Health Tips

റോസ് വാട്ടർ ഈ രീതിയിൽ ഉപയോ​ഗിച്ചാൽ മുഖം സുന്ദരമാക്കാം

ഒരു പ്രകൃതിദത്ത ടോണർ ആണ് റോസ് വാട്ടർ. ഇത് ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യാൻ സഹായിക്കുന്നതോടൊപ്പം ചർമ്മ സുഷിരങ്ങൾ ശുദ്ധീകരിക്കാനും സഹായിക്കുന്നുണ്ട്. റോസ് വാട്ടറിലെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ചർമ്മത്തെ ലോലമാക്കുകയും എക്സിമ ഉൾപ്പെടെയുള്ള ചർമ്മ അവസ്ഥകളെ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇത് ചർമ്മത്തിലെ അസ്വസ്ഥതകൾ കുറയ്ക്കാനും സൂര്യതാപം മൂലമുണ്ടാകുന്ന അസ്വസ്ഥതകൾ […]

Keralam

ആര്യയുടെ ലാപ്ടോപ്പിൽ വിചിത്ര വിശ്വാസ രേഖകൾ പോലീസ് കണ്ടെത്തി

തിരുവനന്തപുരം: അരുണാചലിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി ദമ്പതികളും സുഹൃത്തും അന്യഗ്രഹ ജീവിതം ഉണ്ടെന്ന് വിശ്വസിച്ചതിൻ്റെ കൂടുതൽ തെളിവുകൾ പുറത്തുവന്നു. ആര്യയുടെ ലാപ്ടോപ്പിൽ നിന്നും വിചിത്ര വിശ്വാസങ്ങളുടെ രേഖകൾ പോലീസ് കണ്ടെത്തി. ദിനോസറുകള്‍ക്ക് വംശനാശം വന്നില്ലെന്നതുമുതല്‍ മനുഷ്യൻ്റെ ഭാവിയെ കുറിച്ചുവരെ ഇതില്‍ പറയുന്നു. ദിനോസറിനെ മറ്റ് ഗ്രഹങ്ങളിലേക്ക് മാറ്റിയതാണെന്നും […]

Movies

റെക്കോര്‍ഡ് തുകക്ക് ‘വര്‍ഷങ്ങള്‍ക്കു ശേഷം’ ചിത്രത്തിൻ്റെ തമിഴ്‌നാട് വിതരണം സ്വന്തമാക്കി ശക്തി ഫിലിം ഫാക്ടറി

മലയാളി പ്രേക്ഷകര്‍ക്ക് മികച്ച സിനിമകള്‍ സമ്മാനിച്ചിട്ടുള്ള മെറിലാന്‍ഡ് സിനിമാസ് നിര്‍മ്മാണവും വിനീത് ശ്രീനിവാസന്‍ സംവിധാനവും നിര്‍വഹിക്കുന്ന ‘വര്‍ഷങ്ങള്‍ക്കു ശേഷം’ എന്ന ചിത്രത്തിനായിപ്രേക്ഷകര്‍ ഏറെ പ്രതീക്ഷകളോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തിൻ്റെ തമിഴ്‌നാട്ടിലെ വിതരണാവകാശം റെക്കോര്‍ഡ് തുകയ്ക്ക് തമിഴിലെ വമ്പന്‍ കമ്പനികളില്‍ ഒന്നായ ശക്തി ഫിലിം ഫാക്ടറി ഇപ്പോള്‍ കരസ്ഥമാക്കിയിരിക്കുകയാണ്. ധ്യാന്‍ ശ്രീനിവാസനും […]

Keralam

‘കേരള സ്റ്റോറി’ ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്യുന്നത് നിരോധിക്കണമെന്ന് യുഡിഎഫ്

തിരുവനന്തപുരം: ‘കേരള സ്റ്റോറി’ സിനിമ ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്യുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കി രാഷ്ട്രീയ ലാഭമുണ്ടാക്കുകയെന്ന സംഘപരിവാര്‍ താല്‍പര്യമാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് പിന്നിലുള്ളത്. സിനിമ സംപ്രേഷണം ചെയ്യുന്നത് പെരുമാറ്റചട്ട ലംഘനമാണെന്നും പ്രതിപക്ഷ നേതാവ് […]

Keralam

മൂര്‍ക്കനാട് ഉത്സവത്തിനിടെ കത്തിക്കുത്ത്; മരണം രണ്ടായി

തൃശ്ശൂര്‍: മൂര്‍ക്കനാട് ഉത്സവത്തിനിടെ നടന്ന കത്തിക്കുത്തില്‍ മരണം രണ്ടായി. ആനന്ദപുരം സ്വദേശി പൊന്നത്ത് വീട്ടില്‍ പ്രഭാകരൻ്റെ മകന്‍ സന്തോഷ് (40) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ദിവസം ഉത്സവത്തിൻ്റെ ആറാട്ടിനോട് അനുബന്ധിച്ചുള്ള വെടിക്കെട്ടിനിടെയാണ് മൂര്‍ക്കനാട് ആലുംപറമ്പില്‍ വച്ച് സംഘര്‍ഷം നടന്നത്. മുന്‍പ് നടന്ന ഫുട്‌ബോള്‍ […]

