India

ബിജെപിക്കെതിരെ ‘വാഷിംഗ് മെഷീന്‍’ പരസ്യവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ബിജെപിക്കെതിരെ ‘വാഷിംഗ് മെഷീന്‍’ പരസ്യവുമായി കോണ്‍ഗ്രസ്. അഴിമതിക്കാരെ വെളുപ്പിക്കുന്ന വാഷിംഗ് മെഷീന്‍ എന്ന പരിഹാസവുമായാണ് പരസ്യം. പ്രധാന ദേശീയ ദിനപത്രങ്ങളിലെല്ലാം ഇന്ന് പരസ്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാവി നിറമുള്ള വാഷിംഗ് മെഷീനിന് അകത്തുനിന്നും ഒരു നേതാവ് പുറത്തുവരുന്നതാണ് പരസ്യത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. ബിജെപിയുടെ ഷാളും നേതാവിൻ്റെ കഴുത്തില്‍ കാണാം. ‘അഴിമതിക്കാര്‍ക്കെതിരെ […]

India

വമ്പൻ പ്രഖ്യാപനങ്ങളുമായി പ്രകടന പത്രിക പുറത്തിറക്കി കോൺഗ്രസ്

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കി. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാര്‍ജ്ജുൻ ഖർഗെ തുടങ്ങിയ നേതാക്കളാണ് ന്യായ് പത്ര് എന്ന പേരിൽ പ്രകടന പത്രിക പുറത്തിറക്കിയത്. ജാതി സെൻസസ് നടപ്പാക്കും, എസ് സി, എസ്ടി, ഒബിസി സംവരണം ഉയർത്താൻ ഭരണഘടന ഭേദഗതി കൊണ്ടുവരും, കരാര്‍ […]

Keralam

സിദ്ധാർഥന്‍റെ മരണം: സിബിഐ അന്വേഷണത്തിൽ ഉടൻ നടപടി വേണം; ഹൈക്കോടതി

കൊച്ചി: വയനാട് പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥന്‍റെ മരണത്തിൽ അന്വേഷണം സിബിഐക്ക് കൈമാറിയുള്ള വിജ്ഞാപനത്തിന് എത്രയും വേഗം നടപടിയെടുക്കാൻ കേന്ദ്രസർക്കാരിന് ഹൈക്കോടതിയുടെ നിർദ്ദേശം. ഉചിതമായ വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും ഓരോ നിമിഷവും വൈകുന്നത് കേസിനെ ബാധിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. എന്തുകൊണ്ടാണ് അന്വേഷണം വൈകുന്നതെന്നും ആരാണ് ഇതിന് ഉത്തരവാദികളെന്നും കോടതി […]

India

കൂട്ടബലാത്സംഗത്തിനിരയായ വിദ്യാർത്ഥിനിക്ക് പരീക്ഷാ വിലക്ക്; സ്കൂളിനെതിരെ കേസ്

അജ്മീര്‍: കൂട്ടബലാത്സംഗത്തിനിരയായ വിദ്യാർത്ഥിനിയെ ബോര്‍ഡ് എക്‌സാം എഴുതാന്‍ സ്‌കൂള്‍ അധികൃതര്‍ അനുവദിച്ചില്ലെന്ന് പരാതി. സ്കൂളിലെ അന്തരീക്ഷത്തെ മോശമായി ബാധിക്കുമെന്ന് പറഞ്ഞാണ് പരീക്ഷയെഴുതാന്‍ അനുവദിക്കാതിരുന്നതെന്ന് വിദ്യാര്‍ത്ഥിനി ശിശുക്ഷേമ കമ്മീഷന് നല്‍കിയ പരാതിയില്‍ ചൂണ്ടികാട്ടി. രാജസ്ഥാനിലാണ് സംഭവം. അതേസമയം തുടര്‍ച്ചയായി നാല് മാസം ക്ലാസില്‍ ഹാജരാകാതിരുന്നതിനാലാണ് വിദ്യാര്‍ത്ഥിനിക്ക് അഡ്മിറ്റ് കാര്‍ഡ് നല്‍കാതിരുന്നത് […]

Keralam

എസ്ഡിപിഐ നേതാവ് ഷാൻ വധക്കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ്റെ ആവശ്യം തള്ളി കോടതി

ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ എസ് ഷാൻ വധക്കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി തള്ളി. ആർഎസ്എസ് – ബിജെപി പ്രവർത്തകരായ 10 പേരാണ് കേസിലെ പ്രതികൾ. ഒരു വർഷമായി പ്രതികൾ ജാമ്യത്തിൽ കഴിയുകയായിരുന്നു. ഇവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പബ്ലിക് പ്രോസിക്യൂട്ടർ പി […]

