Keralam

മുഴപ്പിലങ്ങാട് ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്നിട്ടില്ലെന്ന് ഡിടിപിസി വിശദീകരണം

കണ്ണൂർ: തെക്കൻ കേരളത്തിലെ കടൽ ക്ഷോഭത്തെ തുടർന്ന് കണ്ണൂര്‍ മുഴപ്പിലങ്ങാട് ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. അതേസമയം, തകര്‍ന്നതല്ല, കടലാക്രമണ മുന്നറിയിപ്പിനെ തുടര്‍ന്ന് അഴിച്ചുവെച്ചതാണെന്നാണ് ഡിടിപിസിയുടെ വിശദീകരണം. റബർ പ്ലാസ്റ്റിക് മിശ്രിതമുപയോഗിച്ച് നിർമ്മിച്ച ഫ്ലോട്ടിംഗ് ബ്രിഡ്ജ് തിരമാലകളുടെ ഏറ്റക്കുറച്ചിലിനനുസരിച്ച് ഉയരുകയും താഴുകയും ചെയ്യുന്ന രീതിയിലായിരുന്നു നിർമ്മിച്ചത്. ഇന്നലെ അതിശക്തമായ […]

India

ആദായ നികുതി കേസിൽ കോൺഗ്രസിന് ആശ്വാസം

ഡൽഹി: ആദായ നികുതി കേസിൽ കോൺഗ്രസിന് ആശ്വാസം. തെരഞ്ഞെടുപ്പ് കഴിയും വരെ 3500 കോടി ഈടാക്കാൻ തുടർനടപടികൾ ഉണ്ടാകില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. സുപ്രീംകോടതിയിലാണ് ഉറപ്പ് നൽകിയത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് അക്കൗണ്ടുകളിൽ നിന്ന് കൂടുതൽ പണം പിടിച്ചെടുക്കില്ലെന്ന് ഉറപ്പായതോടെ ആശങ്കകൾ ഇല്ലാതെ കോൺഗ്രസിന് തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങാം. ആദായനികുതി […]

Movies

ആടുജീവിതത്തിലെ ‘ഹക്കി’മിന് പിന്നിലുള്ള പ്രയത്നത്തെക്കുറിച്ച് കെ ആര്‍ ഗോകുൽ

ആടുജീവിതം കൈയടി നേടുമ്പോള്‍ അംഗീകരിക്കപ്പെടുന്നത് അതിലെ അഭിനേതാക്കളുടെ പ്രകടനങ്ങള്‍ കൂടിയാണ്. കരിയറിലെ ഏറ്റവും മികച്ച പ്രകടനമെന്ന് പൃഥ്വിരാജ് എല്ലാവരാലും അഭിനന്ദിക്കപ്പെടുമ്പോള്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മറ്റ് രണ്ട് പേരും പ്രേക്ഷകരുടെ കൈയടി നേടുന്നുണ്ട്. ഇബ്രാഹിം ഖാദിരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജിമ്മി ജീന്‍ ലൂയിസും ഹക്കിം എന്ന കഥാപാത്രത്തെ […]

India

വീട്ടിനുള്ളിലേക്ക് ഇരച്ചുകയറിയ പുലിയുടെ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്: വീഡിയോ

ന്യൂഡല്‍ഹി: വീട്ടിനുള്ളിലേക്ക് ഇരച്ചുകയറിയ പുലിയുടെ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്. ഡല്‍ഹിയിലെ വസീറാബാദിലാണ് സംഭവം. രാവിലെ ആറരയോടെ ഉണ്ടായ സംഭവം നാട്ടുകാരില്‍ പരിഭ്രാന്തി ഉണ്ടാക്കിയിട്ടുണ്ട്. അപകടകാരിയായ പുലിയെ നാട്ടുകാര്‍ ഓടിച്ചിട്ട് മുറിയ്ക്കകത്ത് പൂട്ടിയിട്ടുണ്ട്. മുറിയ്ക്കകത്തുള്ള പുലിയെ കൂട്ടിലാക്കാനുളള ശ്രമം പുരോഗമിക്കുകയാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പുലിയെ ആളുകള്‍ […]

Entertainment

പുരസ്കാര ശില്പം ലേലം ചെയ്തു വിജയ് ദേവരകൊണ്ട

അർജുൻ റെഡ്ഡി എന്ന ചിത്രത്തിലൂടെ ലഭിച്ച മികച്ച നടനുള്ള ഫിലിം ഫെയർ പുരസ്കാര ശില്പം ലേലം ചെയ്‌തെന്ന് വിജയ് ദേവരകൊണ്ട. ‘ഫാമിലി സ്റ്റാർ’ എന്ന റിലീസിനൊരുങ്ങുന്ന വിജയ് ദേവരകൊണ്ടയുടെ ചിത്രത്തിൻ്റെ പ്രൊമോഷനിടെയാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. പുരസ്കാരങ്ങളിലൊന്നും താൽപര്യമില്ലെന്നും ലഭിച്ച പുരസ്‍കാരങ്ങളിൽ പലതും മറ്റുള്ളവർക്ക് കൊടുത്തതായും താരം പറഞ്ഞു. ചില […]

