Business

റെക്കോര്‍ഡ് ഭേദിക്കുമോ?, ഒറ്റയടിക്ക് വര്‍ധിച്ചത് 840 രൂപ; വീണ്ടും 1,03,000 തൊട്ടു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. ഇന്ന് ഒറ്റയടിക്ക് 840 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില വീണ്ടും 1,03,000 തൊട്ടു. ഗ്രാമിന് ആനുപാതികമായി 105 രൂപയാണ് വര്‍ധിച്ചത്. 12875 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ പവന് രണ്ടു തവണകളായി ആയിരത്തോളം രൂപയാണ് കൂടിയത് […]

Keralam

ബിജെപി പ്രചാരണങ്ങൾക്ക് തുടക്കമിടാൻ അമിത് ഷാ ഇന്ന് കേരളത്തിൽ

നിയമസഭ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ കേന്ദ്രമന്ത്രി അമിത് ഷാ ഇന്ന് കേരളത്തിൽ എത്തും. രാത്രി പത്തേകാലോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന അമിത് ഷാ നാളെ രാവിലെ തിരഞ്ഞെടുക്കപ്പെട്ട വാർഡ് അംഗങ്ങളുടെ യോഗത്തിൽ സംസാരിക്കും. മാരാർജി ഭവനിലെ കോർ കമ്മിറ്റി യോഗത്തിലും പങ്കെടുക്കും.ഉച്ചയ്ക്ക് ശേഷമുള്ള സംസ്ഥാന നേതൃയോഗത്തിലും പങ്കെടുക്കും. […]

District News

അന്വേഷണം ശരിയായ ദിശയിലെന്ന് ജി സുകുമാരന്‍ നായര്‍; തന്ത്രി തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് ഇപ്പോള്‍ ഊഹിക്കാനാവില്ല

കോട്ടയം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം ശരിയായ ദിശയിലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. കേസില്‍ അന്വേഷണം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നതെന്നാണ് എന്‍എസ്എസ് വിശ്വസിക്കുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും വ്യക്തിയുടെ അറസ്റ്റിനെക്കുറിച്ച് അഭിപ്രായം പറയാന്‍ എന്‍എസ്എസ് ആഗ്രഹിക്കുന്നില്ല. തന്ത്രി എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് ഊഹിക്കാന്‍ […]

Keralam

‘ഞാൻ മത്സരിക്കുന്ന കാര്യം പാർട്ടി തീരുമാനിക്കും, മനസ്സിലിരിപ്പ് പാർട്ടിയിൽ പറയും’; ഇ.പി. ജയരാജൻ

നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ സ്ഥാനാർഥിയാകണോ എന്നത് പാർട്ടി തീരുമാനിക്കുമെന്ന് സിപിഐഎം നേതാവ് ഇ. പി. ജയരാജൻ. തന്റെ മനസ്സിലിരിപ്പ് പാർട്ടിയിൽ പറയും. സിറ്റിങ് എംഎൽഎമാർ മത്സരിക്കണം എന്ന് പറയുന്നതിൽ കാര്യമില്ലെന്നും ഇ. പി. ജയരാജൻ  പറഞ്ഞു. പരിചയസമ്പന്നത ഉള്ളവരും തോറ്റിട്ടുണ്ട്. പരിചയസമ്പന്നർ വേണമെന്ന് പറയുന്നതൊക്കെ കഴമ്പില്ലാത്ത വ്യാഖ്യാനമാണ്. മന്ത്രിമാർ […]

Health

വേ​ഗത്തിൽ നടക്കുന്നവരാണോ? നിങ്ങൾക്ക് ചില സ്വഭാവസവിശേഷതകളുണ്ട്

പുറത്തെ തിരക്കിലേക്കിറങ്ങുമ്പോൾ മനുഷ്യരുടെ പലതരം നടത്തം ശ്രദ്ധിച്ചിട്ടുണ്ടോ? ചിലർ ചുറ്റുമുള്ള കാഴ്ചകളിൽ സന്തോഷിച്ചും പരിഭവിച്ചും സാവധാനം നടക്കും, മറ്റുചിലർ ചെവിയിൽ ഇയർഫോണുകൾ തിരുകി തന്റെ ലോകത്തായിരിക്കും. ഇനി ചിലരുണ്ട്, സമയത്തോട് മല്ലടിച്ച് പായുന്നവർ. തിരക്കുണ്ടായിട്ടോ കഠിനാധ്വാനമോ അല്ല, സമയം എന്തിന് വെറുതെ കളയണമെന്നതാണ് അവരുടെ ഒരു ലൈൻ. മനഃശാസ്ത്രത്തിൽ […]

