Travel and Tourism

മാഞ്ചസ്റ്റർ വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് നേരിട്ടുള്ള പുതിയ വിമാന സർവീസ് പ്രഖ്യാപിച്ചു

മാഞ്ചസ്റ്റർ/ യു കെ: ഇംഗ്ലണ്ടിലെ യാത്രക്കാർക്ക് ആശ്വാസമായി മാഞ്ചസ്റ്റർ വിമാനത്താവളത്തിൽ നിന്ന് ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയിലേക്ക് നേരിട്ടുള്ള പുതിയ വിമാന സർവീസ് പ്രഖ്യാപിച്ചു. ഇതോടെ, ലണ്ടന് പുറത്ത് ഇന്ത്യയിലെ മുംബൈയിലേക്കും ഡൽഹിയിലേക്കും നേരിട്ടുള്ള വിമാന സർവീസുകൾ ലഭ്യമാക്കുന്ന യുകെയിലെ ഏക വിമാനത്താവളമായി മാഞ്ചസ്റ്റർ മാറി. ഇന്ത്യയിലെ പ്രമുഖ എയർലൈനായ […]

Automobiles

പുതിയ പ്രിഫിക്സ് രജിസ്ട്രേഷനുകൾ ആരംഭിച്ച് ഡി വി എൽ എ; പുതിയ നമ്പര്‍ പ്ലേറ്റിന് ഇപ്പോള്‍ അപേക്ഷിക്കാം

ലണ്ടൻ/ യു കെ: നമ്പർ പ്ലേറ്റ് നിയമങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തി  ഡി വി എൽ എ. ഒക്ടോബര്‍ 7 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ പുതിയ അപ്‌ഡേറ്റുകൾ പ്രാബല്യത്തിൽ വന്നു. ഇതോടെ ആയിരക്കണക്കിന് പുതിയ റെജിസ്‌ട്രേഷന്‍ ലഭ്യമാകും. എ മുതല്‍ എച്ച് വരെയുള്ള അക്ഷരങ്ങള്‍ പ്രിഫിക്സ് […]

World

അനധികൃത വിദേശ വിദ്യാര്‍ത്ഥികളായ 47000 പേർക്കെതിരെ അന്വേഷണം; കൂടുതലും ഇന്ത്യക്കാര്‍

സ്റ്റുഡന്റ്സ് വിസയിലെത്തിയ 47,000ത്തിലധികം വിദ്യാർത്ഥികൾ രാജ്യത്ത് അനധികൃതമായി തങ്ങുന്നുവെന്ന് കാനഡ. ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (ഐആർസിസി) ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. അനധികൃത വിദ്യാർത്ഥികളിൽ കൂടുതലും ഇന്ത്യയിൽ നിന്നുള്ളവരാണ്. സ്റ്റുഡന്റ്സ് വിസയിലെത്തിയ ശേഷം ക്ലാസുകളിൽ പോകാത്തവരെയാണ് അനധികൃത വിദ്യാർത്ഥികളുടെ പട്ടികയിൽ പെടുത്തിയിരിക്കുന്നത്. വിദേശ വിദ്യാർത്ഥികൾ പഠനത്തിൽ നിന്ന് […]

World

ബ്രിട്ടനിൽ വെള്ളിയാഴ്ചയും ശനിയാഴ്ചയും ആമി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

വെള്ളിയാഴ്ചയും(ഒക്- 3) ശനിയാഴ്ചയും(ഒക്- 4) ബ്രിട്ടനിൽ ആമി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറിൽ 80 മൈൽ വേഗതയിൽ വീശിയടിക്കുന്ന കാറ്റ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പേമാരിയും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ശരത്കാലത്തിലെ ആദ്യത്തെ കൊടുങ്കാറ്റയാ ആമി, യുകെയുടെ വടക്കൻ, പടിഞ്ഞാറൻ […]

World

ഒമാനിൽ കുപ്പിവെള്ളത്തിൽ നിന്ന് വിഷബാധയേറ്റ് രണ്ട് പേർ മരിച്ചു

മസ്‌കറ്റ്/അൽ സുവൈഖ്: ഒമാനിൽ കുപ്പിവെള്ളത്തിൽ നിന്ന് വിഷബാധയേറ്റ് രണ്ട് പേർ മരിച്ചു. ഇറാനിൽ നിന്നുള്ള യുറാനസ് സ്റ്റാർ എന്ന കമ്പനിയുടേതാണ് കുപ്പിവെള്ളം, പരിശോധനയിൽ വെള്ളം മലിനമാണെന്ന് കണ്ടെത്തി. ഒരു ഒമാൻ പൗരനും ഒരു പ്രവാസി സ്ത്രീയുമാണ് മരിച്ചത് എന്ന് റോയൽ ഒമാൻ പോലീസ് സ്ഥിരീകരിച്ചു. സംഭവത്തെത്തുടർന്ന് അധികൃതർ അടിയന്തര […]

