World

മലയാളി യുവതി യുകെയിലെ വൂള്‍വ്വിച്ചിൽ അന്തരിച്ചു; വിടവാങ്ങിയത് ചങ്ങനാശേരി സ്വദേശിനി

ലണ്ടൻ: മലയാളി യുവതി യുകെയിൽ അന്തരിച്ചു. ലണ്ടനിലെ വൂൾവിച്ചിൽ ചങ്ങനാശേരി ചങ്ങംങ്കേരി കുടുംബാംഗം സെബിൻ തോമസിന്റെ ഭാര്യ കാതറിൻ ജോർജ് (30) ആണ് മരിച്ചത്. ലുക്കീമിയ രോഗബാധിതയായിരുന്നു. 2016 – 2018 അധ്യയന വർഷത്തിൽ തിരുവല്ല മാർത്തോമ്മാ കോളജിൽ നിന്നും എംഎസ്സി ഫിസിക്സ് പഠനം പൂർത്തിയാക്കിയ ശേഷം യുകെയിലെ […]

Keralam

കെ ജെ ഷൈനിനെതിരായ സൈബർ ആക്രമണം; യൂട്യൂബർ കെ എം ഷാജഹാന്‍ അറസ്റ്റില്‍

തിരുവനന്തപുരം: കെജെ ഷൈനിനെ അധിക്ഷേപിച്ചെന്ന പരാതിയില്‍ കെഎം ഷാജഹാനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ചെങ്ങമനാട് പൊലീസ് ആണ് തിരുവനന്തപുരം ആക്കുളത്തെ വസതിയിലെത്തി ഷാജഹാനെ അറസ്റ്റ് ചെയ്തത്. വീട്ടിലെത്തിയ അന്വേഷണ സംഘം ഷാജഹാനുമായി എറണാകുളത്തേക്ക് തിരിച്ചു. അവിടെ എത്തിച്ച ശേഷമായിരിക്കും ചോദ്യം ചെയ്യുല്‍ ഉള്‍പ്പടെയുള്ളു നടപടിക്രമങ്ങള്‍.  നിലവില്‍ ഐടി ആക്ട്, […]

Business

നോർക്ക ഗ്ലോബൽ പ്രഫഷനൽ ആൻഡ് ബിസിനസ് ലീഡർഷിപ് മീറ്റിംഗ്; ഷെഫ് ജോമോനും ഷൈനു ക്ലെയർ മാത്യൂസും യുകെ പ്രതിനിധികളായി പങ്കെടുക്കും

ലണ്ടൻ: നോർക്കയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഗ്ലോബൽ പ്രഫഷനൽ ആൻഡ് ബിസിനസ് ലീഡർഷിപ് മീറ്റിങ്ങിൽ കോവന്ററിയിലെ ടിഫിൻ ബോക്സിൽ ചീഫ് ഷെഫായ ജോമോനും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് – കേരള ചാപ്റ്ററിന്റെ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസും യുകെ പ്രതിനിധികളായി പങ്കെടുക്കും. ആഗോള തലത്തിൽ ബിസിനസ്-മാനേജ്മെന്റ് പ്രഫഷനൽ രംഗങ്ങളിൽ വ്യക്തിമുദ്ര […]

Automobiles

ഒല ഇലക്ട്രിക്കിന്റെ ഒല സെലിബ്രേറ്റ്‌സ് ഇന്ത്യ ക്യാമ്പയിന് ഗംഭീര തുടക്കം; 5 മിനിറ്റിൽ വിറ്റു തീർന്നു

ഒല ഇലക്ട്രിക്കിന്റെ ഒല സെലിബ്രേറ്റ്സ് ഇന്ത്യ ക്യാമ്പയിന് ഗംഭീര തുടക്കം. ഫ്ളാഷ് സെയിൽ മാതൃകയിലുള്ള ആദ്യ ദിവസത്തെ ഒല മുഹൂർത്ത് മഹോത്സവ് അഞ്ചു മിനുറ്റുകൊണ്ട് അവസാനിച്ചുവെന്നാണ് ഒല ഇലക്ട്രിക്ക് അറിയിക്കുന്നത്. 49,999 രൂപ മുതൽ ഒല ഇലക്ട്രിക്ക് വാഹനങ്ങൾ സ്വന്തമാക്കാനുള്ള അസുലഭ അവസരമാണ് മുഹൂർത്ത് മഹോത്സവ് വഴി ലഭിക്കുന്നത്. […]

Keralam

പാലിയേക്കര ടോൾ പിരിവ്; കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും, ഹൈക്കോടതി തീരുമാനം ഇന്ന്

കൊച്ചി: പാലിയേക്കരയിലെ ടോൾ പിരിവ് പുനരാരംഭിക്കുന്നതിൽ ഹൈക്കോടതി തീരുമാനം ഇന്ന്. മുരിങ്ങൂരിൽ സർവീസ് റോഡ് ഇടിഞ്ഞതിൽ ജില്ലാ കളക്ടർ ഇന്ന് കോടതിക്ക് റിപ്പോർട്ട് നൽകും. കളക്ടറുടെ റിപ്പോർട്ട് കൂടി പരിഗണിച്ചശേഷമായിരിക്കും ഡിവിഷൻ ബെഞ്ചിന്‍റെ തീരുമാനം. ദേശീയ പാതയിലെ ഗതാഗതക്കുരുക്കിനെത്തുടർന്ന് ടോൾ പിരിവ് ഹൈക്കോടതി തടഞ്ഞത് ഒരു മാസം മുമ്പാണ്. […]

