Sports

തോല്‍വിക്ക് പിന്നാലെ ശുഭ്മാന്‍ ഗില്ലിന് കനത്ത തിരിച്ചടി

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ വമ്പന്‍ തോല്‍വിക്ക് പിന്നാലെ ശുഭ്മാന്‍ ഗില്ലിന് കനത്ത തിരിച്ചടിയായി പിഴ ശിക്ഷയും. ചെന്നൈക്കെതിരായ മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ മാച്ച് റഫറി 12 ലക്ഷം രൂപയാണ് ഗില്ലിന് പിഴ ശിക്ഷയായി വിധിച്ചത്. സീസണിലെ ആദ്യ പിഴവായതുകൊണ്ടാണ് ഗില്ലിന്‍റെ പിഴ ശിക്ഷ […]

Fashion

ചരിത്രത്തിലാദ്യമായി മിസ്സ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കാനൊരുങ്ങി സൗദി അറേബ്യ

സൗദി അറേബ്യ: മിസ്സ് യൂണിവേഴ്‌സ് മത്സരത്തില്‍ ചരിത്രത്തിലാദ്യമായി പങ്കെടുക്കാനൊരുങ്ങി സൗദി അറേബ്യ. സൗദിക്ക് വേണ്ടി 27-കാരിയായ റൂമി അല്‍ഖഹ്താനി റാംപിലെത്തും. സൗദിയെ പ്രതിനിധീകരിച്ച് റാംപിലെത്തുന്ന കാര്യം റൂമി തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. മിസ്സ് യൂണിവേഴ്‌സ് 2024 മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു. മത്സരത്തില്‍ സൗദി അറേബ്യയുടെ അരങ്ങേറ്റമാണിതെന്നും അവർ […]

Keralam

മോഹിനിയാട്ട പഠനത്തിന് ആണ്‍കുട്ടികള്‍ക്കും ഇനി കലാമണ്ഡലത്തില്‍ പ്രവേശനം

തൃശ്ശൂർ: മോഹിനിയാട്ട പഠനത്തിനായി ആണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കാന്‍ കേരള കലാമണ്ഡലം തീരുമാനിച്ചു. കലാമണ്ഡലം ആസ്ഥാനത്ത് ചേര്‍ന്ന ഭരണ സമിതി യോഗത്തിലാണ് തീരുമാനം. കലാമണ്ഡലം വൈസ് ചാന്‍സലര്‍ അനന്തകൃഷ്ണന്‍, കലാമണ്ഡലം ഗോപി എന്നിവരുള്‍പ്പെടെയുള്ള പത്തംഗ ഭരണസമിതിയാണ് തീരുമാനമെടുത്തത്. കഴിഞ്ഞ ദിവസം നര്‍ത്തകി സത്യഭാമ നടത്തിയ പരാമര്‍ശങ്ങളെത്തുടര്‍ന്നുണ്ടായ വിവാദങ്ങളുടെയും വിവിധ മേഖലകളില്‍ […]

India

ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയുമായുണ്ടായ വെടിവെപ്പില്‍ ആറ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

ബിജാപൂർ: ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയുമായുണ്ടായ വെടിവെപ്പില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ ആറ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിലാണ് സംഭവം. ഏറ്റുമുട്ടല്‍ നടന്ന ചികുര്‍ഭട്ടി, പുഷ്പക ഗ്രാമങ്ങളിലെ വനമേഖലയില്‍ തിരച്ചില്‍ നടത്തുകയാണെന്ന് ബസ്തര്‍ റേഞ്ച് ഐജി സുന്ദര്‍രാജ് പി പറഞ്ഞു. ”പ്രദേശത്ത് മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന് വിവരം ലഭിച്ചിരുന്നു. ഡിസ്ട്രിക്റ്റ് […]

India

ഹിമാചലില്‍ അയോ​ഗ്യരാക്കിയ കോൺ​ഗ്രസിലെ ആറ് എംഎൽഎമാ‍ർക്കും സീറ്റ് നൽകി ബിജെപി

ഷിംല: ഹിമാചല്‍ പ്രദേശില്‍ അയോ​ഗ്യരാക്കിയ കോൺ​ഗ്രസിലെ ആറ് എംഎൽഎമാ‍ർക്കും സീറ്റ് നൽകി ബിജെപി. ഹിമാചൽ നിയമസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ ആറ് പേരും ബിജെപി ടിക്കറ്റിൽ മത്സരിക്കും. ഈ ആറ് പേരും മൂന്ന് സ്വതന്ത്ര എംഎൽഎമാരുമടക്കം ഒമ്പത് പേ‍ർ കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്നിരുന്നു. സുധീർ ശ‍ർമ്മ, രവി താക്കൂർ, രജീന്ദർ […]

Movies

കബീർ എന്ന വില്ലനായി പൃഥ്വിരാജ്; ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’ ട്രെയിലർ പുറത്ത്: വീഡിയോ

