Keralam

അബ്ദുൾ നാസർ മഅ്ദനി ആശുപത്രി വിട്ടു

പി ഡി പി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനി ആശുപത്രി വിട്ടു. ഒന്നര മാസത്തെ ആശുപത്രി വാസത്തിന് ശേഷം പി.ഡി.പി ചെയർമാൻ അബ്ദുനാസർ മഅ്ദനി വീട്ടിലേക്ക് മടങ്ങി. 45 ദിവസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആശുപത്രി വിട്ടെങ്കിലും ഡയാലിസിസ് അടക്കമുള്ള ചികിത്സ തുടരാൻ ഡോക്ടർമാർ നിർദ്ദേശം നൽകിയിട്ടുണ്ട്. […]

Colleges

പെരുന്നാള്‍ ദിനത്തോട് ചേര്‍ന്നുള്ള ദിവസം പരീക്ഷ നടത്താനുള്ള തീരുമാനം കാലിക്കറ്റ് സര്‍വകലാശാല പിന്‍വലിച്ചു

കോഴിക്കോട്: പെരുന്നാള്‍ ദിനത്തോട് ചേര്‍ന്നുള്ള ദിവസം പരീക്ഷ നടത്താനുള്ള തീരുമാനം കാലിക്കറ്റ് സര്‍വകലാശാല പിന്‍വലിച്ചു. പെരുന്നാളിന് അടുത്ത ദിവസം പരീക്ഷ നടത്താനുള്ള സര്‍വകലാശാല തീരുമാനത്തിനെതിരെ വിദ്യാര്‍ത്ഥികളും അധ്യാപകരും അടക്കം പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. ഇതേത്തുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റിയത്. ഈ മാസം 11-ാം തീയതി തീരുമാനിച്ച ബി വോക്ക് ഒന്നാം […]

India

വ്യാപക പ്രതിഷേധത്തിനിടയിൽ കേരള സ്റ്റോറി ദൂരദർശനിൽ പ്രദർശിപ്പിച്ചു

തിരുവനന്തപുരം: വ്യാപക പ്രതിഷേധത്തിനിടയിൽ കേരള സ്റ്റോറി ദൂരദർശനിൽ  പ്രദർശിപ്പിച്ചു. ഇതിനെതിരെ നടപടി ആവശ്യപ്പെട്ട് സംസ്ഥാനത്തെ ഭരണ- പ്രതിപക്ഷ പാർ‌ട്ടികൾ തെരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചെങ്കിലും അവർ ഇടപെട്ടില്ല. കേരളത്തില്‍ വ്യാപകമായി മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നും 32,000 സ്ത്രീകളെ മതം മാറ്റി ഐഎസില്‍ എത്തിച്ചെന്നും ആരോപിക്കുന്നതാണ് ചിത്രം. 2023 മേയ് അഞ്ചിനായിരുന്നു തിയേറ്റർ […]

Keralam

വിഷുദർശനം, ശബരിമലയിലേക്ക് പ്രത്യേക സർവീസുമായി കെഎസ്ആർടിസി

മേടമാസ പൂജയും വിഷുദർശനവും പ്രമാണിച്ച് ശബരിമലയിലേക്ക് പ്രത്യേക സർവീസുകളുമായി കെഎസ്ആർടിസി. ഏപ്രിൽ 10 മുതൽ 18 വരെയാണ് പ്രത്യേക സർവീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. നിലയ്ക്കൽ – പമ്പ ചെയിൻ സർവ്വീസുകൾ ഇടതടവില്ലാതെ ക്രമീകരിച്ചിട്ടുണ്ടെന്നും കെഎസ്ആർടിസി അറിയിച്ചു.  തിരുവനന്തപുരം, ചെങ്ങന്നൂർ, പത്തനംതിട്ട, കൊട്ടാരക്കര, എരുമേലി, പുനലൂർ എന്നിവിടങ്ങളിൽ നിന്നും പമ്പയിലേയ്ക്ക് സർവീസുകൾ […]

Health

2040 ഓടെ പ്രോസ്‌റ്റേറ്റ് അര്‍ബുദ രോഗികള്‍ ഇരട്ടിയാകും,മുന്നറിയിപ്പുമായി പഠനം

പുരുഷന്‍മാരെ ഏറ്റവുമധികം ബാധിക്കുന്ന അര്‍ബുദമാണ് പ്രോസ്‌റ്റേറ്റ് കാന്‍സര്‍. 2040 ആകുമ്പോഴേക്കും പ്രോസ്‌റ്റേറ്റ് അര്‍ബുദ രോഗികളുടെ എണ്ണം ഇരട്ടിയാകുമെന്ന് ലാന്‍സെറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. വാര്‍ഷികമരണങ്ങളില്‍ 85 ശതമാനം വര്‍ധനയുണ്ടാകുമെന്ന് പ്രോസ്‌റ്റേറ്റ് കാന്‍സര്‍ സംബന്ധിച്ചുള്ള ഏറ്റവും ബൃഹത്തായ ഈ പഠനം സൂചിപ്പിക്കുന്നു. പാരീസില്‍ നടക്കുന്ന യൂറോപ്യന്‍ അസോസിയേഷന്‍ ഓഫ് […]

