World

യുക്മ റീജനൽ കലാമേളകൾക്ക് സെപ്റ്റംബർ 27 ന് വെയിൽസിലെ ന്യൂപോർട്ടിൽ തുടക്കമാകും

വെയിൽസ്‌, യുകെ; യുക്മ  റീജനൽ കലാമേളകൾക്ക് സെപ്റ്റംബർ 27ന് വെയിൽസിലെ ന്യൂപോർട്ടിൽ തുടക്കമാകും. ഒരു പതിറ്റാണ്ടിന് ശേഷം വെയിൽസിൽ തിരിച്ചെത്തുന്ന കലാമേളയ്ക്ക് ഉജ്ജ്വല വരവേൽപ്പ് നൽകാൻ ഒരുങ്ങുകയാണ് വെയിൽസിലെ മലയാളികൾ. ന്യൂപോർട്ട് സെന്റ് ജൂലിയൻസ് ഹൈസ്കൂളിൽ നടക്കുന്ന റീജനൽ കലാമേളയിൽ പങ്കെടുക്കാൻ നിരവധിയാളുകൾ ഇതിനോടകം പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്. […]

World

ഇന്ത്യക്കാരുടെ നെഞ്ചിടിപ്പു കൂട്ടി റിഫോം യുകെ; അനിശ്ചിതകാല താമസാനുമതി നിർത്തലാക്കുമെന്ന് പ്രഖ്യാപനം

ലണ്ടൻ: ബ്രിട്ടനിൽ ജോലിക്കായി എത്തുന്നവർക്ക് ഇവിടെ സ്ഥിരതാമസത്തിനും പിന്നീട് പൗരത്വം നേടുന്നതിനും ആധാരമായ അനിശ്ചിതകാല താമസാനുമതി അഥവാ ഐ.എൽ.ആർ (ഇൻഡെഫനിറ്റ് ലീവ് ടു റിമെയ്ൻ) നിർത്തലാക്കുമെന്ന് റിഫോം യുകെ നേതാവ് നൈജൽ ഫെറാജിന്റെ പ്രഖ്യാപനം. റിഫോം യുകെ അടുത്ത തിരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയാൽ, അഞ്ചുവർഷംകൊണ്ട് കുടിയേറ്റക്കാർക്ക് പെർമനന്റ് സെറ്റിൽമെന്റിന് അനുമതി […]

World

കൊച്ചുമക്കളെ കാണാൻ യുകെയിലെത്തിയ വീട്ടമ്മ മരിച്ചു; മൃതദേഹം നാട്ടിലെത്തിക്കാനാകാതെ ബന്ധുക്കൾ

സതാംപ്ടൺ,യുകെ: യുകെയിൽ കൊച്ചുമക്കളെ നോക്കാൻ പോയ വീട്ടമ്മ മരിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനാകാതെ ബന്ധുക്കൾ. വേളം ചെറുകുന്നിലെ പരേതനായ കാഞ്ഞിരോറ ചോയിയുടെ ഭാര്യ ചന്ദ്രിയാണ് (63) സതാംപ്ടണിൽ മരിച്ചത്. സതാംപ്ടണിൽ താമസിക്കുന്ന മകൻ സുമിത്തിന്റെ കുഞ്ഞുങ്ങളെ പരിചരിക്കുന്നതിനായി 3 മാസം മുൻപ് യുകെയിൽ എത്തിയ ചന്ദ്രി നെഞ്ചുവേദനയെ തുടർന്ന് കഴിഞ്ഞ […]

Business

രണ്ട് വർഷത്തിനുള്ളിൽ 80 പുതിയ സൂപ്പർമാർക്കറ്റുകൾ തുറക്കാനൊരുങ്ങി ആൽഡി

രണ്ട് വർഷത്തിനുള്ളിൽ പുതിയ സൂപ്പർമാർക്കറ്റുകൾ തുറക്കാനൊരുങ്ങി ആൽഡി. 1.6 ബില്യണ്‍ മുതല്‍ മുടക്കില്‍ നടത്തുന്ന വ്യാപാര വിപുലീകരണത്തിന്റെ ഭാഗമായി 2026 ലും 2027 ലുമായി 80 സ്റ്റോറുകള്‍ തുറക്കുവാനാണ് ജര്‍മ്മന്‍ ഉടമസ്ഥതയിലുള്ള സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. നിലവില്‍, യു കെയില്‍ നാലാമത്തെ ഏറ്റവും വലിയ സൂപ്പര്‍മാര്‍ക്കറ്റായ ആള്‍ഡിക്ക് […]

Local

ഏറ്റുമാനൂർ പുന്നത്തുറയിൽ നിയന്ത്രണം വിട്ടു 108 ആംബുലൻസ് കാറിൽ ഇടിച്ച് മറിഞ്ഞ് നഴ്‌സിന് ദാരുണാന്ത്യം

കോട്ടയം: ഏറ്റുമാനൂർ പുന്നത്തുറയിൽ നിയന്ത്രണം നഷ്ടമായ 108 ആംബുലൻസ് കാറിൽ ഇടിച്ച് മറിഞ്ഞ് നഴ്‌സിന് ദാരുണാന്ത്യം. ഇടുക്കി കാഞ്ചിയാറിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് രോഗിയുമായി എത്തിയ ആംബുലൻസാണ് അപകടത്തിൽ പെട്ടത്. കട്ടപ്പന സ്വദേശി ജിതിനാണ് മരിച്ചത്. അപകടത്തിൽ 3 പേർക്ക് പരിക്കേറ്റു. ആംബുലൻസ് ഡ്രൈവർക്കും, രോഗികളായ […]

