Business

വീണ്ടും തകര്‍പ്പന്‍ റീച്ചാര്‍ജ് പ്ലാനുമായി ബിഎസ്എന്‍എല്‍

ദില്ലി : ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ, വോഡഫോൺ ഐഡിയ (വിഐ) എന്നീ സ്വകാര്യ ടെലികോം കമ്പനികള്‍ക്ക് മത്സരം നല്‍കുന്ന 4ജി റീച്ചാര്‍ജ് പ്ലാനുമായി വീണ്ടും പൊതുമേഖല കമ്പനിയായ ബിഎസ്എന്‍എല്‍. 82 ദിവസത്തെ വാലിഡിറ്റിയില്‍ ബിഎസ്എന്‍എല്ലിന്‍റെ 485 രൂപയുടെ റീച്ചാര്‍ജ് പ്ലാനാണിത്. ഉയര്‍ന്ന ഡാറ്റ ഉപയോഗം ഇല്ലാത്ത ഉപഭോക്താക്കള്‍ക്ക് […]

Keralam

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന ഉത്തരവ് വിവാദത്തിൽ

തിരുവനന്തപുരം : കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന ഉത്തരവ് വിവാദത്തിൽ. ഉത്തരവിന് പിന്നിൽ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച ഗതാഗതമന്ത്രി അടിയന്തരമായി ഉത്തരവ് പിൻവലിക്കാൻ നിർദ്ദേശം നൽകി.  അന്വേഷണം നടത്തി ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനും മന്ത്രി നിർദ്ദേശിച്ചു. കെഎസ്ആർടിസി സിഎംഡിക്കാണ് മന്ത്രി നിർദ്ദേശം നൽകിയത്. അഞ്ച് […]

Keralam

ഓണാഘോഷത്തിനിടെ അധ്യാപികയ്ക്ക് ക്ലാസ് മുറിയില്‍വച്ച് പാമ്പു കടിയേറ്റു

കാസര്‍കോട്:  നീലേശ്വരം രാജാസ് ഹൈസ്‌കൂളിലെ  അധ്യാപികയ്ക്ക് ക്ലാസ് മുറിയില്‍വച്ച് പാമ്പുകടിയേറ്റു. നീലേശ്വരം സ്വദേശി വിദ്യയെയാണ് പാമ്പുകടിച്ചത്. അധ്യാപികയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. ഇന്ന് സ്‌കൂളില്‍ ഓണാഘോഷ പരിപാടികള്‍ ആയതിനാല്‍ ക്ലാസുകള്‍ ഉണ്ടായിരുന്നില്ല. അധ്യാപികയുടെ കാലിനാണ് കടിയേറ്റത്.അധ്യാപിക ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. എന്നാല്‍ ഇവരുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട […]

Keralam

എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയെ പിന്തുണച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

ADGP-RSS കൂടിക്കാഴ്ചയെ പിന്തുണച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി.കൂടിക്കാഴ്ചയെ വിമർശിക്കാൻ യോഗ്യനായ ഒരാൾ കേരളത്തിലുണ്ടോയെന്ന് സുരേഷ് ഗോപി ചോദിച്ചു. രാഷ്ട്രീയ അയിത്തം കൽപ്പിക്കുന്നവരും കുറ്റക്കാരാണ്. കേരളത്തിലെ നിലവിലെ ചർച്ചയിൽ പുച്ഛമെന്ന് സുരേഷ് ഗോപി പറഞ്ഞു. രാഷ്ട്രീയ വൈരുദ്ധ്യം ആരാണ് കൽപ്പിക്കുന്നത്. രാഷ്ട്രീയ ആയിത്തം കൽപ്പിക്കുന്നവരും കുറ്റക്കാരാണ്. ഓരോ വ്യക്തിയ്ക്കും സ്വാതന്ത്യമുണ്ട്. […]

Business

വിഴിഞ്ഞത്ത് നങ്കൂരമിട്ട് ഭീമന്‍ കപ്പല്‍ ; രാജ്യത്തെത്തുന്ന ഏറ്റവും വലിയ കപ്പൽ MSC ക്ലോഡ്‌ ഗിറാര്‍ഡേറ്റ്

വീണ്ടും ചരിത്രം കുറിച്ച് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ഇന്ത്യയിലെത്തുന്ന ഏറ്റവും വലിയ കപ്പലായ MSC ക്ലോഡ്‌ ഗിറാര്‍ഡേറ്റ് വിഴിഞ്ഞം തുറുമുഖത്തിന്‍റെ പുറം കടലില്‍ നങ്കൂരമിട്ടു. ഇന്ന് (സെപ്‌റ്റംബര്‍ 13) ഉച്ചയ്ക്ക് 2 മണിയോടെ കപ്പലിനെ തുറമുഖത്തോട് അടുപ്പിച്ചു. കപ്പൽ എത്തുന്നത് മലേഷ്യയിൽ നിന്നാണ്. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് 800 […]