Keralam

‘എന്തെങ്കിലും പറഞ്ഞ് വിവാദം ഉണ്ടാക്കാൻ ഇല്ല; ഒന്നും പറയാനില്ല’; കെ ജയകുമാർ

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുൻ തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിലായ സംഭവത്തിൽ പ്രതികരിക്കാതെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാർ. അറസ്റ്റുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികരണത്തിനു ഇല്ലെന്ന് അദേഹം പറഞ്ഞു. ശബരിമലയിൽ നിന്ന് സ്വർണം അല്ല എന്ത് നഷ്ടപ്പെട്ടാലും സങ്കടം തന്നെയാണ്. ഇത്തവണ കൂടുതൽ അയ്യപ്പ ഭക്തർ […]

Keralam

‘തന്ത്രിയെ അറസ്റ്റ് ചെയ്ത കാര്യത്തിൽ പ്രത്യേകം പ്രതികരിക്കേണ്ടതില്ല, അന്വേഷണം ശരിയായ ദിശയിൽ’; മന്ത്രി വി എൻ വാസവൻ

തന്ത്രിയെ അറസ്റ്റ് ചെയ്ത കാര്യത്തോട് പ്രത്യേകം പ്രതികരണം നൽകേണ്ട കാര്യമില്ലെന്ന് മന്ത്രി വി എൻ വാസവൻ. അന്വേഷണം ശരിയായ ദിശയിൽ എന്ന് കോടതി തന്നെ വ്യക്തമാക്കിയതാണ്. ഓരോ ഘട്ടത്തിലും പ്രത്യേകമായി അഭിപ്രായം പറയുന്നില്ല. വ്യത്യസ്ത അഭിപ്രായം ഏതെങ്കിലും ഉണ്ടേൽ ആ ഘട്ടത്തിൽ പറയാമെന്നും ദേവസ്വം മന്ത്രി പ്രതികരിച്ചു. ശബരിമല […]

Keralam

ശബരിമല സ്വർണ്ണപ്പാളി കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് മേൽ ഒരു സമ്മർദവും ഉണ്ടായിട്ടില്ലെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ

ശബരിമല സ്വർണ്ണപ്പാളി കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് മേൽ ഒരു സമ്മർദവും ഉണ്ടായിട്ടില്ലെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ. എസ്ഐടി ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണ് പ്രവർത്തിക്കുന്നത്. പൂർണ സ്വാതന്ത്ര്യത്തോടെയാണ് പ്രവർത്തിക്കുന്നത്. ഹൈക്കോടതി എസ്ഐടി അന്വേഷണത്തിൽ തൃപ്തരാണെന്ന് സംസ്ഥാന പോലീസ് മേധാവി പറഞ്ഞു. ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം മുന്നോട്ട് […]

Keralam

‘കോതമംഗലത്ത് മത്സരിക്കാനില്ല, ഇത്തവണയും മൂവാറ്റുപുഴ തന്നെ’: മാത്യു കുഴൽനാടൻ

നിയമസഭാ തിരഞ്ഞെടുപ്പിൽ കോതമംഗലത്ത് മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി മാത്യു കുഴൽനാടൻ എംഎൽഎ. സീറ്റ് വെച്ചു മാറ്റം ആലോചനയിൽ ഇല്ല. ഇത്തവണയും മൂവാറ്റുപുഴയിൽ യുഡിഎഫ് സ്ഥാനാർഥിയാകും. കോതമംഗലം സീറ്റ് വിജയിക്കണമെന്ന് യുഡിഎഫ്, കോൺഗ്രസ് പ്രവർത്തകർക്കുണ്ട്. പ്രവർത്തകരുടെ ന്യായമായ ആവശ്യമാണ്. കഴിഞ്ഞ രണ്ടു തവണയായി ഇടതുമുന്നണി ജയിക്കുന്നതിന്റെ പ്രയാസം പ്രവർത്തകർക്കുണ്ട്. അതിൽ […]

Entertainment

പരാശക്തി നാളെ റിലീസ് ചെയ്യും; ചിത്രത്തിന് സെൻസർ ബോർഡ് UA 16+ സർട്ടിഫിക്കറ്റ് നൽകി

വിവാദങ്ങൾക്കിടെ ശിവകാർത്തികേയൻ ചിത്രം പരാശക്തിക്ക് സർട്ടിഫിക്കറ്റ് നൽകി സെൻസർ ബോർഡ്.ചിത്രം നാളെ റിലീസ് ചെയ്യും. യുഎ 16+ സർട്ടിഫിക്കറ്റാണ് അനുവദിച്ചത്. നേരത്തെ സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് അനുവദിക്കാത്തതിനെ തുടർന്ന് നിർമാതാക്കൾ റിവൈസിങ് കമ്മിറ്റിയെ സമീപിക്കാൻ ഒരുങ്ങിയിരുന്നു. അതിനിടെയാണ് സർട്ടിഫിക്കറ്റ് അനുവദിച്ചത്. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ മകൻ ഇൻപനിധിയുടെ റെഡ് […]