India

തരൂരിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ സംഘമെത്തി, പാക് അനുകൂല നിലപാട് തിരുത്തി കൊളംബിയ

ന്യൂഡല്‍ഹി: ശശി തരൂരിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഇന്ത്യന്‍ വാദങ്ങള്‍ വിശദീകരിച്ചതിനു പിന്നാലെ, ഓപ്പറേഷന്‍ സിന്ദൂറിലെ പാക് അനുകൂല നിലപാട് തിരുത്തി കൊളംബിയ. ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട പാകിസ്ഥാന്‍കാര്‍ക്ക് നേരത്തെ കൊളംബിയ അനുശോചനം അറിയിച്ചിരുന്നു. ഇതു തിരുത്താന്‍ കൊളംബിയ തയാറായതായി ശശി തരൂര്‍ പറഞ്ഞു. കൊളംബിയയുടെ പാക് അനുകൂല […]

Automobiles

സ്‌കോഡ കൈലാഖ്; സാധാരണക്കാരുടെ കുഞ്ഞൻ എസ് യു വി

ഇന്ത്യൻ വാഹന വിപണിയിലേക്ക് ചെറു എസ് യു വിയായ കൈലാഖിനെ അവതരിപ്പിക്കുമ്പോൾ സ്കോഡയ്ക്ക് ഒറ്റ ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളു. പ്രീമിയം ബാൻഡ് എന്നതിൽ നിന്നും മാറി, ഇന്ത്യയിലെ സാധാരണക്കാരുടെയും കൈകളിൽ വാഹനമെത്തിക്കുക. വിലയിലും നിലവാരത്തിലും സൗകര്യങ്ങളിലും പെർഫോമൻസിലും ആ സെഗ്മെന്റിലെ ഇതര വാഹനങ്ങളെ കവച്ചു വയ്ക്കുന്ന തരത്തിൽ കൈലാഖ് […]

Keralam

തിരുവനന്തപുരം വിമാനത്താവളവത്തിന്റെ മൂന്ന് കിലോമീറ്റർ പരിധി റെഡ് സോണായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവ് റെഡ‍് സോണായി പ്രഖ്യാപിച്ചു. പ്രദേശത്ത് ഡ്രോൺ പറത്തുന്നതിനും വിലക്ക് ഏർപ്പെടുത്തി. ന​ഗരത്തിലെ പ്രധാന പ്രദേശങ്ങളെ നോ ഡ്രോൺ സോണായി പ്രഖ്യാപിച്ചതായും സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. രാജ് ഭവൻ, കേരള നിയമസഭ, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വസതികൾ, പ്രതിപക്ഷ നേതാവിന്‍റെ വസതി, […]

Movies

ആസിഫ് അലി വിജയം തുടരും.. കുടുംബപ്രേക്ഷകരും കുട്ടികളും ഒരുപോലെ ഏറ്റെടുത്ത “സർക്കീട്ട്”

ആസിഫ് അലിയെ നായകനാക്കി തമർ സംവിധാനം ചെയ്ത സർക്കീട്ട് മികച്ച പ്രേക്ഷകാഭിപ്രായം നേടുന്നു. മനുഷ്യബന്ധങ്ങൾക്കിടയിലെ വൈകാരികതയുടെ ആഴവും വ്യാപ്തിയും പ്രദിപാദിക്കുന്ന ചിത്രത്തിൽ ആസിഫ് അലിയുടെ അമീര്‍ എന്ന കഥാപാത്രം വലിയ കൈയ്യടിയാണ് തീയേറ്ററുകളിലുണ്ടാക്കുന്നത്. പരാജയപ്പെട്ട ആദ്യശ്രമത്തിന് ശേഷം വീണ്ടും ജോലി തേടി സന്ദർശകവിസയ്ക്ക് യുഎഇയിലെത്തിയ ഗൾഫിൽ ജോലിയില്ലാതെ കഷ്ടപ്പെടുന്ന […]

Sports

വോർസെസ്റ്റർഷയർ കൗണ്ടി ലീഗ്: ഹെറിഫോർഡ് ചലഞ്ചേഴ്‌സിന് രണ്ടാം ജയം; ഡെൻസിലിനും രഞ്ജിത്തിനും അർദ്ധസെഞ്ച്വറി

ഹെറിഫോർഡ്: വോർസെസ്റ്റർഷയർ കൗണ്ടി ലീഗ് മത്സരത്തിൽ ഹെറിഫോർഡ് ചലഞ്ചേഴ്‌സിന് തുടർച്ചയായ രണ്ടാം ജയം. ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ റോസ്ഓൺ വൈ ക്ലബ്ബിനെതിരെ 170 റൺസിന്റെ തകർപ്പൻ ജയമാണ് ഹെറിഫോർഡ് ചലഞ്ചേഴ്‌സ് നേടിയത്. ചലഞ്ചേഴ്‌സിനായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ മോൻസിയും ബാബുവും കരുതലോടെ തുടങ്ങിയെങ്കിലും ബാറ്റിങ്ങിൽ താളം കണ്ടെത്താനായില്ല. ക്യാപ്റ്റൻ […]

World

ഏറ്റവും നിരക്ക് കുറഞ്ഞ സൂപ്പര്‍ മാര്‍ക്കറ്റ്: തുടര്‍ച്ചയായി പതിനാറാം മാസത്തിലും ആള്‍ഡി തന്നെ; തൊട്ടു പിന്നിൽ ലിഡിൽ

