Keralam

‘പാലക്കാട് മത്സരം എൽഡിഎഫും യുഡിഎഫും തമ്മിൽ; കെ മുരളീധരൻ മറ്റ് കോൺ​ഗ്രസുകാരെ പോലെയല്ല’; എകെ ബാലൻ

പാലക്കാട് മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണെന്ന് എ കെ ബാലൻ. കെ മുരളീധരൻ വരെ ഇക്കാര്യം സമ്മതിച്ചു കഴിഞ്ഞു. എൽഡിഎഫിന്റെ വിജയം അട്ടിമറിക്കാൻ ആണ് ചിറ്റൂരിൽ സ്പിരിറ്റ് ഇറക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വലിയ ഗൂഢാലോചനയാണ് യുഡിഎഫ് നടത്തുന്നത്. സംശയമുള്ള എല്ലാ സ്ഥലത്തും പോലീസും എക്സൈസും ഇലക്ഷൻ […]

India

ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്; സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ് ജസ്റ്റിസ് ഖന്നയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, പ്രധാനമന്ത്രി നരേന്ദ്രമോദി, സ്ഥാനമൊഴിഞ്ഞ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, കേന്ദ്ര നിയമമന്ത്രി […]

Keralam

‘കളപറിയ്ക്കാന്‍ ഇറങ്ങിയതാണ്’; പരിഹാസം ആവര്‍ത്തിച്ച് എന്‍ പ്രശാന്ത്, ഐഎഎസ് ഉദ്യോഗസ്ഥരുള്‍പ്പെട്ട വിവാദങ്ങളില്‍ കടുത്ത നടപടിക്ക് സാധ്യത

ചീഫ് സെക്രട്ടറി താക്കീത് ചെയ്തിട്ടും കേരളത്തിലെ ഐഎഎസ് ഉദ്യോഗസ്ഥരുടെ തമ്മിലടിയില്‍ ചേരിപ്പോര് തുടരുന്നു. തമ്മിലടിയിൽ ഫയല്‍ നീക്കവും ഭരണ സ്തംഭനവും തുടരുന്നു എന്ന് വിമര്‍ശം ഉയരുമ്പോഴും പരസ്പരം ചെളിവാരിയെറിയുകയാണ് ഉദ്യോഗസ്ഥര്‍. വിവാദം മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോഴും വിമര്‍ശനം തുടരുകയാണ് കൃഷി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി എന്‍ പ്രശാന്ത്. കാംകോയുടെ […]

Business

‘കുറഞ്ഞ വിലയ്ക്ക് ഭക്ഷണം’; പുതിയ ഫീച്ചറുമായി സൊമാറ്റോ

മുംബൈ: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ ഉപയോക്താക്കള്‍ക്കായി ‘ഫുഡ് റെസ്‌ക്യൂ’ എന്ന പേരില്‍ പുതിയ ഫീച്ചര്‍ പ്രഖ്യാപിച്ചു. കാന്‍സല്‍ ചെയ്ത ഓര്‍ഡറുകള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങാന്‍ തൊട്ടടുത്തുള്ള ഉപയോക്താക്കള്‍ക്ക് അവസരം നല്‍കുന്നതാണ് പുതിയ ഫീച്ചറിന്റെ പ്രത്യേകത. ഉപയോക്താക്കള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും ഡെലിവറി പങ്കാളികള്‍ക്കും ഒരുപോലെ പ്രയോജനം ചെയ്യുന്ന ഫീച്ചര്‍ വഴി […]

Keralam

“സീപ്ലെയിൻ ഞങ്ങളുടെ കുട്ടി; 11 കൊല്ലം മുൻപ് വരേണ്ട പദ്ധതിയായിരുന്നു”, കെ മുരളീധരൻ

യൂഡിഎഫ് ഭരണ കാലത്ത് സിപ്ലെയിനിന് വേണ്ടി എല്ലാ നടപടികളും പൂർത്തിയാക്കിയതാണെന്ന് കെ മുരളീധരൻ. പതിനൊന്ന് വർഷം മുൻപ് വരേണ്ട പദ്ധതിയായിരുന്നു ഇത്. അതാണിപ്പോൾ പൊടി തട്ടി എടുത്ത് എൽഡിഎഫ് നടപ്പാക്കിയത്. അന്ന് ഇത് തടസപ്പെടുത്താൻ സമരം ചെയ്ത മത്സ്യതൊഴിലാളികളെ ആരെയും ഇപ്പോൾ കാണാനില്ല, തടസപ്പെടുത്തിയവർ തന്നെ ഇപ്പോൾ അത് […]

