
ആശ്രമം മൈതാനത്ത് നടക്കുന്ന കൊല്ലം പൂരം ഒരുക്കങ്ങൾ വിവരിച്ച് ജില്ലാ കളക്ടർ
കൊല്ലം: കൊല്ലം പൂരം നടക്കുന്ന ആശ്രമം മൈതാനത്ത് ഏതു സാഹചര്യത്തേയും നേരിടാന്‍ പര്യാപ്തമായ അടിയന്തിരഘട്ട കാര്യനിര്‍വ്വഹണ കേന്ദ്രം പ്രവര്‍ത്തിപ്പിക്കുമെന്ന് ജില്ലാ കളക്ടർ എന്‍. ദേവിദാസ്. ഇതിനായി പ്രത്യേകം ഇടമൊരുക്കാന്‍ പൂരം കമ്മിറ്റി ഭാരവാഹികള്‍ക്ക് നിർദ്ദേശം നല്‍കി. പവലിയന്‍ നിര്‍മ്മിക്കുന്നതിനൊപ്പം ദുരന്തനിവാരണത്തിൻ്റെ ഭാഗമായി ഡ്യൂട്ടിക്ക് നിയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് സൗകര്യങ്ങള്‍ കൂടി ഒരുക്കണം. […]