Keralam

റിയാസ് മൗലവി വധക്കേസ്; കോടതി വിധി ഞെട്ടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി

കോഴിക്കോട്: കാസര്‍കോട് ചൂരി മദ്രസയിലെ അധ്യാപകനായിരുന്ന റിയാസ് മൗലവി വധക്കേസിലെ 3 പ്രതികളെയും വെറുതെ വിട്ട കോടതി വിധി ഞെട്ടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശാസ്ത്രീയ പരിശോധനാ ഫലങ്ങളും സാക്ഷിമൊഴികളും ഉണ്ടായിരുന്നിട്ടും പ്രോസിക്യൂഷന്‍റെ കണ്ടെത്തലുകൾ കോടതി ശരിവെച്ചില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു. റിയാസ് മൗലവി വധക്കേസില്‍ സംഭവിക്കാൻ പാടില്ലാത്തതാണ് […]

Business

സ്വർണവില സർവകാല റെക്കോർഡിൽ

കൊച്ചി: സ്വർണവില വീണ്ടും സർവകാല റെക്കോർഡിൽ. പവന് 680 രൂപ കൂടി 50,880 രൂപയാണ് ഇന്നത്തെ സ്വർണ വില. 22 കാരറ്റ് സ്വർണ്ണത്തിൻ്റെ വില (1 ഗ്രാം) ₹ 6,360 രൂപയാണ്. കഴിഞ്ഞ ദിവസം ചെറിയ ഇടിവ് സംഭവിച്ചെങ്കിലും 50000 ത്തിന് മുകളിൽ തന്നെയാണ് ഇന്നും സ്വർണവില.

Keralam

തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ വാര്‍ഡ് മെമ്പറുടെ ദേഹത്ത് തിളച്ച കഞ്ഞിയൊഴിച്ചു

ആറ്റിങ്ങൽ: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വീട്ടിലെത്തിയ വാര്‍ഡ് മെമ്പറുടെ ദേഹത്ത് തിളച്ച കഞ്ഞിയൊഴിച്ചു. ആറ്റിങ്ങൽ മുദാക്കല്‍ പഞ്ചായത്ത് 19-ാം വാര്‍ഡ് മെമ്പര്‍ ഊരുപൊയ്ക ശബരിനിവാസില്‍ ബിജുവിൻ്റെ (53) ദേഹത്താണ് കഞ്ഞിയൊഴിച്ചത്. സംഭവത്തിൽ ഊരുപൊയ്ക കിണറ്റുമുക്ക് വലിയവിളവീട്ടില്‍ സജിയെ (46) ആറ്റിങ്ങല്‍ പോലീസ് അറസ്റ്റ് ചെയ്തു. നെഞ്ചിലും വയറ്റിലും ഗുരുതരമായി പൊള്ളലേറ്റ […]

Keralam

നിയന്ത്രണം വിട്ട ഗുഡ്സ് ഓട്ടോ, സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷകളിലിടിച്ച് അപകടം

കോതമംഗലം: ഇരുമലപ്പടിയിൽ നിയന്ത്രണം വിട്ട ഗുഡ്സ് ഓട്ടോ, സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന പാസഞ്ചർ ഓട്ടോറിക്ഷകളിലിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. നെല്ലിക്കുഴി ഭാഗത്തുനിന്നും ചക്ക കയറ്റിവന്ന ഗുഡ്സ് ആപ്പെയാണ് അപകടമുണ്ടാക്കിയത്. ആപ്പെ, സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന രണ്ട്‌ ഓട്ടോറിക്ഷകളിലിടിച്ച് മറിയുകയായിരുന്നു. ഇതിലുണ്ടായിരുന്നവർ ആപ്പെയുടെ അടിയിൽപ്പെട്ടു. വാഹനം ഉയർത്തി ഇവരെ […]

India

ഈസ്റ്റര്‍ ദിനം പ്രവൃത്തിദിനമാക്കിയ മണിപ്പൂര്‍ സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ഈസ്റ്റര്‍ ദിനം പ്രവൃത്തിദിനമാക്കിയ മണിപ്പൂര്‍ സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു. ഈസ്റ്റർ അവധി അവകാശമാണ്. വിവാദ തീരുമാനം പിൻവലിക്കണമെന്ന് മണിപ്പൂർ സർക്കാരിനോട്  ആവശ്യപ്പെട്ടു. അഭ്യർത്ഥനയിൽ മണിപ്പൂർ സർക്കാർ അനുകൂലമായ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂരിൽ ഈസ്റ്റർ […]