Health

ഓട്ടിസത്തിൻ്റെ ലക്ഷണങ്ങൾ

കുട്ടികളിലെ ബുദ്ധിവികാസവുമായി ബന്ധപ്പെട്ട് കാണുന്ന ഒരു മാനസിക വ്യതിയാനമാണ് ഓട്ടിസം. സ്വയം എന്നർഥമുള്ള ആട്ടോസ് എന്ന ഗ്രീക്ക് പദത്തിൽനിന്നാണ് ഓട്ടിസം എന്ന ഇംഗ്ലീഷ് പദമുണ്ടായത്. ലിയോ കാനർ എന്ന മനോരോഗ വിദഗ്ദ്ധനാണ് 1943 ൽ ഈ പദം ആദ്യമായി ഉപയോഗിച്ചത്. എന്താണ് ഓട്ടിസം സ്‌പെക്ട്രം ഡിസോഡര്‍? നമ്മുടെ തലയിലെ നാഡീവ്യൂഹത്തിൻ്റെ വളര്‍ച്ചയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ […]

Health

എല്ലുകളുടെ ആരോഗ്യത്തിന് മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ ശീലമാക്കാം

മഗ്നീഷ്യം അടങ്ങിയ ഭക്ഷണം നന്നായി കഴിക്കുന്നവരിൽ എല്ലുകൾക്ക് കൂടുതൽ ധാതു സാന്ദ്രതയുണ്ടാകും. ഇത് എളുപ്പം ഒടിയുന്നതിൽ നിന്നും ഓസ്റ്റിയോപൊറോസിസ് പോലുള്ള രോഗങ്ങളിൽ നിന്നും എല്ലുകളെ രക്ഷിക്കും. എല്ലുകളെ ബലമുള്ളതാക്കാൻ ഏതൊക്കെ മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത് എന്ന് നോക്കാം. നേന്ത്രപ്പഴമാണ് ആദ്യത്തെ ഭക്ഷണം. പൊട്ടാസ്യവും മഗ്നീഷ്യവും നേന്ത്രപ്പഴത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. […]

Movies

‘വിടാമുയർച്ചി’ സിനിമയിൽ അജിത്തിൻ്റെ സ്റ്റണ്ട് സീനിനിടയിൽ അപകടം: വീഡിയോ

അജിത്-മകിഴ് തിരുമേനി ടീമിൻ്റെ ‘വിടാമുയർച്ചി’ എന്ന സിനിമ പ്രഖ്യാപനം മുതൽ ഏറെ വാർത്തകളിൽ ഇടം നേടിയിരുന്നു. ഏതാനും മാസങ്ങൾക്ക് മുൻപാണ് സിനിമയുടെ യൂറോപ്യൻ ഷെഡ്യൂൾ പൂർത്തിയായത്. ഇപ്പോഴിതാ സിനിമയിലെ ലൊക്കേഷൻ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. അജിത്തും സഹതാരമായ ആരവും ഉൾപ്പെടുന്ന ചേസിംഗ് രംഗത്തിനിടയിൽ അപകടം സംഭവിക്കുന്നതാണ് വീഡിയോ. ഇരുവരും […]

World

അഫ്ഗാനിസ്ഥാനിൽ കളിക്കുന്നതിനിടെ കുഴിബോംബ് പൊട്ടിത്തെറിച്ച് 9 കുട്ടികൾ കൊല്ലപ്പെട്ടു

കാബൂൾ: കളിക്കുന്നതിനിടെ കണ്ടെത്തിയത് കുഴിബോംബ്. അഫ്ഗാനിസ്ഥാൻ്റെ കിഴക്കൻ മേഖലയിൽ കുഴി ബോംബ് പൊട്ടിത്തെറിച്ച് ഒൻപത് കുട്ടികൾ കൊല്ലപ്പെട്ടു. ഗസ്നി പ്രവിശ്യയിലെ ഗെരോയിലാണ് സംഭവം. പത്ത് വർഷത്തോളം പഴക്കമുള്ള കുഴിബോംബാണ് കുട്ടികൾ കണ്ടെത്തിയതെന്നാണ് താലിബാൻ വക്താവ് വിശദമാക്കിയത്. ഞായറാഴ്ചയായിരുന്നു സ്ഫോടനമുണ്ടായത്. 5 മുതൽ 10 വരെ പ്രായമുളള കുട്ടികളാണ് കൊല്ലപ്പെട്ടത്. […]

Keralam

ട്വൻ്റി 20 മെഡിക്കൽ ഷോപ്പ് അടപ്പിച്ച ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

എറണാകുളം: എറണാകുളം കിഴക്കമ്പലത്ത് ട്വൻ്റി 20യുടെ മെഡിക്കൽ ഷോപ്പ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന പേരിൽ പൂട്ടാൻ തീരുമാനിച്ച ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കിറ്റെക്സ് ചിൽഡ്രൻസ് വെയർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി ​ഗോപിനാഥിൻ്റെ ഉത്തരവ്. രാഷ്ട്രീയ പ്രചാരണത്തിനായി ഷോപ്പ് ഉപയോ​ഗിക്കരുതെന്ന ഉപാധിയോടെയാണ് തുറക്കാൻ ഹൈക്കോടതി അനുമതി നൽകിയത്. […]

