Fashion

ഫാഷൻ ഐക്കൺ ഐറിസ് അപ്ഫെൽ 102-ാം വയസ്സിൽ വിട പറഞ്ഞു

പ്രശസ്ത ടെക്സ്റ്റൈൽ വിദഗ്ധയും ഇൻ്റീരിയർ ഡിസൈനറും ഫാഷൻ ഐക്കണുമായ ഐറിസ് അപ്ഫെൽ 102-ആം വയസ്സിൽ അന്തരിച്ചു.  ഇവരുടെ കൊമേർഷ്യൽ ഏജന്റ് ലോറി സെയിലാണ് മരണ വാർത്ത അറിയിച്ചത്. വളരെ ധീരമായ ഹോട്ട് ലുക്കിനും വ്യത്യസ്‍തമായ ഫാഷൻ തിരഞ്ഞെടുപ്പുകൾക്ക് ഐറിസ് നിരവധി അംഗീകാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.  വലിയ വൃത്താകൃതിയിലുള്ള കറുത്ത കണ്ണടയും […]

Keralam

വൈറൽ ഹെപ്പറ്റൈറ്റിസ് അണുബാധ; ചികിത്സയിലുണ്ടായിരുന്ന 32 കാരൻ മരിച്ചു

മലപ്പുറം: മലപ്പുറത്തു വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ചു ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു.  മലപ്പുറം എടക്കര പഞ്ചായത്തിലെ ചെമ്പൻകൊല്ലി സ്വദേശിയായ 32 കാരനാണ് മരിച്ചത്.  ഇതൊടെ ജില്ലയിൽ ഒരു മാസത്തിനിടെ വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.  മലപ്പുറം ജില്ലയിലെ പോത്തുകല്ലാണ് രോഗബാധയുടെ പ്രഭവകേന്ദ്രമെന്നാണ് കഴിഞ്ഞ ദിവസം മലപ്പുറം […]

Keralam

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ് ;ഒറ്റയടിക്ക് സ്വർണവില 680 രൂപ വർധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വമ്പൻ കുതിപ്പിൽ സ്വർണവില.  ഒറ്റയടിക്ക് സ്വർണവില 680 രൂപ വർധിച്ചു.  ഇന്നലെ 240 രൂപ ഉയർന്നിരുന്നു.  ഇതോടെ രണ്ട് ദിവസം കൊണ്ട് മാത്രം വർദ്ധിച്ചത് 920 രൂപയാണ്.  ഇതോടെ സ്വർണവില വീണ്ടും 47000 ത്തിലേക്കെത്തി. ഫെബ്രുവരിയിലെ അവസാന ദിവസങ്ങളിൽ സ്വർണവില ഉയർന്നിട്ടില്ല.  എന്നാൽ മാർച്ച് ആദ്യദിനം തന്നെ […]

District News

കോട്ടയം എംസി റോഡിൽ വാഹനാപകടം; ടിപ്പർ കടയിലേക്ക് ഇടിച്ചു കയറി

കോട്ടയം: എംസി റോഡിൽ കുമാരനല്ലൂർ ഭാഗത്ത് വാഹനാപകടം.  ഡ്രൈവർ ഉറങ്ങി പോയതിനെ തുടർന്ന് ടിപ്പർ കടയിലേക്ക് ഇടിച്ചു കയറി. രാവിലെ ആറ് മണിയോടെയാണ് അപകടം. കുമാരനല്ലൂരിലെ മക്ഡൊണാൾഡ്സ് ഷോപ്പിലേക്കാണ് കോട്ടയത്തു നിന്നും ഏറ്റുമാനൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പർ ഇടിച്ച് കയറിയത്.  തുടർന്ന് വാഹനത്തിനുള്ളിൽ നിന്ന് നാട്ടുകാർ ചേർന്ന് മുൻഭാഗം […]

Sports

ചിരവൈരികളായ ബെംഗളൂരു എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന്‌ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍

ബെംഗളൂരു:  ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് സൂപ്പര്‍ സതേണ്‍ ഡെര്‍ബി. ചിരവൈരികളായ ബെംഗളൂരു എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും.  ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി നയിക്കുന്ന ബെംഗളൂരു എഫ്‌സിയുടെ സ്വന്തം തട്ടകമായ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് മത്സരം. ശ്രീകണ്ഠീരവയില്‍ കൊമ്പന്മാര്‍ ഇറങ്ങുമ്പോള്‍ കളിക്കളവും ഗാലറിയും ആവേശത്തിലാകുമെന്നുറപ്പാണ്.  സതേണ്‍ […]

