Keralam

‘158 കോടി കുടിശ്ശികയുണ്ട്, അടച്ചില്ലെങ്കില്‍ ഉപകരണങ്ങള്‍ തിരിച്ചെടുക്കും’; മെഡിക്കല്‍ കോളജുകള്‍ക്ക് കത്തയച്ച് വിതരണക്കാര്‍

ഹൃദയ ശസ്ത്രക്രിയ ഉപകരണ പ്രതിസന്ധിയില്‍ കടുത്ത നിലപാടുമായി വിതരണക്കാര്‍. നിലവില്‍ വിതരണം ചെയ്ത സ്റ്റോക്ക് തിരിച്ചെടുക്കും എന്ന് കാണിച്ച് വിതരണക്കാര്‍ മെഡിക്കല്‍ കോളജുകള്‍ക്ക് കത്ത് നല്‍കി. 158 കോടി രൂപയാണ് വിതരണക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ളത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കാര്‍ഡിയോളജി വകുപ്പിലേയും യൂറോളജി വകുപ്പിലേയും ശസ്ത്രക്രിയകള്‍ മുടങ്ങും എന്ന […]

India

അപകീര്‍ത്തി കുറ്റകരമല്ലാതാക്കാനുള്ള സമയം അതിക്രമിച്ചു: സുപ്രീംകോടതി

ന്യൂഡല്‍ഹി: അപകീര്‍ത്തി കുറ്റകരമല്ലാതാക്കാനുള്ള സമയം അതിക്രമിച്ചുവെന്ന് സുപ്രീംകോടതി. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിരമിച്ച അധ്യാപിത അമിത സിങ് ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ ‘ദി വയറി’നെതിരെ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം. അപകീര്‍ത്തി കുറ്റകരമല്ലാതാക്കുന്നതിനെ അനുകൂലിച്ചാണ് സുപ്രീംകോടതിയുടെ ജസ്റ്റിസ് എം എം സുന്ദരേഷും ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മയും അടങ്ങുന്ന […]

Keralam

തിരുമല അനിലിന്റെ ആത്മഹത്യാക്കുറിപ്പിലെ നമ്മുടെ ആൾക്കാർ ആരാണെന്ന് വ്യക്തമാക്കണം? പ്രതിസ്ഥാനത്ത് ആരാണ്; ബിജെപിയോട് ചോദ്യങ്ങളുമായി വി ജോയ് എം.എൽ.എ.

തിരുവനന്തപുരം തിരുമല വാർഡ് കൗൺസിലർ അനിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ബിജെപി നേതൃത്വത്തോട് ചോദ്യങ്ങളുമായി സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ്. 1) അനിൽ ആത്മഹത്യ ചെയ്ത ദിവസം ഇൻക്വസ്റ്റ് തയ്യാറാക്കിക്കൊണ്ടിരിക്കുമ്പോൾ അവിടെയെത്തിയ മാധ്യപ്രവർത്തകരെ ആക്രമിക്കാനും ക്യാമറ തല്ലിപ്പൊളിക്കാനും ഉണ്ടായ സാഹചര്യമെന്താണ്?സ്വന്തം ചാനലിലെ റിപ്പോർട്ടറോട് അങ്ങനെ ചോദിക്കുമോ? […]

Keralam

പിണറായി വിജയൻ അയ്യപ്പ ഭക്തനെന്നത് വെള്ളാപ്പള്ളിയുടെ വ്യക്തിപരമായ അഭിപ്രായം: എംഎ ബേബി

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ അയ്യപ്പഭക്തനാണെന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയെ തള്ളി സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. അത് വെള്ളാപ്പള്ളി നടേശന്റെ മാത്രം വ്യക്തിപരമായ അഭിപ്രായവും നിരീക്ഷണവുമാണ്. പിണറായി വിജയന്‍ എങ്ങനെയാണ് സ്വന്തം ചിന്തയിലും വിശ്വാസങ്ങളിലുമൊക്കെ പുലര്‍ത്തുന്ന കമ്യൂണിസ്റ്റ് മൂല്യങ്ങളെന്നത് നേരിട്ട് […]

Keralam

ഈ ആഴ്ച ബംഗാള്‍ ഉള്‍ക്കടലില്‍ രണ്ടു ന്യൂനമര്‍ദ്ദം; വരുംദിവസങ്ങളില്‍ ശക്തമായ മഴ, നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. രാവിലെ വടക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ തന്നെ മറ്റൊരു ന്യൂനമര്‍ദ്ദം രൂപപ്പെടാനും സാധ്യതയുണ്ട്. ആദ്യ ന്യൂനമര്‍ദ്ദം സംസ്ഥാനത്ത് നേരിട്ട് മഴയ്ക്ക് കാരണമാകില്ലെങ്കിലും നിലവില്‍ ലഭിച്ച് കൊണ്ടിരിക്കുന്ന മഴ തുടരും. രണ്ടാമത്തെ […]

