India

കാശി വിശ്വനാഥ ക്ഷേത്രത്തിലെ പോലീസുകാർക്ക് ഇനി യൂണിഫോമായി കുർത്തയും ധോത്തിയും

കാശി: കാശി വിശ്വനാഥ ക്ഷേത്രത്തിലെ പോലീസുകാർക്ക് ഇനി യൂണിഫോമായി കുർത്തയും ധോത്തിയും ധരിക്കാം. പോലീസുകാർക്ക് വിശ്വാസി സൗഹൃദ പ്രതിച്ഛായ ലഭിക്കുന്നതിനാണ് പുതിയ നീക്കം. പൂജാരിമാർക്ക് സമാനമായി പുരുഷ പോലീസുകാർ ധോത്തിയും ഷാളും ഉപയോ​ഗിക്കും. വനിതാ പോലീസുകാർ ചുരിദാറോ കു‍ർത്തയോ ധരിക്കുമെന്നും ക്ഷേത്രാധികൃത‍ർ പറഞ്ഞു. നേരത്തേ 2018 ൽ പരീക്ഷണാടിസ്ഥാനത്തിൽ […]

Keralam

തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസ്: എം സ്വരാജിൻ്റെ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ തിരഞ്ഞെടുപ്പ് കേസില്‍ ഹൈക്കോടതി വിധി കെ ബാബു എംഎൽഎയ്ക്ക് അനുകൂലം. കെ ബാബുവിൻ്റെ വിജയം അസാധുവാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാവശ്യപ്പെട്ട് എം സ്വരാജ് നൽകിയ ഹർജി കോടതി തള്ളി. ജസ്റ്റിസ് പി ജി അജിത് കുമാര്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിൻ്റെതാണ് വിധി.  ഹര്‍ജി ഹൈക്കോടതിയുടെ […]

Keralam

വയനാട് മുത്തങ്ങ വനമേഖലയിൽ കാട്ടുതീ; ഏക്കർ കണക്കിന് സ്ഥലങ്ങൾ കത്തിനശിച്ചു

വയനാട്: മൂലങ്കാവിൽ മുത്തങ്ങ വനമേഖലയിൽ കാട്ടുതീ പടരുന്നു. കാരശ്ശേരി വനാതിർത്തിയിലാണ് തീ പടർന്നു പിടിക്കുന്നത്. ഏക്കർ കണക്കിന് സ്ഥലങ്ങൾ അഗ്നിക്കിരയായി. ഫയർഫോഴ്സും വനം വകുപ്പും തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സമീപത്തെ റബ്ബർ തോട്ടത്തിലേക്കും തീ പടർന്നു. കാട്ടിൽ ആനകൾ ഉണ്ടായിരുന്നതായും നാട്ടുകാർ പറയുന്നു. തീ അണയ്ക്കാനുള്ള ശ്രമങ്ങൾക്ക് […]

Health Tips

കണ്‍തടത്തിലെ കറുപ്പിന് പരിഹാരമായി കാപ്പിപ്പൊടി പായ്ക്ക്

കണ്‍തടത്തിലെ കറുപ്പ് ഇന്നത്തെ കാലത്ത് പലരേയുംബാധിയ്ക്കുന്ന ഒന്നാണ്. സ്‌ക്രീന്‍ ഉപയോഗം കൂടുന്നത് തന്നെയാണ് പ്രധാന കാരണം. ഇതല്ലാതെ ഉറക്കക്കുറവും സ്‌ട്രെസുമെല്ലാം ഇതിന് കാരണമായി വരുന്നു. കണ്‍തടത്തിലെ കറുപ്പിന് പരിഹാരമായി വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ഒരു പായ്ക്ക് പരിചയപ്പെടാം. ഇതിന് വേണ്ടത് രണ്ടേ രണ്ട് ചേരുവകള്‍ മാത്രമാണ്. കാപ്പിപ്പൊടിയും പാലുമാണ് […]

Keralam

മനുഷ്യന്‍റെ ഗതികേട് മുതലെടുത്ത് വോട്ട് പിടിക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് റംസാൻ-വിഷു ചന്തകള്‍ തുടങ്ങുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേര്‍പ്പെടുത്തിയതിനെതിരെ കണ്‍സ്യൂമര്‍ഫെഡ് നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. മനുഷ്യന്‍റെ ഗതികേട് മുതലെടുത്ത് വോട്ട് പിടിക്കരുതെന്നും ഹൈക്കോടതി വിമര്‍ശിച്ചു. ചന്ത തുടങ്ങാൻ തീരുമാനിച്ച സമയമാണ് അസ്വസ്ഥതപ്പെടുത്തുന്നതെന്ന് ഹര്‍ജി പരിഗണിക്കുന്നതിനിടെ ഹൈക്കോടതി ചൂണ്ടികാട്ടി. തെരഞ്ഞെടുപ്പ് കമ്മീഷനെ ഇക്കാര്യത്തില്‍ എങ്ങനെ കുറ്റം […]