India

കമ്മ്യൂണിസ്റ്റ് പാ‌ർട്ടി ഓഫ് ഇന്ത്യയെ നയിക്കുക ഡി രാജ തന്നെ; പ്രായപരിധിയിൽ രാജയ്ക്ക് മാത്രം ഇളവ്, കേരള ഘടകത്തിന് തിരിച്ചടി

ചണ്ഡീ​ഗഡ്: സിപിഐ ജനറൽ സെക്രട്ടറിയായി ഡി രാജ തുടരും. ഇന്നലെ രാത്രി നിർവാഹക സമിതി യോഗത്തിലാണു തീരുമാനം. സെക്രട്ടേറിയറ്റ് അംഗങ്ങൾക്കെല്ലാം പ്രായപരിധി ബാധകമാക്കിയെങ്കിലും രാജയ്‌ക്കു മാത്രം ഇളവ് അനുവദിച്ചു. രാജ്യത്ത് ഏതെങ്കിലും കമ്യൂണിസ്റ്റ് പാർട്ടികളുടെ തലപ്പത്തെത്തിയ ആദ്യ ദലിത് നേതാവായ രാജ  2019 മുതൽ ജനറൽ സെക്രട്ടറിയാണ്. പ്രായപരിധി […]

Automobiles

വേഗ രാജാവ് ഇനി ബിവൈഡി; ബുഗാട്ടിയുടെ റെക്കോർഡ് തകർത്ത് ചൈനീസ് ഇലക്ട്രിക് കാർ

ലോകത്തെ ഏറ്റവും വേഗമുള്ള പ്രൊഡക്ഷൻ കാറിന്റെ റെക്കോർഡ് സ്വന്തമാക്കി ചൈനീസ് കമ്പനിയായ ബിവൈഡിയുടെ യാങ് വാങ് യു9 എക്സ്ട്രീം. മണിക്കൂറിൽ 496.22 കിലോമീറ്റർ(308.4 മൈൽ) വേഗത്തിൽ കുതിച്ചു പാഞ്ഞാണ് യാങ് വാങ് യു 9 എക്സ്ട്രീം ലോകത്തെ ഏറ്റവും വേഗമേറിയ കാറായി മാറിയത്. ജർമനിയിലെ എടിപി പാപെൻബർഗ് ടെസ്റ്റ് […]

Sports

കുല്‍ദീപ് വീണ്ടും കറക്കിയിട്ടു, ബംഗ്ലാദേശിനെതിരെ 41 ‌റണ്‍സിന്‍റെ തകർപ്പൻ ജയവുമായി ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലില്‍

ദുബായ്: ബംഗ്ലാദേശിനെ 41 റണ്‍സിന് വീഴ്ത്തി ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലിലെത്തി. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 19.3 ഓവറില്‍ 127 റണ്‍സിന് ഓള്‍ ഔട്ടായി. ഭാഗ്യത്തിന്‍റെ അകമ്പടിയോടെ ബാറ്റ് വീശിയ സൈഫ് ഹസന്‍ മാത്രമാണ് 69 റണ്‍സുമായി ബംഗ്ലാദേശിന് വേണ്ടി […]

World

യു കെയിലെ പോസ്റ്റ് കോഡ് ലോട്ടറി; 4.5 കോടി നേടി മലയാളി യുവതി

വെയിൽസ്‌, യു കെ: യുകെയിലെ പ്രശസ്തമായ പോസ്റ്റ്കോഡ് ലോട്ടറിയടിച്ചു 4.5 കോടി നേടി മലയാളി യുവതി. മൂന്ന് മാസം മുൻപ് ലണ്ടനിൽ നിന്നുമാണ് അമൃത ചിങ്ങോരത്തെന്ന 27 വയസ്സുകാരി ഭർത്താവിന് ഒപ്പം വെയിൽസിന്റെ തലസ്ഥാന നഗരമായ കാർഡിഫിലേക്ക് താമസം മാറുന്നത്. ഇവിടെ എത്തി യുകെയിലെ പ്രശസ്തമായ പോസ്റ്റ്കോഡ് ലോട്ടറിയിൽ […]

District News

കോട്ടയം മെഡിക്കൽ കോളേജ് അപകടം; ബിന്ദുവിന്റെ കുടുംബത്തിന് വാഗ്ദാനം ചെയ്ത വീട് നിർമ്മാണം പൂർത്തിയായി

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ കുടുംബത്തിന് വാഗ്ദാനം ചെയ്ത വീട് നിര്‍മ്മാണം പൂര്‍ത്തിയായതായി മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു. വെള്ളിയാഴ്ച  ഉന്നത വിദ്യാഭ്യാസ – സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു വീടിന്റെ താക്കോല്‍ കൈമാറും. […]