Movies

ചെമ്പൻ വിനോദ്, ലുക്ക്മാൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ‘അഞ്ചക്കള്ളക്കോക്കാൻ’ വരുന്നു;

നടൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളിൽ തൻ്റെ സാന്നിധ്യമറിയിച്ച ചെമ്പൻ വിനോദ് ജോസ് നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ‘അഞ്ചക്കള്ളക്കോക്കാൻ’.  ചെമ്പൻ വിനോദ്, ലുക്ക്മാൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം മാർച്ച്‌ 15 ന് തിയറ്ററുകളിൽ എത്തും.  ചെമ്പൻ വിനോദിൻ്റെ സഹോദരനായ ഉല്ലാസ് ചെമ്പനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അങ്കമാലി […]

Keralam

ലോക്സഭാ തിരഞ്ഞെടുപ്പ് വിലയിരുത്തലിന് സമയം ആയിട്ടില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് വിലയിരുത്തലിന് സമയം ആയിട്ടില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.  പിസി ജോര്‍ജ് ബിജെപിയ്ക്ക് ഭാരമാകുമോ എന്ന് കാലം തെളിയിക്കും.  ഈഴവരെ അധിക്ഷേപിച്ചയാളാണ് പി സി ജോര്‍ജ്.  പിസി ജോര്‍ജിൻ്റെ വാര്‍ത്തയ്ക്ക് പ്രാധാന്യം നല്‍കരുതെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇപ്പോള്‍ പേര് നോക്കിയാണ് വോട്ട് […]

World

ചൈനയും മാലിദ്വീപും പുതിയ സൈനിക കരാറിൽ ഒപ്പുവച്ചു

മാലി:  ഇന്ത്യയുമായുള്ള ബന്ധം വഷളാകുന്നതിനിടെ ചൈനയും മാലിദ്വീപും പുതിയ സൈനിക കരാറിൽ ഒപ്പുവച്ചു.  ചൈന സൗജന്യമായി സൈനിക സഹായം ലഭ്യമാക്കുന്ന സഹകരണ കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പുവച്ചത്.  ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് നീക്കം.  മാലദ്വീപിന് 12 പരിസ്ഥിതി സൗഹൃദ ആംബുലൻസുകളും ചൈന നൽകിയതായി റിപ്പോർട്ടുണ്ട്. മാലിദ്വീപ് പ്രതിരോധ മന്ത്രി […]

Health

ക്യാൻസര്‍ പ്രതിരോധത്തിനായി ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ക്യാൻസര്‍ വരാതിരിക്കാൻ നമുക്ക് ഒന്നും ചെയ്യാൻ സാധിക്കില്ലെന്നതാണ് സത്യം.  പാരമ്പര്യഘടകങ്ങളാണ് അധികപേരിലും ക്യാൻസറിന് കാരണമാകുന്നത്.  ചിലരില്‍ പാരമ്പര്യഘടകങ്ങള്‍ക്കൊപ്പം ജീവിതരീതികളിലെ പിഴവുകള്‍ കൂടിയാകുമ്പോള്‍ ക്യാൻസര്‍ രോഗത്തിന് വളരാനുള്ള അനുകൂല സാഹചര്യം എളുപ്പത്തിലുണ്ടാകുന്നു.  ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ക്യാൻസര്‍ കേസുകളില്‍ 40 ശതമാനവും നമുക്ക് പ്രതിരോധിക്കാൻ സാധിക്കുന്നതാണ് എന്ന് ദില്ലിയില്‍ നിന്നുള്ള […]

World

ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറെ പ്രകീർത്തിച്ച് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലവ്റോവ്

മോസ്കോ: ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറെ പ്രകീർത്തിച്ച് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലവ്റോവ്.  ഉക്രൈൻ യുദ്ധത്തിന് ശേഷം ഇന്ത്യ റഷ്യയിൽ നിന്ന് ഓയിൽ സംഭരിച്ചതിനെ ചോദ്യം ചെയ്തതിന് ജയശങ്കർ നൽകിയ മറുപടിയിലാണ് സെർജി ലവ്റോവിൻ്റെ പ്രതികരണം.  സോചിയിൽ നടന്ന വേൾഡ് യൂത്ത് ഫോറത്തിലായിരുന്നു ലെവ്റോവിൻ്റെ വാക്കുകൾ.  പാശ്ചാത്ത്യ‍രോട് ‘അവർ […]

World

ഇസ്രയേലിലെ ഹമാസ് ആക്രമണങ്ങളിൽ ലൈംഗിക പീഡനങ്ങളും ഉൾപ്പെടുന്നതായി ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോർട്ട്

ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണത്തിൽ ലൈംഗിക പീഡനങ്ങളും ഉൾപ്പെടുന്നതായി ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോർട്ട്.  കൂട്ട ബലാത്സംഗം അടക്കമുള്ള ലൈംഗിക കുറ്റകൃത്യങ്ങൾ ഒക്ടോബർ ഏഴിന് നടന്നെന്ന് വിശ്വസിക്കാൻ, ന്യായമായ കാരണങ്ങളുണ്ടെന്നും യുഎൻ വ്യക്തമാക്കി.  ബന്ദികൾക്കുനേരെയും ലൈംഗികാതിക്രമമുണ്ടായതായും റിപ്പോർട്ട് പറയുന്നു. യുഎൻ പ്രത്യേക നയതന്ത്ര പ്രതിനിധി പ്രമീള പാറ്റൻ്റെ നേതൃത്വത്തിലാണ് ഇതുസംബന്ധിച്ച […]

India

ജീവനാംശ തുകയില്‍ കിഴിവ് തേടി ഭർത്താവ്; ഹർജി തള്ളി കർണാടക ഹൈക്കോടതി

കർണാടക: ശമ്പളത്തിലെ വെട്ടിച്ചുരുക്കലുകള്‍ ചൂണ്ടിക്കാണിച്ച് മുന്‍ ഭാര്യക്ക് നല്‍കേണ്ട ജീവനാംശ തുകയില്‍ കിഴിവ് തേടി ഭർത്താവ് സമർപ്പിച്ച ഹർജി തള്ളി കർണാടക ഹൈക്കോടതി.  സിആർപിസി 125-ാം വകുപ്പ് പ്രകാരം ഭാര്യക്ക് 15,000 രൂപയും മകള്‍ക്ക് 10,000 രൂപയും നല്‍കണമെന്ന കുടുംബ കോടതിയുടെ ഉത്തരവിനെതിരെയാണ് ഹർജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്.  വെട്ടിച്ചുരുക്കലുകള്‍ […]

Keralam

പുരാവസ്തു തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡൻ്റ് കെ സുധാകരനെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകി

കൊച്ചി: മോൻസൻ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡൻ്റ് കെ സുധാകരനെതിരെ കുറ്റപത്രം.  ക്രൈംബ്രാഞ്ച് എറണാകുളം എസിജെഎം കോടതിയിൽ കുറ്റപത്രം നൽകി.  കുറ്റപത്രത്തിൽ കെ സുധാകരനാണ് രണ്ടാം പ്രതി.  തട്ടിപ്പിൻ്റെ ഗൂഢാലോചന കുറ്റമാണ് സുധാകരനെതിരെ ചുമത്തിയത്.  10 ലക്ഷം രൂപ കൈപ്പറ്റിയെന്നും കുറ്റപത്രത്തിൽ പറയുന്നു.  സുധാകരൻ […]

India

മാവോയിസ്റ്റ് ബന്ധം ആരോപിച്ച കേസിൽ പ്രൊഫസർ ജി എൻ സായിബാബയെ വെറുതെ വിട്ടു

മുംബൈ: മാവോയിസ്റ്റ് ബന്ധം ആരോപിച്ച കേസിൽ ദില്ലി സർവ്വകലാശാല പ്രൊഫസർ ജി. എൻ സായിബാബയെ വെറുതെവിട്ടു.  2022 ൽ സായിബാബയെ ബോംബെ ഹൈക്കോടതി കേസിൽ കുറ്റവിമുക്തനാക്കിയിരുന്നു.  എന്നാൽ മഹാരാഷ്ട്ര സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയതോടെ ഇദ്ദേഹത്തിൻ്റെ മോചനം വൈകിയിരുന്നു.  പിന്നാലെ കേസിൽ മറ്റൊരു ബെഞ്ചിൽ വാദം കേൾക്കാൻ സുപ്രീംകോടതി […]

Movies

‘അന്വേഷിപ്പിൻ കണ്ടെത്തും’ മാർച്ച് 8 ന് നെറ്റ്ഫ്ലിക്സിലെത്തും

മലയാളത്തിലിറങ്ങിയ കുറ്റന്വേഷണ സിനിമകളിൽ പുതുവഴിയെ നീങ്ങിയ സിനിമയായി പ്രേക്ഷകർ വാഴ്ത്തിയ ടൊവിനോ തോമസിന്‍റെ ‘അന്വേഷിപ്പിൻ കണ്ടെത്തും’ ടോട്ടൽ ബിസിനസ് പുറത്ത്.  ഫെബ്രുവരി 9 ന് തിയേറ്ററുകളിലെത്തിയ ചിത്രം ഇതിനകം 50 കോടി രൂപയുടെ ടോട്ടൽ ബിസിനസ് നേടിയതായാണ് വിവരം.  കേരളത്തിലും കേരളത്തിന് പുറത്തും ജിസിസിയിലും മറ്റ് രാജ്യങ്ങളിലും  മികച്ച […]