India

സുപ്രീം കോടതിയിൽ എതിർ സത്യവാങ്മൂലവുമായി കെജ്‌രിവാൾ

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട അറസ്റ്റിൽ ഇഡിക്കെതിരേ സുപ്രീം കോടതിയിൽ എതിർസത്യവാങ്മൂലം സമർപ്പിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. അഴിമതിയുടെ തെളിവുകൾ നശിപ്പിച്ചുവെന്ന ഇഡിയുടെ ആരോപണത്തെ കെജ്‌രിവാൾ എതിർത്തു. തനിക്കെതിരേ തെളിവുകളില്ലാത്തതിനാൽ അറസ്റ്റിനെ ന്യായീകരിക്കുന്നതിനായി രൂപീകരിക്കുന്ന അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് അവയെന്നാണ് കെജ്‌രിവാൾ കോടതിയിൽ വ്യക്തമാക്കിയത്. തന്‍റെ അറസ്റ്റ് രാഷ്ട്രീയ […]

Movies

‘തഗ് ലൈഫ്’ മണിരത്നം ചിത്രത്തിൻ്റെ അപ്‍ഡേറ്റ് പുറത്തുവിട്ട് നടൻ കമല്‍ഹാസൻ

കമല്‍ഹാസൻ നായകനായി പ്രദര്‍ശനത്തിന് ഒരുങ്ങുന്ന ചിത്രമാണ് തഗ് ലൈഫ്. സംവിധാനം നിര്‍വഹിക്കുന്നത് മണിരത്നമാണ്. നടൻ കമല്‍ഹാസൻ മണിരത്നവുമായി ഒന്നിക്കുമ്പോള്‍ ചിത്രം വൻ ഹിറ്റാകുമെന്ന് ആരാധകര്‍ ഉറപ്പിക്കുന്നു. കമല്‍ഹാസൻ നായകനാകുന്ന തഗ് ലൈഫ് സിനിമയുടെ പുതിയൊരു അപ്‍ഡേറ്റാണ് നിലവില്‍ ചര്‍ച്ചയാകുന്നത്. ഗാന രചയിതാവായും കമല്‍ഹാസൻ ചിത്രത്തിൻ്റെ ഭാഗമാകുന്നു എന്നാണ് പുതിയ […]

India

ഹെലികോപ്റ്ററിനുള്ളില്‍ വീണ് മമതാ ബാനര്‍ജിക്ക് പരിക്ക്; വീഡിയോ

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോകുന്നതിനിടെ ഹെലികോപ്റ്ററില്‍ ഇരിക്കുന്നതിനിടെ വീണ് പരിക്ക്. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ദുര്‍ഗാപൂരിലെ പശ്ചിംബര്‍ധമാനില്‍ നിന്ന് അസന്‍സോളിലേക്ക് പൊകുന്നതിനിടെയായിരുന്നു അപകടം. #WATCH | West Bengal CM Mamata Banerjee slipped and fell while taking a seat […]

Keralam

ചാലക്കുടിയിലെ മാലിന്യ ശേഖരണ കേന്ദ്രത്തിൽ വൻ തീപിടിത്തം

തൃശ്ശൂർ: ചാലക്കുടി ഇൻഡോർ സ്റ്റേഡിയത്തിന് സമീപം നഗരസഭയുടെ മാലിന്യശേഖരണ കേന്ദ്രത്തിൽ വൻതീപിടിത്തം. ദേശീയപാതയോട് ചേർന്ന് മാലിന്യശേഖരകേന്ദ്രത്തിൻ്റെ പിൻഭാഗത്ത് കൂട്ടിയിട്ട മാലിന്യങ്ങളിലാണ് തീപിടിച്ചത്. ഗതാഗതം അല്പനേരം തടസ്സപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് 12.30-ഓടെയാണ് തീപിടിത്തമുണ്ടായത്. കനത്ത ചൂടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമികനിഗമനം. മാള, ചാലക്കുടി, ഇരിങ്ങാലക്കുട, കൊടകര, അങ്കമാലി എന്നിവിടങ്ങളിലെ അഗ്നിരക്ഷായൂണിറ്റുകൾ […]

India

ഇന്ത്യൻ ഉംറ തീർത്ഥാടക സൗദി വിമാനത്താവളത്തിൽ പ്രസവിച്ചു

ജിദ്ദ: ഇന്ത്യൻ ഉംറ തീർത്ഥാടകയായ യുവതി വിമാനത്താവളത്തിൽ പ്രസവിച്ചു. സൗദിയിലെ ജിദ്ദ കിങ് അബ്ദുൽ അസീസ് രാജ്യാന്താര വിമാനത്താവളത്തിലാണ് 31കാരി കുഞ്ഞിന് ജന്മം നൽകിയത്. സ്വദേശത്തേക്ക് മടങ്ങിപോകുന്നതിനായി തയ്യാറെടുക്കുന്നതിനിടയിൽ വിമാനത്താവളത്തിൽവെച്ച് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു. വിമാനത്താവളത്തിലെ മെഡിക്കൽ സംഘമാണ് യുവതിയുടെ പ്രസവമെടുത്തത്. ഡ്യൂട്ടി ഡോക്ട‍ർ ഫവാസ് ആലമൻ്റെ മേൽനോട്ടത്തിൽ […]

