Entertainment

അഭിനയത്തിൻ്റെ കാര്യത്തിൽ മലയാളത്തിലെ അഭിനേതാക്കളാണ് ഏറ്റവും മികച്ചതെന്ന് രാജമൗലി ;വീഡിയോ

അഭിനയത്തിൻ്റെ കാര്യത്തിൽ മലയാളത്തിലെ അഭിനേതാക്കളാണ് ഏറ്റവും മികച്ചതെന്ന് സംവിധായകൻ എസ് എസ് രാജമൗലി. അസൂയയോടും വേദനയോടും കൂടിയാണ് താനിത് പറയുന്നതെന്നും രാജമൗലി പറഞ്ഞു. മലയാളത്തിൽ നിന്ന് തെലുങ്കിലേക്ക് ഡബ്ബ് ചെയ്ത് എത്തിയ പ്രേമലുവിൻ്റെ വിജയാഘോഷ ചടങ്ങിലായിരുന്നു രാജമൗലി ഇക്കാര്യം പറഞ്ഞത്. ചിത്രത്തിലെ അഭിനേതാക്കളും അണിയറ പ്രവർത്തകരും പങ്കെടുത്ത ചടങ്ങിൽ […]

Sports

ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി വി സിന്ധു രണ്ടാം റൗണ്ടിലേക്ക് മുന്നേറി

ബര്‍മിങ്ഹാം: ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി വി സിന്ധു രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ആദ്യ റൗണ്ടിലെ ആദ്യ മത്സരം 21-10 എന്ന സ്‌കോറില്‍ പി വി സിന്ധു മുന്നിട്ടുനില്‍ക്കെ എതിരാളിയായ ജര്‍മന്‍ താരം യ്വോന്‍ ലി പിന്മാറുകയായിരുന്നു. രണ്ടാം റൗണ്ടില്‍ ലോക ഒന്നാം സീഡുകാരിയായ ദക്ഷിണകൊറിയന്‍ താരം […]

India

വായ്പാ പരിധി ഹർജിയിൽ വിശദമായ വാദം കേൾക്കുന്നതിന് സുപ്രീം കോടതി കേസ് ഈ മാസം 21ലേക്ക് മാറ്റി

ന്യൂഡല്‍ഹി: കടമെടുപ്പ് പരിധിയില്‍ സുപ്രീംകോടതി നിര്‍ദേശം പരിഗണിച്ച് 5000 കോടി അനുവദിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. എന്നാല്‍ നിബന്ധനകളോടെയാകും പണം അനുവദിക്കുക. അടുത്ത സാമ്പത്തിക വര്‍ഷത്തെ ആദ്യത്തെ ഒമ്പതു മാസത്തെ വായ്പാപരിധിയില്‍ നിന്നും ഈ തുക കുറവു വരുത്തുമെന്ന് കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വെങ്കിട്ടരാമന്‍ കോടതിയെ അറിയിച്ചു. […]

Sports

മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം; വീഡിയോ

മുംബൈ: ഐപിഎല്‍ 2024 നടക്കാനിരിക്കെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ പേസര്‍ പ്രവീണ്‍ കുമാര്‍. ആഭ്യന്തര ക്രിക്കറ്റിലോ ദേശീയ ടീമിന് വേണ്ടിയോ കളിക്കാതെ ഹാര്‍ദിക് ഐപിഎല്ലിന് പ്രാധാന്യം നല്‍കുകയാണ്. താരത്തിന് പണമാണ് മുഖ്യമെന്നും പ്രവീണ്‍ കുമാര്‍ കുറ്റപ്പെടുത്തി. ‘ഐപിഎല്ലിന് രണ്ട് മാസം […]

Entertainment

ഗാനമേള രംഗത്തെ നയിച്ച ഗിറ്റാറിസ്റ്റ് ആറ്റ്ലി ഡിക്കൂഞ്ഞ അന്തരിച്ചു

തൃശ്ശൂർ: അര നൂറ്റാണ്ടിലേറെ ഗാനമേള രംഗത്തെ നയിച്ച ഗിറ്റാറിസ്റ്റ് ആറ്റ്ലി ഡിക്കൂഞ്ഞ(74) അന്തരിച്ചു. തൃശ്ശൂരിൽ നിന്നാരംഭിച്ച നാലു പ്രധാന ഗാനമേള ട്രൂപ്പുകളുടെ സ്ഥാപകനാണ്. സംഗീതസംവിധായകരായ ജോൺസൺ, ഔസേപ്പച്ചൻ തുടങ്ങിയവരെ സംഗീതവഴിയിലേക്കു തിരിച്ചുവിട്ടതിൽ പ്രധാനിയാണ് ഇദ്ദേഹം. ഹൃദയസംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് അമല ആശുപത്രിയിലായിരുന്നു അന്ത്യം. നാലു […]

