. മലയാള സിനിമയോട്, […]