District News

വീട്ടിൽ അനധികൃതമായി സൂക്ഷിച്ച വിദേശമദ്യവുമായി യുവാവ് പിടിയിൽ

കോട്ടയം: വീട്ടിൽ അനധികൃതമായി സൂക്ഷിച്ച വിദേശമദ്യവുമായി യുവാവ് പിടിയിൽ. മണർകാട് മാലം ഭാഗത്ത് വാവത്തിൽ വീട്ടിൽ മാലം സുരേഷ് എന്ന് വിളിപ്പേരുള്ള സുരേഷ് കെ വിയാണ് അറസ്റ്റിലായത്. അനധികൃതമായി വിദേശമദ്യം വില്പനയ്ക്കായി സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുട‍ർന്നാണ് പോലീസ് ഇയാളുടെ വീട്ടിൽ എത്തിയത്. പരിശോധനയിൽ ഏഴ് ലിറ്റർ വിദേശ നിർമ്മിത […]

District News

കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെച്ച് സജി മഞ്ഞക്കടമ്പന്‍

കോട്ടയം: കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെച്ച് സജി മഞ്ഞക്കടമ്പന്‍. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനവും രാജിവെച്ചിട്ടുണ്ട്. പാര്‍ട്ടി നേതൃത്വത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് സജിയുമായി ബന്ധപ്പെട്ടവരുടെ പ്രതികരണം. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ ചേരാനാണ് സജി ഒരുങ്ങുന്നതെന്നാണ് വിവരം. മോന്‍സ് ജോസഫ് എംഎല്‍എയുടെ പ്രവര്‍ത്ത […]

Keralam

പാനൂ‍ര്‍ സ്ഫോടനം, 4 പേര്‍ കസ്റ്റഡിയിൽ

കണ്ണൂർ: പാനൂരിൽ ബോംബ് നിർമാണത്തിനിടെ സിപിഎം അനുഭാവിയായ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ നാല് പേർ കസ്റ്റഡ‍ിയിൽ. അരുൺ, അതുൽ, ഷിബിൻ ലാൽ,സായൂജ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സ്ഫോടനം നടക്കുമ്പോൾ സ്ഥലത്ത് ഉണ്ടായിരുന്നവരാണ് നാല് പേരും. കോയമ്പത്തൂരിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച സായൂജിനെ പാലക്കാട്‌ നിന്നാണ് പിടികൂടിയത്.   ബോംബ് നിർമാണത്തിൽ ഉൾപ്പെട്ട […]

India

ഭോപ്പാലിൽ മലയാളി നേഴ്‌സ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു

ഭോപ്പാലിൽ മലയാളി നേഴ്‌സ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു. മരിച്ചത് എറണാകുളം സ്വദേശി മായ ടി എം. സുഹൃത്തിന്റെ ഫ്ളാറ്റിൽ വച്ചാണ് മരണം സംഭവിച്ചത്. കൊലപാതകമെന്ന് പോലീസ്  സംശയം. സുഹൃത്ത് ദീപക് പോലീസ് കസ്റ്റഡിയിൽ. വ്യാഴാഴ്ചയോടെയാണ് മായയെ മരിച്ച നിലയിൽ ദീപക് ആശുപത്രിയിൽ എത്തിച്ചത്. കഴുത്തിൽ പരുക്കേറ്റ ലക്ഷണങ്ങളുണ്ട്. ദീപക്കിനെ […]

Entertainment

മഞ്ഞുമ്മലെ ‘പാൻ ഇന്ത്യൻ’ പിള്ളേര് തെലുങ്കിലും സീൻ മാറ്റുമോ?; പ്രീമിയർ ഷോയ്ക്ക് ഗംഭീര റെസ്പോൺസ്

മലയാള സിനിമയുടെ എല്ലാ ‘സീനും മാറ്റി’ ചരിത്ര വിജയം നേടുന്ന സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്. കേരളത്തിനൊപ്പം തമിഴ്‌നാട്ടിലും കർണാടകയിലുമെല്ലാം പ്രേക്ഷക ഹൃദയം കവർന്നു മുന്നേറുന്ന സിനിമ ഇന്ന് മുതൽ തെലുങ്ക് സംസ്ഥാനങ്ങളിലും പ്രദർശനം ആരംഭിക്കുകയാണ്. മറ്റെല്ലായിടത്തും സിനിമ നേടിയ വിജയം തെലുങ്ക് സംസ്ഥാനങ്ങളിലും ആവർത്തിക്കുമെന്ന സൂചനകളാണ് വരുന്നത്. ഇന്നലെ […]