World

ഹെർഫോർഡ് മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന “ഹേമ സ്പോർട്സ് ഡേ 2025” ശനിയാഴ്ച

ഹെർഫോർഡ്, യുകെ:   ഹെർഫോർഡ് മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന “ഹേമ സ്പോർട്സ് ഡേ 2025” സെപ്റ്റംബർ ഇരുപതാം തീയതി ശനിയാഴ്ച നടക്കും. ഹെർഫോർഡ് സെന്റ് മേരീസ് ആർ സി ഹൈസ്കൂൾ ഗ്രൗണ്ടിൽ ഉച്ചക്ക് 1.30 മുതൽ ഒൻപത് മണി വരെയാണ് മത്സരങ്ങൾ നടക്കുക. വിവിധ പ്രായപരിധി നിശ്ചയിച്ചിട്ടുള്ള മത്സരങ്ങളിൽ 5 […]

Sports

വോസ്റ്റർഷയർ കൗണ്ടി ലീഗ്; അരങ്ങേറ്റ സീസണിൽ തന്നെ കിരീടം സ്വന്തമാക്കി ഹെർഫോർഡ് ചലഞ്ചേഴ്‌സ്

ഹെർഫോർഡ്, യുകെ: വോസ്റ്റർഷയർ കൗണ്ടി ലീഗ് ഡിവിഷൻ 9 ആദ്യ സീസണിൽ തന്നെ കിരീടം സ്വന്തമാക്കി ഹെർഫോർഡ് ചലഞ്ചേഴ്‌സ്. ഫൈനൽ മത്സരത്തിൽ ശക്തരായ വോസ്റ്റർ അമിഗോസ് ക്രിക്കറ്റ് ക്ലബ്ബിനെ 3 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ചലഞ്ചേഴ്‌ ഈ കിരീട നേട്ടം കരസ്ഥമാക്കിയത്.  ടോസ് നേടി ആദ്യം ബൗളിംഗ് തെരഞ്ഞെടുത്ത ചലഞ്ചേഴ്‌സ് […]

World

ശസ്ത്രക്രിയയ്ക്കിടെ നഴ്‌സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ഡോക്ടർക്ക് പ്രാക്ടീസ് ചെയ്യാൻ അനുവാദം

ടെയിംസൈഡ്, മാഞ്ചസ്റ്റർ: ശസ്ത്രക്രിയ നിര്‍ത്തിവെച്ച്, അടുത്തുള്ള തീയറ്ററില്‍ നഴ്സുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട സീനിയര്‍ ഡോക്ടറെ കുറ്റവിമുക്തനാക്കി മെഡിക്കല്‍ പ്രാക്ടീഷണേഴ്സ് ട്രിബ്യൂണല്‍ സര്‍വീസ്. ഇയാള്‍ക്ക് മെഡിക്കല്‍ മേഖലയില്‍ തുടര്‍ന്നും ജോലി ചെയ്യാന്‍ കഴിയും. ടെയിംസൈഡ് ജനറല്‍ ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് അനസ്തേറ്റിസ്റ്റായ സുഹൈല്‍ അന്‍ജുമാണ് ഒരു നഴ്സുമായി ശാരീരിക ബന്ധത്തില്‍ […]

World

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ഇന്ന് 70–ാം പിറന്നാൾ; മാർപാപ്പയായി ചുമതലയേറ്റതിനു ശേഷമുള്ള ആദ്യ ജന്മദിനാഘോഷം

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ഇന്ന് എഴുപതാം പിറന്നാൾ. ആഗോള കത്തോലിക്കാ സഭയുടെ 267-ാം മാർപാപ്പയായി ചുമതലയേറ്റെടുത്തതിനുശേഷമുള്ള ആദ്യ ജന്മദിനമാണ് ഇന്ന്. അമേരിക്കയിൽ നിന്നുള്ള ആദ്യ മാർപാപ്പയ്ക്കുള്ള പിറന്നാൾ കേക്കുമായി വത്തിക്കാനിലെ യു എസ് അംബാസിഡർ ബ്രയാൻ ബെർച്ച് എത്തി. വത്തിക്കാനിലെ ജീവനക്കാർ കഴിഞ്ഞ ദിവസം വലിയൊരു പീത്‌സയും മാർപാപ്പയ്ക്ക് […]

Keralam

രാഹുല്‍ നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കരുതെന്ന് വിഡി സതീശന്‍; കോണ്‍ഗ്രസില്‍ തിരക്കിട്ട ചര്‍ച്ച

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കരുതെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വീണ്ടും രംഗത്തെത്തി. രാഹുൽ മാങ്കൂട്ടത്തിലിന്റെ സാന്നിധ്യം പ്രതിപക്ഷത്തെ പ്രതിരോധത്തിൽ ആക്കുമെന്നാണ് മുന്നറിയിപ്പ്. രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കണമോ എന്നതിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫുമായി നേതാക്കൾ സംസാരിക്കുകയാണ്. രാഹുൽ നിയമസഭാ […]