Health

തൈരിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത ചില പച്ചക്കറികള്‍

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒന്നാണ് തൈര്. കാത്സ്യം, വിറ്റാമിൻ ബി-2, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ തൈര് ഒരു മികച്ച പ്രോബയോട്ടിക് ഭക്ഷണം ആണ്. തൈര് ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കാനും സഹായിക്കും. അതേസമയം, തൈരിനൊപ്പം ചില ഭക്ഷണങ്ങള്‍ കഴിക്കരുതെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അത്തരത്തില്‍ തൈരിനൊപ്പം കഴിക്കാന്‍ […]

Keralam

തിരിച്ചെടുത്ത ഹരിത നേതാക്കള്‍ക്കെതിരെ ലീഗ് നേതാവ് നൂര്‍ബിന റഷീദ്

കോഴിക്കോട്: യൂത്ത് ലീഗിലേക്ക് തിരിച്ചെടുത്ത മുന്‍ ഹരിത നേതാക്കള്‍ക്കെതിരെ ലീഗ് നേതാവ് നൂര്‍ബിന റഷീദ്. ഹരിത വിവാദം പാര്‍ട്ടിക്ക് വലിയ പരിക്കുണ്ടാക്കിയെന്നും ഫെമിനിസ്റ്റ് കാഴ്ചപ്പാടുകള്‍ തലയിലിരിക്കുന്ന നേതാക്കള്‍ ഉപേക്ഷിക്കണമെന്നും നൂര്‍ബിദ റഷീദ് ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. ഇസ്ലാമിക് ഫെമിനിസം തലയിലുള്ളവര്‍ ലീഗ് വിരുദ്ധരാണ്. ലീഗ് നേതാക്കളെ സ്ത്രീ വിരുദ്ധരായി […]

Keralam

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കഠിനമായി തുടരുന്ന സാഹചര്യത്തിൽ ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗം വിളിച്ച് മുഖ്യമന്ത്രി. സൂര്യാഘാതം മൂലമുള്ള മരണങ്ങൾ തുടരുന്നതും, പാലക്കാട് അടക്കമുള്ള ജില്ലകളിൽ 40 ഡിഗ്രിയിൽ ചൂട് തുടരുന്നതുമാണ് കാരണം. അതേസമയം, സൂര്യാതപമേറ്റ് കുഴഞ്ഞുവീണ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മലപ്പുറം സ്വദേശി മുഹമ്മദ്‌ ഹനീഫ മരിച്ചു. കോഴിക്കോട് […]

Movies

കാന്താര: ചാപ്റ്റർ 1-നായി വമ്പൻ സെറ്റ് ഒരുങ്ങുന്നു; ചിത്രത്തിൻ്റെ ആദ്യ ഷെഡ്യൂൾ ഈ ആഴ്ച ആരംഭിക്കും

കാന്താര’ ആരാധകർക്ക് പുതിയ സർപ്രൈസുമായി എത്തിയിരിക്കുകയാണ് റിഷബ് ഷെട്ടി. ‘കാന്താര: ചാപ്റ്റർ 1-നായി വമ്പൻ സെറ്റാണ് ഒരുങ്ങുന്നത്. 20 ദിവസത്തെ ഷെഡ്യൂളോടെ ചിത്രത്തിൻ്റെ ആദ്യ ഷെഡ്യൂൾ ഈ ആഴ്ച ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ഈ ഷെഡ്യൂളിൽ വനത്തിനുള്ളിലെ പ്രധാന ഭാഗങ്ങളാണ് ചിത്രീകരിക്കുക. കൂടാതെ കുന്താപുര എന്ന മനോഹരമായ തീരദേശ പശ്ചാത്തലത്തിൽ […]

Keralam

തൃശ്ശൂർ കൊടകരയിൽ കാറിനു പിന്നിൽ ബസിടിച്ച് അപകടം; മൂന്നു പേർക്ക് പരിക്ക്

തൃശ്ശൂർ: കൊടകരയിൽ കാറിനു പിന്നിൽ ബസിടിച്ച് മൂന്നു പേർക്ക് പരിക്കേറ്റു. രണ്ട് പേരുടെ പരിക്ക് ഗുരുതരം. മണ്ണുത്തി മുക്കാട്ടുകര സ്വദേശി അയ്യന്തോൾ വീട്ടിൽ 54 വയസുള്ള ക്രിസ്റ്റി, ഭാര്യ നിഷ ക്രിസ്റ്റിയുടെ സഹോദരൻ ജോസഫ് എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ക്രിസ്റ്റിയുടെയും നിഷയുടെയും പരിക്ക് ഗുരുതരമാണ്. മണ്ണുത്തി ഇടപ്പള്ളി ദേശീയ […]

