Keralam

കണ്ണൂര്‍ ബോംബ് സ്‌ഫോടനം: ചികിത്സയിലായിരുന്ന സിപിഐഎം പ്രവര്‍ത്തകന്‍ മരിച്ചു

കണ്ണൂര്‍: ബോംബ് സ്‌ഫോടനത്തില്‍ പരിക്കേറ്റ സിപിഐഎം പ്രവര്‍ത്തകരില്‍ ഒരാള്‍ മരിച്ചു. മുഖത്ത് ഗുരുതരമായി പരിക്കേറ്റ ഷെറിന്‍ ആണ് മരിച്ചത്. പാനൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെയാണ് സ്‌ഫോടനമുണ്ടായതെന്നാണ് പ്രാഥമിക വിവരം. ഷെറിന്‍റെ മുഖത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. നാല് പേര്‍ക്കായിരുന്നു സ്‌ഫോടനത്തില്‍ പരിക്കേറ്റത്. ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമാണ്. സിപിഐഎം ലോക്കല്‍ കമ്മിറ്റി […]

Health

‘കോവിഡിനേക്കാള്‍ 100 മടങ്ങ് പ്രത്യാഘാതങ്ങള്‍ ഉണ്ടാകാന്‍ സാധ്യത’; പക്ഷിപ്പനി മുന്നറിയിപ്പുമായി വിദഗ്ധര്‍

കോവിഡിനേക്കാള്‍ 100 മടങ്ങ് പ്രത്യാഘാതങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പക്ഷപ്പനി മുന്നറിയിപ്പുമായി വിദഗ്ധര്‍. രോഗം ബാധിക്കുന്നവരില്‍ 50 ശതമാനം പേരും മരണപ്പെടാന്‍ സാധ്യതയുണ്ടെന്നുമാണ് വിലയിരുത്തല്‍. എച്ച്5എന്‍1 (H5N1) സ്ട്രെയിനില്‍ വരുന്ന പക്ഷിപ്പനിയെക്കുറിച്ചുള്ള ഗവേഷകരുടെ ചർച്ചയിലാണ് ആശങ്ക ഉയർന്നുവന്നത്. ആഗോള മഹാമാരിക്ക് കാരണമാകുന്ന സ്ഥിതിയിലേക്ക് വൈറസ് വികസിച്ചുകൊണ്ടിരിക്കുകയാണെന്നണ്  റിപ്പോർട്ട്. എച്ച്5എന്‍1 മനുഷ്യന്‍ […]

Entertainment

‘ഫുള്‍ സ്‌കില്‍സ് പുറത്തിറക്കാന്‍ പറ്റിയില്ല’ ബേസില്‍; ധ്യാനിന് മുന്നറിയിപ്പുമായി അജു

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന വര്‍ഷങ്ങള്‍ക്ക് ശേഷം തിയറ്ററില്‍ എത്തുകയാണ്. വന്‍ തീരനിരയിലാണ് ചിത്രം എത്തുന്നത്. പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍, ബേസില്‍ ജോസഫ്, അജു വര്‍ഗീസ് തുടങ്ങിയവരെല്ലാം ചിത്രത്തിലുണ്ട്. അടുത്തിടെ വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട ഒരു അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ധ്യാന്‍ ശ്രീനിവാസന്റേയും […]

India

അതിഷി മര്‍ലേനക്കെതിരെ ചട്ട ലംഘന നോട്ടീസുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: ആം ആദ്മി പാർട്ടി നേതാവ് അതിഷി മര്‍ലേനക്കെതിരെ ചട്ട ലംഘന നോട്ടീസുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധ പരിപാടിക്കിടയിൽ നടത്തിയ പ്രസ്താവനയുടെ പേരിലാണ് നടപടി. ബിജെപിയിൽ ചേരുക, അല്ലെങ്കിൽ ജയിലിൽ പോവുക എന്നതാണ് കേന്ദ്രസർക്കാർ പ്രതിപക്ഷ കക്ഷികൾക്ക് മുന്നിൽ വെക്കുന്ന […]

India

ബിജെപിക്കെതിരെ ‘വാഷിംഗ് മെഷീന്‍’ പരസ്യവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ബിജെപിക്കെതിരെ ‘വാഷിംഗ് മെഷീന്‍’ പരസ്യവുമായി കോണ്‍ഗ്രസ്. അഴിമതിക്കാരെ വെളുപ്പിക്കുന്ന വാഷിംഗ് മെഷീന്‍ എന്ന പരിഹാസവുമായാണ് പരസ്യം. പ്രധാന ദേശീയ ദിനപത്രങ്ങളിലെല്ലാം ഇന്ന് പരസ്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാവി നിറമുള്ള വാഷിംഗ് മെഷീനിന് അകത്തുനിന്നും ഒരു നേതാവ് പുറത്തുവരുന്നതാണ് പരസ്യത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. ബിജെപിയുടെ ഷാളും നേതാവിൻ്റെ കഴുത്തില്‍ കാണാം. ‘അഴിമതിക്കാര്‍ക്കെതിരെ […]

