Entertainment

കൊല്ലപ്പെട്ട ടിടിഇ കെ വിനോദിന് ആദരാഞ്ജലി അര്‍പ്പിച്ച് മോഹന്‍ലാല്‍

കൊച്ചി: മലയാള സിനിമയിലും സജീവ സാന്നിധ്യമായിരുന്ന കൊല്ലപ്പെട്ട ടിടിഇ കെ വിനോദിന് ആദരാഞ്ജലി അര്‍പ്പിച്ച് മോഹന്‍ലാല്‍. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് മോഹന്‍ലാല്‍ മരണപ്പെട്ട ടിടിഇയെ ഓര്‍ത്തത്. ‘സുഹൃത്തും അഭിനേതാവുമായിരുന്ന ടി ടി ഇ വിനോദിന് ആദരാഞ്ജലികൾ’ എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്. മോഹന്‍ലാലിൻ്റെ മിസ്റ്റര്‍ ഫ്രോഡ്, പെരുച്ചാഴി, എന്നും എപ്പോഴും, […]

Keralam

വനം വകുപ്പ് ഓഫീസിൽ കഞ്ചാവ് കൃഷി; റേഞ്ചർക്കും ഡപ്യൂട്ടി റേഞ്ച് ഓഫീസര്‍ക്കും സസ്പെന്‍ഷൻ

പത്തനംതിട്ട: എരുമേലി പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ കഞ്ചാവ് വളർത്തിയെന്ന് റിപ്പോർട്ട് നൽകിയ റേഞ്ചർക്കും ഡപ്യൂട്ടി റേഞ്ച് ഓഫീസര്‍ക്കും സസ്പെന്‍ഷൻ. റേഞ്ചർ ബി ആർ ജയൻ, ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ആര്‍ അജയ് എന്നിവർക്കാണ് സസ്പെൻഷൻ. അഡീഷണൽ പ്രിൻസിപ്പൽ സിസിഎഫിന്‍റെതാണ് ഉത്തരവ്. കുറ്റകൃത്യം കണ്ടെത്തിയ […]

Keralam

കോടഞ്ചേരിയില്‍ മദ്യപിച്ച് ലക്കുകെട്ട് ദമ്പതിമ്മാർ കുട്ടിയെ നടുറോഡില്‍ മറന്ന്

കോഴിക്കോട്: മദ്യപിച്ച് ലക്കുകെട്ട ദമ്പതിമ്മാർ കുട്ടിയെ നടുറോഡില്‍ ‘മറന്ന്’ വീട്ടിലെത്തി. തെയ്യപ്പാറ സ്വദേശികളാണ് കുട്ടിയെ കൂട്ടാതെ വീട്ടിലെത്തിയത്. രാത്രിയില്‍ വിജനമായ റോഡില്‍ അലയുകയായിരുന്ന കുട്ടിയെ പോലീസാണ് ഒടുവില്‍ വീട്ടിലെത്തിച്ചത്. കോടഞ്ചേരിയില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. യുവാവും യുവതിയും മദ്യപിച്ച നിലയില്‍ വൈകിട്ട് മുതല്‍ അങ്ങാടിയില്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് ഇവര്‍ […]

India

ഔറംഗാബാദിലെ ടെയ്‌ലറിംഗ് ഷോപ്പില്‍ വൻ തീപ്പിടുത്തം; രണ്ട് കുട്ടികള്‍ അടക്കം ഏഴ് മരണം

പൂനൈ: മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ ഉണ്ടായ തീപ്പിടുത്തത്തിൽ ഏഴ് പേർ മരിച്ചു. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് വൻ അപകടം സംഭവിച്ചത്. കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ടെയ്‌ലറിംഗ് ഷോപ്പില്‍ നിന്നാണ് തീ പടര്‍ന്നത്. ഇത് പിന്നീട് കെട്ടിടത്തിലെ മറ്റിടങ്ങളിലേക്കും വ്യാപിയ്ക്കുകയായിരുന്നു.  മുകള്‍നിലയില്‍ താമസിച്ചിരുന്നവര്‍ മരിച്ചത് പുക […]

Keralam

അഹന്തയും ആക്രോശങ്ങളും റോഡിൽ വേണ്ടെന്ന് കേരള പോലീസ്

തിരുവനന്തപുരം: വാഹനമോടിക്കുമ്പോള്‍ വേണ്ട അത്യാവശ്യ ഘടകങ്ങളാണ് ക്ഷമയും സംയമനവുമെന്ന് കേരളാ പോലീസ്. റോഡുകളില്‍ ഡ്രൈവര്‍മാര്‍ തമ്മില്‍ ചെറിയ കാര്യങ്ങള്‍ക്ക് പോലും പരസ്പരം ഏറ്റുമുട്ടുന്ന സംഭവങ്ങള്‍ ഉദാഹരണമായി ചൂണ്ടിക്കാണിച്ച് കൊണ്ടാണ് പോലീസിൻ്റെ മുന്നറിയിപ്പ്. നിരന്തരമായി ഹോണ്‍ മുഴക്കിയതിനെ ചൊല്ലിയോ ഓവര്‍ടേക്കിങ്ങിനെ ചൊല്ലിയോ നിരത്തുകളില്‍ വാഗ്വാദം കാണാം. ക്ഷമിക്കാവുന്ന നിസാര കാര്യങ്ങള്‍ […]

