India

കശ്‌മീരിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാൻ റെയിൽവേ സ്‌പെഷ്യൽ സർവിസ് ആരംഭിച്ചു

ശ്രീനഗർ: ജമ്മു കശ്‌മീരിൽ കുടുങ്ങിക്കിടക്കുന്നവരെ തിരികെ നാട്ടിലെത്തിക്കാൻ ഇന്ത്യൻ റെയിൽവേ സ്‌പെഷ്യൽ സർവിസ് ആരംഭിച്ചു. എസ്എംവിഡി കത്ര, ക്യാപ്‌റ്റൻ തുഷാർ മഹാജൻ, ജമ്മു താവി എന്നിവിടങ്ങളിൽ നിന്നുമാണ് സർവിസുകള്‍ ആരംഭിച്ചിരിക്കുന്നത്. രക്ഷാദൗത്യം മികച്ച രീതിയിൽ പുരോഗമിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. ജമ്മു കശ്‌മീരിലെ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ റെയിൽവെ സ്വീകരിച്ച മുൻകരുതൽ നടപടികളുടെ […]

India

48 മണിക്കൂറിനുള്ളിൽ ഇന്ത്യക്കാർ രാജ്യം വിടണം; വ്യോമപാത അടച്ചു; നടപടിയുമായി പാകിസ്താനും

പഹൽ​ഗാം നയതന്ത്ര പ്രതിരോധം കടുപ്പിച്ച് പാകിസ്താനും. വാഗ അതിർത്തി അടച്ചു. 48 മണിക്കൂറിനുള്ളിൽ ഇന്ത്യക്കാർ പാകിസ്താൻ വിടണം. ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാത അടച്ചു. പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ നേതൃത്വത്തിൽ നടത്തിയ ദേശീയ സുരക്ഷാ സമിതി യോഗത്തിലാണ് തീരുമാനം. ഷിംല അടക്കമുള്ള കരാർ മരവിപ്പിയ്ക്കാനും പാകിസ്താന്റെ തീരുമാനം. നയതന്ത്ര […]

India

പാക് പൗരന്മാർ 72 മണിക്കൂറിനുള്ളിൽ ഇന്ത്യ വിടണമെന്ന് നിർദേശം; വിസകൾ ഏപ്രിൽ 27 മുതൽ അസാധുവാകും

ഇന്ത്യയിയിലുള്ള പാക് പൗരൻമാർ 72 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ നിർദേശം. പാകിസ്ഥാൻ പൗരന്മാർക്ക് അനുവദിച്ച വിസകൾ ഏപ്രിൽ 27 മുതൽ അസാധുവാകും. പാക്കിസ്ഥാനിലേക്ക് ഉള്ള യാത്ര ഒഴിവാക്കാൻ ഇന്ത്യൻ പൗരൻമാർക്ക് വിദേശകാര്യമന്ത്രാലയം നിർദ്ദേശം നൽകി. നിലവിൽ പാക്കിസ്ഥാനിലുള്ള ഇന്ത്യൻ പൗരന്മാർ ഉടൻ ഇന്ത്യയിലേക്ക് മടങ്ങി എത്തണമെന്നും നിർദേശം.മെഡിക്കൽ വിസയിൽ […]

Keralam

ഒരു പുതിയ പ്ലാനും രണ്ട് പ്ലാനുകളില്‍ ഡാറ്റ ലിമിറ്റ് വര്‍ധനയും; കെ-ഫോണ്‍ പുതിയ താരിഫ് നിലവില്‍

കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് കണക്ഷനായ കെഫോണില്‍ പുതിയ താരിഫ് പ്ലാനുകള്‍ നിലവില്‍ വന്നു. നേരത്തേയുള്ള പ്ലാനുകള്‍ക്ക് പുറമേ പുതുതായി ഒരു പ്ലാന്‍ കൂടി പുതിയ താരിഫില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പഴയ പ്ലാനുകള്‍ നിരക്കുവര്‍ധനയില്ലാതെ നിലനിര്‍ത്തുകയും രണ്ടു പ്ലാനുകളില്‍ ഡാറ്റാ ലിമിറ്റ് വര്‍ധിപ്പിക്കുകയും ചെയ്തു.  349 രൂപയുടെ ബേസിക് പ്ലസ് പാക്കേജാണ് […]

India

പടക്കപ്പലില്‍ മിസൈല്‍ പരീക്ഷണവുമായി ഇന്ത്യ; പരീക്ഷണം ഐഎന്‍എസ് സൂറത്തില്‍ നിന്ന്

ഗുജറാത്തിലെ സൂറത്തില്‍ പടക്കപ്പലില്‍ മിസൈല്‍ പരീക്ഷണവുമായി ഇന്ത്യ. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പുതിയ യുദ്ധക്കപ്പല്‍ ഐഎന്‍എസ് സൂറത്ത് നടത്തിയ മീഡിയം റേഞ്ച് സര്‍ഫസ് ടു എയര്‍ മിസൈല്‍( MRSAM) പരീക്ഷണം നാവികസേന വിജയകരമായി പൂര്‍ത്തിയാക്കി. കടലിലൂടെ നീങ്ങുന്ന ശത്രുവിനെ മിസൈല്‍ ഉപയോഗിച്ച് പിന്തുടര്‍ന്ന് തകര്‍ക്കാനുള്ള മിസൈല്‍ പരീക്ഷണമാണ് ഇന്ത്യ […]

