Keralam

പാലക്കാട് രാഷ്ട്രീയം ചർച്ച ചെയ്യുന്നതാണ് ജനങ്ങൾക്ക് ഇഷ്ടം ; എൻ എൻ കൃഷ്ണദാസ്

പാലക്കാട്‌ മണ്ഡലത്തിൽ ചർച്ചയാകേണ്ടത് രാഷ്ട്രീയം തന്നെയെന്ന നിലപാടിൽ ഉറച്ച് ഇടത് നേതാവ് എൻഎൻ കൃഷ്ണദാസ്. രാഷ്ട്രീയം ചർച്ച ചെയ്യുന്നതാണ് ജനങ്ങൾക്ക് ഇഷ്ടമെന്നും രാഷ്ട്രീയം ചർച്ചയായാൽ എൽഡിഎഫിന് മണ്ഡലത്തിൽ മുന്നേറ്റം ഉണ്ടാകുമെന്നും കൃഷ്ണദാസ്  പറഞ്ഞു. പാലക്കാട്ടെ ജനങ്ങൾക്ക് വോട്ടുചെയ്യാൻ പറ്റുന്ന ഒരു സ്ഥാനാർത്ഥിയെ തന്നെയാണ് എൽഡിഎഫ് മണ്ഡലത്തിൽ നിർത്തിയിട്ടുള്ളത്. മണ്ഡലത്തിലെ […]

Keralam

കൊച്ചിയില്‍ നിന്ന് മാട്ടുപ്പെട്ടിയിലേക്ക്; സംസ്ഥാനത്ത് സീപ്ലെയിന്‍ സര്‍വീസ് യാഥാര്‍ഥ്യത്തിലേക്ക്, തിങ്കളാഴ്ച തുടക്കം

തിരുവനന്തപുരം: വര്‍ഷങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന സീപ്ലെയിന്‍ സര്‍വീസ് സംസ്ഥാനത്ത് യാഥാര്‍ഥ്യമാകുന്നു.സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയില്‍ വന്‍ വികസനത്തിന് വഴിയൊരുക്കുന്ന സീപ്ലെയിന്‍ സര്‍വീസിന് തിങ്കളാഴ്ച തുടക്കമാകും. 11 ന് കൊച്ചി കെടിഡിസി ബോള്‍ഗാട്ടി പാലസ് ഹോട്ടലില്‍ രാവിലെ 9.30 ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഫ്‌ളാഗ് ഓഫ് ചെയ്യും. […]

Keralam

ട്രോളി വിവാദത്തിൽ നിലപാട് വ്യക്തമാക്കി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.

ട്രോളി വിവാദത്തിൽ നിലപാട് വ്യക്തമാക്കി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ട്രോളി ബാഗ് വിഷയം ഉപേക്ഷിക്കേണ്ട വിഷയമല്ലെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. ശരിയായി അന്വേഷിക്കേണ്ട വിഷയം തന്നെയാണതെന്ന് അദ്ദേഹം വ്യക്തമാക്കി. നീല ബാഗും ചുവന്ന ബാഗും എല്ലാം കുഴൽ പണ വിഷയവുമായി ബന്ധപ്പെട്ടതാണെന്നും അത് ചർച്ച ചെയ്യേണ്ടതാണെന്നും […]

Keralam

മതാടിസ്ഥാനത്തിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പ്; കെ ഗോപാലകൃഷ്ണനെതിരെ വകുപ്പ് തല നടപടി സ്വീകരിക്കാൻ ധാരണ

മതാടിസ്ഥാനത്തിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതിൽ വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണനെതിരെ നടപടി ഉറപ്പായി. വകുപ്പ് തല നടപടി സ്വീകരിക്കാൻ ധാരണ. പൊലീസിനെ തെറ്റിദ്ധരിപ്പിച്ചത് ഗുരുതരമായ കുറ്റം എന്ന വിലയിരുത്തൽ. ഹിന്ദു ഗ്രൂപ്പ് ഉണ്ടാക്കി നാല് ദിവസം കഴിഞ്ഞാണ് മുസ്ലിം ഗ്രൂപ്പ് ഉണ്ടാക്കിയതെന്ന് കണ്ടെത്തൽ. പൊതു നിയമങ്ങൾക്ക് വിരുദ്ധമായി […]

Keralam

വയനാട്ടിൽ പഴകിയ അരി വിതരണം ചെയ്ത സംഭവം; ‘കർശന നടപടി ഉണ്ടാകും, കുറ്റക്കാർ ശിക്ഷിക്കപ്പെടണം’; മന്ത്രി പി പ്രസാദ്