Health

നല്ല ആരോഗ്യത്തിന് ഉണക്കമുന്തിരി കഴിക്കുന്നത് ശീലമാക്കാം

മുന്തിരി വെയിലത്തോ യന്ത്രങ്ങളിലോ ഒക്കെ ഇട്ട് ഉണക്കിയെടുക്കുന്നതാണ് ഉണക്ക മുന്തിരികൾ. ഉണക്കമുന്തിരി തന്നെ പല നിറങ്ങളില്‍ ലഭ്യമാണ്. കറുപ്പ്, ചുവപ്പ്, പച്ച, ഗോള്‍ഡണ്‍ എന്നീ നിറങ്ങളില്‍ ഇവ കാണപ്പെടുന്നു. ഇവയെല്ലാം ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇതിൻ്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് കൂടി അറിയണ്ടേ? വിളര്‍ച്ചയെ തടയാൻ കുതിർത്ത ഉണക്കമുന്തിരി കഴിക്കുന്നത് […]

Business

ഐസിഎല്‍ ഫിന്‍കോര്‍പ് സെക്യൂര്‍ഡ് എന്‍സിഡി പബ്ലിക് ഇഷ്യൂ നാളെ മുതല്‍

നിക്ഷേപകര്‍ക്ക് സുവര്‍ണാവസരവുമായി ഐസിഎല്‍ ഫിന്‍കോര്‍പ് സെക്യൂര്‍ഡ് എന്‍സിഡി പബ്ലിക് ഇഷ്യൂ നാളെ മുതല്‍ ആരംഭിക്കും. അക്യൂട്ട് ബിബിബി സ്‌റ്റേബിള്‍ റേറ്റിങ്ങുള്ള സെക്യൂര്‍ഡ് റെഡീമബിള്‍ എന്‍സിഡി നിക്ഷേപകര്‍ക്ക് ആകര്‍ഷകമായ ആദായ നിരക്കും ഫ്‌ളക്‌സിബിള്‍ കാലാവധിയും ഉറപ്പാക്കുന്നു. എല്ലാത്തരം നിക്ഷേപകര്‍ക്കും പങ്കെടുക്കാനാവുന്ന രീതിയിലാണ് ഇഷ്യു തയാറാക്കിയിരിക്കുന്നത്. ആയിരം രൂപ മുഖവിലയുള്ള ഇഷ്യൂ […]

India

തിഹാർ ജയിലിൽ വായിച്ചും യോഗ ചെയ്തും സമയം ചെലവഴിച്ച് കെജ്‌രിവാൾ

ന്യൂഡൽഹി: തിഹാർ ജയിലിൽ പുസ്തകങ്ങൾ വായിച്ചും യോഗ ചെയ്തും സമയം ചെലവഴിച്ച് മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. തിഹാറിലെ ജയിൽ നമ്പർ 2ലാണ് കെജ്‌രിവാളിനെ പാർപ്പിച്ചിരിക്കുന്നത്. സെല്ലിനുള്ളിലെ കസേരയിലിരുന്ന് വായനയും എഴുത്തുമാണ് കെജ്‌രിവാൾ ഭൂരിഭാഗം സമയവും ചെയ്യുന്നത്. രാവിലെയും വൈകിട്ടും ഒന്നര മണിക്കൂറോളം യോഗയും […]

Keralam

ഓടുന്ന ട്രെയിനിൽ നിന്ന് പുഴയിലേക്ക് വീണ് യാത്രക്കാരൻ മുങ്ങി മരിച്ചു

തൃശ്ശൂർ: ഓടുന്ന ട്രെയിനിൽ നിന്ന് പുഴയിൽ വീണ് യാത്രക്കാരൻ മുങ്ങി മരിച്ചു. എറണാകുളം – ബെംഗളൂരു എക്സ്‌പ്രസിലെ യാത്രക്കാരനായ രാം കിഷനാണ് മരിച്ചത്. മധ്യപ്രദേശ് സ്വദേശിയാണ് ഇയാൾ. ട്രെയിൻ യാത്രയ്‌ക്കിടെ ചാലക്കുടി പുഴയിൽ വീണ രാം കിഷൻ മുങ്ങിമരിക്കുകയായിരുന്നു.

India

ബോംബെ ഹൈക്കോടതി വിധി റദ്ദാക്കി; നവനീത് കൗര്‍ റാണയ്ക്ക് സംവരണ സീറ്റില്‍ മത്സരിക്കാം

ന്യൂഡല്‍ഹി: നടിയും അമരാവതിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ നവനീത് കൗര്‍ റാണയ്ക്ക് ആശ്വാസം. നവനീത് റാണ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ആളാണെന്ന് സുപ്രീം കോടതി വിധിച്ചു. ബോംബെ ഹൈക്കോടതി നേരത്തെ പുറപ്പെടുവിച്ച വിധി സുപ്രീംകോടതി റദ്ദാക്കി. ജസ്റ്റിസുമാരായ ജെകെ മഹേശ്വരി, സഞ്ജയ് കരോള്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. ഇതോടെ നവനീത് റാണയ്ക്ക് […]