Entertainment

ബാലചന്ദ്ര മേനോൻ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച പുതിയ പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്

നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കാറുള്ള പോസ്റ്റുകൾക്ക് വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. അത്തരത്തിൽ അദ്ദേഹം പങ്കുവെച്ച പുതിയ പോസ്റ്റും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. വർഷങ്ങൾക്കു മുമ്പ് ഇന്റർ കോളേജിയേറ്റ് നാടക മത്സരത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത സമയത്ത് മത്സര വിജയിക്ക് ട്രോഫി സമ്മാനിക്കുന്ന ചിത്രമാണ് ബാലചന്ദ്രമേനോൻ […]

India

കേരള മോഡൽ വാട്ടർ ബെൽ ആന്ധ്രയിലെ സ്കൂളുകളിലും

അമരാവതി: പൊള്ളുന്ന ചൂടിൽ കുട്ടികള്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കേരളത്തിലെ സ്കൂളുകളിൽ വാട്ടർ ബെൽ സംവിധാനം നേരത്തെ തന്നെ തുടങ്ങിയിരുന്നു. അതേ മോഡലിൽ വാട്ടർ ബെൽ സംവിധാനം തുടങ്ങിയിരിക്കുകയാണ് ആന്ധ്ര പ്രദേശും. മൂന്ന് തവണയാണ് ഇവിടെ കുട്ടികളെ വെള്ളം കുടിക്കാൻ ഓർമിപ്പിച്ച് ബെൽ മുഴങ്ങുക. രാവിലെ 9.45നും […]

Health

ഓട്ടിസത്തിൻ്റെ ലക്ഷണങ്ങൾ

കുട്ടികളിലെ ബുദ്ധിവികാസവുമായി ബന്ധപ്പെട്ട് കാണുന്ന ഒരു മാനസിക വ്യതിയാനമാണ് ഓട്ടിസം. സ്വയം എന്നർഥമുള്ള ആട്ടോസ് എന്ന ഗ്രീക്ക് പദത്തിൽനിന്നാണ് ഓട്ടിസം എന്ന ഇംഗ്ലീഷ് പദമുണ്ടായത്. ലിയോ കാനർ എന്ന മനോരോഗ വിദഗ്ദ്ധനാണ് 1943 ൽ ഈ പദം ആദ്യമായി ഉപയോഗിച്ചത്. എന്താണ് ഓട്ടിസം സ്‌പെക്ട്രം ഡിസോഡര്‍? നമ്മുടെ തലയിലെ നാഡീവ്യൂഹത്തിൻ്റെ വളര്‍ച്ചയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ […]

Health

എല്ലുകളുടെ ആരോഗ്യത്തിന് മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ ശീലമാക്കാം

മഗ്നീഷ്യം അടങ്ങിയ ഭക്ഷണം നന്നായി കഴിക്കുന്നവരിൽ എല്ലുകൾക്ക് കൂടുതൽ ധാതു സാന്ദ്രതയുണ്ടാകും. ഇത് എളുപ്പം ഒടിയുന്നതിൽ നിന്നും ഓസ്റ്റിയോപൊറോസിസ് പോലുള്ള രോഗങ്ങളിൽ നിന്നും എല്ലുകളെ രക്ഷിക്കും. എല്ലുകളെ ബലമുള്ളതാക്കാൻ ഏതൊക്കെ മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത് എന്ന് നോക്കാം. നേന്ത്രപ്പഴമാണ് ആദ്യത്തെ ഭക്ഷണം. പൊട്ടാസ്യവും മഗ്നീഷ്യവും നേന്ത്രപ്പഴത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. […]

Movies

‘വിടാമുയർച്ചി’ സിനിമയിൽ അജിത്തിൻ്റെ സ്റ്റണ്ട് സീനിനിടയിൽ അപകടം: വീഡിയോ

അജിത്-മകിഴ് തിരുമേനി ടീമിൻ്റെ ‘വിടാമുയർച്ചി’ എന്ന സിനിമ പ്രഖ്യാപനം മുതൽ ഏറെ വാർത്തകളിൽ ഇടം നേടിയിരുന്നു. ഏതാനും മാസങ്ങൾക്ക് മുൻപാണ് സിനിമയുടെ യൂറോപ്യൻ ഷെഡ്യൂൾ പൂർത്തിയായത്. ഇപ്പോഴിതാ സിനിമയിലെ ലൊക്കേഷൻ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. അജിത്തും സഹതാരമായ ആരവും ഉൾപ്പെടുന്ന ചേസിംഗ് രംഗത്തിനിടയിൽ അപകടം സംഭവിക്കുന്നതാണ് വീഡിയോ. ഇരുവരും […]