India

മുൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ രാഷ്ട്രീയം അവസാനിപ്പിക്കുന്നു

ന്യൂഡൽഹി: മുൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ രാഷ്ട്രീയം അവസാനിപ്പിക്കുന്നു.  എക്സിലൂടെയാണ് ഗംഭീർ ഇക്കാര്യം പങ്കുവെച്ചത്.  ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് ശ്രദ്ധയർപ്പിക്കുന്നതിനായി സജീവ രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്നാണ് ഗംഭീർ കുറിച്ചിരിക്കുന്നത്.  രാഷ്ട്രീയ ഉത്തരവാദിത്തങ്ങളിൽ നിന്ന് എനിക്ക് വിടുതൽ നൽകണമെന്നാവശ്യപ്പെട്ട് ബിജെപി ദേശീയാധ്യക്ഷൻ ജെ.പി. നഡ്ഡയ്ക്ക് കത്തു നൽകിയതായും […]

Keralam

ദേശീയഗാനം തെറ്റായി ആലപിച്ചതിൽ പരിഹാസവുമായി കെ.മുരളീധരൻ എംപി

കോഴിക്കോട്: കെപിസിസിയുടെ സമരാഗ്നി സമാപന വേദിയില്‍ ഡിസിസി പ്രസിഡൻ്റ് പാലോട് രവി ദേശീയഗാനം തെറ്റിച്ച് പാടിയതില്‍ പരിഹാസ പ്രതികരണവുമായി കെ.മുരളീധരന്‍ എംപി രംഗത്ത്.  പഞ്ചാബിലും ഗുജറാത്തിലും ബംഗാളിലുമൊന്നും പാർട്ടിയില്ലല്ലോ അതിനാൽ ഒഴിവാക്കി പാടിയതാവുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.  പാലോട് രവിക്കെതിരെ കോണ്‍ഗ്രസ് അണികളുള്‍പ്പെടെ  സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നു, വിവാദം ശ്രദ്ധയില്‍ […]

Keralam

സിദ്ധാർത്ഥൻ്റെ മരണം; ഒളിവിലുള്ള നാല് പ്രതികൾക്കായി ലുക്ക്ഔട്ട് നോട്ടീസ്

വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥൻ ജെ എസിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഒളിവിലുള്ള നാല് പ്രതികൾക്കായി ലുക്ക്ഔട്ട് നോട്ടീസ്.  സൗദ് റിസാൽ, കാശിനാഥൻ ആർ എസ്, അജയ് കുമാർ, സിൻജോ ജോൺസൺ എന്നിവർക്കെതിരെയാണ് വയനാട് ജില്ലാ പോലീസ് നോട്ടീസ് പുറപ്പെടുവിച്ചത്. ആകെ 18 പ്രതികളുള്ള കേസിൽ […]

Keralam

വിവാഹമോചന നടപടി ആരംഭിച്ചാൽ 20 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ ഭാര്യക്ക് അവകാശമുണ്ട്; ഹൈക്കോടതി

കൊച്ചി: വിവാഹമോചന നടപടി ആരംഭിച്ചാല്‍ 20 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ ഭാര്യയ്ക്ക് അവകാശമുണ്ടെന്ന് ഹൈക്കോടതി.  ശരീരം എങ്ങനെ ഉപയോഗിക്കണം എന്നതില്‍ സ്ത്രീകളുടെ തീരുമാനമാണ് അന്തിമമെന്നും കോടതി വ്യക്തമാക്കി.  20 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ 23 കാരി കോടതിയെ സമീപിക്കുകയായിരുന്നു.  20 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ […]

Keralam

സിദ്ധാർഥിൻ്റെ കുടുംബത്തോടൊപ്പം നിന്ന് ബിജെപി പോരാടും; കേന്ദ്രമന്ത്രി വി മുരളീധരന്‍

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാമ്പസിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥ് ജീവനൊടുക്കിയ സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍.  കോളേജ് അധികൃതർക്കെതിരെ നടപടി വേണമെന്നും വി മുരളീധരന്‍ ആവശ്യപ്പെട്ടു.  ഗവർണർ എസ്എഫ്ഐക്കാരെ ക്രിമിനൽ എന്ന് വിളിച്ചത് വളരെ ശരിയാണ്.  അത് തെളിയിക്കുന്നതാണ് പൂക്കോട് കോളേജിൽ […]