Keralam

നൃത്ത അധ്യാപകന്റെ മരണത്തിൽ ​ദുരൂഹത; ‘ശ്രീരാമകൃഷ്ണ മിഷൻ ആശുപത്രിയിലെ ജീവനക്കാർ മർദിച്ചു’; ആരോപണവുമായി കുടുംബം

നൃത്ത അധ്യാപകൻ തിരുവനന്തപുരം വെള്ളായണി സ്വദേശി മഹേഷിന്റെ മരണത്തിൽ വഴിത്തിരിവ്. മഹേഷിന്റെ മരണം മർദ്ദനമേറ്റെന്നാണ് സംശയം. ശരീരമാകെ മുറിവുകളും ചതവുകളും ഉണ്ടെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരുന്നു.  എന്നാൽ, പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നാണ് ആക്ഷേപം. ശ്രീരാമകൃഷ്ണ മിഷൻ ആശുപത്രിയിലെ ജീവനക്കാർ മഹേഷിനെ ക്രൂരമായി മർദ്ദിച്ചെന്ന് മഹേഷിന്റെ […]

Keralam

‘കാശിന് വേണ്ടി മനുഷ്യനെ മരണത്തിലേക്ക് തള്ളിവിട്ടവരെ തിരിച്ചറിയുക’; കൗണ്‍സിലറുടെ ആത്മഹത്യയില്‍ ഫേസ്ബുക്ക് കുറിപ്പ്

തിരുവനന്തപുരം കോര്‍പ്പറേഷനിലെ കൗണ്‍സിലറുടെ ആത്മഹത്യയില്‍, ബിജെപി നേതൃത്വത്തിനെതിരെ കൗണ്‍സിലറുടെ ഭര്‍ത്താവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വായ്പ എടുത്തിട്ടും തിരിച്ചടയ്ക്കാതെ, ഭൗതിക ശരീരത്തിന് മുന്നില്‍ നിന്ന് കരയാന്‍ ഉളുപ്പില്ലാത്തവര്‍ ഉണ്ടെന്ന് പോസ്റ്റില്‍ പരാമര്‍ശം. ബിജെപി വലിയവിള കൗണ്‍സിലറുടെ ഭര്‍ത്താവാണ് പരസ്യ പ്രതികരണവുമായി രംഗത്തെത്തിയത്. വായ്പ എടുത്ത് വര്‍ഷങ്ങളോളം തിരിച്ചടയ്ക്കാതിരുന്നിട്ട് അനി ചേട്ടന്റെ […]

Business

രൂപ റെക്കോര്‍ഡ് ഇടിവില്‍, 13 പൈസയുടെ നഷ്ടം, ഓഹരി വിപണിയും ‘റെഡില്‍’; ഐടി ഓഹരികളില്‍ വില്‍പ്പന സമ്മര്‍ദ്ദം

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയില്‍. വ്യാപാരത്തിന്റെ തുടക്കത്തില്‍ 13 പൈസയുടെ നഷ്ടത്തോടെ 88.41ലേക്കാണ് രൂപയുടെ മൂല്യം കൂപ്പുകുത്തിയത്. ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നതും ഏഷ്യന്‍ വിപണിയിലെ ഇടിവുമാണ് രൂപയുടെ മൂല്യത്തെ സ്വാധീനിച്ചത്. ഇന്നലെയും നഷ്ടത്തിലാണ് രൂപയുടെ വ്യാപാരം അവസാനിച്ചത്. ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നതിന് പുറമേ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന […]

India

‘വിജയ്‌നെക്കുറിച്ച് മിണ്ടരുത്’; നേതാക്കള്‍ക്ക് വിലക്കുമായി ഡിഎംകെ

ടിവികെ അധ്യക്ഷൻ വിജയ്‌യെ കുറിച്ചുള്ള പരസ്യപ്രതികരണങ്ങൾ വിലക്കി ഡിഎംകെ നേതൃത്വം.മന്ത്രിമാർ അടക്കം ഡിഎംകെ നേതാക്കൾക്കാണ് നിർദേശം നൽകിയിരിക്കുന്നത്. ടിവികെയെ പേരെടുത്ത് പരാമര്‍ശിക്കുന്നതിനുള്ള വിലക്ക് മന്ത്രിമാരടക്കം പൊതുയോഗങ്ങളില്‍തന്നെ പരസ്യമാക്കി. ടിവികെയെ കുറിച്ച് സംസാരിക്കരുതെന്ന് നിർദേശമുണ്ടെന്ന് മന്ത്രി ആർ. ഗാന്ധിയാണ് വ്യക്തമാക്കിയത്.വായിൽ പ്ലാസ്റ്റർ ഒട്ടിച്ചാണ് നിൽക്കുന്നതെന്ന് തിരുവാരൂരിലെ യോഗത്തിൽ മന്ത്രി നെഹ്‌റു […]

Business

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഇന്ന് 83,000 കടന്ന് 84000ലേക്ക് അടുത്തിരിക്കുകയാണ് സ്വര്‍ണവില. പവന് 920 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയത്. 83,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 115 രൂപയാണ് വര്‍ധിച്ചത്. 10,480 രൂപയാണ് […]

Keralam

വിസി നിയമനം; ‘കേസ് നടത്തിപ്പിനുള്ള പണം സർവകലാശാല നൽകിയില്ലെങ്കിലും പ്രശ്നമില്ല’; മയപ്പെട്ട് രാജ്ഭവൻ

സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ സ്ഥിരം വൈസ് ചാൻസലർ നിയമനത്തിൽ നിലപാട് മാറ്റി രാജ്ഭവൻ. നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലെ കേസ് നടത്തിപ്പിനുള്ള പണം സർവകലാശാല നൽകിയില്ലെങ്കിലും പ്രശ്നമില്ലെന്ന് രാജ്ഭവൻ അറിയിച്ചു. സർവകലാശാല നൽകിയില്ലെങ്കിൽ രാജ്ഭവൻ തന്നെ എജിക്ക് പണം നൽകും. പണം ആവശ്യപ്പെട്ടതിൽ തെറ്റില്ലെന്നാണ് ഗവർണറുടെ നിലപാട്. കൂടുതൽ തർക്കത്തിലേക്ക് […]

India

കേരളത്തില്‍ സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം മാറ്റിവെച്ചേക്കും; മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ ആവശ്യത്തില്‍ അനുകൂല തീരുമാനത്തിന് സാധ്യത

കേരളത്തില്‍ സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം മാറ്റിവെച്ചേക്കും. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ ആവശ്യത്തില്‍ കമ്മീഷന്‍ അനുകൂല തീരുമാനം എടുക്കുമെന്നാണ് സൂചന. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പരിഷ്‌കരണം നീട്ടണമെന്ന് ആവശ്യപ്പെട്ട് ഇന്നലെയാണ് കത്ത് നല്‍കിയത്. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് പരിഷ്‌കരണം നീട്ടുന്നത്. വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനും തദ്ദേശ തിരഞ്ഞെടുപ്പിനും ഒരേ […]

Keralam

‘ഒഴിവുകൾ നികത്തണം, ശമ്പള പരിഷ്കരണത്തിലെ അപാകത പരിഹരിക്കണം’; മെഡിക്കൽ കോളജുകളിലെ അധ്യാപകരായ ഡോക്ടേഴ്സിന്റെ പ്രതിഷേധം

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിലെ അധ്യാപകരായ ഡോക്ടേഴ്സിന്റെ പ്രതിഷേധം ഇന്ന്. ഇന്ന് ഡിഎംഇ ഓഫീസിലേക്കും മെഡിക്കൽ കോളജുകളിലേക്കും മാർച്ചും ധർണയും സംഘടിപ്പിക്കും. ഒഴിവുകൾ നികത്തണമെന്നും ശമ്പള പരിഷ്കരണത്തിലെ അപാകത പരിഹരിക്കണമെന്നുമാണ് ആവശ്യം. പ്രതിഷേധത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് മെഡിക്കൽ കോളജിൽ രാവിലെ പത്തരയ്ക്ക് കെജിഎംസിടിഎ സംസ്ഥാന പ്രസിഡൻറ് ഡോക്ടർ […]

Keralam

കെ ജെ ഷൈനിനെതിരായ അപകീര്‍ത്തി പരാമര്‍ശം; കെ എം ഷാജഹാനെതിരെ പോസ്റ്ററും ഫ്‌ളക്‌സ് ബോര്‍ഡുകളും

സിപിഐഎം നേതാവ് കെ ജെ ഷൈനിനെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍, കെ എം ഷാജഹാനെതിരെ പോസ്റ്ററും ഫ്‌ളക്‌സ് ബോര്‍ഡുകളും. തിരുവനന്തപുരത്തുള്ള ഷാജഹാന്റെ വീടിന് സമീപമാണ് , ചെറുവക്കല്‍ ജനകീയ സമിതിയുടെ പേരിലുള്ള പോസ്റ്ററുകള്‍ ഉയര്‍ന്നത്. ഷൈനിനെതിരായ അപകീര്‍ത്തി പരാമര്‍ശവുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രി ഷാജഹാന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. […]

District News

കേരളത്തിന് എംജിയുടെ കരുതല്‍; ഉദ്‌ഘാടനത്തിനൊരുങ്ങി അമീബിക് റിസര്‍ച്ച് ആന്‍ഡ് ഡയഗ്നോസ്റ്റിക് സെന്‍ററും സ്‌മോള്‍ ആനിമല്‍ ഹൗസും

സംസ്ഥാനത്തെ ആരോഗ്യ മേഖലയ്‌ക്ക് കരുത്താകാന്‍ എംജി സര്‍വകലാശാല. യൂണിവേഴ്‌സിറ്റിയില്‍ ആരംഭിക്കുന്ന അമീബിക് റിസര്‍ച്ച് ആന്‍ഡ് ഡയഗ്നോസ്റ്റിക് സെന്‍ററും സ്‌മോള്‍ ആനിമല്‍ ഹൗസും ഉദ്‌ഘാടത്തിനൊരുങ്ങി. സര്‍വകലാശാലയുടെ പുതുപ്പള്ളി തലപ്പാടി കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍റര്‍ യൂണിവേഴ്‌സിറ്റി സെന്‍റര്‍ ഫോര്‍ ബയോമെഡിക്കല്‍ ആന്‍ഡ് റിസര്‍ച്ച് സൂപ്പര്‍ സ്‌പെഷാലിറ്റി ഹോസ്‌പിറ്റലിലാണ് പുതിയ സംവിധാനങ്ങള്‍ ഒരുങ്ങുന്നത്. […]