Local

അതിരമ്പുഴ മറ്റം റസിഡന്റ്സ് വെൽഫെയർ അസ്സോസിയേഷൻ്റെ വാർഷികവും കുടുംബസംഗമവും നടന്നു

അതിരമ്പുഴ: അതിരമ്പുഴ മറ്റം റസിഡന്റ്സ് വെൽഫെയർ അസ്സോസിയേഷൻ്റെ  വാർഷികവും കുടുംബസംഗമവും 2024-2025 വർഷത്തേയ്ക്കുള്ള ഭരണസമിതി തെരഞ്ഞെടുപ്പും ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് സണ്ണി ചിറയലിൻ്റെ ഭവനാങ്കണത്തിൽ നടന്നു.  അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ്  റൈസ് ബീഗം അധ്യക്ഷത വഹിച്ചു. സെക്രട്ടറി […]

Health

കൊവിഡ് വാക്സിന് ഗുരുതര പാര്‍ശ്വഫലങ്ങൾ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നിർമ്മാതാക്കൾ

ന്യൂഡൽഹി: കൊവിഷീൽഡ് എന്ന കൊവിഡ്-19 വാക്സിന് പാർശ്വ ഫലങ്ങളുണ്ടെന്ന് തുറന്ന് സമ്മതിച്ച് നിർമ്മാതാക്കൾ. ബ്രിട്ടീഷ് മരുന്നു നിർമ്മാണ കമ്പനിയായ ആസ്ട്രസെനകയാണ് തങ്ങളുടെ കൊവിഡ് വാക്‌സിന് അപൂര്‍വമായി പാര്‍ശ്വഫലങ്ങളുണ്ടായേക്കുമെന്ന് വ്യക്തത വരുത്തിയത്. അപൂർവ സന്ദർഭങ്ങളിൽ കൊവിഷിൽ‌ഡ് സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയാനും സാധ്യതയുണ്ടെന്നാണ് നിർമ്മാതാക്കൾ പറഞ്ഞത്. കൊവിഡിനെ […]

Keralam

കോന്നി ആനക്കൂട്ടിലെ കൊമ്പൻ നീലകണ്ഠൻ ചരിഞ്ഞു

പത്തനംതിട്ട: കോന്നി ആനക്കൂട്ടിലെ ആന നീലകണ്ഠൻ ചരിഞ്ഞു. 28 വയസായിരുന്നു പ്രായം. മൂന്ന് വർഷം മുമ്പ് കോടനാട് നിന്ന് കോന്നിയിലെ ആനക്കൂട്ടിലെത്തിച്ചതായിരുന്നു നീലകണ്ഠനെ. ഇവിടെ പരിപാലിച്ച് പോരുന്നതിനിടെയാണ് ഉദരസംബന്ധമായ അസുഖം നേരിട്ടത്. ഇതുമൂലം രണ്ടാഴ്ചയായി ചികിത്സയിൽ കഴിയുകയായിരുന്നു. ആനയുടെ ജഡം കോന്നി ആനക്കൂട്ടിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം […]

Keralam

നാളെ മുതൽ വേണാട് എക്സ്പ്രസ്സിന് എറണാകുളം നോര്‍ത്തില്‍ സ്റ്റോപ്പ്

കൊച്ചി: വേണാട് എക്സ്പ്രസ് പിടിക്കാന്‍ ഇനി എറണാകുളം ജംഗ്ഷന്‍ സ്റ്റേഷനിലേക്ക് പോകേണ്ടതില്ല. നാളെ മുതല്‍ വണ്ടിക്ക് നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലാണ് സ്റ്റോപ്പ്. വേണാട് എക്സ്പ്രസിന്‍റെ സ്റ്റോപ്പ് മാറ്റം നാളെ മുതല്‍ നടപ്പിലാവും. എറണാകുളം സൗത്തിന് പകരം നോര്‍ത്തില്‍ ട്രെയിന്‍ നിര്‍ത്തുമ്പോള്‍ യാത്രക്കാർ പ്രതിഷേധത്തിലാണ്. മതിയായ കൂടിയാലോചനകള്‍ ഇല്ലാതെയുള്ള പരിഷ്കാരത്തെ […]