Schools

ഇനി മനഃപാഠം പഠിച്ച് എഴുതേണ്ട; പരീക്ഷരീതിയില്‍ മാറ്റം വരുത്തി സിബിഎസ്ഇ

ന്യൂഡല്‍ഹി: ഈ അധ്യയനവര്‍ഷം മുതല്‍ സിബിഎസ്ഇ 11, 12 ക്ലാസുകളിലെ പരീക്ഷാരീതിയില്‍ മാറ്റം വരുത്തുന്നു. മനഃപാഠം പഠിച്ച് എഴുതുന്നതിനുപകരം ആശയങ്ങളുടെ പ്രയോഗം വിലയിരുത്തുന്ന ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുനഃക്രമീകരണം. മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍, കേസ് അധിഷ്ഠിത ചോദ്യങ്ങള്‍, ഉറവിട അധിഷ്ഠിത സംയോജിത ചോദ്യങ്ങള്‍ എന്നിവ 40 ശതമാനത്തില്‍നിന്ന് 50 ശതമാനമാക്കും. […]

Entertainment

ആടുജീവിതം രണ്ടാം ഭാഗം; ആടുജീവിതത്തിൻ്റെ തുടർച്ചയല്ല മനസ്സിൽ കണ്ടത്; ബ്ലെസി

ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടിൻ്റെ ആടുജീവിതം മലയാള സിനിമയിലെ പല റെക്കോർഡുകളും തകർത്ത് മുന്നേറുകയാണ്. സിനിമയുടെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ആലോചനകളുണ്ടായിരുന്നു എന്ന് ബ്ലെസി മുമ്പ് പറഞ്ഞിരുന്നു. എന്നാൽ അത് ആടുജീവിതത്തിൻ്റെ തുടർച്ചയായല്ല മനസ്സിൽ കണ്ടത് എന്ന് പറയുകയാണ് അദ്ദേഹം. ആടുജീവിതത്തിൻ്റെ രണ്ടാം ഭാഗം ചെയ്യണമെന്ന് ചിന്തയുണ്ടായിരുന്നു. എന്നാൽ ആടുജീവിതത്തിൻ്റെ തുടർച്ചയല്ല അത്. […]

Keralam

തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു

തൃശ്ശൂർ: വടക്കാഞ്ചേരി പെരിങ്ങണ്ടൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കുന്നംകുളം സ്വദേശി കോലഴിപറമ്പിൽ വീട്ടിൽ അഖിൽ (34) ഓടിച്ചിരുന്ന കാറിനാണ് തീപിടിച്ചത്. ഷോർട് സർക്യൂട്ടാണ് അപകടകാരണമെന്നതാണ് പ്രാഥമിക നിഗമനം. അഖിലിന്‍റെ സഹോദരിയും വാഹനത്തിലുണ്ടായിരുന്നു. സഹോദരിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം. കാറിലെ യാത്രക്കാർ അതിവേഗം കാറിൽ നിന്നും പുറത്തേക്ക് ഓടുകയായിരുന്നു. അപകടത്തിൽ കാർ […]

District News

മൈക്ക് ഒടിഞ്ഞ് വീണ് മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെട്ടു

കോട്ടയം: മൈക്ക് ഒടിഞ്ഞ് വീണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസംഗം തടസപ്പെട്ടു. കോട്ടയം ലോക്സഭാ മണ്ഡ‍ലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ തോമസ് ചാഴിക്കാടൻ്റെ തലയോലപ്പറമ്പിലെ പ്രചാരണ പരിപാടിക്കിടെയായിരുന്നു സംഭവം. മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് ഒടിഞ്ഞ് വീഴുകയായിരുന്നു. ഇതോടെ മുഖ്യമന്ത്രിയുടെ പ്രസംഗം 5 മിനിട്ടോളം നേരം തടസപ്പെട്ടു. പിന്നീട് മൈക്ക് നന്നാക്കിയ ശേഷം […]

India

ബാബറി മസ്ജിദ് തകർക്കലും ഗുജറാത്ത് കലാപവും എൻസിഇആർടി പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കി

ന്യൂഡൽഹി: വീണ്ടും എൻസിഇആർടിയുടെ കടുംവെട്ട്. പാഠപുസ്തകത്തിൽ നിന്ന് ബാബ്റി മസ്ജിദ് തകർത്തതും ഗുജറാത്ത് കലാപവും ഒഴിവാക്കി. ഒഴുവാക്കിയ ഭാഗത്തിനു പകരം രാമക്ഷേത്രം നിർമ്മാണമാണ് പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്ലസ് ടു പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിലാണ് എൻസിഇആർടി മാറ്റം വരുത്തിയത്. വെബ് സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രധാനമായും രണ്ട് മാറ്റങ്ങളാണ് പ്ലസ് […]