Keralam

ഷെയ്ന്‍ നിഗം ചിത്രത്തിന്റെ സെറ്റില്‍ ഗുണ്ടാ ആക്രമണം ; പ്രൊഡക്ഷന്‍ മാനേജര്‍ക്ക് പരുക്ക്

കോഴിക്കോട് കാരപ്പറമ്പില്‍ സിനിമാ സെറ്റില്‍ ഗുണ്ടാ ആക്രമണം. വ്യഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം. പ്രൊഡക്ഷൻ മാനേജരായ ജിബു ടിടിയെയാണ് അഞ്ചംഗസംഘം മർദ്ദിച്ചതെന്ന് സെറ്റിലുണ്ടായവർ പറയുന്നു. കോഴിക്കോട് മലാപ്പറമ്പ് IQRAA ഹോസ്പിറ്റലിന് എത്തിവശത്തുള്ള ഒരു കെട്ടിടത്തിലായിരുന്നു ഷെയ്ൻ നിഗം ചിത്രമായ ഹാലിൻ്റെ ചിത്രീകരണം നടന്നിരുന്നത്. ഇവിടെക്കാണ് അഞ്ചംഗ സംഘം എത്തിയത്. ചിത്രീകരണത്തിന്റെ […]

Automobiles

ഫോര്‍ഡ് ഇന്ത്യയില്‍ മടങ്ങിയെത്തുന്നു; ചെന്നൈയിലെ പ്ലാന്റ് പുനരാരംഭിക്കും

ബംഗലൂരു: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് മോട്ടോര്‍ ഇന്ത്യയില്‍ തിരിച്ചുവരാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. രണ്ടു വര്‍ഷം മുന്‍പാണ് ഫോര്‍ഡ് ഇന്ത്യയില്‍ കാര്‍ ഉല്‍പ്പാദനം നിര്‍ത്തിയത്. വില്‍പ്പന ഗണ്യമായി കുറഞ്ഞ് പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വന്നതോടെയാണ് ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്താന്‍ ഫോര്‍ഡ് അന്ന് തീരുമാനിച്ചത്. തമിഴ്നാട്ടില്‍ കയറ്റുമതിക്കായി ഒരു നിര്‍മ്മാണ പ്ലാന്റ് പുനരാരംഭിക്കാനാണ് […]

Keralam

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം ; ആശുപത്രിക്ക് മുന്നിൽ ബന്ധുക്കളുടെ പ്രതിഷേധം

അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരണം. മേലെ മുള്ളി ഊരിൽ ശാന്തി മരുതൻ്റെ ഒരു ദിവസം പ്രായമായ പെൺകുഞ്ഞാണ് മരിച്ചത്. കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ കോട്ടത്തറ ട്രൈബൽ താലൂക്ക് ആശുപത്രിയിൽ വെച്ച് കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയായിരിന്നു. പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി കോയമ്പത്തൂർ ആശുപത്രിയിലേക്ക് മാറ്റുകയായിരിന്നു. അതേസമയം, […]

Keralam

‘കാണാന്‍ പാടില്ല, തൊടാന്‍ പാടില്ല’; ഇത്തരം ചര്‍ച്ച കേരളത്തില്‍ മാത്രമെന്ന് ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: രാഷ്ട്രീയത്തില്‍ അയിത്തം കുറ്റകരമെന്ന് ഗോവ ഗവര്‍ണര്‍ അഡ്വ. പി എസ് ശ്രീധരന്‍ പിള്ള. കാണാന്‍ പാടില്ല, തൊടാന്‍ പാടില്ല എന്നതാണ് കേരളത്തിലെ ഇപ്പോഴത്തെ ചര്‍ച്ച. ഇത്തരം ചര്‍ച്ച കേരളത്തില്‍ മാത്രമെന്നും പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. എഡിജിപി എംആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതുമായി […]

Keralam

മുള്ളൻകൊല്ലിയിൽ കോൺഗ്രസിനുള്ളിൽ പടലപ്പിണക്കം ; രാജി സന്നദ്ധത അറിയിച്ച് പഞ്ചായത്ത് പ്രസിഡന്റ്

വയനാട് മുള്ളൻകൊല്ലിയിൽ കോൺഗ്രസിനുള്ളിൽ പടലപ്പിണക്കം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ വിജയൻ രാജി സന്നദ്ധത അറിയിച്ച് കെപിസിസിക്ക് കത്ത് നൽകി. പഞ്ചായത്തിലെ ക്വാറി ഉടമകളെ വഴിവിട്ട് സഹായിച്ചു എന്ന വ്യാജപ്രചരണം നടക്കുന്നതായും ഇതിനുപിന്നിൽ പാർട്ടിയിലെ ഒരു വിഭാഗം ആണെന്നും ആരോപിച്ചാണ് രാജി സന്നദ്ധത അറിയിച്ചത്. ക്വാറികൾക്ക് അനുമതി നൽകിയതുമായി ബന്ധപ്പെട്ട് […]