India

വമ്പൻ പ്രഖ്യാപനങ്ങളുമായി പ്രകടന പത്രിക പുറത്തിറക്കി കോൺഗ്രസ്

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കി. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാര്‍ജ്ജുൻ ഖർഗെ തുടങ്ങിയ നേതാക്കളാണ് ന്യായ് പത്ര് എന്ന പേരിൽ പ്രകടന പത്രിക പുറത്തിറക്കിയത്. ജാതി സെൻസസ് നടപ്പാക്കും, എസ് സി, എസ്ടി, ഒബിസി സംവരണം ഉയർത്താൻ ഭരണഘടന ഭേദഗതി കൊണ്ടുവരും, കരാര്‍ […]

Keralam

സിദ്ധാർഥന്‍റെ മരണം: സിബിഐ അന്വേഷണത്തിൽ ഉടൻ നടപടി വേണം; ഹൈക്കോടതി

കൊച്ചി: വയനാട് പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥന്‍റെ മരണത്തിൽ അന്വേഷണം സിബിഐക്ക് കൈമാറിയുള്ള വിജ്ഞാപനത്തിന് എത്രയും വേഗം നടപടിയെടുക്കാൻ കേന്ദ്രസർക്കാരിന് ഹൈക്കോടതിയുടെ നിർദ്ദേശം. ഉചിതമായ വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും ഓരോ നിമിഷവും വൈകുന്നത് കേസിനെ ബാധിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. എന്തുകൊണ്ടാണ് അന്വേഷണം വൈകുന്നതെന്നും ആരാണ് ഇതിന് ഉത്തരവാദികളെന്നും കോടതി […]

India

കൂട്ടബലാത്സംഗത്തിനിരയായ വിദ്യാർത്ഥിനിക്ക് പരീക്ഷാ വിലക്ക്; സ്കൂളിനെതിരെ കേസ്

അജ്മീര്‍: കൂട്ടബലാത്സംഗത്തിനിരയായ വിദ്യാർത്ഥിനിയെ ബോര്‍ഡ് എക്‌സാം എഴുതാന്‍ സ്‌കൂള്‍ അധികൃതര്‍ അനുവദിച്ചില്ലെന്ന് പരാതി. സ്കൂളിലെ അന്തരീക്ഷത്തെ മോശമായി ബാധിക്കുമെന്ന് പറഞ്ഞാണ് പരീക്ഷയെഴുതാന്‍ അനുവദിക്കാതിരുന്നതെന്ന് വിദ്യാര്‍ത്ഥിനി ശിശുക്ഷേമ കമ്മീഷന് നല്‍കിയ പരാതിയില്‍ ചൂണ്ടികാട്ടി. രാജസ്ഥാനിലാണ് സംഭവം. അതേസമയം തുടര്‍ച്ചയായി നാല് മാസം ക്ലാസില്‍ ഹാജരാകാതിരുന്നതിനാലാണ് വിദ്യാര്‍ത്ഥിനിക്ക് അഡ്മിറ്റ് കാര്‍ഡ് നല്‍കാതിരുന്നത് […]

Keralam

എസ്ഡിപിഐ നേതാവ് ഷാൻ വധക്കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ്റെ ആവശ്യം തള്ളി കോടതി

ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ എസ് ഷാൻ വധക്കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി തള്ളി. ആർഎസ്എസ് – ബിജെപി പ്രവർത്തകരായ 10 പേരാണ് കേസിലെ പ്രതികൾ. ഒരു വർഷമായി പ്രതികൾ ജാമ്യത്തിൽ കഴിയുകയായിരുന്നു. ഇവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പബ്ലിക് പ്രോസിക്യൂട്ടർ പി […]

Schools

ഇനി മനഃപാഠം പഠിച്ച് എഴുതേണ്ട; പരീക്ഷരീതിയില്‍ മാറ്റം വരുത്തി സിബിഎസ്ഇ

ന്യൂഡല്‍ഹി: ഈ അധ്യയനവര്‍ഷം മുതല്‍ സിബിഎസ്ഇ 11, 12 ക്ലാസുകളിലെ പരീക്ഷാരീതിയില്‍ മാറ്റം വരുത്തുന്നു. മനഃപാഠം പഠിച്ച് എഴുതുന്നതിനുപകരം ആശയങ്ങളുടെ പ്രയോഗം വിലയിരുത്തുന്ന ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുനഃക്രമീകരണം. മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍, കേസ് അധിഷ്ഠിത ചോദ്യങ്ങള്‍, ഉറവിട അധിഷ്ഠിത സംയോജിത ചോദ്യങ്ങള്‍ എന്നിവ 40 ശതമാനത്തില്‍നിന്ന് 50 ശതമാനമാക്കും. […]