Keralam

കുന്നംകുളം ചിറ്റഞ്ഞൂരിൽ സ്കൂൾ പരിസരത്ത് സ്ഫോടക വസ്തു കണ്ടെത്തി

തൃശ്ശൂർ: കുന്നംകുളം ചിറ്റഞ്ഞൂരിൽ സ്കൂളിന് സമീപത്ത് നിന്ന് സ്ഫോടക വസ്തു പിടികൂടി. സമീപത്തെ പാടശേഖരത്ത് നിന്നാണ് സ്ഫോടക വസ്തു കണ്ടെത്തിയത്. കുഴിമിന്നലിനോട് സാമ്യമുള്ള സ്ഫോടക വസ്തുവാണ് കണ്ടെത്തിയത്. വെടിക്കെട്ടിന് ഉപയോഗിക്കുന്ന ഇനമാണ് കണ്ടെത്തിയത്. മാനസികാസ്വാസ്ഥ്യമുള്ള യുവാവ് സ്കൂളിന് സമീപത്തേക്ക് ഇത് എത്തിക്കുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു. ഇവര്‍ കൗൺസിലറെയും പോലീസിനെയും […]

India

ഹിന്ദുക്കൾക്ക് ബുദ്ധമതം സ്വീകരിക്കാൻ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കി ഗുജറാത്ത് സർക്കാർ

ഗാന്ധിനഗർ: ബുദ്ധമതത്തെ പ്രത്യേക മതമായി കണക്കാക്കണമെന്നും ഹിന്ദുമതത്തിൽ നിന്ന് ബുദ്ധ, ജൈന, സിഖ് മതങ്ങളിലേക്കുള്ള പരിവർത്തനത്തിന് 2003ലെ ഗുജറാത്ത് മതസ്വാതന്ത്ര്യ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ബന്ധപ്പെട്ട ജില്ലാ മജിസ്‌ട്രേറ്റിൻ്റെ മുൻകൂർ അനുമതി വേണമെന്നും വ്യക്തമാക്കി ഗുജറാത്ത് സർക്കാർ. ഇതു സംബന്ധിച്ച സർക്കുലർ ഏപ്രില്‍ എട്ടിന് സർക്കാർ പുറത്തിറക്കി. ബുദ്ധമതം […]

Keralam

മുന്‍ എംഎല്‍എ സുലൈമാന്‍ റാവുത്തര്‍ കോണ്‍ഗ്രസ് വിട്ടു

മൂന്നാര്‍: മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ പിപി സുലൈമാന്‍ റാവുത്തര്‍ പാര്‍ട്ടി വിട്ടു. സിപിഎമ്മില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കെപിസിസി എക്‌സിക്യൂട്ടീവ് അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കെപിസിസി രൂപീകരിച്ച 25 അംഗ തെരഞ്ഞെടുപ്പ് സമിതിയില്‍ അംഗമാണ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും ട്രഷററുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1996ല്‍ ഇടുക്കിയില്‍ നിന്നാണ് സുലൈമാന്‍ […]

India

ജമ്മു കശ്മീരിലെ പുല്‍വാമയിൽ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടൽ

ദില്ലി: ജമ്മു കശ്മീരിലെ പുല്‍വാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. പുല്‍വാമയിലെ ഫ്രാസിപൊരയിലാണ് സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടുന്നത്. ഏറ്റുമുട്ടലിലെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇന്ന് പുലര്‍ച്ചെയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഏറ്റുമുട്ടലില്‍ ഒരു ഭീകരൻ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പുല്‍വാമയിലെ അര്‍ഷിപൊരയിലാണ് ഏറ്റുമുട്ടല്‍ ആദ്യം ആരംഭിച്ചത്. […]

Keralam

ഭര്‍ത്താവ് മരിച്ചതോടെ വീട്ടില്‍ നിന്നും പുറത്താക്കിയെന്ന പരാതിയുമായി യുവതി

തിരുവനന്തപുരം: ഭര്‍ത്താവ് മരിച്ചതോടെ വീട്ടില്‍ നിന്നും പുറത്താക്കിയെന്ന പരാതിയുമായി യുവതി. തിരുവനന്തപുരം പ്ലാവുവിളയില്‍ ശ്രീദേവിയും മക്കളുമാണ് ഭര്‍തൃ വീട്ടുകാര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഒരു വര്‍ഷം മുമ്പാണ് ശ്രീദേവിയുടെ ഭര്‍ത്താവ് അജികുമാര്‍ മരിച്ചത്. കുടുംബ വീടിനടുത്ത് നിര്‍മ്മിച്ച ചെറിയ ഷെഡ്ഡിലായിരുന്നു രോഗിയായ ശ്രീദേവിയും ഹൃദ്രോഗിയായ മകളും ഉള്‍പ്പെടുന്ന കുടുംബം താമസിച്ചിരുന്നത്.  […]