India

യു പി മദ്രസ നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ മദ്രസ നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. 2004ല്‍ ആണ് യുപി സര്‍ക്കാര്‍ ബോര്‍ഡ് ഓഫ് മദ്രസ എജ്യുക്കേഷന്‍ ആക്ട് പാസാക്കിയത്. എന്നാല്‍ നിയമം ഭരണഘടനാ വിരുദ്ധവും മതേതര തത്വങ്ങളുടെ ലംഘനവുമാണെന്നായിരുന്നു അലഹാബാദ് ഹൈക്കോടതിയുടെ വിധി. എന്നാല്‍ നിയമത്തിൻ്റെ വ്യവസ്ഥകള്‍ […]

Local

കൂരോപ്പടയിൽ നിയന്ത്രണം നഷ്ടമായ കാർ ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചു കയറി അപകടം

കോട്ടയം: കൂരോപ്പടയിൽ നിയന്ത്രണം നഷ്ടമായ കാർ ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചു കയറി അപകടം. ഓട്ടോറിക്ഷ ഡ്രൈവർക്ക് ഗുരുതര പരിക്ക്. കൂരോപ്പട സ്വദേശി രാജു ഓടിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കൂരോപ്പട കവലയിലെ വളവ് തിരിയവെ നിയന്ത്രണം നഷ്ടമായ കാർ ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കൊച്ചുമക്കളുമായി കാറിൽ യാത്ര ചെയ്യവേയായിരുന്നു […]

India

കൊറേഗാവ് കേസ്: സാമൂഹ്യ പ്രവര്‍ത്തക ഷോമ സെന്നിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഭീമ കൊറേഗാവ് കേസില്‍ സാമൂഹ്യ പ്രവര്‍ത്തക ഷോമ സെന്നിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് ഷോമ സെന്നിനെ അറസ്റ്റ് ചെയ്തതത്. സാമൂഹ്യ പ്രവര്‍ത്തകയും നാഗ്പൂര്‍ സര്‍വകലാശാലയിലെ മുന്‍ പ്രൊഫസറുമായ ഷോമ സെന്നിനെ 2018 ജൂണ്‍ ആറിനാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത് വീട്ടുതടങ്കലിലാക്കിയ ഇവരെ […]

India

ഡല്‍ഹി മദ്യനയക്കേസ്: കവിതയെ ചോദ്യം ചെയ്യാൻ സിബിഐക്ക് അനുമതി നൽകി കോടതി

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ബിആര്‍എസ് നേതാവ് കെ കവിതയെ ചോദ്യം ചെയ്യാന്‍ സിബിഐക്ക് ഡല്‍ഹി വിചാരണ കോടതിയുടെ അനുമതി. ഇവരെ ചോദ്യം ചെയ്യാന്‍ അനുമതി തേടി സിബിഐ കോടതിയെ സമീപ്പിച്ചിരുന്നു. ഇതിലാണ് കോടതിയുടെ അനുകൂല വിധി. തെലങ്കാന […]

Health

തണ്ണിമത്തൻ കുരു വറുത്തു കഴിക്കാം, ​ഗുണങ്ങൾ ഏറെ

വേനല്‍കാല വിപണിയിലെ പ്രധാനിയാണ് തണ്ണിമത്തന്‍. 92ശതമാനം ജലാംശം അടങ്ങിയ തണ്ണിമത്തന്‍ കഴിക്കുന്നതിനിടെ വായില്‍ പെടുന്ന കുരു തുപ്പിക്കളയുകയാണ് പതിവ്. എന്നാല്‍ ഇവയുടെ പോഷക ഗുണങ്ങള്‍ എത്രയാണെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ. സിങ്ക്, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ മൈക്രോന്യൂട്രിയന്റുകള്‍ കൊണ്ട് സമ്പന്നമാണ് തണ്ണിമത്തന്‍റെ കുരു. അതുകൊണ്ട് തന്നെ രോഗപ്രതിരോധ ശേഷി കൂട്ടുന്നതിനും […]

Movies

ആടുജീവിതത്തിന് മോശം പ്രതികരണം നൽകിയ തെലുങ്ക് പ്രേക്ഷകർക്കെതിരെ തമിഴ് സിനിമാപ്രേമികൾ

