Keralam

തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചെന്ന കേസ്; മുൻമന്ത്രി അഡ്വ. ആന്റണി രാജുവിനെ അയോഗ്യനാക്കി വിജ്ഞാപനമിറക്കി

തിരുവനന്തപുരം: തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചെന്ന കേസിൽ ശിക്ഷിക്കപ്പെട്ട മുൻമന്ത്രി അഡ്വ. ആന്റണി രാജുവിനെ അയോഗ്യനാക്കി വിജ്ഞാപനമിറക്കി. നെടുമങ്ങാട് കോടതി 3 വർഷത്തേക്ക് തടവ് ശിക്ഷ വിധിച്ചതാണ് ആന്‍റണി രാജുവിന് വലിയ തിരിച്ചടിയായത്. 2 വർഷത്തിൽ കൂടുതൽ ഏതെങ്കിലും കോടതി ശിക്ഷിച്ചാൽ അയോഗ്യനെന്നാണ് സുപ്രീം കോടതിയുടെ നേരത്തെയുള്ള വിധി. ഇത് പ്രകാരം […]

India

കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ്; ഏഴ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഏഴ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. 2001നും 2011നും ഇടയില്‍ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗങ്ങളായിരുന്നവരാണ് സുപ്രീംകോടതിയെ മുന്‍കൂര്‍ ജാമ്യത്തിനായി സമീപിച്ചിരുന്നത്. ജസ്റ്റിസ് അമാനുള്ള അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം നിഷേധിച്ചത്. എംവി ജസ്റ്റിന്‍, എആര്‍ […]

Movies

നടന്‍ പുന്നപ്ര അപ്പച്ചന്‍ അന്തരിച്ചു

വില്ലന്‍ വേഷങ്ങളിലൂടെ പ്രശസ്തനായ നടന്‍ പുന്നപ്ര അപ്പച്ചന്‍ അന്തരിച്ചു. 77 വയസായിരുന്നു. അടുത്തിടെ വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടെ ആരോഗ്യാവസ്ഥ മോശമാവുകയും വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പക്ഷെ അപ്പച്ചന്‍ ഗുരുതരാവസ്ഥയില്‍ തന്നെ തുടരുകയായിരുന്നു. 1965ല്‍ പുറത്തിറങ്ങിയ ഒതേനന്റെ […]

Local

അതിരമ്പുഴ പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ചുള്ള തിരുനാൾ നോട്ടീസ്‌ പ്രകാശനം ചെയ്തു

അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ചുള്ള തിരുനാൾ നോട്ടീസിന്റെ പ്രകാശനം അതിരമ്പുഴ പള്ളി വികാരി ഫാ മാത്യു പടിഞ്ഞാറേക്കുറ്റ്‌, കൈക്കാരൻ ജോൺസൻ ജോസഫ് തോട്ടത്തിലിന് നൽകി നിർവഹിച്ചു. അസിസ്റ്റന്റ് വികാരി  ഫാ. അനീഷ് കാമിച്ചേരി, പാരിഷ് കൗൺസിൽ സെക്രട്ടറി സഞ്ജിത് പി ജോസ്, […]

World

അബർഗവനി മേഖല മലയാളി അസോസിയേഷൻ (അമ്മ) ക്രിസ്മസ് – ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു

അബർഗവനി, യു കെ:  അബർഗവനി മേഖല മലയാളി അസോസിയേഷൻ (അമ്മ) ന്റെ നേതൃത്വത്തിൽ സൗത്ത് വെയിൽസിലെ മലയാളികൾ ക്രിസ്മസ് – ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു. മോൺമൗത്ത്ഷയർ കൗൺസിൽ ഭാരവാഹികളും ഗ്വെന്റ് പോലീസ് അധികാരികളും പരിപാടിയിൽ വിശിഷ്ടാതിഥികളായി പങ്കെടുത്തു. അസോസിയേഷൻ അംഗങ്ങളുടെ വിവിധ കലാപരിപാടികളും ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. […]

Entertainment

ഹെർഫോർഡ് യുവകേരളീയം ക്രിസ്മസ് – ന്യൂഇയർ ആഘോഷം ഇന്ന്

ഹെർഫോർഡ്, യു കെ: യു കെ ഹെർഫോർഡിലെ മലയാളീ കൂട്ടായ്മയായ യുവകേരളീയം സംഘടിപ്പിക്കുന്ന ക്രിസ്മസ് ന്യൂഇയർ ആഘോഷം ഡിസംബർ 27ന് നടക്കും. ഹെർഫോർഡ് ഹാംപ്ടൺ ബിഷപ്പ് വില്ലേജ്‌ ഹാളിൽ വൈകുന്നേരം 4മണിക്ക് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. പ്രശസ്ത ഡി ജെ ആർട്ടിസ്റ്റും വയലിനിസ്റ്റുമായ അസിർ അവതരിപ്പിക്കുന്ന ഡി ജെ […]