Entertainment

‘ആവേശം’ സിനിമയിൽ അഭിനയിച്ചവർക്കും പിന്നിൽ പ്രവർത്തിച്ചവർക്കും അഭിനന്ദനമറിയിച്ച് നയൻതാര

ആവേശം കണ്ട് ആവേശത്തിൽ നയൻതാര. സിനിമയിൽ അഭിനയിച്ച് തകർത്ത ഫഹദ് ഉൾപ്പെടെയുള്ള താരങ്ങൾക്കും പിന്നിൽ പ്രവർത്തിച്ചവർക്കും നയൻതാര അഭിനന്ദനമറിയിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നയൻതാര ആവേശം പോസ്റ്റ് ഇല്ലുമിനാറ്റി പാട്ട് ബാക്ക്ഗ്രൗണ്ടിലിട്ടുകൊണ്ട് പങ്കുവെച്ചിരിക്കുന്നത്. ആവേശം ഒരു സിനിമാറ്റിക് വിജയമാണ്. ജിതു മാധവന്റെ ഏറ്റവും മികച്ച എഴുത്തിലൂടെ ഭാവിയിലെ കൊമേഷ്യൽ സിനിമകൾക്ക് […]

Schools

എസ്എസ്എൽസി, ടിഎച്ച്എസ്എൽസി പരീക്ഷാ ഫലങ്ങൾ മേയ് 8 ന്; ഹയർസെക്കണ്ടറി 9 ന്

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി, ടിഎച്ച്എസ്എൽസി പരീക്ഷാ ഫലങ്ങൾ മേയ് 8 ന് പ്രഖ്യാപിക്കും. വൈകിട്ട് 3 മണിക്കായിരിക്കും ഫലപ്രഖ്യാപനം. ഹയർസെക്കണ്ടറി, വിഎച്ച്എസ്സി ഫലം 9 നും പ്രഖ്യാപിക്കും. 70 ക്യാമ്പുകളിലായി ഏപ്രില്‍ മൂന്നിനാണ് മൂല്യനിര്‍ണയം ആരംഭിച്ചത്. ക്യാമ്പ് ഓഫീസര്‍മാരടക്കം 10,500 അധ്യാപകര്‍ പങ്കെടുത്ത് റെക്കോര്‍ഡ് വേഗത്തിലാണ് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയത്. […]

Keralam

മസാലബോണ്ട് കേസില്‍ നിന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പിന്മാറി

കൊച്ചി: മസാലബോണ്ട് കേസില്‍ നിന്നും ജഡ്ജി പിന്മാറി. മുന്‍മന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്കിനെതിരെ ഇഡി നല്‍കിയ അപ്പീല്‍ പരിഗണിക്കുന്നതില്‍ നിന്നാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പിന്മാറിയത്. തെരഞ്ഞെടുപ്പ് സമയത്ത് തോമസ് ഐസക്ക് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടതില്ലെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം […]

Keralam

മേയറും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുള്ള തർക്കം; മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രൻ്റെ വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ തർക്കം തുടരുന്നതിനിടെ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്. മേയർ ആര്യരാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയ്ക്കും എതിരെ കേസ് എടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. കെപിസിസി സെക്രട്ടറി അഡ്വ. […]

District News

അക്ഷര നഗരിയിലെ ആദ്യത്തെ ബിസിനസ് എക്സ്പോ റേഡിയൻസ് കോട്ടയം വിൻഡ്സർ കാസിൽ കൺവെൻഷൻ സെന്ററിൽ

കോട്ടയം: ലോകത്തിലെ ഏറ്റവും വലിയ റഫെറൽ നെറ്റ്വർക്കിംഗ് ഓർഗനൈസേഷൻ ആയ ബി എൻ ഐ യുടെ കോട്ടയം പത്തനംതിട്ട യൂണിറ്റുകൾ നടത്തുന്ന അക്ഷര നഗരിയിലെ ആദ്യത്തെ ഏറ്റവും വലിയ ബിസിനസ് എക്സ്പോ റേഡിയൻസ് 2024 മെയ് 3,4 തീയതികളിൽ കോട്ടയം വിൻഡ്സർ കാസിൽ കൺവെൻഷൻ സെന്ററിൽ നടക്കും. കോട്ടയം […]