Keralam

ഓപ്പറേഷൻ നംഖോർ; പിടികൂടിയ വാഹനങ്ങൾ കസ്റ്റംസ് കോംപ്ലക്സിൽ എത്തിച്ചു തുടങ്ങി

കോഴിക്കോടും മലപ്പുറത്തും യൂസ്ഡ് കാർ ഷോറൂമുകളിലും വ്യവസായികളുടെയും വീടുകളിലും നടത്തിയ പരിശോധനയിൽ പതിനൊന്ന് വാഹനങ്ങൾ പിടിച്ചെടുത്തു. പിടിച്ചെടുത്ത വാഹനങ്ങൾ കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസിന്റെ എയർ കാർഗോ കോംപ്ലക്സിലേക്ക് മാറ്റിത്തുടങ്ങി. നിലവിൽ 56 വർഷം പഴക്കമുള്ള വാഹനം കസ്റ്റംസ് കോംപ്ലക്സിൽ എത്തിച്ചിട്ടുണ്ട്. തുടർ പരിശോധനകൾ ഇവിടെയായിരിക്കും നടക്കുക. കോഴിക്കോട് മലപ്പുറം […]

World

‘ക്രിസ്ത്യൻ രാജ്യത്ത് ഹിന്ദു ദൈവത്തിന്റെ പ്രതിമ സ്ഥാപിക്കാൻ എന്തിനാണ് അനുവദിക്കുന്നത്’; റിപ്പബ്ലിക്കൻ നേതാവ്

യുഎസിലെ ഹനുമാൻ പ്രതിമക്കെതിരെ വിമർശനവുമായി റിപ്പബ്ലിക്കൻ നേതാവ് അലക്സാണ്ടർ ഡങ്കൻ. ക്രിസ്ത്യൻ രാജ്യത്ത് വ്യാജ ഹിന്ദു ദൈവത്തിന്റെ പ്രതിമ സ്ഥാപിക്കാൻ എന്തിനാണ് അനുവദിക്കുന്നതെന്നായിരുന്നു അലക്സാണ്ടറിന്റെ പരാമർശം. ടെക്സസിലെ 90 അടി ഉയരമുള്ള ഹനുമാൻ പ്രതിമയായ സ്റ്റാച്യു ഓഫ് യൂണിയനെതിരെയായിരുന്നു വിവാദ പരാമർശം. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് ഹനുമാൻ‌ […]

Keralam

ലോട്ടറി കടയിൽ നിന്ന് 52 ഓണം ബമ്പർ ടിക്കറ്റുകൾ മോഷ്ടിച്ച പ്രതി പിടിയിൽ

കോഴിക്കോട് ലോട്ടറി കടയിൽ നിന്ന് ഓണം ബമ്പർ ടിക്കറ്റുകൾ മോഷ്ടിച്ച പ്രതി പിടിയിൽ. കാസര്‍ഗോഡ് സ്വദേശി അബ്ബാസാണ് പിടിയിലായത്. കൊയിലാണ്ടിയിലെ ലോട്ടറി കടയിൽ നിന്നാണ് ടിക്കറ്റ് മോഷ്ടിച്ചത്. 52 ഓണം ബമ്പർ ടിക്കറ്റുകളാണ് പ്രതി കവർന്നത്. ഇക്കഴിഞ്ഞ പതിനഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. കൊയിലാണ്ടി ബസ് സ്റ്റാന്റിലെ വി.കെ.ലോട്ടറി കടയിൽ […]

Keralam

‘പ്രതിപക്ഷ നേതാവുമായുള്ള പിണകം മാറി, പിണക്കം വെച്ചു കൊണ്ട് ഇരിക്കേണ്ട ആവശ്യം ഇല്ലല്ലോ’: പി വി അൻവർ

ശബരിമല ആഗോള അയ്യപ്പ സംഗമത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമെന്ന് പി വി അൻവർ. മതം ജാതി എന്നിവ ദുരുപയോഗം ചെയ്ത് മൂന്നാമതും അധികാരത്തിൽ വരാനാണ് പിണറായി വിജയൻ്റെ ശ്രമം. നാടിനെ വർഗീയവത്കരിക്കാനുള്ള ശ്രമത്തെ നേരത്തെ ജനങ്ങൾ പരാജയപ്പെടുത്തിയാണ്. ഇതിന് ഇടതുപക്ഷവും മുമ്പ് നിലപാട് എടുത്തിട്ടുണ്ടെന്നും അൻവർ വ്യക്തമാക്കി. പ്രതിപക്ഷ […]

Uncategorized

പുതിയ ജിഎസ്ടി; കോളടിച്ച് കാര്‍ നിര്‍മ്മാതാക്കള്‍, ആദ്യ ദിവസം റെക്കോര്‍ഡ് വില്‍പ്പന, മാരുതി ഡെലിവറി ചെയ്തത് 30,000 കാറുകള്‍

