Entertainment

പുരസ്കാര ശില്പം ലേലം ചെയ്തു വിജയ് ദേവരകൊണ്ട

അർജുൻ റെഡ്ഡി എന്ന ചിത്രത്തിലൂടെ ലഭിച്ച മികച്ച നടനുള്ള ഫിലിം ഫെയർ പുരസ്കാര ശില്പം ലേലം ചെയ്‌തെന്ന് വിജയ് ദേവരകൊണ്ട. ‘ഫാമിലി സ്റ്റാർ’ എന്ന റിലീസിനൊരുങ്ങുന്ന വിജയ് ദേവരകൊണ്ടയുടെ ചിത്രത്തിൻ്റെ പ്രൊമോഷനിടെയാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. പുരസ്കാരങ്ങളിലൊന്നും താൽപര്യമില്ലെന്നും ലഭിച്ച പുരസ്‍കാരങ്ങളിൽ പലതും മറ്റുള്ളവർക്ക് കൊടുത്തതായും താരം പറഞ്ഞു. ചില […]

Keralam

റിയാസ് മൗലവി വധക്കേസ്; കോടതി വിധി ഞെട്ടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി

കോഴിക്കോട്: കാസര്‍കോട് ചൂരി മദ്രസയിലെ അധ്യാപകനായിരുന്ന റിയാസ് മൗലവി വധക്കേസിലെ 3 പ്രതികളെയും വെറുതെ വിട്ട കോടതി വിധി ഞെട്ടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശാസ്ത്രീയ പരിശോധനാ ഫലങ്ങളും സാക്ഷിമൊഴികളും ഉണ്ടായിരുന്നിട്ടും പ്രോസിക്യൂഷന്‍റെ കണ്ടെത്തലുകൾ കോടതി ശരിവെച്ചില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു. റിയാസ് മൗലവി വധക്കേസില്‍ സംഭവിക്കാൻ പാടില്ലാത്തതാണ് […]

Business

സ്വർണവില സർവകാല റെക്കോർഡിൽ

കൊച്ചി: സ്വർണവില വീണ്ടും സർവകാല റെക്കോർഡിൽ. പവന് 680 രൂപ കൂടി 50,880 രൂപയാണ് ഇന്നത്തെ സ്വർണ വില. 22 കാരറ്റ് സ്വർണ്ണത്തിൻ്റെ വില (1 ഗ്രാം) ₹ 6,360 രൂപയാണ്. കഴിഞ്ഞ ദിവസം ചെറിയ ഇടിവ് സംഭവിച്ചെങ്കിലും 50000 ത്തിന് മുകളിൽ തന്നെയാണ് ഇന്നും സ്വർണവില.

Keralam

തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ വാര്‍ഡ് മെമ്പറുടെ ദേഹത്ത് തിളച്ച കഞ്ഞിയൊഴിച്ചു

ആറ്റിങ്ങൽ: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വീട്ടിലെത്തിയ വാര്‍ഡ് മെമ്പറുടെ ദേഹത്ത് തിളച്ച കഞ്ഞിയൊഴിച്ചു. ആറ്റിങ്ങൽ മുദാക്കല്‍ പഞ്ചായത്ത് 19-ാം വാര്‍ഡ് മെമ്പര്‍ ഊരുപൊയ്ക ശബരിനിവാസില്‍ ബിജുവിൻ്റെ (53) ദേഹത്താണ് കഞ്ഞിയൊഴിച്ചത്. സംഭവത്തിൽ ഊരുപൊയ്ക കിണറ്റുമുക്ക് വലിയവിളവീട്ടില്‍ സജിയെ (46) ആറ്റിങ്ങല്‍ പോലീസ് അറസ്റ്റ് ചെയ്തു. നെഞ്ചിലും വയറ്റിലും ഗുരുതരമായി പൊള്ളലേറ്റ […]

Keralam

നിയന്ത്രണം വിട്ട ഗുഡ്സ് ഓട്ടോ, സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷകളിലിടിച്ച് അപകടം

കോതമംഗലം: ഇരുമലപ്പടിയിൽ നിയന്ത്രണം വിട്ട ഗുഡ്സ് ഓട്ടോ, സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന പാസഞ്ചർ ഓട്ടോറിക്ഷകളിലിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. നെല്ലിക്കുഴി ഭാഗത്തുനിന്നും ചക്ക കയറ്റിവന്ന ഗുഡ്സ് ആപ്പെയാണ് അപകടമുണ്ടാക്കിയത്. ആപ്പെ, സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന രണ്ട്‌ ഓട്ടോറിക്ഷകളിലിടിച്ച് മറിയുകയായിരുന്നു. ഇതിലുണ്ടായിരുന്നവർ ആപ്പെയുടെ അടിയിൽപ്പെട്ടു. വാഹനം ഉയർത്തി ഇവരെ […]

