Uncategorized

എഎപിയുമായുള്ള സഖ്യം; ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച് അരവിന്ദര്‍ സിംഗ് ലവ്‌ലി

ന്യൂഡല്‍ഹി: ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം അരവിന്ദര്‍ സിംഗ് ലവ്‌ലി രാജിവെച്ചു. ഇന്നലെയാണ് രാജി കൈമാറിയത്. ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടിയുമായുള്ള സഖ്യത്തില്‍ പ്രതിഷേധിച്ചാണ് രാജി. കൂടാതെ ലോക്‌സഭ സ്ഥാനാര്‍ഥി നിര്‍ണയത്തിലും അരവിന്ദറെ നേതൃത്വം പരിഗണിച്ചിരുന്നില്ല. കെജ്രിവാളിന്റെ അറസ്റ്റ് ദിവസം അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശനം നടത്തിയത് താല്‍പര്യം ഇല്ലാതെയായിരുന്നുവെന്ന് അരവിന്ദര്‍ […]

District News

കോട്ടയത്ത് കാര്‍ ഓടയിലേക്ക് മറിഞ്ഞു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കോട്ടയം: കാര്‍ ഓടയിലേക്ക് മറിഞ്ഞ് പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഏറ്റുമാനൂര്‍ തവളക്കുഴിയിലാണ് നിയന്ത്രണം നഷ്ടമായ കാര്‍ ഓടയിലേക്ക് മറിഞ്ഞത്. പത്തനംതിട്ട കൊറ്റനാട് തങ്കമ്മ(59) ആണ് മരിച്ചത്. വാഹനത്തില്‍ ഉണ്ടായിരുന്ന അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

India

മോദിയുടെ പ്രസംഗത്തെ വിമർശിച്ചു; ബിജെപിയിൽ നിന്ന് പുറത്താക്കിയ ന്യൂനപക്ഷമോർച്ച നേതാവ് അറസ്റ്റിൽ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വർഗീയ പ്രസംഗത്തെ വിമർശിച്ച ബിജെപി ന്യൂനപക്ഷ മോർച്ച മുൻ നേതാവ് അറസ്റ്റിൽ. ബിജെപിയുടെ ബിക്കാനീർ ന്യൂനപക്ഷമോർച്ച മുൻ പ്രസിഡന്റ് ഉസ്മാൻ ഗനിയെയാണ് ക്രമസമാധാനം തകർക്കാനുദ്ദേശിച്ച് പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തത്. രാജസ്ഥാനിലെ ബൻസ്വാരയിൽ പ്രധാനമന്ത്രി നടത്തിയ വിദ്വേഷ പ്രസംഗത്തിനെ വിമർശിച്ച് നേരത്തെ ഉസ്മാൻ ഗനി […]

Technology

ജെമിനി ഇനി പാട്ടുപാടും’; മ്യൂസിക് ആപ്പുകള്‍ പ്ലേ ചെയ്യാന്‍ ഗൂഗിള്‍ എഐ

ഗൂഗിള്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ചാറ്റ് ബോട്ടായ ജെമിനി മാറ്റത്തിനൊരുങ്ങുന്നു. ആന്‍ഡ്രോയിഡില്‍ മ്യൂസിക് ആപ്പുകളില്‍ പാട്ട് പ്ലേ ചെയ്യാനായി വോയിസ് കമാന്‍ഡ് ആയി പ്രവര്‍ത്തിക്കാനുള്ള മാറ്റമാണ് ജെമിനിയില്‍ വരുത്തുന്നത്. ആന്‍ഡ്രോയിഡിനുള്ള ജെമിനി ആപ്പിലെ സെറ്റിങ്‌സ് ഓപ്ഷനില്‍ പുതിയ സംവിധാനം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. ഏത് ആപ്പില്‍ നിന്നാണ് […]

India

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുസ്ലിം വിരുദ്ധ പരാമര്‍ശം ആവര്‍ത്തിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുസ്ലിം വിരുദ്ധ പരാമര്‍ശം ആവര്‍ത്തിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. ഹിമാചല്‍ പ്രദേശിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് അനുരാഗ് താക്കൂര്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന ആവര്‍ത്തിച്ചത്. താക്കൂറിന്റെ പ്രസംഗത്തിന് എതിരെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. ”കോണ്‍ഗ്രസിന്റെ കൈ വിദേശ കരങ്ങള്‍ക്കൊപ്പം ചേര്‍ന്നുവെന്നും രാജ്യത്തെ ജനങ്ങളുടെ […]