World

ചൈനയിലെ ഹെബേയ് പ്രവിശ്യയിൽ ഉഗ്രസ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു

ബെയ്ജിങ്: ചൈനയിലെ ഹെബേയ് പ്രവിശ്യയിലെ ജനവാസ മേഖലയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. സംഭവത്തിൽ 22 ഓളം പേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്. ഗ്യാസ് ലീക്കായതാണ് സ്ഫോടനത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ബെയ്ജിങിൽനിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായ പ്രദേശം. രാവിലെ എട്ടുമണിയോടുകൂടിയാണ് സ്ഫോടനം ഉണ്ടായത്. തുടർന്നുണ്ടായ അഗ്നിബാധ നിയന്ത്രണവിധേയമാക്കാൻ […]

India

തംസ് അപ്പ് ഇമോജിയില്‍ മറുപടി, ജോലി നഷ്ടപ്പെട്ട റെയില്‍വെ ഉദ്യോഗസ്ഥനെ തിരിച്ചെടുക്കാന്‍ ഉത്തരവ്

ചെന്നൈ: മേലുദ്യോഗസ്ഥൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട വാട്‌സ്ആപ്പ് സന്ദേശത്തിന് ‘തംസ്-അപ്പ്’ ഇമോജിയില്‍ മറുപടി നല്‍കിയതിനെത്തുടര്‍ന്ന് സര്‍വീസില്‍ നിന്ന് നീക്കം ചെയ്ത ഉദ്യോഗസ്ഥനെ തിരിച്ചെടുക്കാന്‍ ഉത്തരവ്. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് കോണ്‍സ്റ്റബിളിനെയാണ് സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്. ‘തംസ്-അപ്പ്’ ഇമോജിയെ ‘ശരി’ എന്ന വാക്കിന് പകരമായി കണക്കാക്കാമെന്നും കൊലപാതകത്തിൻ്റെ ആഘോഷമല്ലെന്നും […]

Keralam

പദ്മജ വേണുഗോപാല്‍ ബിജെപിയില്‍ വന്നത് സ്വന്തം ഇഷ്ടപ്രകാരമെന്ന് സുരേഷ് ഗോപി

തൃശൂര്‍: പദ്മജ വേണുഗോപാല്‍ ബിജെപിയില്‍ വന്നത് സ്വന്തം ഇഷ്ടപ്രകാരമെന്ന് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി. ആരും ക്ഷണിച്ചു കൂട്ടി കൊണ്ടുവന്നതല്ല. പദ്മജയുടെ ആഗ്രഹം കേന്ദ്രനേതൃത്വം അംഗീകരിച്ചു. കേന്ദ്രനേതാക്കള്‍ പറഞ്ഞാല്‍ തനിക്കും സ്വീകാര്യമാണെന്നും സുരേഷ് ഗോപി പറഞ്ഞു. ‘ആയമ്മ അവരുടെ ഇഷ്ടാനുസരണം ചെന്ന് ചേര്‍ന്നതാണ്. ആരും വന്ന് വിളിച്ചുകൊണ്ടുപോയതല്ല. […]

Keralam

പൗരത്വ നിയമ ഭേദഗതി പ്രാബല്യത്തില്‍ വന്നതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി പ്രാബല്യത്തില്‍ വന്നതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്  രാജ്ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. പ്രതിഷേധ മാര്‍ച്ചില്‍ മോദിയുടെ കോലം കത്തിച്ചു. ബാരിക്കേട് മറിച്ചിടാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ പോലീസിന് നേരെ വടിയും കമ്പുമെറിഞ്ഞു. പൊലീസ് വീണ്ടും ജലപീരങ്കി പ്രയോഗിച്ചതോടെ […]

India

രേഖകളില്‍ കുട്ടിയുടെ പേരിനൊപ്പം അമ്മയുടെ പേരും നിര്‍ബന്ധമാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ: സര്‍ക്കാര്‍ രേഖകളില്‍ ഇനി മുതല്‍ കുട്ടിയുടെ പേരിനൊപ്പം അമ്മയുടെ പേരും നിര്‍ബന്ധമാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍. 2024 മെയ് 1 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. അതനുസരിച്ച് സംസ്ഥാനത്തുടനീളമുള്ള റവന്യൂ, വിദ്യാഭ്യാസ രേഖകളില്‍ ഇനി മുതല്‍ ഒരു വ്യക്തിയുടെ പേരിന് ഒപ്പം അമ്മയുടെ പേരും ചേര്‍ക്കണം. എല്ലാ വിദ്യാഭ്യാസ […]