Home Interiors

വീടെന്ന സ്വപ്നത്തിനു മാറ്റ് കൂട്ടാൻ ‘റാപ്‌സഡി’ തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിച്ചു

മലയാളികളുടെ വീടെന്ന സ്വപ്നത്തിന് കൂടുതൽ മികവേകാൻ ‘റാപ്‌സഡി’ തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിച്ചു. ക്രോമാറ്റിക്ക സ്റ്റീൽ ഇന്റീരിയറുകൾ, സുമൈ പ്രീ-ഹംഗ് എഞ്ചിനീയേർഡ് വുഡ് ഡോറുകൾ, ബോസ്ച് & കാരിസിൽ ബിൽറ്റ്-ഇൻ അപ്ലയൻസെസ്, സ്‌പെക്ട സ്റ്റോൺ സർഫേസുകൾ & ഓസോൺ ഡോർ ഹാർഡ്‌വെയറുകൾ എന്നിവയ്‌ക്കായുള്ള  എക്‌സ്‌ക്ലൂസീവ് ഷോറൂമാണ് റാപ്‌സഡി. തിരുവനന്തപുരം പേരൂർക്കടയിൽ ആരംഭിച്ച […]

World

ഹെർഫോർഡ് യുവകേരളീയം ക്രിസ്മസ് ന്യൂഇയർ ആഘോഷം ഡിസംബർ 27ന്

ഹെർഫോർഡ്, യു കെ: യു കെ ഹെർഫോർഡിലെ മലയാളീ കൂട്ടായ്മയായ യുവകേരളീയം സംഘടിപ്പിക്കുന്ന ക്രിസ്മസ് ന്യൂഇയർ ആഘോഷം ഡിസംബർ 27ന് നടക്കും. ഹെർഫോർഡ് ഹാംപ്ടൺ ബിഷപ്പ് വില്ലേജ്‌ ഹാളിൽ വൈകുന്നേരം 4മണിക്ക് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. പ്രശസ്ത ഡി ജെ ആർട്ടിസ്റ്റും വയലിനിസ്റ്റുമായ അസിർ അവതരിപ്പിക്കുന്ന ഡി ജെ […]

Health

ബ്രിട്ടനിൽ ഫ്ലൂ വൈറസ് ബാധിതരുടെ എണ്ണം പെരുകുന്നു: അതിതീവ്ര വ്യാപനമെന്ന് ആരോഗ്യവിദഗ്ധർ

ലണ്ടൻ: കോവിഡ് കാലത്തെ ഓർമിപ്പിക്കുംവിധം ബ്രിട്ടനിലെങ്ങും ഫ്ലൂ ബാധിതരുടെ എണ്ണം പെരുകുന്നു. ഫ്ലൂ ബാധിച്ച് ആശുപത്രിയിലെത്തുന്നവരുടെ എണ്ണം വർധിച്ചതോടെ എൻഎച്ച്എസ് ആശുപത്രികളുടെ പ്രവർത്തനവും പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. വൈറസ് ബാധയുടെ വ്യാപനം തടയാൻ മാസ്ക് ധരിക്കുന്നത് ഉൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് നിർദേശിക്കുകയാണ് ആരോഗ്യരംഗത്തെ വിദഗ്ധർ. അതിവ്യാപനശേഷിയുള്ള വൈറസ് വകഭേദമാണ് […]

Health

മലയാളി നഴ്സിന് യുകെയിലെ റോയൽ കോളജ്‌ ഓഫ്‌ നഴ്സിങ് ‘റൈസിങ് സ്റ്റാർ’ പുരസ്കാരം

ലണ്ടൻ : യുകെയിലെ ആരോഗ്യമേഖലയിൽ ഒരിക്കൽക്കൂടി മികവ് തെളിയിച്ചു മലയാളി. ആലപ്പുഴ തിരുവമ്പാടി സ്വദേശിയായ നവീൻ ഹരികുമാറിന് റോയൽ കോളജ് ഓഫ് നഴ്സിങ്ങിന്റെ (RCN) അഭിമാനകരമായ ‘റൈസിങ് സ്റ്റാർ’ പുരസ്കാരം ലഭിച്ചു. നോർത്ത് വെസ്റ്റ് ലണ്ടൻ എൻഎച്ച്എസ് ട്രസ്റ്റിന് കീഴിലുള്ള നോർത്ത്വിക്ക് പാർക്ക് ഹോസ്പിറ്റലിൽ ക്ലിനിക്കൽ പ്രാക്ടീസ് എജ്യുക്കേറ്ററാണ് […]