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർ‌ക്ക് പഴകിയ അരി വിതരണം ചെയ്ത സംഭവത്തിൽ കർശന നടപടി ഉണ്ടാകുമെന്ന് കൃഷി മന്ത്രി പി. പ്രസാദ്. ആരുടെ ഭാഗത്തുനിന്നാണ് വീഴ്ച ഉണ്ടായതെന്ന് ഉടൻ കണ്ടെത്തും. വയനാട്ടിലെ ജനങ്ങളുടെ ആത്മാഭിമാനത്തിനും ആരോഗ്യത്തിനും ആണ് പ്രശ്നം ഉണ്ടാക്കുന്നതെന്ന് മന്ത്രി  പറഞ്ഞു . സർക്കാർ അന്വേഷണം ആരംഭിച്ചുവെന്നും കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്നും […]

Keralam

‘പി പി ദിവ്യയുടെ ജാമ്യം തള്ളണം’; എഡിഎം കെ നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്

കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്ക് ജാമ്യം ലഭിച്ചതിനെതിരെ എഡിഎം നവീൻ ബാബുവിന്റെ കുടുംബം. ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിക്കും. എസ്ഐടി അന്വേഷണം കാര്യക്ഷമം അല്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടും. വിധി പ്രതീക്ഷിച്ചിരുന്നതല്ലെന്നും ജാമ്യം ലഭിക്കുമെന്ന് കരുതിയിരുന്നില്ലെന്നും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ […]

Local

ഏറ്റുമാനൂർ നീണ്ടൂരിൽ സിപിഐഎം ഏറ്റുമാനൂർ ഏരിയ സമ്മേളനത്തിന്റെ ഭാഗമായി മഹിളാ സംഗമം സംഘടിപ്പിച്ചു

ഏറ്റുമാനൂർ : സിപിഐഎം ഏറ്റുമാനൂർ ഏരിയ സമ്മേളനത്തിന്റെ അനുബന്ധ പരിപാടികളുടെ ഭാഗമായി നീണ്ടൂരിൽ മഹിളാ സംഗമം സംഘടിപ്പിച്ചു. സിനിമാതാരവും സാമൂഹ്യപ്രവർത്തകയുമായ ഗായത്രി വർഷ ഉദ്ഘാടനം ചെയ്തു. മഹിളാ അസോസിയേഷൻ ഏരിയ പ്രസിഡന്റ് അഡ്വ.കെ.എസ് അമ്പിളി അധ്യക്ഷയായി. മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി അഡ്വ. ഷീജ അനിൽ, സിപിഐഎം ഏറ്റുമാനൂർ […]

Keralam

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ തുടരും; കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മീൻ പിടുത്തത്തിന് വിലക്കേർപ്പെടുത്തി

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ തുടരും. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മലയോര മേഖലകളിലും ഉച്ചയ്ക്കുശേഷം ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മീൻ പിടുത്തത്തിന് വിലക്കേർപ്പെടുത്തി. തെക്ക് പടിഞ്ഞാറൻ ബംഗാൾ […]

Entertainment

‘തുടരും’; രജപുത്ര-മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി ചിത്രത്തിനു പേരിട്ടു

രജപുത്ര വിഷ്യല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്ത് നിര്‍മ്മിച്ച് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിന് -തുടരും എന്നു പേരിട്ടു. നൂറുദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമാണ് പല ഷെഡ്യൂളുകളിലൂടെ ഈ ചിത്രത്തിനു വേണ്ടി വന്നത്. ചിത്രത്തിന്റെ ക്ലൈമാക്‌സ് ഉള്‍പ്പടെയുള്ള പ്രധാന ഷെഡ്യൂള്‍ ഒക്ടോബര്‍ മാസത്തിലാണ് ചിത്രീകരിച്ചത്. നവംബര്‍ ഒന്നിന് […]

Keralam

സംസ്ഥാന സ്കൂൾ കായികമേള; അൻസ്വാഫ് വേഗ രാജാവ്; ആർ. ശ്രേയ വേഗറാണി

സംസ്ഥാന സ്കൂൾ കായികമേളയിൽ അൻസ്വാഫ് വേഗരാജാവ്. എറണാകുളം കീരാൻപാറ സെൻറ് സ്റ്റീഫൻസ് ഹൈസ്കൂൾ വിദ്യാർഥിയാണ്. പെൺകുട്ടികളിലെ മികച്ച സമയം ജൂനിയർ വിഭാഗത്തിൽ മത്സരിച്ച ആലപ്പുഴയുടെ ആർ ശ്രേയക്ക് ആണ്. 12.54 സെക്കന്റിൽ ഫിനിഷ് ചെയ്തതാണ് ശ്രേയ വേ​ഗ റാണി ആയത്. വേ​ഗ രാജാവായതിൽ വളരെ സന്തോഷമെന്ന് അൻസ്വാഫ് ട്വന്റിഫോറിനോട് […]