India

ഡൽഹി മദ്യ നയ അഴിമതിക്കേസ്; മനീഷ് സിസോദിയ ഹൈക്കോടതിയില്‍

ഡൽഹി: മദ്യനയ അഴിമതിക്കേസില്‍ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ജാമ്യം നിഷേധിച്ച വിചാരണ കോടതി വിധി ചോദ്യം ചെയ്താണ് ഹൈക്കോടതിയെ സമീപിച്ചത്. സിബിഐ ഇഡി കേസുകളിലെ ജാമ്യാപേക്ഷ വിചാരണ കോടതി തള്ളിയിരുന്നു.

India

ഡൽഹി വനിതാ കമ്മീഷനിൽ 223 ജീവനക്കാരെ പിരിച്ചുവിട്ടു

ഡൽഹി: വനിതാ കമ്മീഷനിൽ കൂട്ടപ്പിരിച്ചുവിടൽ. 223 ജീവനക്കാരെ ലെഫ്റ്റനൻറ് ഗവർണർ വി കെ സക്സേന പിരിച്ചുവിട്ടു. അനുമതിയില്ലാതെയും ചട്ടങ്ങൾക്ക് വിരുദ്ധവുമായാണ് ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ ജീവനക്കാരെ നിയമിച്ചതെന്നാണ് ഗവർണറുടെ ഉത്തരവിൽ പറയുന്നത്. കരാറടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കാൻ കമ്മീഷന് അധികാരമില്ലെന്നും ഉത്തരവിൽ പറയുന്നു.  

Keralam

കോതമംഗലം പോലീസ് സ്റ്റേഷനിലെ എസ്ഐയെ കാണ്മാനില്ല

കൊച്ചി: കോതമംഗലം പോലീസ് സ്റ്റേഷനിലെ എസ്ഐ ഷാജി പോളിനെ കാണ്മാനില്ല. ഇന്നലെ രാവിലെ ഒൻപതു മുതൽ പൈങ്ങോട്ടൂരെ വീട്ടിൽ നിന്നാണു കാണാതായത്. സംഭവത്തിൽ പോത്താനിക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു. ജോലിഭാരം മൂലം ആത്മഹത്യക്കുറിപ്പ് എഴുതിവെച്ച് ഷാജി വീട്ടിൽ നിന്നു പോയതാണെന്നാണു സൂചന.

India

കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കി

ന്യൂഡൽഹി: കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് വാക്‌സിൻ സർട്ടിഫിക്കറ്റുകളിൽ നിന്ന് മോദിയുടെ ചിത്രം നീക്കം ചെയ്തത്. കോവിഷീല്‍ഡ് വാക്‌സിന്‍ രക്തം കട്ടപിടിക്കുന്നതുൾപ്പെടെയുള്ള അപൂര്‍വ രോഗാവസ്ഥയ്ക്ക് കാരണമാകാമെന്ന് നിര്‍മാതാക്കള്‍ തന്നെ സമ്മതിച്ചത് വലിയ വാര്‍ത്തയായിരുന്നു.  ഇതിനു പിന്നാലെയാണ് […]

Keralam

ലൈസന്‍സ് ടെസ്റ്റ് പരിഷ്‌കരണം: പ്രതിഷേധവുമായി ഡ്രൈവിങ് സ്‌കൂൾ ഉടമകൾ

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം ഇന്നുമുതല്‍ നടപ്പാക്കാനിരിക്കെ സംസ്ഥാനവ്യാപകമായി ഡ്രൈവിങ് സ്കൂള്‍ ഉടമകളുടെയും ജീവനക്കാരുടെയും പ്രതിഷേധം. മലപ്പുറത്തും എറണാകുളത്തും ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന ഗ്രൗണ്ട് അടച്ചിട്ട് ഡ്രൈവിങ് സ്‌കൂളുകാര്‍ പ്രതിഷേധിക്കുകയാണ്. സിഐടിയുവിന്റെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്. കൊച്ചിയിലും കോഴിക്കോടും ടെസ്റ്റ് ബഹിഷ്‌കരിച്ച് സമരം ആരംഭിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റുകള്‍ […]