മലയാള സിനിമയ്ക്ക് ഏറെ അഭിമാനിക്കാൻ കഴിയുന്ന വിജയമാണ് ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടിൻ്റെ ആടുജീവിതം നേടുന്നത്. യുഎഇയിലും യുകെയിലുമെല്ലാം മികച്ച കളക്ഷൻ നേടുന്ന സിനിമയ്ക്ക് ആ പ്രകടനം തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ ആവർത്തിക്കാൻ കഴിയുന്നില്ല. രാജ്യത്ത് ഉടനീളമായി 46 കോടിയിലധികമാണ് സിനിമയുടെ കളക്ഷൻ എങ്കിൽ അത് തെലുങ്ക് സംസ്ഥാനങ്ങളിലേക്ക് വരുമ്പോൾ നാല് […]

District News

കോട്ടയം ജില്ലാ ആശുപത്രിയ്ക്ക് സമീപമുള്ള ഹോസ്റ്റലിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: ജില്ലാ ജനറൽ ആശുപത്രിയ്ക്കു സമീപത്തെ ഹോണസ്റ്റി ഭവൻ ലേഡീസ് ഹോസ്റ്റലിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സിഎ വിദ്യാർത്ഥിനിയായ മുണ്ടക്കയം വലിയപുരയ്ക്കൽ ശ്രുതിമോളെ (26)യാണ് ഹോസ്റ്റലിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഫെബ്രുവരി 10 നായിരുന്നു കിടങ്ങൂർ സ്വദേശിയുമായി ശ്രുതിയുടെ വിവാഹം. ഈ […]

Keralam

പുഴയിൽ കുളിക്കാനിറങ്ങിയ അമ്മൂമ്മയും പേരക്കുട്ടിയും മുങ്ങിമരിച്ചു; രണ്ടാമത്തെ കുട്ടിയുടെ നില ഗുരുതരം

മൂവാറ്റുപുഴ: രണ്ടാർ കരയിൽ കുളിക്കാനിറങ്ങിയ അമ്മൂമ്മയും പേരകുട്ടിയും മുങ്ങി മരിച്ചു. കിഴക്കേ കുടിയില്‍ ആമിനയും ഇവരുടെ പേരക്കുട്ടി ഫർഹാ ഫാത്തിമയുമാണ് മരിച്ചത്. രണ്ടാര്‍ കരയിലെ നെടിയന്‍കാല കടവിലാണ് അപകടമുണ്ടായത്. പേരകുട്ടികള്‍ക്കൊപ്പം കുളിക്കുന്നതിനിടെ രണ്ട് കുട്ടികൾ പുഴയിൽ മുങ്ങിപ്പോകുകയായിരുന്നു. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആമിനയും അപകടത്തിൽപ്പെട്ടത്. കുട്ടികളിൽ ഒരാളുടെ നില […]

Sports

കായിക മേഖലയിലെ ഉത്തേജകമരുന്ന് ഉപയോഗം; ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം

ലണ്ടൻ: കായിക മേഖലയിലെ ഉത്തേജകമരുന്ന് ഉപയോഗത്തിന്‍റെ കാര്യത്തില്‍ ഇന്ത്യ ഒന്നാമതെന്ന് നാഡ റിപ്പോര്‍ട്ട്. ലോക ഉത്തേജക വിരുദ്ധ ഏജൻസി ബുധനാഴ്ച പുറത്തുവിട്ട 2022ലെ ടെസ്റ്റിംഗ് കണക്കുകൾ പ്രകാരമാണ് ഈ റിപ്പോര്‍ട്ട്. 2000ലധികം സാമ്പിളുകള്‍ വീതമാണ് വിവിധ രാജ്യങ്ങളില്‍ നിന്ന് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഈ കാലയളവിൽ ഇന്ത്യയിൽ നിന്ന് ആകെ […]

Career

മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് പുതുക്കിയ പരീക്ഷാ കലണ്ടര്‍ പ്രസിദ്ധീകരിച്ച് എന്‍ബിഇഎംഎസ്

ന്യൂഡല്‍ഹി: അടുത്ത അധ്യയന വര്‍ഷത്തെ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് പുതുക്കിയ പരീക്ഷാ കലണ്ടര്‍ പ്രസിദ്ധീകരിച്ച് നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസ് (എന്‍ബിഇഎംഎസ്). പിജി മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പിജി 2024 പരീക്ഷ നേരത്തെ നടക്കും. മുന്‍പ് ജൂലൈ ഏഴിന് നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. പുതുക്കിയ പരീക്ഷാ […]