World

പാലാ നഗരസഭാ കൗൺസിലർ സന്ധ്യയുടെ ഭർത്താവ് വിനുകുമാർ യുകെയിൽ അന്തരിച്ചു

ലണ്ടനിൽ മലയാളി പ്രവാസിയായ എം.എം. വിനുകുമാർ (47) നിര്യാതനായി. പാലാ നഗരസഭാ കൗൺസിലർ ആർ. സന്ധ്യയുടെ ഭർത്താവായ വിനുകുമാർ തിങ്കളാഴ്ച വാൽത്തംസ്റ്റോയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. 2024 ഓഗസ്റ്റിൽ ഹെൽത്ത്‌കെയർ അസിസ്റ്റന്റ് വിസയിൽ യുകെയിലേക്ക് എത്തിയ വിനുകുമാറിനൊപ്പം പിന്നീട് ഭാര്യയും ചേർന്നിരുന്നു. മക്കൾ […]

Technology

പ്രായം പറഞ്ഞ് ഇൻസ്റ്റഗ്രാമിനെ പറ്റിക്കാൻ നോക്കണ്ട ;തെറ്റായ വിവരം നൽകുന്നവരെ ഇനി എ.ഐ കണ്ടെത്തും

കൗമാരക്കാരിലെ ഇൻസ്റ്റാഗ്രാം ഉപയോഗം നിയന്ത്രിക്കാൻ പുതിയ നീക്കങ്ങളുമായി കമ്പനി .ഇനി മുതൽ തെറ്റായ പ്രായം നൽകി അക്കൗണ്ട് തുടങ്ങിയാൽ അപ്പോൾ പിടി വീഴും.18 വയസിന് താഴെയുള്ളവർ പ്രായത്തെ സംബന്ധിച്ചുള്ള വിവരങ്ങൾ തെറ്റായി നൽകി മുതിർന്നവർക്കുള്ള അക്കൗണ്ട് നിർമ്മിച്ച് ഉപയോഗിക്കുന്നത് തടയാനാണ് ഈ പുതിയ നടപടി. ഇതിനായി എ ഐ […]

District News

കോട്ടയം ഡി സി ബുക്സിന്റെ സ്ഥാപകനും എഴുത്തുകാരനുമായ ഡി സി കിഴക്കെമുറിയുടെ പത്നിയും സാംസ്‌കാരിക പ്രവര്‍ത്തകയുമായ പൊന്നമ്മ ഡി സി (90) അന്തരിച്ചു

കോട്ടയം: ഡി സി ബുക്സിന്റെ സ്ഥാപകനും എഴുത്തുകാരനുമായ ഡി സി കിഴക്കെമുറിയുടെ പത്നിയും സാംസ്‌കാരിക പ്രവര്‍ത്തകയുമായ പൊന്നമ്മ ഡി സി (90) അന്തരിച്ചു. ഡി സി ബുക്‌സിന്റെ ആദ്യകാല ചുമതലക്കാരില്‍ പ്രമുഖയായിരുന്നു. രണ്ടു പതിറ്റാണ്ടോളം ഡിസി ബുക്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ച വ്യക്തികൂടിയാണ് പൊന്നമ്മ. ചെങ്ങന്നൂര്‍ കടക്കേത്തു പറമ്പില്‍ പി […]

District News

കോട്ടയം ഇരട്ടക്കൊല: പ്രതി ലക്ഷ്യം വെച്ചത് വിജയകുമാറിനെ മാത്രം; ശബ്ദം കേട്ട് ഉണര്‍ന്നതിനാല്‍ ഭാര്യയെയും കൊന്നു; മൊഴി പുറത്ത്

കോട്ടയം ഇരട്ടക്കൊല കേസില്‍ പ്രതി അമിത് ഒറാങ് കൊല്ലാന്‍ ലക്ഷ്യം വെച്ചത് വിജയകുമാറിനെ മാത്രം. ശബ്ദം കേട്ട് ഭാര്യ ഉണര്‍ന്നത് കൊണ്ടാണ് മീരയെ കൊന്നത് പ്രതി മൊഴി നല്‍കി. വിജയകുമാര്‍ കൊടുത്ത കേസ് മൂലമാണ് ഗര്‍ഭം അലസി പോയ ഭാര്യയെ പരിചരിക്കാന്‍ പ്രതിക്ക് പോകാന്‍ സാധിക്കാതിരുന്നത്. ഇതാണ് വൈരാഗ്യത്തിലേക്ക് […]

Uncategorized

‘സിന്ധുനദിയിലെ ഓരോ ജലതുള്ളിയിലും ഞങ്ങളുടെ അവകാശമാണ്’; എന്ത് വില കൊടുത്തും പ്രതിരോധിക്കുമെന്ന് പാകിസ്താൻ ഊർജമന്ത്രി

പഹൽ​ഗാം ഭീകരാക്രമണത്തെ തുടർന്ന് സിന്ധുനദീജല കരാർ മരവിപ്പിച്ചത് അപക്വമെന്ന് പാകിസ്താൻ. ഇന്ത്യയുടെ നടപടി ഭീരുത്വമെന്നും , അപക്വമെന്നും പാകിസ്താൻ ഊർജമന്ത്രി അവൈസ് ലെഗാരി പറഞ്ഞു. ഇന്ത്യയുടെ ജലയുദ്ധം അനധികൃതമെന്നും അദ്ദേഹം വിമർശിച്ചു. സിന്ധുനദിയിലെ ഓരോ ജലതുള്ളിയിലും ഞങ്ങളുടെ അവകാശമാണ്. എന്ത് വില കൊടുത്തും പ്രതിരോധിക്കുമെന്ന് പാകിസ്താൻ ഊർജമന്ത്രി പറഞ്ഞു. […]