ലണ്ടന്‍:  യുകെയില്‍ ഏറ്റവും വിലക്കുറവില്‍ സാധനങ്ങള്‍ ലഭിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റ് എന്ന പദവി തുടര്‍ച്ചയായി പതിനാറാം മാസത്തിലും ആള്‍ഡി നിലനിര്‍ത്തി. ഓരോ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും 79 സാധനങ്ങളുടെ  ഒരു ബാസ്കറ്റിന്റെ വില കണക്കാക്കിയപ്പോള്‍ ആള്‍ഡിയിലെ പ്രതിവാര ഷോപ്പിംഗ് ചെലവ് 135.95 പൗണ്ട് ആണ്.  ഏറ്റവും വിലക്കുറവില്‍ സാധനങ്ങള്‍ ലഭ്യമാകുന്ന രണ്ടാമത്തെ […]

Sports

വോർസെസ്റ്റർഷയർ കൗണ്ടി ലീഗ്; ചലഞ്ചേഴ്‌സ് ഹെറിഫോർഡ് ക്ലബിന് മിന്നും ജയം

ഫൗൺഹോപ്പ്: വോർസെസ്റ്റർഷയർ കൗണ്ടി ലീഗ് മത്സരത്തിൽ ഫൗൺഹോപ്പ് സ്ട്രോളേഴ്‌സ് ക്ലബ്ബിനെതിരെ ചലഞ്ചേഴ്‌സ് ഹെറിഫോർഡ് ക്ലബിന് 197 റൺസിന്റെ മിന്നും ജയം. ടോസ് നേടിയ ഫൗൺഹോപ്പ് സ്ട്രോളേഴ്‌സ് ചലഞ്ചേഴ്‌സ് ക്ലബ്ബിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തുടക്കത്തിലേ ആദ്യ വിക്കറ്റ് നഷ്ടമായെങ്കിലും കരുതലോടെ ബാറ്റു വീശിയ ക്യാപ്റ്റൻ മോൻസിയും അനുകൃഷ്ണയും ചലഞ്ചേഴ്‌സിന് മികച്ച തുടക്കം […]

World

യുണിസൺ സര്‍വ്വേ; എന്‍ എച്ച് എസ്സിന്റെ ശോചനീയാവസ്ഥ തുറന്നു കാട്ടി ജീവനക്കാര്‍

ബ്രിട്ടനിലെ ഏകദേശം ഒൻപതിനായിരത്തോളം വരുന്ന ആരോഗ്യ പ്രവര്‍ത്തകരില്‍ നടത്തിയ സര്‍വ്വേ റിപ്പോർട്ട് പുറത്തുവിട്ട് യുണിസൺ യൂണിയന്‍. ബ്രിട്ടനിലെ പല എന്‍ എച്ച് എസ് കെട്ടിടങ്ങളും ചിതലരിച്ചു തുടങ്ങി. മാത്രമല്ല പല ആശുപത്രികളും എലികളുടെയും പാറ്റകളുടെയും മറ്റ് കീടങ്ങളുടെയും പ്രിയപ്പെട്ട ആവാസ കേന്ദ്രം കൂടിയാണ്. എന്‍ എച്ച് എസ് കെട്ടിടങ്ങളെയും […]

World

പ്രിമാര്‍ക്കുമല്ല പ്രൈമെര്‍ക്കുമല്ല പര്‍ ഐ മാര്‍ക്ക്; ആശയക്കുഴപ്പം തീർത്ത് കമ്പനി

പ്രിമാര്‍ക്ക്, പ്രൈമാര്‍ക്ക് എന്നിങ്ങനെയെല്ലാം ഉപഭോക്താക്കള്‍ക്കിടയില്‍ അറിയപ്പെടുന്ന ബജറ്റ് റീട്ടെയില്‍ ശൃംഖല അവരുടെ പേരിന്റെ ശരിയായ ഉച്ചാരണം വെളിപ്പെടുത്തിയിരിക്കുകയാണ്. സ്‌കോട്ട്‌ലാന്‍ഡിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും ഇത് പ്രിമാര്‍ക്ക് എന്നാണ് അറിയപ്പെടുന്നതെങ്കില്‍ കൂടുതല്‍ ഇംഗ്ലീഷുകാരും പ്രൈമാര്‍ക്ക് എന്ന് ഉച്ചരിക്കാനാണ് ഇഷ്ടപ്പെടുന്നത്. ചിലര്‍ പ്രിമെര്‍ക്ക് എന്നും പറയാറുണ്ട്. ഏതായാലും ഈ ആശയക്കുഴപ്പം കമ്പനി തന്നെ […]

World

എഐ ഉപയോഗിച്ച് കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് തടയാൻ നിയമനിർമാണത്തിന് ഒരുങ്ങി യുകെ

ലണ്ടന്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ച് കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് നിയമവിരുദ്ധമാക്കാന്‍ യുകെ ഒരുങ്ങുന്നു. ഇതിനായി പുതിയ നിയമങ്ങള്‍ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. കുട്ടികളെ സംരക്ഷിക്കുന്നതിനായി മോശം ചിത്രങ്ങളും വിഡിയോകളും നിര്‍മിക്കുന്ന എഐ ഉപകരണങ്ങള്‍ കൈവശം വയ്ക്കുന്നതും വിതരണം ചെയ്യുന്നതും നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി […]