India

ശബരിമല തീര്‍ഥാടകര്‍ക്കായി സ്‌പെഷല്‍ ട്രെയിന്‍; സര്‍വീസ് ഞായറാഴ്ച മുതല്‍

ബംഗളൂരു: ശബരിമല തീര്‍ഥാടകര്‍ക്കായി ഹുബ്ബള്ളിയില്‍ നിന്ന് കൊല്ലത്തേക്ക് (ബംഗളൂരു വഴി) ദക്ഷിണ പശ്ചിമ റെയില്‍വേ വാരാന്ത്യ സ്‌പെഷല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. നവരാത്രി, ദീപാവലി, ക്രിസ്മസ് സീസണുകളില്‍ നാട്ടിലേക്കു പോകുന്നവര്‍ക്കും ട്രെയിന്‍ ഉപകാരപ്രദമാകും. സെപ്റ്റംബര്‍ 28 മുതല്‍ ഡിസംബര്‍ 29 വരെ ഞായറാഴ്ചകളില്‍ ഹുബ്ബള്ളിയില്‍ നിന്നും തിങ്കളാഴ്ചകളില്‍ കൊല്ലത്ത് നിന്നുമാണു സര്‍വീസ്. […]

Keralam

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറും തെരഞ്ഞെടുപ്പ് കമ്മീഷണറും ഇന്ന് കൂടിക്കാഴ്ച നടത്തും

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറും ഇന്ന് കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്തെ എസ്‌ഐആര്‍ നടപടികള്‍ തദ്ദേശതിരഞ്ഞെടുപ്പ് വരെ നീട്ടി വെക്കണമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കൂടിക്കാഴ്ച. തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വലിയ രീതിയില്‍ […]

Uncategorized

ചേർത്തല ബിന്ദു പത്മനാഭൻ കൊലക്കേസ്; പ്രതി സെബാസ്റ്റ്യന്റെ അറസ്റ്റ് രേഖപ്പെടുത്തി

ചേർത്തല ബിന്ദു പത്മനാഭൻ കൊലപാതകക്കേസിൽ പ്രതി സെബാസ്റ്റ്യന്റെ അറസ്റ്റ് രേഖപ്പെടുത്തി. ക്രൈംബ്രാഞ്ച് ജയിലിൽ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സെബാസ്റ്റ്യനെ ഇന്ന് അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങും. ജൈനമ്മ കൊലപാതകക്കേസിൽ റിമാന്റിൽ കഴിയുകയാണ് സെബാസ്റ്റ്യൻ. 2006ലാണ് ബിന്ദു പത്മനാഭൻ കൊല്ലപ്പെടുന്നത്. ഒപ്പമുണ്ടായിരുന്ന ഫ്രാങ്ക്‌ളിനുമായി ചേർന്ന് പള്ളിപ്പുറത്തെ വീട്ടിലെ ശുചിമുറിയിൽ വെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന […]

Keralam

‘ഒഴിഞ്ഞ കസേരകള്‍ കാണാത്തത് ചിലര്‍ക്ക് വിഷമമുണ്ടാക്കും’; വിവാദങ്ങളില്‍ മുഖ്യമന്ത്രിയുടെ ട്രോള്‍

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിലെ വിവാദങ്ങളില്‍ ട്രോളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഒഴിഞ്ഞ കസേരകള്‍ കാണാത്തത് ചിലര്‍ക്ക് വിഷമമുണ്ടാക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. നോര്‍ക്ക ആരോഗ്യ ഇന്‍ഷുറന്‍സ് ഉദ്ഘാടനത്തിനിടെയാണ് പ്രതികരണം. നോര്‍ക്ക കെയറിന്റെ വിജയമാണ് സദസിലെ നിറഞ്ഞ കസേരകള്‍ എന്നും മുഖ്യമന്ത്രി പറഞ്ഞു. അയ്യപ്പ സംഗമവേദിയില്‍ പ്രതീക്ഷിച്ചത്ര ആളെത്തിയില്ലെന്ന വിവാദങ്ങളുണ്ടായ […]

India

പാകിസ്ഥാന്‍ വിമാനങ്ങള്‍ പ്രവേശിക്കരുത്; വ്യോമഗതാഗത വിലക്ക് നീട്ടി ഇന്ത്യ

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാന്‍ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വ്യോമഗതാഗത വിലക്ക് നീട്ടി ഇന്ത്യ. ഒക്ടോബര്‍ 23 വരെയാണ് പാക് വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ വിമാനങ്ങള്‍ക്കെതിരായ വിലക്ക് പാക്കിസ്ഥാനും ഒക്ടോബര്‍ 23 വരെ നീട്ടിയിരുന്നു. അതേസമയം ഇരുരാജ്യങ്ങളുടെയും വ്യോമ മേഖല മറ്റ് രാജ്യങ്ങളുടെ വിമാനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനു വിലക്കില്ല. പാക് […]

Keralam

മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളോട് ഉപഭോക്തൃ കോടതി; പുറത്തുനിന്ന് പാനീയങ്ങള്‍ കയറ്റാന്‍ സമ്മതിക്കില്ലെങ്കില്‍ സൗജന്യമായി കുടിവെള്ളം കൊടുക്കണം