Keralam

‘വിമാനം ഇറങ്ങുന്നത് ആനകളിൽ പ്രകോപനം സൃഷ്ടിക്കും’; സീ പ്ലെയിൻ പദ്ധതിയിൽ എതിര്‍പ്പ് അറിയിച്ച് വനം വകുപ്പ്

സീപ്ലെയിന്‍ പദ്ധതി മാട്ടുപ്പെട്ടി ഡാം പദ്ധതിയുടെ ഭാഗമാകുന്നതില്‍ എതിര്‍പ്പ് അറിയിച്ച് വനം വകുപ്പ്. ഡാം ആനത്താരയുടെ ഭാഗമാണ്. വിമാനം ഇറങ്ങുന്നത് ആനകളിൽ പ്രകോപനം സൃഷ്ടിക്കുമെന്ന് വനം വകുപ്പ്. സംയുക്ത പരിശോധനയിലാണ് വനം വകുപ്പ് ആശങ്ക അറിയിച്ചത്. പരീക്ഷണ ലാൻഡിംഗിന് എതിർപ്പ് അറിയിച്ചിട്ടില്ല. തുടർന്നുള്ള ലാൻഡിംഗിന് മുൻപ് വിശദമായ പഠനം […]

Business

രൂപ എങ്ങോട്ട്?; വീണ്ടും സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് തുടരുന്നു. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ മൂല്യത്തില്‍ ഒരു പൈസ കുറഞ്ഞതോടെ വീണ്ടും സര്‍വകാല റെക്കോര്‍ഡ് തിരുത്തി പുതിയ താഴ്ച രേഖപ്പെടുത്തി. 84 രൂപ 38 പൈസയായാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. അതായത് ഒരു ഡോളര്‍ വാങ്ങാന്‍ 84 രൂപ 38 പൈസ നല്‍കണം. […]

Sports

ആവേശ പോരാട്ടത്തില്‍ അടിയും തിരിച്ചടിയും; ചെല്‍സി-ആര്‍സനല്‍ മത്സരം സമനിലയില്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്മാരുടെ പോരാട്ടം ആവേശസമനിലയില്‍ സമാപിച്ചു. സ്റ്റഫോ ബ്രിഡ്ജില്‍ ഓരോ ഗോള്‍ വീതം അടിച്ചാണ് ചെല്‍സിയും ആഴ്‌സണലും പിരിഞ്ഞത്. ആദ്യവസാനം വരെ ചടുലമായ മുന്നേറ്റങ്ങളും പ്രതിരോധവും നിറഞ്ഞു നിന്ന് മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. ആസുത്രണമികവോടെയുള്ള നീക്കങ്ങള്‍ ഏറെ കണ്ട മത്സരത്തിലെ 32-ാം മിനുട്ടില്‍ […]

Keralam

‘മതമേലധ്യക്ഷന്മാരിൽ ചിലരുടെ ഭാഷ ക്രിസ്തുവിന്റെ ഭാഷയല്ല’; മുനമ്പം ഭൂപ്രശ്നത്തിൽ വിമർശിച്ച് ബിനോയ് വിശ്വം

മുനമ്പം ഭൂമി പ്രശ്നത്തിൽ ക്രൈസ്തവ സഭാധ്യക്ഷന്മാരെ വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മതമേലധ്യക്ഷന്മാരിൽ ചിലരുടെ ഭാഷ ക്രിസ്തുവിന്റെ ഭാഷയല്ലെന്നും അവർ ചെയ്യുന്നത് അവർ അറിയുന്നില്ലെന്നും ബിനോയ് വിശ്വം  പറഞ്ഞു. രാഷ്ട്രീയം രാഷ്ട്രീയത്തിന്റെ വഴിക്കും മതം മതത്തിന്റെ വഴിക്കും പോകണമെന്ന് ബിനോയ് വിശ്വം പറഞ്ഞു. പാലക്കാട്ടെ ബിജെപി […]

Keralam

എഡിഎം കെ നവീൻ ബാബുവിന്റെ മരണം; പിപി ദിവ്യ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി

എഡിഎം കെ നവീൻ ബാബുവിന്റെ ആത്മഹത്യ പ്രേരണ കേസിൽ ജാമ്യം ലഭിച്ച കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ്‌ പി പി ദിവ്യ ഇന്ന് അന്വേഷണ സംഘ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരായി. എല്ലാ തിങ്കളാഴ്ച്ചയും ഹാജരാകണമെന്ന കോടതിയിലെ ജാമ്യ ഉത്തരവിലെ ഉപാധിയെ തുടർന്നാണിത്. കണ്ണൂർ ടൗൺ സ്റ്റേഷനിലെ എസ്എച്ച്ഒ […]