India

താപനിലയില്‍ വലിയ വർധനവ് നേരിടുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ വരള്‍ച്ചയുടെ വക്കില്‍

ന്യൂഡൽഹി: താപനിലയില്‍ വലിയ വർധനവ് നേരിടുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ വരള്‍ച്ചയുടെ വക്കില്‍. ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും മോശം അവസ്ഥയിലാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജല സംഭരണം എന്നാണ് റിപ്പോര്‍ട്ട്. കേരളം, തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്ര പ്രദേശ് സംസ്ഥാനങ്ങളിലെ അണക്കെട്ടുകളില്‍ സംഭരിച്ചിട്ടുള്ള ജലം ശരാശരിയിലും താഴെയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ദേശീയ […]

Keralam

ആലപ്പുഴയില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു; ഒരാള്‍ കസ്റ്റഡിയില്‍

ആലപ്പുഴ: ഹരിപ്പാട് ഡാണാപ്പടിയില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു. ബംഗാള്‍ മാള്‍ഡ സ്വദേശി ഓം പ്രകാശാണ് മരിച്ചത്. ഇയാളെ കുത്തിയെന്ന് സംശയിക്കുന്ന അതിഥി തൊഴിലാളിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഡാണാപ്പടിയിലുള്ള ബാറിനു മുന്‍വശം റോഡില്‍ കുത്തേറ്റ് കിടക്കുന്ന നിലയിലാണ് ഓം പ്രകാശിനെ കണ്ടെത്തിയത്. ഡാണാപ്പടിയില്‍ മീന്‍കട നടത്തുന്ന ആളാണ് […]

Sports

ഡൽഹിയിൽ കരുത്തായി ക്യാപിറ്റൽസ്; പൊരുതി വീണ് മുംബൈ

ഡൽഹി: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ മറ്റൊരു ആവേശ മത്സരത്തിന് കൂടെ അവസാനമായി. ഇത്തവണ ഡൽഹി ക്യാപിറ്റൽസ് 10 റൺസിന് മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹി നാല് വിക്കറ്റ് നഷ്ടത്തിൽ 257 റൺസെടുത്തു. മുംബൈയുടെ പോരാട്ടം ഒമ്പതിന് 247 റൺസിൽ അവസാനിച്ചു. ഫ്രേസർ മക്‌ഗുര്‍കിന്റെ […]

Keralam

പാലക്കാട് റെക്കോര്‍ഡ് ചൂട്; സാധാരണയേക്കാള്‍ 5°c കൂടുതല്‍

തിരുവനന്തപുരം: പാലക്കാട് റെക്കോര്‍ഡ് ചൂട്. ഔദ്യോഗികമായി സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ചൂട് ഇന്ന് പാലക്കാട് രേഖപെടുത്തി. 41.8°c ചൂട് ആണ് ഇന്ന് പാലക്കാട് അനുഭവപ്പെട്ടത്. സാധാരണയെക്കാള്‍ 5.5°c കൂടുതലാണിത്. 1987 ലും 41.8°c രേഖപെടുത്തിയിരുന്നു. 2016 ഏപ്രില്‍ 27 ന് രേഖപെടുത്തിയത് 41.9°c ആണ് 1951ന് ശേഷം […]

Uncategorized

ശ്രീനാരായണ ഗുരുവിന്‍റെ പ്രതിഷ്ഠ മാറ്റുന്നതിനെ ചൊല്ലി സംഘർഷം; പ്രതിഷേധിച്ച് പ്രാർത്ഥനാ യജ്ഞം

ആലപ്പുഴ: ആലപ്പുഴ വളഞ്ഞവഴി എസ്എൻ കവലയിൽ ഗുരുദേവ പ്രതിഷ്ഠ മാറ്റുന്നതിനെ ചൊല്ലി സംഘർഷം. ഹെെക്കോടതി നിർദ്ദേശ പ്രകാരം ലേലം ചെയ്ത ഭൂമിയിൽ നിന്ന് പ്രതിഷ്ഠ മാറ്റുന്നതിനെ വിശ്വാസികൾ എതിർത്തു. പ്രതിഷ്ഠക്കായി നീക്കിവെച്ച 3 സെൻ്റ് സ്ഥലത്തേക്ക് മാറ്റാൻ ഒരുങ്ങുമ്പോഴായിരുന്നു എതിർപ്പ്. പ്രതിഷ്ഠ മാറ്റണമെന്നാണ് കോടതി നിർദ്ദേശം ഹൈകോടതി നിയോഗിച്ച […]