India

ഈസ്റ്റര്‍ ദിനം പ്രവൃത്തിദിനമാക്കിയ മണിപ്പൂര്‍ സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ഈസ്റ്റര്‍ ദിനം പ്രവൃത്തിദിനമാക്കിയ മണിപ്പൂര്‍ സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു. ഈസ്റ്റർ അവധി അവകാശമാണ്. വിവാദ തീരുമാനം പിൻവലിക്കണമെന്ന് മണിപ്പൂർ സർക്കാരിനോട്  ആവശ്യപ്പെട്ടു. അഭ്യർത്ഥനയിൽ മണിപ്പൂർ സർക്കാർ അനുകൂലമായ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂരിൽ ഈസ്റ്റർ […]

Automobiles

മെട്രൊ കോറിഡോറുകളെ ബന്ധിപ്പിച്ച് ഷെയർ ഓട്ടോ ഉടൻ ഓടിത്തുടങ്ങും

കൊച്ചി: നഗരത്തിൽ മെട്രൊ കോറിഡോറുകളെ ബന്ധിപ്പിച്ച് ഷെയർ ഓട്ടോ ഉടൻ ഓടിത്തുടങ്ങും. ഫീഡർ സർവീസിന്‍റെ ഭാഗമായി ഷെയർ ഓട്ടോ നിരത്തിലിറക്കുന്നത് സംബന്ധിച്ച് കൊച്ചി മെട്രൊ റെയിൽ ലിമിറ്റഡ് പഠനം തുടങ്ങി. യാത്രക്കാർ കൂടുതൽ ഉള്ള സമയം, ഓട്ടോകൾക്കുള്ള ഡിമാൻഡ് തുടങ്ങിയവ പഠന വിധേയമാക്കും. ഷെയർ ഓട്ടോ സംവിധാനം കേരളത്തിന് […]

India

കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്ന ഹർജി തള്ളി ഹൈക്കോടതി

ഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഇ ഡി കസ്റ്റഡിയിൽ കഴിയുന്ന അരവിന്ദ് കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്ന ഹർജി തള്ളി ഡൽഹി ഹൈക്കോടതി. ആക്ടിങ് ചീഫ് ജസ്റ്റിസ് മൻമോഹൻ അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് സുർജിത് സിങ് യാദവ് സമർപ്പിച്ച ഹർജി തള്ളിയത്. ഇതോടെ കെജ്‌രിവാളിന് മുഖ്യമന്ത്രി പദത്തിൽ തുടരാനാകും. സാമ്പത്തിക […]

Keralam

ആലത്തൂര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ സ്വയം തീകൊളുത്തിയ യുവാവ് മരിച്ചു

പാലക്കാട്: ആലത്തൂര്‍ പോലീസ് സ്റ്റേഷനു മുന്നില്‍ ദേഹത്ത് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. കാവശേരി പത്തനാംപുരം സ്വദേശി രാജേഷാണ് (30) ചികിത്സയിലിരിക്കെ മരിച്ചത്. ഞായറാഴ്ച പരാതി ഒത്തുതീര്‍പ്പാക്കി മടങ്ങിയതിന് പിന്നാലെയാണ് സ്റ്റേഷനിലേക്ക് തിരിച്ചെത്തി തീകൊളുത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. രാജേഷ് ശല്യപ്പെടുത്തുന്നുവെന്നുള്ള യുവതിയുടെ പരാതിയെ […]

Movies

‘ഒരു സിനിമാറ്റിക് മാസ്റ്റർപീസാണ്’; ആടുജീവിതം

അടുത്തകാലത്ത് ആടുജീവിതം സിനിമയോളം കാത്തിരിപ്പ് ഉയർത്തിയ മറ്റൊരു ചിത്രം ഉണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. ബ്ലെസി എന്ന സംവിധായകനും ആടുജീവിതം എന്ന നോവലും തന്നെ ആയിരുന്നു അതിന് കാരണം. മലയാളികളികൾ ഏവരും വായിച്ച് ഹൃദ്യസ്ഥമാക്കിയ ആടുജീവിതം നോവൽ സിനിമയാകുമ്പോൾ എങ്ങനെ ഉണ്ടാകുമെന്ന് അറിയാൻ ആയിരുന്നു ഏവരും അക്ഷമരായി കാത്തിരുന്നത്. […]