പൂജ എന്റർടെയിൻമെന്റിൻ്റെ ബാനറിൽ അക്ഷയ് കുമാർ, ടൈഗർ ഷറോഫ്, പൃഥ്വിരാജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അലി അബ്ബാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’. ചിത്രത്തിൻ്റെ ട്രെയിലർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. കബീർ എന്ന വില്ലൻ കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. അക്ഷയ് കുമാർ, ടൈഗർ ഷറോഫ് എന്നിവരുടെ ഉഗ്രൻ […]

World

47 വർഷം പഴക്കമുള്ള ബാൾട്ടിമോർ പാലം കപ്പലിടിച്ചു തകർന്നുവീണു: വീഡിയോ

മേരിലാൻഡ്: യുഎസിൽ ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്കോട്ട് കീ പാലം തകർന്നു. വലിയ കണ്ടെയ്നർ കപ്പൽ ഇടിച്ചതിനെത്തുടർന്നാണ് പാലം തകർന്നത്. ചൊവ്വാഴ്ച പ്രാദേശിക സമയം പുലർച്ചെ 1.30ഓടെയായിരുന്നു അപകടം. ഏഴോളം പേരും നിരവധി വാഹനങ്ങളും വെള്ളത്തിൽ വീണതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആർക്കെങ്കിലും പരിക്കുണ്ടോയെന്നതടക്കമുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. 🚨#BREAKING: Up to […]

Schools

ടാല്‍റോപ് ടെക് @ സ്‌കൂള്‍ പ്രൊജക്ടിലൂടെ ഹൈബ്രിഡ് സ്‌കൂളായി മാറി ഉമരിയ്യ പബ്ലിക് സ്‌കൂള്‍

തൃശൂര്‍: ടാല്‍റോപിൻ്റെ ടെക് @ സ്‌കൂള്‍ പ്രൊജക്ടിലൂടെ ഹൈബ്രിഡ് സ്‌കൂളായി മാറി തൃശൂര്‍ വള്ളിവട്ടം ഉമരിയ്യ പബ്ലിക് സ്‌കൂള്‍. പദ്ധതിയിലൂടെ അക്കാദമിക് പഠനത്തോടൊപ്പം ഓണ്‍ലൈന്‍ എഡ്യുക്കേഷൻ്റെ അനന്തസാധ്യതകളും വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ തുറക്കുകയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിൻ്റെയും റോബോട്ടിക്‌സിൻ്റെയും മെറ്റാവേഴ്‌സിനുമെല്ലാം അപ്പുറമുള്ളൊരു ലോകത്തേക്ക് വിദ്യാര്‍ത്ഥികളെ ഒരുക്കിയെടുക്കുന്നതാണ് പദ്ധതി. നാളത്തെ ലോകത്തെ വെല്ലുവിളികള്‍ […]

Keralam

ഹോളിയില്‍ പങ്കെടുക്കാത്തതിന് കാസർകോഡിൽ പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് സഹപാഠികളുടെ മര്‍ദ്ദനം

കാസർകോഡ്‌: അമ്പലത്തുകരയിൽ പ്ലസ് ടു വിദ്യാർത്ഥിക്ക് നേരെ സഹപാഠികളുടെ മർദ്ദനം. ഹോളി ആഘോഷത്തിൽ പങ്കെടുക്കാത്തതിനെ തുടർന്നാണ് മര്‍ദ്ദനമുണ്ടായതെന്നാണ് പരാതി. മടിക്കൈ സ്കൂളിലെ വിദ്യാർത്ഥി ചെമ്മട്ടംവയൽ സ്വദേശി കെപി നിവേദി (17)നാണ് മർദ്ദനമേറ്റത്. സംഭവത്തില്‍ നാല് പേർക്കെതിരെ ഹോസ്ദുർഗ് പോലീസ് കേസെടുത്തു. താടിയെല്ലിന് പൊട്ടലേറ്റ നിവേദ് പരിയാരം മെഡിക്കൽ കോളേജിൽ […]

Keralam

ഒന്നുമുതല്‍ ഒമ്പതു വരെയുള്ള ക്ലാസുകളിൽ ഓള്‍പാസ് തുടരും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒന്നുമുതല്‍ ഒമ്പതു വരെയുള്ള ക്ലാസുകളിലെ ഓള്‍പാസ് തുടരും. എന്നാല്‍ ഈ വര്‍ഷം മുതല്‍ പരീക്ഷാമൂല്യനിര്‍ണയത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തും. ഓള്‍ പാസ് ഉള്ളതിനാല്‍ പരീക്ഷാപേപ്പർ നോക്കുന്നതില്‍ അധ്യാപകർ ലാഘവബുദ്ധി കാണിക്കുന്നുവെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇത്തവണ മൂല്യനിര്‍ണയം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കും. അധ്യാപകരെ നിരീക്ഷിക്കും. […]