Business

ഓഗ്മെന്റഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി രംഗത്ത് വൻ നിക്ഷേപം; മെറ്റയ്ക്ക് കോടികളുടെ നഷ്ടം

ഓഗ്മെന്റഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി രംഗത്ത് വൻ നിക്ഷേപം തുടരുകയാണ് മെറ്റ. ഇനിയും പച്ചപിടിച്ചിട്ടില്ലാത്ത ഈ സാങ്കേതിക വിദ്യാ മേഖലയിൽ നിക്ഷേപം നടത്തി കോടികളുടെ നഷ്ടമാണ് കഴിഞ്ഞ കുറച്ചുകാലമായി മെറ്റയ്ക്കുണ്ടാവുന്നത്. ഇത്തവണയും മറിച്ചല്ല. കഴിഞ്ഞ ത്രൈമാസ കണക്കുകളനുസരിച്ച് മെറ്റയുടെ എആർ/വിആർ റിയാലിറ്റി ലാബ്സിൽ 385 കോടി ഡോളറിൻ്റെ നഷ്ടമാണ് […]

Movies

തമിഴ് ഗായകൻ സെന്തിൽ ഗണേഷിൻ്റെ മലയാളത്തിലെ ആദ്യ ഗാനം; ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

ഏറെ പ്രശംസ നേടിയ ‘കാക്ക’ ഷോർട്ട് ഫിലിമിനു ശേഷം അജു അജീഷ് സംവിധാനം ചെയ്ത ‘പന്തം’ സിനിമയിലെ ആദ്യ ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. ‘123 മ്യൂസിക്സ്’ ൻ്റെ യൂട്യൂബ് ചാനലിലും സ്പോട്ടിഫൈ, ഗാനാ, ജിയോ സാവൻ തുടങ്ങിയ മ്യൂസിക് പ്ലാറ്റ്ഫോമുകളിലും ഗാനം ലഭ്യമാണ്. വെള്ളിത്തിര പ്രൊഡക്ഷൻസിൻ്റെ ബാനറിൽ […]

Movies

‘മഞ്ഞുമ്മൽ ബോയ്സ്’ ഒടിടി റിലീസ് പ്രഖ്യാപിച്ചു

മലയാള സിനിമയുടെ സീൻ തന്നെ മാറ്റി മറിച്ച ചിത്രമാണ് ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മൽ ബോയ്സ്’. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ചിദംബരം ഒരുക്കിയ സിനിമ 200 കോടി ക്ലബ്ബിൽ ഇടം നേടാൻ അധിക സമയം ഒന്നും എടുത്തില്ല. തീയേറ്ററുകളിലെ വിജയത്തിന് ശേഷം, ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. മെയ് […]

India

മഹാരാഷ്ട്രയിലെ മുംബൈ- പൂനെ എക്‌സ്പ്രസ് വേയില്‍ ബസ് കത്തിയമര്‍ന്നു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 36 യാത്രക്കാര്‍: വീഡിയോ

മുംബൈ: മഹാരാഷ്ട്രയിലെ മുംബൈ- പൂനെ എക്‌സ്പ്രസ് വേയില്‍ ഇന്ന് രാവിലെ ബസിന് തീപിടിച്ചുണ്ടായ അപകടത്തില്‍ യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയക്ക്. മുംബൈയില്‍ നിന്ന് പൂനെയിലേക്ക് പോകുകയായിരുന്ന ടൂറിസറ്റ് ബസിനാണ് തീപിടിച്ചത്. ബസില്‍ മുപ്പത്തിയാറ് യാത്രക്കാരാണ് ഉണ്ടായിരുന്നത്. Mumbai Pune Expressway: A private bus carrying 36 passengers had […]

Health

എസ്എംഎ രോഗികളായ 12 വയസ് വരെയുള്ള കുട്ടികൾക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ചതായി മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: അപൂര്‍വ രോഗമായ സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്.എം.എ) അസുഖം ബാധിച്ച 12 വയസ് വരെയുള്ള കുട്ടികള്‍ക്കുള്ള സൗജന്യ മരുന്ന് വിതരണം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 6 വയസ് വരെയുള്ള കുട്ടികള്‍ക്ക് നല്‍കിയിരുന്ന മരുന്നാണ് 12 വയസ് വരെയാക്കിയത്. ആദ്യ ഘട്ടത്തില്‍ 10 കുട്ടികള്‍ക്കാണ് […]