Entertainment

നടി അപര്‍ണ ദാസും നടൻ ദീപക് പറമ്പോലും വിവാഹിതരാകുന്നു

നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരാകുന്നു. വിവാഹം ഈ മാസം 24ന് വടക്കാഞ്ചേരിയില്‍ വെച്ചാണ്. ഇരുവരുടേതും പ്രണയ വിവാഹമാണ്. വിനീത് ശ്രീനിവാസൻ്റെ സംവിധാനത്തിലൊരുങ്ങിയ ‘മലര്‍വാടി ആര്‍ട്സ് ക്ലബ്’ എന്ന ചിത്രത്തിലൂടെയാണ് ദീപക് പറമ്പോൽ സിനിമയിലേക്കെത്തുന്നത്. തട്ടത്തിൻ മറയത്ത്, തിര, ഡി കമ്പനി, കുഞ്ഞിരാമായണം, രക്ഷാധികാരി ബൈജു, […]

India

ഡല്‍ഹി മദ്യനയ അഴിമതിക്കേസ്: സഞ്ജയ് സിംഗ് എംപിക്ക് ജാമ്യം

ഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസിൽ ആം ആദ്മി പാർട്ടി നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് സിംഗിന് ജാമ്യം. സുപ്രീംകോടതിയിൽ ജാമ്യാപേക്ഷയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എതിർക്കാതിരുന്നതോടെയാണ് സഞ്ജയ് സിംഗിന് പുറത്തേക്കുള്ള വഴിയൊരുങ്ങിയത്. മദ്യനയക്കേസിൽ അറസ്റ്റിലായ നേതാക്കളിൽ ആദ്യമായാണ് ഒരു നേതാവിന് ജാമ്യം ലഭിക്കുന്നത്. ജസ്റ്റിസുമാരായ സഞ്ജീവ്‌ ഖന്ന, ദിപാങ്കർ ദത്ത, പി […]

Travel and Tourism

മൂന്നാറിൻ്റെ കുളിരുതേടിയെത്തുന്ന സഞ്ചരികൾക്ക് കാഴ്ചയുടെ വസന്തം ഒരുക്കി നീല വാകകൾ

മൂന്നാർ : മൂന്നാറിൻ്റെ കുളിരുതേടിയെത്തുന്ന സഞ്ചരികൾക്ക് കാഴ്ചയുടെ നീല വസന്തം തീർക്കുകയാണ് നീല വാക. പച്ചവിരിച്ചുകിടക്കുന്ന തേയിലക്കാടുകൾക്കിയിൽ നിലവസന്തം തീർക്കുന്ന വാക പൂക്കൾ ഏതൊരു സഞ്ചാരിയുടെയും മനം കവരും. ബ്രിട്ടീഷുകാരുടെ കാലത്ത് മൂന്നാറിലെ തേയിലത്തോട്ടങ്ങളിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരാണ് ഇത് നട്ടുപിടിപ്പിച്ചത്. മൂന്നാറിൻ്റെ തേയില മലനിരകളിൽ നീലവസന്തം വിരിച്ച് നിൽക്കുന്ന […]

Keralam

കൊച്ചിയിൽ ജലക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ ടാങ്കറുകൾ വഴിയുള്ള ജലവിതരണവും മുടങ്ങുന്നു

കൊച്ചി: കനത്ത ചൂടിൽ നഗരത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കെ കൂടുതൽ ദുരിതം സമ്മാനിച്ച് കുടിവെള്ള ടാങ്കറുകളിലൂടെയുള്ള ജലവിതരണവും മുടങ്ങുന്ന സ്ഥിതിയിലേയ്ക്കെത്തുന്നു. ചൂട് കനത്തതോടെ ജല ഉപഭോഗവും നഗരത്തിൽ വർധിച്ചു. നഗരത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഫ്‌ളാറ്റ് സമുച്ഛയങ്ങൾ അടക്കമുള്ളവയും ആശ്രയിക്കുന്നത് ടാങ്കറുകളിലൂടെയുള്ള ജലവിതരണത്തെയാണ്. ജല ഉപഭോഗം കൂടിയതോടെ ആവശ്യത്തിന് വെള്ളം […]

Keralam

സംസ്ഥാനത്ത് ചൂട് കനക്കുന്നതിനിടെ ആശ്വാസമായി വേനൽമഴ

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനക്കുന്നതിനിടെ ആശ്വാസമായി വേനൽമഴയെത്തുന്നു. വിവിധയിടങ്ങളിൽ വേനൽമഴ എത്തിയെങ്കിലും ചൂടിന് നിലവിൽ കുറവൊന്നുമില്ല. അതിനിടയിലാണ് പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം അടുത്ത 5 ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പ് വന്നിട്ടുള്ളത്. കേന്ദ്ര കാലാവസ്ഥാവകുപ്പിൻ്റെ റിപ്പോർട്ട് പ്രകാരം ഇന്ന് 9 ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, […]