World

കുവൈത്തിൽ റെയ്ഡ്; 5 ലക്ഷം ക്യാപ്റ്റഗൺ ഗുളികകളും ആയുധങ്ങളും പിടിച്ചെടുത്തു

കുവൈത്ത് സിറ്റി: കുവൈത്തിൽ മയക്കുമരുന്നുകളും ആയുധങ്ങളും പിടികൂടി. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോളാണ് അന്വേഷണത്തിനും നിരീക്ഷണത്തിനും ഒടുവിൽ ഇവ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പബ്ലിക് പ്രോസിക്യൂഷന്‍റെ അനുമതിയോടെ, സുരക്ഷാ ടീമുകൾ സാൽമിയ പ്രദേശത്ത് റെയ്ഡ് നടത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. […]

World

യുകെയിലും നെല്ല് വിളയുന്ന മണ്ണുണ്ടെന്ന് തെളിയിച്ചു ബ്രിട്ടിഷ് വനിതയും സംഘവും

ലണ്ടൻ : യുകെയിലും നെല്ല് വിളയുന്ന മണ്ണുണ്ടെന്ന് തെളിയിച്ചു ബ്രിട്ടിഷ് വനിതയും സംഘവും. യുകെയിലെ കേംബ്രിജ് ഷെയറിന് സമീപമുള്ള ഈലി ഗ്രാമത്തിലാണ് നദീൻ മിറ്റ്ഷുനാസിന്റെ നേതൃത്വത്തിൽ യുകെയിലെ ആദ്യത്തെ നെൽകൃഷി പരീക്ഷണം നടത്തുന്നത്. യുകെയിലെ റെക്കോർഡ് ചൂടുള്ള വേനലിനുശേഷം ജപ്പാൻ, കൊളംബിയ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഒൻപത് […]

Keralam

ശബരിമലയില്‍ സ്വർണം പൂശിയ ദ്വാരപാലക ശിൽപങ്ങൾ ഒക്ടോബർ 17 ന് പുനഃസ്ഥാപിക്കും

പത്തനംതിട്ട: ശബരിമല ശ്രീ കോവിലിലെ ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം പൂശിയ പാളികള്‍ ഒക്ടോബര്‍ 17ന് പുനസ്ഥാപിക്കും. പുനഃസ്ഥാപിക്കാനായുള്ള താന്ത്രിക അനുമതിയും ഹൈക്കോടതി അനുമതിയും ലഭിച്ചതോടെയാണ് പാളികള്‍ പുനസ്ഥാപിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്. ശബരിമലയിലെ തിരുവാഭരണ രജിസ്റ്റര്‍ ഉള്‍പ്പടെയുള്ള രേഖകളുടെ പരിശോധനയ്ക്കായി വിരമിച്ച ഹൈക്കോടതി ജഡ്ജിയെ അന്വേഷണത്തിന് നിയോഗിച്ചു. […]

World

ലേബർ പാർട്ടി ദേശീയ സമ്മേളനത്തിന് ലിവർപൂളിൽ തുടക്കമായി; പങ്കെടുക്കാൻ മലയാളികളും

ലിവർപൂൾ : ലേബർ പാർട്ടിയുടെ ദേശീയ സമ്മേളനത്തിന് ലിവർപൂളിലെ എസിസി അരീനയിൽ തുടക്കമായി. ദേശീയ സമ്മേളനത്തിൽ യുകെയിലെ ആദ്യത്തെ മലയാളി എംപിയായ സോജൻ ജോസഫ്, ബേസിങ്സ്റ്റോക്ക് കൗൺസിലർ സജീഷ് ടോം, നോർത്ത് ലണ്ടനിലെ ഫിഞ്ചിലിയിൽ നിന്നുള്ള അജിത് ദാസ്, മുൻ ക്രോയ്ഡോൺ മേയർ മഞ്ജു ഷാഹുൽ ഹമീദ്, മുൻ […]

World

യുകെയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഡിജിറ്റല്‍ ഐ ഡി കാര്‍ഡ്; പരാതിയില്‍ ഒപ്പിട്ടവര്‍ 17 ലക്ഷം കഴിഞ്ഞു

ലണ്ടൻ : 2029 മുതല്‍, യുകെയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഡിജിറ്റല്‍ ഐ ഡി കാര്‍ഡ് നിര്‍ബന്ധമാക്കുന്ന പദ്ധതി പ്രധാനമന്ത്രി കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. കീയസ്റ്റാര്‍മര്‍ പ്രഖ്യാപിച്ച ഡിജിറ്റല്‍ ഐ ഡി കാര്‍ഡിനെതിരെയുള്ള പരാതിയില്‍ ഇതിനോടകം 17 ലക്ഷത്തിലധികം പേര്‍ ഒപ്പിട്ടുകഴിഞ്ഞതയാണ് റിപ്പോർട്ട്. ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള ഐ ഡി സിസ്റ്റത്തില്‍ […]