
വിഴിഞ്ഞം തുറമുഖം ഉദ്ഘാടനം; പ്രധാനമന്ത്രി ഇന്ന് തലസ്ഥാനത്തെത്തും; കനത്ത സുരക്ഷ
വിഴിഞ്ഞം തുറമുഖം ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തലസ്ഥാനത്തെത്തും. തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി രാജ്ഭവനിലാകും രാത്രി തങ്ങുക. നാളെ രാവിലെ 10 ന് ശേഷം പാങ്ങോട് സൈനിക ക്യാംപിലെ കൊളച്ചൽ സ്റ്റേഡിയത്തിൽ നിന്ന് വായുസേനയുടെ പ്രത്യേക ഹെലികോപ്റ്ററിൽ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ഇറങ്ങും. തുടർന്ന് പോർട്ട് ഓപറേഷൻ കേന്ദ്രത്തിലെത്തി […]