World

മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററിസിന്‍ഡ്രോം കൊറോണ വൈറസ്  സൗദി അറേബ്യയില്‍ വീണ്ടും

റിയാദ്: മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം കൊറോണ വൈറസ്  സൗദി അറേബ്യയില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടതായി ലോകാരോഗ്യ സംഘടന. കഴിഞ്ഞ ആറു മാസത്തിനിടെ മെര്‍സ് വൈറസ് സ്ഥിരീകരിച്ച നാലു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തെന്നും ഇതില്‍ രണ്ടുപേര്‍ മരണപ്പെട്ടതായും ലോകാരോഗ്യ സംഘടന അറിയിച്ചു. 2023 ഓഗസ്റ്റ് 13 മുതല്‍ 2024 ഫെബ്രുവരി […]

India

“തൊഴിലില്ലാത്തവർക്ക് വേണ്ടി ഞങ്ങൾ പ്രതിഷേധത്തിന് ആഹ്വാനം ചെയ്താൽ ഞങ്ങളെ വീട്ടുതടങ്കലിലാക്കുമോ? അര്‍ദ്ധരാത്രി സമരവുമായി കോണ്‍ഗ്രസ് അധ്യക്ഷ വൈ എസ് ശർമിള

വിജയവാഡ: ആന്ധ്ര പ്രദേശിൽ അര്‍ദ്ധരാത്രി സമരവുമായി കോണ്‍ഗ്രസ് അധ്യക്ഷ വൈ എസ് ശർമിള. വീട്ടുതടങ്കൽ ഒഴിവാക്കാൻ ശർമിള കോണ്‍ഗ്രസ് ഓഫീസിൽ കിടന്നുറങ്ങി. വിജയവാഡയിൽ ചലോ സെക്രട്ടേറിയറ്റ് എന്ന പേരിൽ പ്രതിഷേധ സമരം കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. ഇതിന് മുന്നോടിയായി സംസ്ഥാനത്തെ പല മുതിർന്ന കോൺഗ്രസ് നേതാക്കളെയും പൊലീസ് കസ്റ്റഡിയിൽ എടുക്കുകയോ […]

World

റഷ്യയിൽ സെക്യൂരിറ്റി ജോലിയെന്ന വ്യാജവാഗ്ദാനം; ഇന്ത്യൻ യുവാക്കൾ യുദ്ധമുഖത്ത് കുടുങ്ങി

ദില്ലി: “ഞങ്ങളിവിടെ സെക്യൂരിറ്റി ജോലിക്ക് വന്നതാണ്, യുദ്ധത്തിന് വന്നതല്ല, എങ്ങനെയെങ്കിലും രക്ഷിച്ച് തിരിച്ചെത്തിക്കണം. മരണമുഖത്തേക്കാണ് ഞങ്ങൾ പോകുന്നത്” മരിയുപോളിൽ കുടുങ്ങിയ ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് അഫ്സാന്‍റെ വാക്കുകളാണിത്.  റഷ്യയിൽ സെക്യൂരിറ്റി ജോലിയെന്ന വ്യാജവാഗ്ദാനം വിശ്വസിച്ച് പോയ 12 ഇന്ത്യൻ യുവാക്കൾ യുദ്ധമുഖത്ത് കുടുങ്ങി. വാഗ്നർ ഗ്രൂപ്പിന്‍റെ കൂലിപ്പട്ടാളത്തിൽ ചേർന്ന് യുക്രൈനെതിരെയുള്ള […]

Keralam

ചികിത്സ നിഷേധിച്ചത് യുഡിഎഫ് സർക്കാർ; ആരോപണവുമായി പികെ കുഞ്ഞനന്തൻ്റെ മകൾ ഷബ്‌ന

കണ്ണൂർ: അച്ഛനെ കൊന്നത് യുഡിഎഫ് സർക്കാരാണെന്ന ആരോപണവുമായി പികെ കുഞ്ഞനന്തൻ്റെ മകൾ ഷബ്‌ന. കെഎം ഷാജി തെരഞ്ഞെടുപ്പു മുന്നിൽ കണ്ട് എറിഞ്ഞുനോക്കുകയാണ്. ഷാജിയുടേത് വെറും ജൽപനം മാത്രമാണെന്നും ഷബ്‌ന പറഞ്ഞു. അച്ഛന് ചികിത്സ നിഷേധിച്ചത് യുഡിഎഫ് സർക്കാരാണ്. ചികിത്സക്ക് വേണ്ടി നിരന്തരം ശ്രമിച്ചിരുന്നുവെങ്കിലും യുഡിഎഫ് സർക്കാരിന്റെ കാലത്ത് മികച്ച ചികിത്സ ലഭിച്ചിരുന്നില്ല. […]

Sports

ചെന്നൈ സൂപ്പര്‍ കിംഗ്‌സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലായിരിക്കും ഇത്തവണത്തെ ആദ്യ അങ്കം?