മുംബൈ: ഒമ്പത് ദിവസത്തെ നവരാത്രി ഉത്സവത്തിന്റെ ആദ്യ ദിവസം നടപ്പാക്കിയ ജിഎസ്ടി പരിഷ്‌കരണത്തില്‍ കോളടിച്ച് പ്രമുഖ കാര്‍ നിര്‍മ്മാതാക്കള്‍. തിങ്കളാഴ്ച പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യയും ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യയും ടാറ്റ മോട്ടോഴ്‌സും റെക്കോര്‍ഡ് വില്‍പ്പനയാണ് നടത്തിയത്. മാരുതി ഏകദേശം 30,000 കാറുകള്‍ ഡെലിവര്‍ ചെയ്തു. തിങ്കളാഴ്ച […]

Keralam

ക്ഷേമ പെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍; 841 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: സെപ്തംബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ വിതരണം 25 മുതല്‍ ആരംഭിക്കും. ഇതിനായി 841 കോടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്കാണ് 1600 രൂപ വീതം ലഭിക്കുന്നത്. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ […]

Health

അമീബിക് മസ്തിഷ്കജ്വരം; നിർദേശങ്ങളുമായി ആരോഗ്യവകുപ്പിൻ്റെ ഉത്തരവ്

സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം പടരുന്ന സാഹചര്യത്തിൽ നിർദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്. മലിനമായ കുളങ്ങൾ, തടാകങ്ങൾ, ഒഴുക്ക് കുറഞ്ഞ തോടുകൾ തുടങ്ങിയിടങ്ങളിൽ മുങ്ങി കുളിക്കരുത്. നീന്തൽ പരിശീലന കേന്ദ്രങ്ങൾ, വാട്ടർ തീം പാർക്കുകൾ എന്നിവിടങ്ങളിൽ ക്ലോറിനേഷൻ നടത്തണമെന്ന് നിർദേശം. ജലത്തിലെ ക്ലോറിന്റെ അളവ് പരിശോധിച്ചു രജിസ്റ്ററിൽ നടത്തിപ്പുകാർ രേഖപ്പെടുത്തണമെന്നുമാണ് ഉത്തരവ്. ബന്ധപ്പെട്ട […]

Keralam

തദ്ദേശ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ – നവംബര്‍ മാസങ്ങളില്‍; വോട്ടര്‍പട്ടിക ഒരിക്കല്‍ കൂടി പുതുക്കും

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതിനുള്ള ഒരുക്കങ്ങള്‍ പുര്‍ത്തിയായെന്നും ഡിസംബര്‍ 20 ന് മുന്‍പ് പുതിയ ഭരണസമിതി ചുമതല ഏല്‍ക്കണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്‍പായി ഒരിക്കല്‍ കൂടി വോട്ടര്‍ പട്ടിക ഒരിക്കല്‍ കൂടി […]

India

‘ഏകപക്ഷീയ തീരുമാനങ്ങളിലൂടെ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നു’: തമിഴ്നാട്ടിൽ അണ്ണാമലൈക്കെതിരെ നേതാക്കളുടെ പരാതി

തമിഴ്നാട് ബിജെപിയിൽ മുൻ സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയ്ക്ക് എതിരെ പടയൊരുക്കം. അണ്ണാമലൈ ഏകപക്ഷീയമായ തീരുമാനമെടുത്ത് പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നു എന്നാണ് ഒരു വിഭാഗം നേതാക്കളുടെ പരാതി. ടിടിവി ദിനകരനെ അണ്ണാമലൈ കണ്ടതിന് പിന്നാലെ സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ ഡൽഹിയിലെത്തി ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയെ […]

District News

ഓപ്പറേഷൻ നംഖോർ: അമിത് ചക്കാലക്കലിന്റെ വീട്ടിലും പരിശോധന

ഭൂട്ടാനിൽ നിന്നുള്ള വാഹനക്കടത്തുമായി ബന്ധപ്പെട്ട് നടൻ അമിത് ചക്കാലക്കലിന്റെ വീട്ടിലും പരിശോധന. താൻ ഭൂട്ടാനിൽ നിന്ന് വാഹനങ്ങൾ വാങ്ങിയിട്ടില്ലെന്നും ഉള്ളത് വർഷങ്ങളായി ഉപയോഗിക്കുന്ന വാഹനങ്ങളാണെന്നും അമിത് ചക്കാലക്കൽ പ്രതികരിച്ചു. രാജ്യവ്യാപകമായി കസ്റ്റംസ് നടത്തുന്ന ഓപ്പറേഷൻ നംഖോറിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലും വിവിധയിടങ്ങളിൽ റെയ്ഡ് നടക്കുന്നത്. നേരത്തെ നടന്മാരായ പൃഥ്വിരാജിന്റെയും ദുൽഖർ […]