India

200 കോടി തട്ടിപ്പ് കേസ്; ജാക്വലിൻ ഫെർണാണ്ടസിന്റെ ഹർജി സുപ്രീംകോടതി തള്ളി, നിയമനടപടികൾ നേരിടണം

200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസിന് കനത്ത തിരിച്ചടി. തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടി സുപ്രീംകോടതിയിൽ നൽകിയ ഹർജി തള്ളിയിരിക്കുകയാണ്. ഡൽഹി ഹൈക്കോടതിയുടെ മുൻ ഉത്തരവ് ശരിവെച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ ഈ നടപടിയോടെ ജാക്വലിൻ കേസിൽ നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് ഉറപ്പായി. സുകേഷ് […]

Uncategorized

കെ ജെ ഷൈൻ നൽകിയ അധിക്ഷേപ പരാതി; കോൺഗ്രസ് നേതാവിന്റെ വീട്ടിൽ പോലീസ് പരിശോധന, മൊബൈൽ പിടിച്ചെടുത്തു

സിപിഐഎം നേതാവ് കെ ജെ ഷൈൻ നൽകിയ അധിക്ഷേപ പരാതിയിൽ പ്രതിയായ കോൺഗ്രസ് നേതാവ് ഗോപാലകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകി അന്വേഷണ സംഘം. നാളെ ഹാജരകാനാണ് നിർദേശം. ഗോപാലകൃഷ്ണന്റെ വീട്ടിലെ പരിശോധനയ്ക്ക് ശേഷമാണ് നോട്ടീസ് നൽകിയത്. പരിശോധനയിൽ ഫോൺ പിടിച്ചെടുത്തു. സൈബർ ആക്രമണത്തിൽ അന്വേഷണ സംഘത്തിന് […]

India

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന ‘മാ വന്ദേ’ ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്ത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന ‘മാ വന്ദേ’ ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്ത്. ചിത്രത്തിൽ നരേന്ദ്ര മോദി ആയി എത്തുന്ന ഉണ്ണി മുകുന്ദൻ്റെ ജന്മദിനം പ്രമാണിച്ചാണ് പുതിയ പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. പോസ്റ്ററിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. തന്റെ അഭിനയ വൈഭവത്തിലൂടെ, നരേന്ദ്ര മോദിയായി […]

Keralam

കളമശ്ശേരി മാര്‍ത്തോമ ഭവന് നേരെ ആക്രമണം; സിസിടിവിയും കുടിവെള്ള പൈപ്പുകളും നശിപ്പിച്ചതായി പരാതി

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിലുള്ള കളമശ്ശേരിയിലെ മാര്‍ത്തോമാ ഭവന്റെ ഭൂമിയില്‍ അനധികൃത കയ്യേറ്റമെന്ന് ആക്ഷേപം. മാര്‍ത്തോമാ ഭവന്റെ 100 മീറ്ററോളം വരുന്ന കമ്പൗണ്ട് മതില്‍ തകര്‍ത്തതായും ക്രെയിന്‍ ഉപയോഗിച്ച് താല്‍ക്കാലിക കോണ്‍ക്രീറ്റ് വീടുകള്‍ സ്ഥാപിച്ചെന്നുമാണ് പരാതി. ആശ്രമത്തിന് സമീപത്തുള്ള കന്യാസ്ത്രീ മഠത്തിലേക്കുള്ള കുടിവെള്ള പൈപ്പുകള്‍ തകര്‍ക്കുകയും അന്തേവാസികള്‍ ചാപ്പലിലേക്ക് പോകുന്ന […]

Sports

ആ സമനിലഗോള്‍ നാടകീയം തന്നെ!; അവസാന നിമിഷത്തിലെ പ്രഹരം സിറ്റി മറക്കില്ല

അതിശക്തമായ ആര്‍സണല്‍ മുന്നേറ്റങ്ങളെ പെപ് ഗാര്‍ഡിയോളയുടെ പ്രതിരോധ ഭടന്മാര്‍ ഒന്നൊന്നായി ഇല്ലാതാക്കിയിട്ടും ഇന്‍ജുറി സമയത്തിന്റെ അവസാന സെക്കന്റുകളിലൊന്നില്‍ മാഞ്ചസ്റ്റര്‍ സിറ്റി വരുത്തിയ പിഴവിലായിരുന്നു ആ പ്രഹരം. ഞായറാഴ്ച ആഴ്സണലിന്റെ തട്ടകമായ എമിറേറ്റ്‌സില്‍ തീര്‍ത്തും തീപാറുന്ന പോരാട്ടമായിരുന്നു. മൂന്ന് പോയിന്റ് സ്വന്തമാക്കാന്‍ സിറ്റിയെ സമ്മതിക്കില്ലെന്ന വാശിയിലായിരുന്നു ഗണ്ണേഴ്‌സിന്റെ നീക്കങ്ങള്‍ ഓരോന്നും. […]