മള്‍ട്ടിപ്ലക്‌സുകളില്‍ പുറത്തുനിന്നുള്ള ഭക്ഷണ പാനീയങ്ങള്‍ അനുവദനീയമല്ലെങ്കില്‍ സൗജന്യ കുടിവെള്ള ലഭ്യത ഉറപ്പാക്കണമെന്ന് ഉപഭോക്തൃ കോടതിയുടെ ഉത്തരവ്. കൊച്ചിയിലെ പിവിആര്‍ സിനിമാസിനാണ് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയുടെ നിര്‍ദേശം. കോഴിക്കോട് സ്വദേശിയായ ശ്രീകാന്ത് നല്‍കിയ പരാതിയിലാണ് കോടതിയുടെ ഇടപെടല്‍.  പുറത്തുനിന്ന് ഭക്ഷണപാനീയങ്ങള്‍ കയറ്റാന്‍ സമ്മതിക്കാതിരിക്കുകയും സൗജന്യമായി കുടിവെള്ളം […]

Keralam

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ്; ലിസ്റ്റിൻ സ്റ്റീഫനെ പ്രതി ചേർക്കണമെന്ന ഹർജിയിൽ റിപ്പോർട്ട് തേടി കോടതി

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനെ പ്രതിച്ചേർക്കണമെന്ന പരാതിക്കാരന്റെ ആവശ്യത്തിൽ റിപ്പോർട്ട്‌ തേടി കോടതി. എറണാകുളം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് മരട് പൊലീസിനോട് റിപ്പോർട്ട് തേടിയത്. ലിസ്റ്റിൻ സ്റ്റീഫനെയും മറ്റ് മൂന്ന് പേരെയും കേസിൽ പ്രതികളാക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ചുകൊണ്ടായിരുന്നു വിചാരണകോടതിയെ […]

India

‘അവിടെ 26 കാമറകളുണ്ട്, എന്തുകൊണ്ട് പരിശോധിച്ചില്ല’; സഞ്ജുവിന്റെ ‘ക്യാച്ച് വിവാദ’ത്തില്‍ അക്തര്‍

ദുബൈ: ഏഷ്യകപ്പില്‍ പാകിസ്ഥാനെതിരെയുള്ള മത്സരത്തില്‍ വിക്കറ്റിന് പിന്നില്‍ സഞ്ജു എടുത്ത ക്യാച്ചിന് ഔട്ട് വിധിച്ചതില്‍ വിവാദം കെട്ടടങ്ങിയിട്ടില്ല. വിവാദത്തില്‍ പാകിസ്ഥാന്‍ മുന്‍ പേസര്‍ ഷൊയ്ബ് അക്തറും പ്രതികരണവുമായി എത്തിയിരിക്കുകയാണ്. പാകിസ്ഥാന്‍ ഇന്നിങ്‌സിന്റെ മൂന്നാം ഓവറിലായിരുന്നു സംഭവം. ഹര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ സഞ്ജു സാംസണ്‍ എടുത്ത ക്യാച്ചില്‍ സംശയങ്ങള്‍ ഉണ്ടായിരുന്നിട്ടും […]

Keralam

അവതാരകൻ രാജേഷ് കേശവിനെ തുടർ ചികിത്സയ്ക്കായി വെല്ലൂർ ആശുപത്രിയിലേക്ക് മാറ്റി

പരിപാടിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായ അവതാരകന്‍ രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 29 ദിവസമായി കൊച്ചിയിലെ ലേക്ക്ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തെ എയർ ആംബുലൻസ് വഴിയാണ് വെല്ലൂരിലേക്ക് മാറ്റിയത്. ഒരു പരിപാടിക്കിടെ ഹൃദയാഘാതം സംഭവിച്ച് കുഴഞ്ഞുവീണ രാജേഷ് കേശവ് തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. നിലവിൽ ന്യൂറോ റിഹാബിലിറ്റേഷൻ ചികിത്സ […]

India

1.4 കോടിയിലധികം ആധാര്‍ നമ്പറുകള്‍ റദ്ദാക്കി; പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് ആരെയെല്ലാം?

ന്യൂഡല്‍ഹി: രാജ്യത്തുടനീളമുള്ള 1.4 കോടിയിലധികം വ്യക്തികളുടെ ആധാര്‍  നമ്പറുകള്‍ പ്രവര്‍ത്തനരഹിതമാക്കി യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). മരിച്ച വ്യക്തികളുടെ ആധാര്‍ നമ്പറുകളാണ് ഇത്തരത്തില്‍ നിര്‍ജ്ജീവമാക്കിയത്. ക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ അര്‍ഹരായവര്‍ക്ക് ലഭിക്കുന്നുണ്ടെന്നും മരിച്ചവരുടെ ഐഡന്റിറ്റി ഉപയോഗിച്ച് തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നില്ലെന്നും ഉറപ്പാക്കാന്‍ കഴിഞ്ഞ വര്‍ഷം കേന്ദ്രസര്‍ക്കാരിന്റെ […]