മുംബൈ: ഐപിഎല്‍ 2024 സീസണിന്‍റെ മത്സരക്രമം പ്രഖ്യാപിക്കാന്‍ കുറച്ച് മണിക്കൂറുകളെ അവശേഷിക്കുന്നുള്ളൂ.  എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഐപിഎല്‍ ഷെഡ്യൂള്‍ പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കേ ഒരു സുപ്രധാന വിവരം പുറത്തായി. നിലവിലെ ചാമ്പ്യന്‍മാരും റണ്ണേഴ്സ് അപ്പും തമ്മില്‍ ഏറ്റുമുട്ടി ഐപിഎല്‍ സീസണിന് തുടക്കമാവുക എന്ന പതിവ് ഇത്തവണ മാറിയേക്കാം.  2024 മാര്‍ച്ച് […]

India

സിഗിരറ്റ് വാങ്ങാനുള്ള പ്രായപരിധി 21 വയസാക്കി പുതിയ നിയമം പാസാക്കി കർണാടക നിയമസഭ

ബംഗളുരു: കര്‍ണാടകയിൽ സിഗിരറ്റുകളുടെയും പുകയില ഉത്പന്നങ്ങളുടെയും വിൽപനയും ഉപയോഗവും സംബന്ധിക്കുന്ന പുതിയ നിയമം പാസായി. സംസ്ഥാന പുകയില ഉത്പന്നങ്ങളുടെ വിൽപന കർശന നിബന്ധനകള്‍ക്ക് വിധേയമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമം തയ്യാറാക്കിയിരിക്കുന്നത്. സിഗിരറ്റുകള്‍ വാങ്ങാനുള്ള നിയമപരമായ പ്രായപരിധി ഉയർത്തിയതാണ് പ്രധാന മാറ്റം. നിലവിൽ 18 വയസ് പ്രായമുള്ളവ‍ർക്ക് സിഗിരറ്റ് വാങ്ങാൻ […]

Keralam

ഏഴംകുളം ക്ഷേത്രത്തിൽ തൂക്ക വഴിപാടിനിടെ താഴെ വീണ് കുഞ്ഞിന് പരിക്കേറ്റ സംഭവത്തിൽ കുഞ്ഞിന്റെ അമ്മയും ക്ഷേത്ര ഭാരവാഹികളും പ്രതികൾ

പത്തനംതിട്ട: ഏഴംകുളം ക്ഷേത്രത്തിൽ തൂക്ക വഴിപാടിനിടെ താഴെ വീണ് കുഞ്ഞിന് പരിക്കേറ്റ സംഭവത്തിൽ കുഞ്ഞിന്റെ അമ്മ, ക്ഷേത്ര ഭരണസമിതി പ്രസിഡൻ്റ്, സെക്രട്ടറി എന്നിവരെ കൂടി പ്രതിചേർത്ത് പൊലീസ്. ജെ.ജെ. ആക്ട് കൂടി ഉൾപ്പെടുത്തിയാണ് കേസ്. തൂക്കവില്ലിലെ തൂക്കക്കാരൻ സിനുവിനെ കേസിൽ നേരെത്തെ പ്രതി ചേർത്തിരുന്നു. തുടർന്നാണ് അമ്മയേയും ക്ഷേത്ര […]

Movies

പ്രേമലു, ഭ്രമയുഗം എന്നീ ഹിറ്റുകള്‍ക്ക് പിന്നാലെ മഞ്ഞുമ്മല്‍ ബോയ്സ് കൂടി

സൂപ്പര്‍താര സാന്നിധ്യമില്ലാതെതന്നെ റിലീസിന് മുന്‍പ് ഹൈപ്പ് സൃഷ്ടിക്കുന്ന ചിത്രങ്ങള്‍ അപൂര്‍വ്വമാണ്. അത്തരത്തിലൊന്നാണ് ഇന്ന് തിയറ്ററുകളിലെത്തിയ മഞ്ഞുമ്മല്‍ ബോയ്സ്. യുവതാരനിരയെ അണിനിരത്തി ചിദംബരം സംവിധാനം ചെയ്തിരിക്കുന്ന ചിത്രം സര്‍വൈവല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. റിലീസിന് മുന്‍പ് ഒറ്റ ദിവസത്തെ അഡ്വാന്‍സ് ബുക്കിംഗിലൂടെ മാത്രം ചിത്രം നേടിയത് ഒന്നര കോടിയ്ക്ക് […]

Keralam

ചാലിയാര്‍ പുഴയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുമായി ദൃക്സാക്ഷി

മലപ്പുറം:  എടവണ്ണപ്പാറയിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം ചാലിയാര്‍ പുഴയിൽ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുമായി ദൃക്സാക്ഷി. മരണത്തില്‍ ദുരൂഹതയുണ്ടെന്നും പുഴയില്‍ മുങ്ങി മരിക്കാനുള്ള സാധ്യതയില്ലെന്നുമാണ് വെളിപ്പെടുത്തല്‍. പുഴയില്‍നിന്ന് മൃതദേഹം കണ്ടെത്തുമ്പോള്‍ വസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് അയല്‍വാസി ജുവൈരിയ പറഞ്ഞു. പുഴയില്‍ ചാടി 17വയസുകാരിയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തെങ്കില്‍ മൃതദേഹം പൊങ്ങാനുള്ള സമയം […]

Keralam

പേട്ടയിലെ രണ്ടുവയസ്സുകാരിക്ക് ഡി എൻ എ പരിശോധന നടത്താൻ തീരുമാനം

തിരുവനന്തപുരം: പേട്ടയിൽ നിന്ന് കഴിഞ്ഞദിവസം കാണാതാവുകയും അന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്ത രണ്ടുവയസ്സുകാരിക്ക് ഡി എൻ എ പരിശോധന നടത്താൻ തീരുമാനം. കുട്ടിയുടെ മാതാപിതാക്കൾ തന്നെയാണോ ഒപ്പമുള്ളതെന്നറിയാനാണ് പരിശോധന. കുട്ടിയെ സംബന്ധിക്കുന്ന ഒരു രേഖകളും ഹാജരാക്കാൻ നാടോടി കുടുംബത്തിന് കഴിഞ്ഞിട്ടില്ല. ഇതേത്തുടർന്നാണ് പരിശോധന നടത്താൻ തീരുമാനിച്ചത്. കുട്ടിയുടെയും മാതാപിതാക്കളുടെയും രക്തസാമ്പിളുകൾ […]